Wednesday, August 5

Tag: ayodhya case

അയോധ്യ വിധി ; പുന:പരിശോധന ഹർജികൾ സുപീം കോടതി തള്ളി
ദേശീയം, വാര്‍ത്ത

അയോധ്യ വിധി ; പുന:പരിശോധന ഹർജികൾ സുപീം കോടതി തള്ളി

വിവാദമായ അയോധ്യ കേസിലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 18 ഹര്‍ജികളും തള്ളിയത്. ഇതോടെ അയോധ്യ കേസ് അടഞ്ഞ അധ്യായമായി മാറുകയാണു.  ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. പുന:പരിശോധനാഹർജികൾ പരിഗണിക്കാനായി ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഉച്ചയ്ക്ക് 1.40-ന് ചേര്‍ന്ന ബെഞ്ചാണ് ഹർജി പരിശോധിച്ചത്. അയോധ്യ കേസ് വാദത്തിനെടുത്ത സമയത്ത് ഉന്നയിക്കപ്പെടാതിരുന്ന പുതിയ വാദങ്ങള്‍ ഉയർത്തുന്നുണ്ടോ എന്നാണു പുനഃപരിശോധനാ ഹര്‍ജിയില്‍ പരിശോധിച്ചത്. പുതിയ വിഷയങ്ങള്‍ ഒന്നും ഹർജിയിൽ ഉന്നയിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹര്‍ജികള്‍ തള്ളാന്‍ കോടതി തീരുമാനിച്ചത്.  ആകെ ഒമ്പത് കക്ഷികളായി...
‘ബാബരി മസ്ജിദ് തകർത്തതിന് ഹിന്ദുക്കൾക്ക് നൽകിയ സമ്മാനമാണ് വിധി’ ; അയോധ്യ കേസിലെ ആദ്യ റിവ്യൂഹർജി ജം ഇയ്യത്തുൽ ഉലുമ എ ഹിന്ദ് നൽകി
ദേശീയം, വാര്‍ത്ത

‘ബാബരി മസ്ജിദ് തകർത്തതിന് ഹിന്ദുക്കൾക്ക് നൽകിയ സമ്മാനമാണ് വിധി’ ; അയോധ്യ കേസിലെ ആദ്യ റിവ്യൂഹർജി ജം ഇയ്യത്തുൽ ഉലുമ എ ഹിന്ദ് നൽകി

ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്രം പണിയുന്നതിനായി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജം ഇയ്യത്തുൽ ഉലുമ എ ഹിന്ദ് റിവ്യൂ ഹർജി നൽകി. അയോധ്യ കേസിൽ മുസ്ലീം ഭാഗത്തു നിന്ന് ആദ്യ പുനഃപരിശോധനാ ഹർജി നൽകി. അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് നൽകുന്നത് ബാബറി മസ്ജിദ് നശിപ്പിച്ചതിന് പ്രതിഫലം നൽകുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നു. പള്ളി പൊളിക്കൽ, കടന്നു കയറ്റ നടപടികൾ തെറ്റാണെന്നു കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്കിയത് ശരിയല്ല. രേഖാപരമായ തെളിവുകൾ അവഗണിച്ചെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. തെളിവുകളേക്കാൾ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വിധിയിൽ പിഴവുകൾ ഉണ്ടെന്ന് 217 പേജുള്ള ഹർജിയില്‍ ആരോപിക്കുന്നു. നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് ...
‘ബാബ്റി മസ്ജിദ് പൊളിച്ചത് കുറ്റകരമാകുമ്പോൾ ക്ഷേത്രത്തിനു വിധിച്ചത് യുക്തിസഹമല്ല’ ; മൂന്ന് കക്ഷികൾ പുന:പരിശോധനഹർജി നൽകും
ദേശീയം, വാര്‍ത്ത

‘ബാബ്റി മസ്ജിദ് പൊളിച്ചത് കുറ്റകരമാകുമ്പോൾ ക്ഷേത്രത്തിനു വിധിച്ചത് യുക്തിസഹമല്ല’ ; മൂന്ന് കക്ഷികൾ പുന:പരിശോധനഹർജി നൽകും

ബാബ്റി മസ്ജിദ് പൊളിച്ചത് കുറ്റകരമാണെന്ന് കണ്ടെത്തിയ അതേ കോടതിതന്നെ ഭൂമി ക്ഷേത്രത്തിനു വിട്ടുകൊടുത്തത് യുക്തിസഹമല്ല എന്ന് മുസ്ലിം സംഘടനകൾ. ബാബ് റി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാനനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകാൻ മൂന്ന് വ്യക്തികളുടെ തീരുമാനം. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനിച്ചു. നേരത്തെതന്നെ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ ഏഴു മുസ്‌ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാൻ എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാനായി തീരുമാനമെടുത്തി...
‘ബാബറി മസ്ജിദ് വിധി സ്വാഗതം ചെയ്തത് തെറ്റായിപ്പോയി’ ; നിലപാട് മാറ്റി മുസ്ലിം ലീഗ്
കേരളം, ദേശീയം, വാര്‍ത്ത

‘ബാബറി മസ്ജിദ് വിധി സ്വാഗതം ചെയ്തത് തെറ്റായിപ്പോയി’ ; നിലപാട് മാറ്റി മുസ്ലിം ലീഗ്

ബാബരി മസ്ജിദ് വിധിയിൽ നിലപാട് മാറ്റവുമായി മുസ്ലിം ലീഗ്. കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെ അത് സ്വാഗതം ചെയ്ത നിലപാട് തെറ്റിപ്പോയെന്ന് നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചതുകൊണ്ടാണ് അപ്പോള്‍ സ്വാഗതം ചെയ്യേണ്ടി വന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ലീഗിനു ഇക്കാര്യത്തിൽ പിഴവ് പറ്റിയെന്ന് നേതൃത്വം അംഗീകരിക്കുകയായിരുന്നു. സമസ്ത അടക്കമുള്ള മുഴുവന്‍ മുസ്ലീംസംഘടനകളും വിധിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടും, അനുകൂല നിലപാട് എടുത്തതിനോടുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കളടക്കം ഹൈദരലി തങ്ങളേ ധരിപ്പിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളേയും, കെ.പി.എ മജീദിനേയും ഒപ്പം നിര്‍ത്തിയാണ് പാര്‍ട്ടി നിലപാട് പറഞ്ഞതെങ്കിലും ഇതിനോട് എതിര്‍പ്പുള്ളവരായിരുന്നു ഭൂരിഭാഗം നേതാക്കളും. ജനപ്രതിനിധികളടക്കമുള്ളവര്‍ ഹൈദരലി തങ്ങളോട് പാര്‍ട...
അയോധ്യകേസിൽ സുപ്രീം കോടതി വിധി നാളെ രാവിലെ 10. 30 നു
Featured News, ദേശീയം, വാര്‍ത്ത

അയോധ്യകേസിൽ സുപ്രീം കോടതി വിധി നാളെ രാവിലെ 10. 30 നു

വർഷങ്ങളുടെ നിയമപോരാട്ടത്തിനു അന്ത്യം കുറിച്ചുകൊണ്ട് അയോധ്യാ കേസിന്റെ വിധി ശനിയാഴ്ച സുപ്രീം കോടതി പ്രസ്താവിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാത്രി ഒമ്പതുമണിക്കാണു വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്. അപ്രതീക്ഷിതമായാണു നാളെ വിധി പ്രഖ്യാപിക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് 40 ദിവസം നീണ്ട വാദം കേൾക്കലിനു ശേഷം നാളെ വിധി പ്രസ്താവിക്കുക. മന്ത്രിമാരോട് വിവാദമായ പ്രസ്താവന നടത്തരുത് എന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. യു പിയിൽ വലിയ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണു. കേസിൻ്റെ വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളി...
വഖഫ് ബോർഡ് പിന്മാറുന്നതായി കത്ത്, അയോധ്യ കേസ് വിധി പറയാൻ മാറ്റിവെച്ചു
ദേശീയം, വാര്‍ത്ത

വഖഫ് ബോർഡ് പിന്മാറുന്നതായി കത്ത്, അയോധ്യ കേസ് വിധി പറയാൻ മാറ്റിവെച്ചു

ദശകങ്ങളായി രാജ്യത്തെ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ച ബാബ്റി മസ്ജിദ് - രാമജന്മഭൂമി തർക്കത്തിനു നിയമപരിഹാരമന്വേഷിച്ച് സമർപ്പിച്ച വിവാദമായ  അയോധ്യ കേസിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റിവെച്ചു. ഇനി ഏതാനും ദിവസങ്ങൾക്കകം തന്നെ കേസിൻ്റെ അന്തിമവിധി പുറത്തുവരും. ഇനി എന്തെങ്കിലും പറയാനുള്ളവർക്ക് മൂന്ന് ദിവസത്തിനകം രേഖകൾ സമർപ്പിക്കാമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ഉത്തരവായി. 40 ദിവസത്തെ വാദത്തിനൊടുവിലാണു കേസിന്മേലുള്ള മറ്റ് നടപടികളവസാനിപ്പിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാദം കേൾക്കലിൽ രണ്ടാംസ്ഥാനത്തെത്തിയ കേസായിരുന്നു ഇത് അതേസമയം ബാബറി മസ്ജിദ് കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാകാനിരിക്കെ സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ അയോധ്യ ഭൂമി തര്‍ക്കകേസില്‍ നിന്നു പിന്മാറി. യുപി സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സഫര്‍ അഹമ്മദ് ഫാറൂഖി സുപ്രീംകോടതിയില്‍ അപേക്...
അയോധ്യകേസിൽ മധ്യസ്ഥശ്രമം വിജയകരമെന്ന് സുപ്രീം കോടതി നിയമിച്ച സമിതി
ദേശീയം, വാര്‍ത്ത

അയോധ്യകേസിൽ മധ്യസ്ഥശ്രമം വിജയകരമെന്ന് സുപ്രീം കോടതി നിയമിച്ച സമിതി

അയോധ്യ തർക്കം സംബന്ധിച്ചു നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ വിജയകരമെന്ന്  സുപ്രീം കോടതി നിയമിച്ച  സമിതി വെളിപ്പെടുത്തി. സുപ്രീം കോടതിയിൽ ഉടൻ തന്നെ ഇത് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  നേതൃത്വത്തിൽ  രാമജന്മഭൂമി - ബാബ്റി മസ്ജിദ് കേസിൽ കക്ഷി ചേർന്ന ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വാദത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന  ക്ഷേത്രമാണു ഉണ്ടായിരുന്നതെന്നും അത് തകർത്ത ക്ഷേത്രമാണു ബാബ് റി മസ്ജിദ് വന്നതെന്നും വാദിച്ചു.  രാമക്ഷേത്രം നിലനിന്നിരുന്നതായി കരുതപ്പെടുന്ന സ്ഥലത്ത് ക്ഷേത്രത്തിൻ്റെ സ്ഥലം  രേഖപ്പെടുത്തിയ മാപ്പിൻ്റ് പകർപ്പ്   അഭിഭാഷകൻ  ഉയർത്തിക്കാട്ടി. മുസ്ലിങ്ങൾക്ക് പ്രാർഥിക്കാൻ വേറെ 55- 60 പള്ളികൾ അയോധ്യയിലുണ്ടെന്ന് നിർമോഹി അഖാര, രാം ലല്ലാ എന്നീ ഹിന്ദുസംഘടനകളുടെ അഭിഭാഷകനായ പരാശരൻ പറഞ്ഞു പറഞ്ഞു  അതേസമയം ഇത്തരം മാപ്പുകൾ കീറിക്കളയുകയാണു വേണ്ടതെന്ന് സുന്നി വഖഫ് ബോർഡിൻ്റെ അഭിഭാഷകൻ രാജീവ് ധവാൻ  കോടതിയുടെ മുമ...
അയോധ്യ കേസ് ഒക്ടോബർ 18 നുമുമ്പ് വാദം തീർക്കണമെന്ന് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

അയോധ്യ കേസ് ഒക്ടോബർ 18 നുമുമ്പ് വാദം തീർക്കണമെന്ന് സുപ്രീം കോടതി

അയോധ്യ ബാബ്റി മസ്ജിദ് - രാമജന്മഭൂമി കേസില്‍ ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് കേസിൽ കക്ഷി ചേർന്നവരോട് സുപ്രീം കോടതി. കേസില്‍ ഇരുവിഭാഗവും തങ്ങളുടെ വാദം കേള്‍ക്കാനുള്ള ഷെഡ്യൂള്‍ സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഒക്ടോബർ 18ന് മുമ്പ് എല്ലാവാദവും പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബര്‍ 18 ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇതിനു ശേഷം അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 'കേസിൻ്റെ വാദം ഒക്ടോബർ 18 ഓടെ പൂര്‍ത്തിയാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. ആവശ്യം വരികയാണെങ്കില്‍ ശനിയാഴ്ചകളിലും ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ അധിക സമയവും വാദം കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' ഗോഗൊയ് പറഞ്ഞു. കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍...
ബാബരി മസ്ജിദ് തർക്ക ഭൂമിയിൽ നിയമനടപടികൾ അവസാനിച്ചശേഷം മാത്രം സർക്കാർ നടപടി; മോദി
Featured News, ദേശീയം, വാര്‍ത്ത

ബാബരി മസ്ജിദ് തർക്ക ഭൂമിയിൽ നിയമനടപടികൾ അവസാനിച്ചശേഷം മാത്രം സർക്കാർ നടപടി; മോദി

ബാബരി മസ്ജിദ് തർക്ക ഭൂമിയിൽ നിയമനടപടികൾ അവസാനിച്ചശേഷം മാത്രം സർക്കാർ മുന്നോട്ടു പോകുകയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതി വിധിയ്ക്ക് കത്ത് നിൽക്കാതെ ബാബരി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം പണിയണമെന്ന് ഹിന്ദു തീവ്ര സംഘടനകൾ നിരന്തരം ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ആണ് നരേന്ദ്ര മോദിയുടെ മറുപടി. കേസിലെ നിയമ നടപടികൾ അവസാനിച്ചതിന് ശേഷം സർക്കാർ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കാൻ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം പണിയാൻ ബിജെപിയെ വിജയപ്പിയ്ക്കണമെന്ന് നിരന്തരം തിരഞ്ഞെടുപ്പ് റാലികളിൽ ആവശ്യപ്പെട്ടതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ മലക്കം മറിച്ചിൽ കൂടെയാണ് ഇത്. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമായിരിക്കും വിഷയത്തിൽ തീരുമാനമെടുക്കുകയെന്ന് ബിജെപി പ്രകടന പത്രികയിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതിയിൽ കോൺഗ്...
ഇന്ത്യയിൽ ഇത് പ്രതിമ കാലം; ‘രാമൻ ദൈവത്തെ’ പട്ടേൽ പ്രതിമയെക്കാൾ വലിയ പ്രതിമയാക്കാനുള്ള ശ്രമവുമായി ബിജെപി
ദേശീയം, വാര്‍ത്ത

ഇന്ത്യയിൽ ഇത് പ്രതിമ കാലം; ‘രാമൻ ദൈവത്തെ’ പട്ടേൽ പ്രതിമയെക്കാൾ വലിയ പ്രതിമയാക്കാനുള്ള ശ്രമവുമായി ബിജെപി

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന ബഹുമതി സ്വന്തമാക്കാൻ 3000 കോടി രൂപയിലധികം മുടക്കി നിർമ്മിച്ച പട്ടേൽ പ്രതിമയെക്കാൾ വലിയ പ്രതിമ നിർമ്മാണത്തിനൊരുങ്ങുകയാണ് ബിജെപി. ഉത്തർപ്രദേശ് ബിജെപി സർക്കാരാണ് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാമന്റെ പ്രതിമ നിർമ്മിക്കാൻ ഒരുങ്ങുന്നത്. അടുത്തകാലത്തൊന്നും ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് അയോധ്യക്ഷേത്രം നിർമ്മിക്കാനാവില്ലെന്ന തിരിച്ചറിവിന്റെ പുറത്താണ് ഇപ്പോൾ രാമനെ പ്രതിമയിൽ ആവാഹിക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണം രാമപ്രതിമയ്‌ക്കെന്ന് ഇതിനോടകം തന്നെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ‘സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് ഇതിനെക്കുറിച്ച് ചിന്തിച്ചില്ല.? എന്തുകൊണ്ടാണ് രാമപ്രതിമയെ പറ്റിയുള്ള ആശയം  ആരും ഉന്നയിക്കാതിരുന്നത്? രാംപൂ...