Monday, August 10

Tag: Aravind kejariwal

മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ
ദേശീയം, വാര്‍ത്ത

മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ

ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇ ശ്രീധരന്‍. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡിഎംആര്‍സി ഉപദേഷ്ടാവ് കൂടിയായ ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡിഎംആര്‍,സിയില്‍ കേന്ദ്രത്തിനും, ദില്ലി സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്. അതിനാല്‍ ഒരു കക്ഷിക്ക് മാത്രം തീരുമാനം എടുക്കാനാവില്ല. തീരുമാനം ദില്ലി മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും, സാമ്പത്തിക പരാധീനതയുണ്ടാക്കുമെന്നുമാണ് ശ്രീധരന്‍റെ വിലയിരുത്തല്‍. ഇക്കഴി‍ഞ്ഞ 10-നാണ് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ദില്ലി സര്‍ക്കാരിനുണ്ടാകുമെന്നും ഇത് മെട്രോയുടെ ഭാവി വികസനത്തിന് തിരിച്ചടിയാവുമെന്നും യാത്രാ നിരക്ക് കൂട്ടാനും ഇത് ഇടയാക്കുമെന്നുമാണ് ശ്രീധരൻ പറയുന്നത്. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട...
ഡൽഹിയിൽ ഇനി സ്ത്രീകൾക്ക് മെട്രോയിലും ബസ്സിലും സൗജന്യ യാത്ര
ദേശീയം, വാര്‍ത്ത

ഡൽഹിയിൽ ഇനി സ്ത്രീകൾക്ക് മെട്രോയിലും ബസ്സിലും സൗജന്യ യാത്ര

ജനപ്രിയ പദ്ധതികൾ പലതും ഡൽഹിയിൽ നടപ്പിലാക്കിയ സർക്കാരാണ് ആം ആദ്മി സർക്കാർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം അരവിന്ദ് കെജ്രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി സർക്കാർ നേരിടേണ്ടി വന്നെങ്കിലും ജനകീയ പദ്ധതികളുമായി തന്നെ മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് കെജ്രിവാൾ. പൊതു ബസ്സുകളിലും മെട്രോകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മെട്രോ, ഡി.ടി.സി, ക്ലസ്റ്റർ ബസുകളിലാണ് ഈ സൗകര്യം. ഡൽഹിയിലെ 40 ലക്ഷത്തിലധികം ബസ് യാത്രക്കാരിൽ 30 ശതമാനം സ്ത്രീകളാണ്. ഡൽഹിയിലുടനീളം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും സ്ത്രീകൾക്ക് സൗജന്യ പൊതുഗതാഗത സംവിധാനം അനുവദിക്കാനും തീരുമാനിച്ചു. വനിതകളുടെ സുരക്ഷക്ക് ആം ആദ്മി വളരെ പ്രാധാന്യം നൽകുന്നു. -കെജ്രിവാൾ വ്യക്തമാക്കി. 2-3 മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്നും ഇക്കാര്യത്തിൽ ജനങ്ങളിൽ നിന്ന് നിർദ...
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് കെജ്‌രിവാള്‍
ദേശീയം, വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് കെജ്‌രിവാള്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് കെജ്‌രിവാൾ ആരോപിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥർ മൂലം താൻ  കൊല്ലപ്പെടുമെന്ന ആശങ്ക കഴിഞ്ഞദിവസം കെജ്‌രിവാൾ പങ്കുവെച്ചിരുന്നു. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രിവാൾ സംശയിക്കുന്നതിൽ ദുഃഖമുണ്ടെന്നും ഡൽഹി പോലീസിന്റെ യശ്ശസ് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആരോപണം എന്ന് സംശയമുണ്ടെന്നും വിജയ് ഗോയൽ പറഞ്ഞിരുന്നു. നിങ്ങൾക്ക് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാം. അക്കാര്യത്തിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് പറയൂ. താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാകട്ടയെന്ന് ആഗ്രഹിക്കുന്നുവെന്നും ഗോയൽ ട്വീറ്റിലൂടെ അറിയിച്ചു. ഇതിന് മറുപടി ആയിട്ടാണ് മോദിജിയാണ് തന്റെ മരണം ആഗ്രഹിക്കുന്നതെന്നും സുരക...
സുരക്ഷ ഉദ്യോഗസ്ഥരാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന് അരവിന്ദ് കേജരിവാൾ
ദേശീയം, വാര്‍ത്ത

സുരക്ഷ ഉദ്യോഗസ്ഥരാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന് അരവിന്ദ് കേജരിവാൾ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപോലെ സുരക്ഷാ ഉദ്യോഗസ്ഥരാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേജരിവാൾ താൻ കൊല്ലപ്പെട്ടേക്കുമെന്ന സൂചനയുമായി രംഗത്ത് വന്നത്. ‘ ഇന്ദിരഗാന്ധിയെപ്പോലെ സുരക്ഷാ ഉദ്യാഗസ്ഥരാല്‍ താനും ഒരുദിവസം കൊല്ലപ്പെടും. ബിജെപി തന്റെ പിന്നാലെയുണ്ട്. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബിജെപിയെ എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. അദ്ദേഹത്തെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്തുമെന്നും’ അദ്ദേഹം പറഞ്ഞു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ബിജെപിയ്ക്കാണ് വോട്ട് ചെയ്തതെന്നും കേജരിവാൾ പറഞ്ഞു. താന്‍ വധിക്കപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് പറയും. മോദിയോട് ദേഷ്യമുള്ള ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന് അദ്ദേഹത്തെ ആക്രമിക്...
മോദിയേക്കാൾ ആയിരം മടങ്ങ് മെച്ചമായിരുന്നു മൻമോഹൻസിംഗ് എന്ന് അരവിന്ദ് കെജ്‌രിവാൾ
ദേശീയം, വാര്‍ത്ത

മോദിയേക്കാൾ ആയിരം മടങ്ങ് മെച്ചമായിരുന്നു മൻമോഹൻസിംഗ് എന്ന് അരവിന്ദ് കെജ്‌രിവാൾ

പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിങ് നരേന്ദ്രമോദിയെക്കാൾ ആയിരം മടങ്ങ് മെച്ചമായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. മൻമോഹൻസിംഗ് വിദ്യാഭ്യാസമുള്ളയാളും ആരാധ്യനായ സാമ്പത്തികശാസ്ത്രജ്ഞനുമാണന്നും കേജരിവാൾ പറഞ്ഞു. 2008-ൽ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായപ്പോൾ അത് ബാധിക്കാതിരുന്ന രാജ്യമായിരുന്നു ഇന്ത്യഎന്നും മൻമോഹൻ എടുത്ത നിരന്തര നടപടികളാണ് രാജ്യത്തെ രക്ഷിച്ചതെന്നും കേജരിവാൾ പറഞ്ഞു. സമ്പത്ത് വ്യവസ്ഥയെ മനസ്സിലാക്കിയ വ്യക്തിയായിരുന്നു മൻമോഹൻ എന്നും അദ്ദേഹം പറഞ്ഞു. അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ തങ്ങൾ നടത്തിയ പ്രക്ഷോഭം യു.പി.എ. സർക്കാരിലെ അഴിമതിക്ക് എതിരേ ആയിരുന്നുവെന്നും ലോക്പാൽ ബിൽ കൊണ്ടുവരുന്നതിനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് കോൺഗ്രസ് ലോക്പാൽ കൊണ്ടുവന്നില്ലന്നും ആദ്ദേഹം ചോദിച്ചു. ലോക്പാൽ കൊണ്ടുവന്നിരുന്നെങ്കിൽ പ്രക്ഷോഭം തുടരില്ലായിരുന്ന...
ഫാസിസ്റ്റ് വിരുദ്ധ സ്വസ്തിക ചിഹ്നം ഷേർ ചെയ്യുന്നവർ സൂക്ഷിക്കുക; നിങ്ങൾക്കെതിരെ പൊലീസ് കേസെടുക്കും
Featured News, ദേശീയം, വാര്‍ത്ത

ഫാസിസ്റ്റ് വിരുദ്ധ സ്വസ്തിക ചിഹ്നം ഷേർ ചെയ്യുന്നവർ സൂക്ഷിക്കുക; നിങ്ങൾക്കെതിരെ പൊലീസ് കേസെടുക്കും

ലോകമെങ്ങും ഫാസിസ്റ്റ് വിരുദ്ധർ ഉപയോഗിക്കുന്ന സ്വസ്തിക ചിഹ്നം ട്വിറ്ററിൽ പങ്കുവെച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസ്. ഹിന്ദു വികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് സുപ്രീം കോടതി അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ ദില്ലി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295A, 153A, 153, 504, 505 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. മതവികാരത്തെ ബോധപൂർവം ഏതെങ്കിലും തരത്തിലുള്ള വാക്കുകൾ കൊണ്ടോ ചിഹ്നങ്ങൾ കൊണ്ടോ വൃണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി പങ്കുവെച്ചുവെന്നതാണ് പരാതിക്കാരൻ ആരോപിക്കുന്ന വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് എഎപി നടത്തുന്നതെന്ന് ആരോപിച്ച് ബിജെപി ട്വീറ്റിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. https://twitter.com/ManojTiwariMP/status/1108425127967055878?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E11084251279670...
മോദിയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക; കരുത്ത് തെളിയിച്ച് ആം ആദ്മി റാലി
ദേശീയം, വാര്‍ത്ത

മോദിയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക; കരുത്ത് തെളിയിച്ച് ആം ആദ്മി റാലി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ ര ക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ റാലി നടന്നു. ജന്തർ മന്ദിറിൽ സംഘടിപ്പിച്ച കൂറ്റൻ റാലി യിൽ പ്രതിപക്ഷ കക്ഷികളിൽ നിന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും തെലുഗു ദേശം പ്രസിഡന്റ് എൻ. ചന്ദ്രബാബു നായിഡു, മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള, മുൻ പ്രധാനമന്ത്രിയും ജനതാദൾ സെ ക്കുലർ നേതാവുമായ എച്ച്.ഡി. ദേവഗൗഡ, എൻസിപി നേതാവ് ശരത് പവാർ, സമാ ജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, സിപിഐഎം ജനറൽ സെക്രട്ടറി സീ താറാം യെച്ചൂരി തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. അതെ സമയം മുഖ്യ പ്രതി പക്ഷ കക്ഷിയായ കോൺഗ്രസ് ആം ആദ്മിയുടെ റാലിയിൽ നിന്നും വിട്ട് നിന്നതും ശ്രദ്ധേയമായി. നേരത്തെ കേന്ദ്രസർക...
വെടിയുണ്ടയുമായി കേജ്‌രിവാളിനെ കാണാനെത്തിയ സന്ദർശകൻ പോലീസ് പിടിയിൽ
കേരളം, വാര്‍ത്ത

വെടിയുണ്ടയുമായി കേജ്‌രിവാളിനെ കാണാനെത്തിയ സന്ദർശകൻ പോലീസ് പിടിയിൽ

വെടിയുണ്ട പേഴ്‌സില്‍ വെച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാനെത്തിയ മുഹമ്മദ്‌ ഇമ്രാൻ എന്ന സന്ദര്‍ശകനെ പൊലീസ് പിടികൂടി. വഖഫ് ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് ഇയാള്‍ കെജ്‌രിവാളിനെ കാണാനെത്തിയത്. സുരക്ഷാസംഘം നടത്തിയ പരിശോധനയിലാണ് ഇമ്രാന്റെ പേഴ്‌സില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയത്. എന്നാൽ തോക്കോ മറ്റ് വെടിയുണ്ട ഉപയോഗിക്കുന്ന വസ്തുക്കളോ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടില്ല. വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്നും കിട്ടിയതാണെന്നും തന്റെ പേഴ്‌സില്‍ തല്‍ക്കാലം സൂക്ഷിച്ചതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞയാഴ്ച കെജ്‌രിവാളിനു നേരെ മുളകുപൊടി ആക്രമണം ഉണ്ടായിരുന്നു. ഇതിനു ശേഷം പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. സന്ദർശകരെ പരിശോധനയ്ക്ക് ശേഷം മാത്രമാണ് കടത്തി വിടുന്നത്. ...
ഡൽഹിയ്ക്ക് പൂർണ്ണ സംസ്ഥാന പദവി ഇല്ല; സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

ഡൽഹിയ്ക്ക് പൂർണ്ണ സംസ്ഥാന പദവി ഇല്ല; സുപ്രീം കോടതി

ഡൽഹിയ്ക്ക് പൂർണ്ണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് സുപ്രീം കോടതി. ലെഫ്റ്റനന്റ് ഗവർണ്ണർ പദവി ഗവർണ്ണർക്ക് തുല്യമല്ലെന്നും മന്ത്രി സഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാൻ ഗവർണ്ണർ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റെ എല്ലാ തീരുമാനങ്ങൾക്കും ലെഫ്റ്റനന്റ് ഗവർണ്ണറുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവർണ്ണർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അടക്കം മൂന്ന് ജഡ്ജിമാരാണ് പ്രത്യകം വിധി പ്രസ്താവിക്കുന്നത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ വിധി പ്രസ്താവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് ആശ്വാസം പകരുന്നതാണ് വിധി. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലെഫ്റ്റനന്റ് ഗവർണ്ണറുടെ വസതിയിൽ ഭരണഘടനാപരമായ പ്രതിസന്ധിയുടെ പേരിൽ സമരം നടത്തിയത്....
ഡൽഹിയിൽ കൂട്ടത്തോടെ മരങ്ങൾ വെട്ടി മാറ്റാൻ സർക്കാർ; പ്രതിഷേധവുമായി ജനങ്ങൾ
ദേശീയം, വാര്‍ത്ത

ഡൽഹിയിൽ കൂട്ടത്തോടെ മരങ്ങൾ വെട്ടി മാറ്റാൻ സർക്കാർ; പ്രതിഷേധവുമായി ജനങ്ങൾ

ഡൽഹിയിൽ കൂട്ടത്തോടെ മരങ്ങൾ വെട്ടി മാറ്റാൻ സർക്കാർ ഒരുങ്ങുന്നു. എന്നാൽ ഇതിനെതിരെ ജനങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഫ്ലാറ്റുകളും ഓഫീസ്, വ്യാപാര കേന്ദ്രങ്ങളും നിര്‍മിക്കുന്നതിന്റെ ഭാഗമായി സരോജിനി നഗറില്‍നിന്ന് 17000 മരങ്ങള്‍ വെട്ടിമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ എതിർപ്പിന് വഴിവെച്ചിരിക്കുന്നത്. മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്കു പകരം തൈകള്‍ നടാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ വളര്‍ന്ന മരങ്ങള്‍ വെട്ടിയ ശേഷം പകരമായി തൈകള്‍ നടുന്നതു കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ദക്ഷിണ ഡൽഹിയിൽ പ്രതിഷേധ റാലി നടന്നു. ഏറ്റവും കൂടുതല്‍ വായുമലിനീകരണം അനുഭവിക്കുന്ന മേഖലയാണ് ദക്ഷിണ ദല്‍ഹി. പ്രതിഷേധം വ്യപകമായതോടെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാനുള്ള സാധ്യ...