Sunday, November 29

Tag: ARAVIND KEJRIVAL

ഡൽഹിയിൽ കോവിഡ് കുതിച്ചുയരുന്നു പ്രതിരോധ പ്രവർത്തനങ്ങളിൽ ഗവണ്മെന്റ്  പരാജയം കോടതിയുടെ വിമർശനം
CORONA, Featured News, ദേശീയം

ഡൽഹിയിൽ കോവിഡ് കുതിച്ചുയരുന്നു പ്രതിരോധ പ്രവർത്തനങ്ങളിൽ ഗവണ്മെന്റ് പരാജയം കോടതിയുടെ വിമർശനം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയിൽ കോവിഡ് 9 കേസുകൾ പൊതുവെ കുറയുന്നതായുള്ള അവസ്ഥയിലാണെങ്കിൽ ദേശീയ തലസ്ഥാനമായ ന്യൂഡൽഹി ഈ മൊത്തത്തിലുള്ള ഇടിവിന് അപവാദമായി മാറുന്ന കാഴ്ചയാണുള്ളത് കഴിഞ്ഞ ഏതാനും ആഴ്ചകളായി കേസുകൾ റെക്കോർഡ് നിരക്കിലാണ് കുതിച്ചുയരുന്നത്. സെപ്റ്റംബർ 17 ന് 45,576 കേസുകൾ ആയിരുനെങ്കിൽ നവംബർ 19 ന് അത് 97,894 ആയി മാറി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ വീഴ്ചകൾ സമ്മതിക്കുകയും. കണക്കുകൾ വ്യക്തമാക്കുന്നത് . കഴിഞ്ഞ ആഴ്ചയിൽ മാത്രം ദില്ലി 43,109 പുതിയ കേസുകൾ (11% വർദ്ധനവ്) ഉണ്ടായതായും ഇത് ജനസംഖ്യയുടെ 500,000 ത്തിലധികമാണെന്നും. കഴിഞ്ഞ ആഴ്ച്ച നടന്ന ഇന്ത്യയുടെ കോവിഡ് -19 മരണങ്ങളിൽ 21% ദില്ലിയിലാണെന്നുമാണ് ഇതിനിടെ കൂടുതൽ‌ കൃത്യമായ ഫലങ്ങൾ‌ നേടുന്നതിനായി ആർ‌ടി-പി‌സി‌ആർ‌ ടെസ്റ്റുകളുടെ ശതമാനം വർദ്ധിപ്പിക്കാൻ കോടതികൾ‌ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ‌ ദില്ലി സർക്കാരിനോട്...
‘ഡൽഹി കത്തുമ്പോൾ’ അരവിന്ദ് കേജരിവാൾ വിമർശിക്കപ്പെടുന്നു ; ജെ എസ് അടൂർ (ജോൺ സാമുവൽ ) എഴുതുന്നു.
Featured News, ദേശീയം, വാര്‍ത്ത

‘ഡൽഹി കത്തുമ്പോൾ’ അരവിന്ദ് കേജരിവാൾ വിമർശിക്കപ്പെടുന്നു ; ജെ എസ് അടൂർ (ജോൺ സാമുവൽ ) എഴുതുന്നു.

അല്പം ചരിത്രം ഡൽഹിയിൽ പണ്ട് ഇന്ത്യ എഗന്സ്റ്റ് കറപ്‌ഷൻ എന്ന ക്യാമ്പയിൻ ആരംഭിച്ചപ്പോൾ യോഗേന്ദ്രയാദവും മറ്റു ചില സുഹൃത്തുക്കളുമായി നീണ്ട ഒരു സംഭാഷണ സംവാദത്തിന് ഇടവന്നു. അരവിന്ദ് കേജരിവാൾ അന്ന് ആ സമരത്തിൽ എടുത്തു ചാടി മുന്നിൽ വന്നയാളാണ്. അയാളുടെ രാഷ്ട്രീയമായിരുന്നു വിഷയം അരവിന്ദ് കേജരിവാളിനെകാണുന്നത് ഏതാണ്ട് ഇരുപത് കൊല്ലം മുമ്പാണ്. അന്ന് ഞാൻ ഉൾപ്പെടെ നടത്തിയിരുന്ന അഡ്വക്കസി വർക്ഷോപ്പിൽ അദ്ദേഹം വന്നത് കൃത്യമായി ഓർക്കുന്നുണ്ട്. പീപ്പിൾ സെന്റഡ്‌ അഡ്വക്കസിയെകുറിച്ചുള്ള ആദ്യ സെഷൻ നടത്തിക്കഴിഞ്ഞു ഞാൻ ടീ ബ്രേക്കിൽ വച്ചാണ് അരവിന്ദിനെ കണ്ടത്. അന്ന് അദ്ദേഹം ഐ ആർ എസ്സിൽ നിന്ന് അവധിയെടുത്തു സാമൂഹ്യ -രാഷ്ട്രീയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു. പിന്നീടാണ് അദ്ദേഹം കബീർ ഫൗണ്ടേഷൻ എന്ന സംഘടനയും പിന്നെ പരിവാർത്തൻ എന്ന നെറ്റ്വർക്കുമുണ്ടാക്കുന്നത്. പിന്നെ അദ്ദേഹം വിവരവകാശ മൂവ്മെന്റിന്റെ ഭാഗമായി പ്രവ...
ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം
Featured News, ദേശീയം, രാഷ്ട്രീയം

ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം

ആർ. സുരേഷ് കുമാർ. സമ്പൂർണ സംസ്ഥാനപദവിയില്ലാത്ത ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വൻവിജയം ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തെ ആശങ്കയോടെ കാണുന്ന ജനാധിപത്യ പ്രേമികൾക്ക് വലിയൊരാശ്വാസം പ്രദാനം ചെയ്തിരിക്കുന്നു. ഈ വിജയത്തിന്റെ പകിട്ട് വർധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷി വിജയത്തിന് വേണ്ടി പയറ്റിയ എല്ലാ വിധ അടവുകളെയും മറികടക്കാൻ കഴിഞ്ഞു എന്നതിനാലാണ്. അധികാരം, പണം, മതം, വർഗീയത, വിദ്വേഷപ്രചാരണം, ഭീഷണി എന്നിവയെല്ലാം തരാതരം പോലെ പ്രയോഗിച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാർട്ടിപ്രസിഡന്റ്, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ, ഓരോ വീട്ടിലുമെത്തുന്ന തരത്തിൽ എം.പി.മാർ എന്നിവരൊക്കെ പരമാവധി വിഭാഗീയമായ വോട്ടു കേന്ദ്രീകരണമുണ്ടാക്കാൻ കഴിയുന്ന പ്രചാരണതന്ത്രങ്ങളാണ് സ്വീകരിച്ചത്. ഡൽഹിയുടെ വികസനമെന്ന തെരഞ്ഞെടുപ്പ് ചർച്ചാവിഷയത്തെ വഴി തിരിച്ച് വിട്ട് വിവാദങ്ങൾ നിറഞ്ഞ പൗരത്വം പോലുള്ള വിഷയങ്ങള...
കെജരിവാളിന്റെ ഗാരന്റി കാർഡ് ; സുനിൽ എഴുതുന്നു
Editors Pic, Featured News, ദേശീയം, വാര്‍ത്ത

കെജരിവാളിന്റെ ഗാരന്റി കാർഡ് ; സുനിൽ എഴുതുന്നു

പൗരത്വപ്രശ്നം പോലെ തന്നെ ഇന്ത്യൻ രാഷ്ട്രീയം ഡൽഹിയിൽ കലുഷിതമായിരിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന തലസ്ഥാനസംസ്ഥാനം ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കാനുള്ള വിധിയെഴുത്ത് അടുക്കുകയാണ്. 2020 ഫെബ്രുവരി 8നാണ് ഡൽഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. ഡൽഹിയെ പൂർണ്ണമായും കേന്ദ്രവരുതിയിലാക്കി ആധിപത്യം സ്ഥാപിക്കുകയെന്നത് ബി ജെ പിക്ക് പ്രധാന രാഷ്ട്രീയാവശ്യമാണ്. ഡൽഹിയിലെ പുരാതനപ്രൗഢി തിരിച്ചെടുക്കുകയെന്നത് കോണ്ഗ്രസിന്റെ ആഗ്രമാണ്. അതേസമയം കേന്ദ്രത്തോടും ബി ജെ പിയോടും പൊരുതിയിട്ടാണെങ്കിലും ഡൽഹിയുടെ വികസനത്തിനുള്ള ഭരണ തുടർച്ചയാണ് കെരിവാളിന് ആവശ്യം. ബി ജെ പിയും കോണ്ഗ്രസും ചുവടുറപ്പിക്കാന് കളം ശരിയല്ലെന്ന മട്ടിലാണ് തുടക്കം. ഇരുവരുടെയും ഘട്ടം ഘട്ടമായുള്ള സ്ഥാനാർത്ഥി പട്ടികയും കോണ്ഗ്രസിന്റെ രാഷ്ട്രീയ ജനതാദള് കൂട്ടുകെട്ടും തെരഞ്ഞെടുപ്പ് രംഗത്തെ കാലുറയ്ക്കാകയാണ്. അവിടെയാണ് എഴുപത് മണ്...
ദില്ലി തെരഞ്ഞെടുപ്പിൽ സഖ്യത്തിനുള്ള ശ്രമം പോലും നടത്താതെ പ്രതിപക്ഷം ; കോൺഗ്രസ്സും സ്ഥാനാര്ഥിപ്പട്ടിക പുറത്തുവിട്ടു.
ദേശീയം, വാര്‍ത്ത

ദില്ലി തെരഞ്ഞെടുപ്പിൽ സഖ്യത്തിനുള്ള ശ്രമം പോലും നടത്താതെ പ്രതിപക്ഷം ; കോൺഗ്രസ്സും സ്ഥാനാര്ഥിപ്പട്ടിക പുറത്തുവിട്ടു.

നരേന്ദ്ര മോഡി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായി കണക്കാക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കു ത്രികോണ മത്സരം നടക്കുമെന്ന്  ഉറപ്പായിരിക്കുകയാണ്. ബി ജെ പി യെ നേരിടാനായി കോണ്‍ഗ്രസും ആം ആത്മി പാർട്ടിയും മറ്റു പ്രതിപക്ഷ സ്ഥാനാര്‍ഥികളും വെവ്വേറെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സഖ്യത്തിന് സാധ്യതയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സഖ്യത്തിന് ഒരു ശ്രമം പോലും കോൺഗ്രസ്സും ആം ആത്മി പാർട്ടിയും നടത്തിയില്ല എന്ന് പരക്കെ വിമര്ശനമുയരുന്ന പശ്ചാത്തലത്തിൽ ഇരുകക്ഷികളും ഭൂരിപക്ഷം സ്ഥാനാർഥികളെയും പ്രഖ്യാപിച്ചുകഴിഞ്ഞു . ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആം ആത്മി പാർട്ടിയാണ് ആദ്യസ്ഥാനാര്ഥിപ്പട്ടിക പുറത്തുവിട്ടത്. പിന്നാലെ കോൺഗ്രസ് ആദ്യപട്ടികയില്‍ 54 സ്ഥാനാര്‍ഥികളെയാണ്  പ്രഖ്യാപിച്ചത്. കോൺഗ്രസിൽ സീറ്റു തർക്കവും പിണക്കവും തലപൊക്കിത്തുടങ്ങി. മത്സരിക്കാന്‍ ടിക്കറ്...
കേജ്രിവാൾ സീറ്റിനായി 6 കോടി രൂപ വാങ്ങിയതായി സ്ഥാനാർഥിയുടെ മകൻ്റെ ആരോപണം
ദേശീയം, വാര്‍ത്ത

കേജ്രിവാൾ സീറ്റിനായി 6 കോടി രൂപ വാങ്ങിയതായി സ്ഥാനാർഥിയുടെ മകൻ്റെ ആരോപണം

അരവിന്ദ് കേജ്രിവാൾ പേമെൻ്റ് സീറ്റ് നൽകിയതായി ആരോപണം. ലോക്സഭാ തെരഞ്ഞടുപ്പിൽ സ്ഥാനാർഥിയാക്കാനായി ആറു കോടി രൂപ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നൽകിയെന്ന ആരോപണവുമായി സ്ഥാനാർഥിയുടെ മകൻ രംഗത്തെത്തി. എ എ പിയുടെ പശ്ചിമ ഡൽഹി സ്ഥാനാർഥി ബൽബീർ സിങ് ജകറിന്റെ മകൻ ഉദയ് ആണ് രംഗത്തെത്തിയത്. കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോപണം ബൽബീർ സിങ് നിഷേധിച്ചു ബിർബീർ സിങ് എ എ പി യിൽ അടുത്ത കാലത്താണു ചേർന്നത്. സിഖ് വിരുദ്ധ കലാപത്തിൽ കുറ്റാരോപിതനായ സജ്ജൻ കുമാറിനെ മോചിപ്പിക്കുന്നതിനും പിതാവ് ശ്രമിച്ചതായി ഉദയ് ആരോപിച്ചു. വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോൾ പിതാവ് തന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പണം രാഷ്ട്രീയ േനട്ടത്തിന് ഉപയോഗിച്ചെന്നു മനസ്സിലായത്– ഉദയ് പറഞ്ഞു. അതേസമയം മകൻ ഉദയ് യുടെ ആരോപണങ്ങൾ ബൽബീർ സിങ് നിഷേധിച്ചു. വിവാഹമോചനത്ത...
സഹാറ- ബിര്‍ലയുടെയും റഫേലിന്‍റെയും നാല് ഫയലുകള്‍ കാണിച്ചാല്‍ മോദി ജയിലിലാവുമെന്ന് കെജ്‌രിവാള്‍
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

സഹാറ- ബിര്‍ലയുടെയും റഫേലിന്‍റെയും നാല് ഫയലുകള്‍ കാണിച്ചാല്‍ മോദി ജയിലിലാവുമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി ഗവണ്മെന്‍റിന്‍റെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ 400 ഫയലുകള്‍ സൂക്ഷ്മ പരിശോധന ചെയ്ത നടപടിയെ  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പരിഹസിക്കുകയുണ്ടായി. സഹാറ-ബിര്‍ലയും റഫേലും ഉള്‍പ്പെടുന്ന നാല് ഫയലുകള്‍ കേന്ദ്ര ഗവണ്മെന്‍റിന് കാണിക്കാമോ എന്നാണ് കെജ്‌രിവാളിന്‍റെ ചോദ്യം. ക്രമക്കേടുകള്‍ കണ്ടെത്താനായി കേന്ദ്രം 400 ഫയലുകള്‍ എടുത്ത് പരിശോധിച്ചു. പക്ഷെ ഒന്നും കണ്ടെത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സത്യസന്ധതയുടെ അംഗീകാരം നല്കി. സഹാറ-ബിര്‍ലയുടെയും റഫേലിന്‍റെയും നാല് ഫയലുകള്‍ കേന്ദ്രത്തിന് കാണിക്കാമോ എന്നാണ് മോദിയോട് ചോദിക്കാനുള്ളത്. അങ്ങനെയെങ്കില്‍ അദ്ദേഹം ജയിലഴിയിലാവും. എന്നാണ് കെജ്‌രിവാള്‍ മോദിയെ വെല്ലു വിളിക്കുന്നത്. ഡല്‍ഹി ഗവണ്‍മെന്‍റിന് മേലുള്ള കേന്ദ്രത്തിന്‍റെ ആധിപത്യത്തെയും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. ആം ആദ്മി പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിലാണ് കെജ്‌രിവാള്‍...