Friday, September 17

Tag: arun jaitley

ജെയ്റ്റ്ലിയെ ഓർത്ത് വികാരാധീനനായി മോദി ബഹ് റൈനിലെ വേദിയിൽ
ദേശീയം, വാര്‍ത്ത

ജെയ്റ്റ്ലിയെ ഓർത്ത് വികാരാധീനനായി മോദി ബഹ് റൈനിലെ വേദിയിൽ

നരേന്ദ്ര മോദിയെ ഒഴിവാക്കാൻ എ ബി വാജ്പേയി തീരുമാനിച്ചപ്പോൾ ശക്തമായ പിന്തുണയുമായി വന്ന നേതാവായിരുന്നു മുൻ കേന്ദ്രമന്ത്രിയും അരുൺ ജെയ്റ്റ്ലി. ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും നീക്കണമെന്ന് പാർട്ടി യോഗത്തിൽ ഏകദേശം തീരുമാനമായപ്പോൾ ശക്തമായ ചെറുത്തുനില്പുമായി രംഗത്തുവന്ന നേതാവായിരുന്നു അരുൺ ജെയ്റ്റ്ലി. മോദിയെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കുന്നതിനും മുൻ കൈ എടുത്ത നേതാവായിരുന്നു ജെയ്റ്റ്ലി. പല തവണ പ്രതിസന്ധി ഘട്ടത്തിൽ മോദിയെ ജെയ്റ്റ്ലി പിന്തുണച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ നരേന്ദ്രമോദിക്ക് ഏറെ ദു:ഖമുണ്ട് പ്രധാനമന്ത്രി ബഹ് റൈനിൽ നിന്ന്  ഫ്രാൻസിലേക്ക് മടങ്ങുന്നതിനുമുമ്പ് ഉച്ചയ്ക്ക് അരുൺ ജെയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ദില്ലിയിലേക്കെത്തുമെന്നറിയുന്നു. സംസ്കാരച്ചടങ്ങുകൾക്കുശേഷം ഉടൻ ഫ്രാൻസിലേക്ക് തിരിക്കും  ദില്ലിയിൽ പലപ്പോഴും നരേന്ദ്രമോദി താ...
മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി അന്തരിച്ചു
ദേശീയം, വാര്‍ത്ത

മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി അന്തരിച്ചു

ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി(67) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12. 07 നായിരുന്നു അന്ത്യം. മെയ് മുതൽ ദില്ലിയിലെ ആൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങളായി ജയ്റ്റ്ലിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബി ജെ പിയുടെ ഉന്നത നേതാക്കളിൽ ഒരാളാണ് അരുൺ ജെയ്റ്റ്ലി. 2009 ൽ രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്നു. 1998-2004 കാലയളവിൽ വാജ്പെയി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി പദവിയും വഹിച്ചു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ അരുൺ ജെയ്റ്റ്ലി രാഷ്ട്രീയപ്രവർത്തനം തുടങ്ങി. ദില്ലി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസത്തോളം കാലം കരു...
മേഴ്‌സിഡസ് കാറിനും പാലിനും ഒരേ നികുതി ഈടാക്കാനാവില്ല: കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി
ദേശീയം, വാര്‍ത്ത

മേഴ്‌സിഡസ് കാറിനും പാലിനും ഒരേ നികുതി ഈടാക്കാനാവില്ല: കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

മേഴ്‌സിഡസ് കാറിനും പാലിനും ഒറ്റ നികുതി ഈടാക്കാനാവില്ലെന്ന് ജിഎസ്ടിക്ക് കീഴില്‍ ഒറ്റ നികുതി സ്ലാബ് കൊണ്ടുവരണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതുപോലെ എല്ലാ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി 18 ശതമാനം എന്ന ഒറ്റ സ്ലാബിലേക്ക് കൊണ്ടുവന്നാല്‍ ഭക്ഷ്യോല്‍പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിക്കുമെന്ന് സ്വാരാജ്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. നുിലവില്‍ പൂജ്യം ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ മാത്രം നികുതിയുള്ള ഭക്ഷോല്‍പന്നങ്ങളുടെ നിരക്ക് 18 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയശേഷം പരോക്ഷ നികുതി വരുമാനത്തില്‍ എഴുപത് ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സാധിച്ചു. നികുതി സംവിധാനം ആവിഷ്‌കരിച്ച് ഒരു വര്‍ഷത്തിനുള്ള സംസ്ഥാന അതിര്‍ത്ത...
നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു; രാജിക്കാര്യം അറിയിച്ചത് ഫേസ്‌ബുക്കിൽ
ദേശീയം, വാര്‍ത്ത

നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു; രാജിക്കാര്യം അറിയിച്ചത് ഫേസ്‌ബുക്കിൽ

പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ രാജിയെന്ന് ധനമന്ത്രി അരുൺ ജെയ്റ്റലി ഫേസ്ബുക്കിലൂടെ അറിയിച്ചു. 2014 ഒക്ടോബര്‍ 16 നാണ് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. എന്നാല്‍ 2017ല്‍ അദ്ദേഹത്തിന്റെ കാലവധി അവസാനിച്ചുവെങ്കിലും നീട്ടി നല്‍കുകയായിരുന്നു. നോട്ട് നിരോധനം, ആധാർ സേവനങ്ങളുടെ ബന്ധിപ്പിക്കൽ തുടങ്ങിയ നടപടികൾ സർക്കാർ കൈക്കൊണ്ടത് അരവിന്ദ് സുബ്രഹ്മണ്യം സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്നപ്പോൾ ആണ്....
പൊതുമേഖല ബാങ്കുകളുടെ നഷ്ടം: തകരുന്ന സമ്പദ്ഘടനയുടെ ചിത്രം
Editors Pic, ദേശീയം

പൊതുമേഖല ബാങ്കുകളുടെ നഷ്ടം: തകരുന്ന സമ്പദ്ഘടനയുടെ ചിത്രം

രാജ്യത്തെ ആകെയുള്ള 21 പൊതുമേഖല ബാങ്കുകളില്‍ വെറും രണ്ടെണ്ണം മാത്രമാണ് 2017-18 കാലത്ത് ലാഭം നേടിയതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ചും ഗൗരവതരമായ ചോദ്യങ്ങളാണ് ഈ കണക്കുകള്‍ ഉയര്‍ത്തുന്നത്. നീരവ് മോദി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് നഷ്ടത്തില്‍ മുന്‍പന്തിയില്‍. 12,283 കോടി രൂപയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 1324.8 കോടി രൂപ പിഎന്‍ബി ലാഭം രേഖപ്പെടുത്തിയിരുന്നു എന്നു കൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കും മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. എല്ലാ ബാങ്കുകളുടെയും കൂടിയുള്ള സഞ്ചിത നഷ്ടം 87,357 കോടി രൂപയാണ്. ഇടപാടൂകാരെ അനാവശ്യ പിഴകളിലൂടെ പിഴിയുന്നതിന്റെ പേരില്‍ കുപ്രസിദ്ധി ന...