Tuesday, August 4

Tag: ASHOK GELOTT

ദയവായി എൻ്റെ സർക്കാരിനെ അട്ടിമറിക്കരുത്’ ; മോദിയോട്  അശോക് ഗെലോട്ട്
ദേശീയം, വാര്‍ത്ത

ദയവായി എൻ്റെ സർക്കാരിനെ അട്ടിമറിക്കരുത്’ ; മോദിയോട് അശോക് ഗെലോട്ട്

  തൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സർക്കാരിനെ ക്കാനുള്ള ശ്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദിയോട് അശോക് ഗെലോട്ട് അഭ്യർഥിച്ചു. 2020 ആഗസ്റ്റ് 14 ന് രാജസ്ഥാൻ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ വിശ്വാസവോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ പ്രതികരണം. അതേസമയം കൂറുമാറിയ വിമത എം.എല്‍.എമാര്‍ക്ക് ഹൈക്കമാന്റ് മാപ്പ് നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. എന്നാൽ കോണ്‍ഗ്രസ് വിടാൻ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് വെളിപ്പെടുത്തി സച്ചിനും ഒപ്പമുള്ള എം എൽ എ മാരെ വെളിപ്പെടുത്തി. കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ പാർട്ടി വിടില്ലെന്ന് നേരത്തെതന്നെ സച്ചിന്‍ പൈലറ്റും മറ്റ് എം. എല്‍. എമാരും വ്യക്തമാക്കിയിരുന്നതാണ്. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനും ലഡ്...
‘ഞാൻ പച്ചക്കറി വിൽക്കാൻ വന്നയാളല്ല, മുഖ്യമന്ത്രിയാണ് ‘ ; സച്ചിനെതിരെ ഗെലോട്ട്
ദേശീയം, വാര്‍ത്ത

‘ഞാൻ പച്ചക്കറി വിൽക്കാൻ വന്നയാളല്ല, മുഖ്യമന്ത്രിയാണ് ‘ ; സച്ചിനെതിരെ ഗെലോട്ട്

കോണ്‍ഗ്രസില്‍നിന്നും വിട്ടുപോയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ ആക്രമണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. താൻ പച്ചക്കറി വില്പനക്കാരനല്ല മുഖ്യമന്ത്രിയാണെന്ന് ഗെലോട്ട് പറഞ്ഞു. സച്ചിൻ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ആറു മാസമായി നടത്തുന്നുണ്ടെന്നായിരുന്നു ഗെലോട്ട് ആരോപിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റ് ചില ശ്രമങ്ങളുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു. സച്ചിൻ നിഷ്‌ക്കളങ്കമായ മുഖം വെച്ച്  ഇങ്ങനെയൊരു കാര്യം, ആരും കരുതുന്നില്ല. എന്നാല്‍ അങ്ങനെയല്ല.. ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, ഞാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ് എന്നായിരുന്നു അശോക് ഗെലോട്ട് എ.എന്‍.ഐയോട് പ്രതികരിച്ചത്. ആദ്യം  സച്ചിന്‍ പൈലറ്റിനെതിരായ വിമര്‍ശനങ്ങളില്‍ നിന്നും  നേതാക്കള്‍ ഒഴിഞ്ഞുനിന്നിരുന്നു....
രാജസ്ഥാനിൽ അപ്രതീക്ഷിത രാഷ്ട്രീയ നാടകം ; ‘ഗെലോട്ടിനെ രക്ഷിക്കാൻ വസുന്ധര രാജെ രംഗത്ത്
ദേശീയം, വാര്‍ത്ത

രാജസ്ഥാനിൽ അപ്രതീക്ഷിത രാഷ്ട്രീയ നാടകം ; ‘ഗെലോട്ടിനെ രക്ഷിക്കാൻ വസുന്ധര രാജെ രംഗത്ത്

രാജസ്ഥാനിൽ അപ്രതീക്ഷിത രാഷ്ട്രീയനാടകം അരങ്ങേറിയതായി ആരോപണം. പ്രതിസന്ധിയിലായ അശോക് ഗെലോട്ടിനെ പിന്തുണക്കാൻ സഹായവുമായി മുതിർന്ന ബി ജെ പി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ എത്തിയതായാണ് ആരോപണം. ഗെലോട്ടിനെ പിന്തുണക്കാൻ കോൺഗ്രസ് വിമതരോട് രഹസ്യമായി വസുന്ധര ആവശ്യപ്പെട്ടതായാണ് എൻ.ഡി.എ ഘടകക്ഷി വെളിപ്പെടുത്തിയിരിക്കുന്നത്.. സച്ചിൻ പൈലറ്റ് ഗെലോട്ട് സർക്കാരിനെ താഴെയിറക്കാനായി വിമതനീക്കം നടത്തുന്നതിനിടയിലാണ് ബി ജെ പി നേതാവിനെതിരെ ആരോപണമുയർന്നിരിക്കുന്നത്. വസുന്ധര രാജെ വിമത കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് അശോക് ഗെലോട്ടിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടതായാണ് ലോക്സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവുമായ ഹനുമാൻ ബെനിവാളാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് ബന്ധമുള്ള കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് ഗെഹ്ലോതിന് പിന്തുണ നൽകാൻ വസുന്ധര...
‘ തിരക്കഥയ്ക്ക് പിന്നിൽ സച്ചിൻ പൈലറ്റല്ല’ ; പ്രതികരണവുമായി അശോക് ഗെലോട്ട്
ദേശീയം, വാര്‍ത്ത

‘ തിരക്കഥയ്ക്ക് പിന്നിൽ സച്ചിൻ പൈലറ്റല്ല’ ; പ്രതികരണവുമായി അശോക് ഗെലോട്ട്

വിമതശബ്ദമുയർത്തി നടപടിക്കിരയായ സച്ചിൻ പൈലറ്റിനെ വിമർശിക്കാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികളില്‍നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അശോക് ഗെലോട്ട്. സച്ചിന്‍ പൈലറ്റിന്റെയും സംഘത്തിന്റെയും വിമത സ്വരത്തിന് പിന്നിൽ ബി.ജെ.പിയുടെ തിരക്കഥയാണെന്നാണ് ഗെലോട്ട് ആരോപിക്കുന്നത്. ‘ഈ ചെയ്തതിന് പിന്നിലൊന്നും സച്ചിന്‍ പൈലറ്റിന്റെ കൈയ്യില്ല. ഷോ നടത്തുന്നത് മുഴുവന്‍ ബി.ജെ.പിയാണ്. ബി.ജെ.പി ഒരു പ്ലാന്‍ തയ്യാറാക്കി അതിലേക്ക് എല്ലാം എത്തിക്കുകയായിരുന്നു. മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച അതേ ടീമാണ് ഇവിടെയും പരിപാടികള്‍ ആസൂത്രണം ചെയ്തത്’, ഗെലോട്ട് പറഞ്ഞു. ബി.ജെ.പി ഗൂഢാലോചന നടത്തുകയും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് ഒരു തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായത്. അതൊരു വലിയ ഗൂഢാലോചനയാണ...
സച്ചിൻ്റെ പതനം തുടങ്ങി ; ഉപമുഖ്യമന്ത്രി, പാർട്ടി അധ്യക്ഷ സ്ഥാനങ്ങളിൽനിന്നും പുറത്താക്കി
ദേശീയം, വാര്‍ത്ത

സച്ചിൻ്റെ പതനം തുടങ്ങി ; ഉപമുഖ്യമന്ത്രി, പാർട്ടി അധ്യക്ഷ സ്ഥാനങ്ങളിൽനിന്നും പുറത്താക്കി

രാജസ്ഥാനിൽ വിമതശബ്ദമുയർത്തി വിലപേശൽ നടത്തിയ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് സ്ഥാനങ്ങൾ നഷ്ടമായി. മുപ്പതോളം എം എൽ എ മാരുടെ പിന്തുണയോടെ കൂറുമാറ്റഭീഷണിമുഴക്കി മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വെല്ലുവിളിച്ച  സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും കോൺഗ്രസ് പുറത്താക്കി. സച്ചിൻ അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളിൽ നിന്ന് പുറത്താക്കി. മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് പുറന്തള്ളിയത്.   ഗോവിന്ദ് സിങ് ഡോട്സാരയെ രാജസ്ഥാൻ പിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു. ചൊവ്വാഴ്ച ജയ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎൽഎമാരും പങ്കെടുത്തിരുന്നില്ല. സച്ചിൻ പൈലറ്റും സംഘവും രണ്ടാം തവണയും നിയമസഭാകക്ഷി യോഗം ബഹിഷ്കരിച്ചതിനു പിന്നാലെ സച്ചിനും കൂട്ടാളിക...
സച്ചിൻ ബി ജെ പിയിലേക്കെന്ന് സൂചന ; 109 അംഗങ്ങളുടെ പിന്തുണയെന്ന് കോൺഗ്രസ്സ്
ദേശീയം, വാര്‍ത്ത

സച്ചിൻ ബി ജെ പിയിലേക്കെന്ന് സൂചന ; 109 അംഗങ്ങളുടെ പിന്തുണയെന്ന് കോൺഗ്രസ്സ്

രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭ നിലംപതിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി കോൺഗ്രസ്സ്. 109 പേരുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസ്സ് വെളിപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച വെളുപ്പിന് നടന്ന കോൺഗ്രസ്സ് യോഗത്തിനുശേഷം എ ഐ സി സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ അറിയിച്ചതാണ് ഇക്കാര്യം. ചില ബി ജെ പി അംഗങ്ങൾ കൂറുമാറിയെത്തിയെന്നും സൂചനയുണ്ട്. എന്നാൽ ബി ജെ പി ക്യാമ്പ് ഇത് സ്ഥിരീകരിക്കുന്നില്ല.  കോൺഗ്രസിലെ ഉൾപ്പോരിനെത്തുടർന്ന് ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന പുറത്തുവന്നുകഴിഞ്ഞു. ചർച്ചക്കുശേഷം ബിജെപിയിലേക്ക് പോകുന്നതുൾപ്പടെയുളള കാര്യങ്ങളിൽ നിർണായ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ബി ജെ പി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താൽ കോൺ...
രാജസ്ഥാൻ മന്ത്രിസഭ മറിച്ചിടുമെന്ന്  സച്ചിൻ പൈലറ്റിൻ്റെ  ഭീഷണി ; എം എൽ എമാർ റിസോർട്ടിലേക്ക്
ദേശീയം, വാര്‍ത്ത

രാജസ്ഥാൻ മന്ത്രിസഭ മറിച്ചിടുമെന്ന് സച്ചിൻ പൈലറ്റിൻ്റെ ഭീഷണി ; എം എൽ എമാർ റിസോർട്ടിലേക്ക്

രാജസ്ഥാനിലെ അശോക് ഗെലോട്ടിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് മന്ത്രിസഭ പ്രതിസന്ധിയിൽ. മന്ത്രിസഭ മറിച്ചിടുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഭീഷണി മുഴക്കി. സച്ചിനും കൂട്ടാളികളും ദില്ലിയിലെത്തി കോൺഗ്രസ്  ഹൈക്കമാൻ്റുമായി ചർച്ച നടത്തുകയാണ്. എങ്കിലും ഗെലോട്ട് മന്ത്രിസഭക്ക് ഭീഷണി ഉയർന്നിരിക്കുകയാണ്. ബി ജെ പി യാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നാണ് സൂചന. ബി ജെ പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഒരു എം എൽ എ ക്ക് 15 കോടി വീതം ബി ജെ പി വാഗ്ദാനം നൽകിയതായി ഗെലോട്ട് കുറ്റപ്പെടുത്തി. രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായിരിക്കെ, രാജസ്ഥാനിലും റിസോര്‍ട്ട് രാഷ്ട്രീയം പയറ്റുകയാണ് വിമതർ. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രംഗത്തുവന്ന ത്. ഒരു വിഭാഗം എം എൽ എ മാർ ഗുരുഗ്രാമിലെയും മറ്റും റിസോര്‍ട്ടുകളിലേക്ക് മാറിയിരിക്കു...
ദളിതരോടൊപ്പമിരുന്നു എത്ര ബി ജെ പിക്കാർ ഭക്ഷണം കഴിക്കുമെന്ന് അശോക് ഗെലോട്ട്‌
Uncategorized

ദളിതരോടൊപ്പമിരുന്നു എത്ര ബി ജെ പിക്കാർ ഭക്ഷണം കഴിക്കുമെന്ന് അശോക് ഗെലോട്ട്‌

തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്യുവാനായി കേന്ദ്ര സർക്കാർ എന്ത് ചെയ്തുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംവരണം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അശോക് ഗെലോട്ട്‌ കുറ്റപ്പെടുത്തി. തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബിജെപിയും ആര്‍ എസ് എസ്സും എന്താണ് ചെയ്തതെന്ന് അശോക് ഗെഹ്‌ലോത് ചോദിച്ചു. ആർ എസ് എസും ഹിന്ദുത്വസംഘടനകളും ഇന്ന് മുസ്ലീങ്ങളെ ആക്രമിക്കുന്നു. നാളെ അവര്‍ സിഖ് മതവിശ്വാസികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും നേരെ തിരിയും. എന്താണ് ഈ ആളുകള്‍ ആഗ്രഹിക്കുന്നത്? ഹിന്ദുരാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും ഫലവത്താകരുത് എന്നാണു ഞാനുൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നത്. അയിത്തം ഇല്ലാതാക്കാന്‍ നിങ്ങള്‍ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ എത്രപേര്‍ ദളിതർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും?, ഗെഹ്‌ലോത് പരിഹസിച്ചു. രാജ്യത്ത് നിലവിലുള്ള സംവരണം സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും...