ടിക്ടോക്, യുസി ബ്രൗസർ, ഷെയർഇറ്റ് തുടങ്ങി 59 ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു
രാജ്യസുരക്ഷയുടെ പേര് പറഞ്ഞു രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ജനപ്രീതിയുള്ള ആപ്പുകളും. ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഹെലോ, യുസി ബ്രൗസര്‍, ഉപഭോക്തൃ കൂട്ടായ്മക്കായുള്ള ഷാവോമിയുടെ എംഐ കമ്മ്യൂണിറ്റി, ഫയല്‍ ഷെയറിങ് ആപ്ലിക്കേഷനുകളായ ഷെയര്‍ ഇറ്റ്, ക്സെന്‍ഡര്‍, യു ക്യാം, ക്ലബ് ഫാക്ടറി തുടങ്ങി ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് 59 ആപ്ലിക്കേഷനുകൾ.
വലിയ തിരിച്ചടി നേരിടുക ടിക് ടോക്കിന്റെയും ഹെലോയുടെയും ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് ആണ്. 2019 ല്‍ ടിക് ടോക്ക് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യക്കാരാണ്. 32.3 കോടി പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആകെ ഡൗണ്‍ലോഡുകളുടെ എണ്ണത്തിന്റെ 44 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരം ലഭിക്കുന്ന ചുരുക്കം ചില ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്...