Saturday, July 31

Tag: BJP CONGRESS ALLIANCE

‘എന്നെ വർഗ്ഗീയവാദിയാക്കാൻ വ്യാപകശ്രമം’ വിദ്വേഷപ്രസംഗം നടത്തിയിട്ടില്ലെന്നും കുമ്മനം
Uncategorized

‘എന്നെ വർഗ്ഗീയവാദിയാക്കാൻ വ്യാപകശ്രമം’ വിദ്വേഷപ്രസംഗം നടത്തിയിട്ടില്ലെന്നും കുമ്മനം

തന്നെ ഒരു വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാൻ വ്യാപകശ്രമം നടക്കുന്നതായി ബി.ജെ.പി നേതാവും നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. നാളിതുവരെ ഒരു വർഗ്ഗീയ വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്നും കുമ്മനം പറഞ്ഞു. അതേസമയം നേമത്ത് സി പി എം-ബി.ജെ.പി രഹസ്യബന്ധമെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കുമ്മനം പറഞ്ഞു. നേമത്ത് കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്നും കുമ്മനം തിരിച്ചടിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു  കുമ്മനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് വട്ടിയൂർക്കാവിൽ സി.പി.ഐ.എം വോട്ട് ലഭിച്ചിരുന്നുവെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെ പറയുന്നയാളെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിക്കുന്നു....
കോലീബി സഖ്യചർച്ചയ്‌ക്കായി കുഞ്ഞാലിക്കുട്ടിയും മാണിയും വന്നിരുന്നതായി സി കെ പത്മനാഭൻ
കേരളം, വാര്‍ത്ത

കോലീബി സഖ്യചർച്ചയ്‌ക്കായി കുഞ്ഞാലിക്കുട്ടിയും മാണിയും വന്നിരുന്നതായി സി കെ പത്മനാഭൻ

2001 ലും കോലീബി സഖ്യത്തിനായി യു ഡി എഫ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നതായി   ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. സഖ്യത്തിനുവേണ്ടി കാസർകോഡ് വെച്ച് നടന്ന ചർച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്ന് സി.കെ. പദ്മനാഭൻ വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസിനോടാണ് ഈ തുറന്നു പറച്ചിൽ. 1991 ൽ താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. കെ ജി മാരാർ മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർഥിയായിരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറിയതായി സി കെ പി പറഞ്ഞു. അന്ന് കോൺഗ്രസുകാർ തങ്ങളെ ചതിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസിന് ബി.ജെ.പിയെ സ്വാധീനിക്കാൻ ക...
കോൺഗ്രസ്സും ലീഗുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ
കേരളം, വാര്‍ത്ത

കോൺഗ്രസ്സും ലീഗുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ

സംസ്ഥാനത്ത് കോൺഗ്രസ്, ലീഗുമായി ബി ജെ പി സഖ്യമുണ്ടായിട്ടുണ്ടെന്നും അത് ബിജെപിക്ക് നേട്ടമായിട്ടുണ്ടെന്നും രാജഗോപാല്‍ വെളിപ്പെടുത്തി. വടക്കന്‍ കേരളത്തിലായിരുന്നു ഈ സഖ്യം കൂടുതല്‍ ഉണ്ടായത്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകള്‍ കൂടാന്‍ കോലീബി സഖ്യം കാരണമായി. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും രാജഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അത്തരം അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല. എല്‍ഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞു ....
കേരളം, വാര്‍ത്ത

‘ബി ജെ പി ജയത്തിനായി മാറ്റിവെച്ച മലമ്പുഴ ഞങ്ങൾക്കുവേണ്ട’ ; ജനതാദൾ പിന്മാറി

മലമ്പുഴ സീറ്റ് തങ്ങൾക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് യു ഡി എഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാ ദൾ. പാലക്കാട് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിലാണ് പാർട്ടി തീരുമാനം. നേരത്തെ എലത്തൂർ സീറ്റാണ് തങ്ങൾ ആവശ്യപ്പെട്ടത്. അത് ലഭിച്ചാൽ മത്സരിക്കുമെന്നും ഭാരതീയ നാഷണൽ ജനതാദൾ അറിയിച്ചു. കോൺഗ്രസ് പ്രതിഷേധത്തെത്തുടർന്ന് തൃശ്ശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി  തീരുമാനം ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന അധ്യക്ഷൻ ജോൺ ജോണിനെയാണ് ഇവിടെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. മലമ്പുഴ ഘടകകക്ഷിയായ ജനതാദളിന് നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു വാർത്ത പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധമുണ്ടായി. ഡിസിസി ഭാരവാഹികളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. അതേ സമയം മലമ്പുഴ വേണ്ടെന്ന് തങ്ങൾ ആദ്യമേ പറഞ്ഞതാണെന്ന്...
മലമ്പുഴ ‘രണ്ടാംനേമം’ ; ബി ജെ പി ക്ക് വഴിയൊരുക്കി കോൺഗ്രസ്സ്, പ്രതിഷേധം ശക്തം
കേരളം, വാര്‍ത്ത

മലമ്പുഴ ‘രണ്ടാംനേമം’ ; ബി ജെ പി ക്ക് വഴിയൊരുക്കി കോൺഗ്രസ്സ്, പ്രതിഷേധം ശക്തം

മലമ്പുഴ നിയോജക മണ്ഡലത്തെ ബി ജെ പി ക്കുവേണ്ടി രണ്ടാം നേമമാക്കി കോൺഗ്രസ്സ് നീക്കം. മണ്ഡലത്തിൽ  ഭാരതീയ നാഷണൽ ജനതാദളിന് നൽകിയത് ബി ജെ പി സ്ഥാനാർഥിയുടെ ജയത്തിനുവേണ്ടിയുള്ള വഴിയൊരുക്കലാണെന്നാണ് കോൺഗ്രസ്സ് പ്രവർത്തകർ തന്നെ ആരോപിക്കുന്നത്. ഈ നീക്കത്തിനെതിരേ കോൺഗ്രസിൽ പ്രതിഷേധം ശക്തമാവുക യാണ്. ബി.ജെ.പി.രണ്ടാംസ്ഥാനത്തുളള മലമ്പുഴയിൽ  നേമം ആവർത്തിക്കുമെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. കൂടാതെ നെന്മാറ, കോങ്ങാട് മണ്ഡലങ്ങൾ ഘടകക്ഷികൾക്ക് നൽകിയതിനെതിരേയും സമാനമായ പ്രതിഷേധമാണ് കോൺഗ്രസിൽ നിന്ന് ഉയരുന്നത്. കോൺഗ്രസ്സ് - ബിജെപി നീക്കുപോക്കിനെതിരെ  ഡിസിസി ഓഫീസിലക്ക് പുതുശ്ശേരി കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് അച്ചുതാനന്ദനാണ് വിജയിച്ചത്. ഇവിടെ രണ്ടാം സ്ഥാനം ബി ജെ പിക്കായിരുന്നു.  മലമ്പുഴ സീറ്റ് ഭാരതീയ നാഷണൽ ജനതാദളിനാണെന്നറിഞ്ഞതോടെ മണ്ഡലത്തിൽ ഉടനീളം പ്രതിഷേധങ്ങൾ...