Friday, May 27

Tag: bjp

മുഖ്യമന്ത്രിക്കെതിരെ നരേന്ദ്രമോദിയുടെ പടയൊരുക്കം ; ആദിത്യനാഥ് പുറത്തേയ്ക്ക് ?
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ നരേന്ദ്രമോദിയുടെ പടയൊരുക്കം ; ആദിത്യനാഥ് പുറത്തേയ്ക്ക് ?

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ഉന്നതതല യോഗം ദേശീയ തലസ്ഥാനത്ത് നടക്കുമ്പോൾ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ വിധിയെന്തായിരിക്കുമെന്ന ചർച്ചയ്ക്ക് വളരെ പങ്കുണ്ട്. നിലവിലെ സാഹചര്യത്തിൽ യോഗിയും മോദിയുമായി നില നിൽക്കുന്ന ശീതസമരത്തിൽ ആർ.എസ് എസ് എന്ത് പറയുന്നുവെന്നത് ശ്രദ്ധേയമാണ്. 2022 മാർച്ചിൽ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനാണ് ഇപ്പോൾ സമ്മേളനം നടക്കുന്നത്. എന്നിരുന്നാലും, ആദിത്യനാഥും പ്രധാനമന്ത്രിയും തമ്മിൽ നിലനിൽക്കുന്ന നിലപാട് കാരണം സൃഷ്ടിച്ച നിലവിലെ പ്രതിസന്ധിയാണ് യോഗത്തിന്റെ പ്രധാന അജണ്ട. പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ അറിവായിത്തുടങ്ങിയത് മോദി തൻ്റെ ഒരു നോമിനിയെ ആദിത്യനാഥ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയപ്പോഴാണ്. മുൻ ഗുജറാത്ത് കേഡർ ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ശർമയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് യോഗി നിരസി...
മമ്മൂട്ടി വോട്ടു ചെയ്യുന്ന ദൃശ്യം പകർത്തിയതിനെതിരെ ബി ജെ പി പ്രതിഷേധം
കേരളം, വാര്‍ത്ത

മമ്മൂട്ടി വോട്ടു ചെയ്യുന്ന ദൃശ്യം പകർത്തിയതിനെതിരെ ബി ജെ പി പ്രതിഷേധം

                                                              Representational image മമ്മൂട്ടി വോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി സ്ഥാനാർത്ഥിയുടെ ഭാര്യ. എറണാകുളത്തെ പൊന്നുരുന്നി സി.കെ.എസ് സ്‌കൂളില്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. തൃക്കാക്കര മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. മമ്മൂട്ടി ബൂത്തിനകത്തേക്ക് കയറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താനായി മാധ്യമങ്ങള്‍ തയ്യാറായി നിന്നിരുന്നു. എന്നാല്‍ ഈ സമയത്താണ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയായ ബി.ജെ.പി പ്രവര്‍ത്തക പ്രതിഷേധിച്ചത്. സ്ഥാനാർഥിയായ തന്റെ ഭര്‍ത്താവ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. മമ്മൂട്ടിക്കും ഇത് ബാധകമാണെന്നാണ് അവര്‍...
തുടർഭരണം വന്നാൽ അത് ചരിത്രം ; മൂന്നു മുന്നണികളും പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന വിധിയെഴുത്ത് നാളെ
Featured News, കേരളം, രാഷ്ട്രീയം, വാര്‍ത്ത

തുടർഭരണം വന്നാൽ അത് ചരിത്രം ; മൂന്നു മുന്നണികളും പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന വിധിയെഴുത്ത് നാളെ

ഇടതുപക്ഷ ജനാധിപത്യ മുന്നണി വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് നാളെ നടക്കാൻ പോകുന്നത്. പതിവുപോലെ തർക്കങ്ങൾക്കൊടുവിൽ സജീവമായ ഐക്യജനാധിപത്യമുന്നണി തിരിച്ചുവരുമെന്ന പ്രചാരണവും അണികൾക്കിടയിൽ ആത്മവിശ്വാസം ഉറപ്പിക്കാൻ ശ്രമിക്കുന്നു. വോട്ടു വിഹിതവും ഒന്നിൽ നിന്ന് സീറ്റെന്നവും വർധിപ്പിക്കാൻ എൻ ഡി എ യും ഹിന്ദു സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന ഒരു തെരഞ്ഞെടുപ്പാണിത് ചരിത്രത്തിലാദ്യമായി കാലാവധി പൂർത്തിയാക്കിയശേഷം നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ ഒരു തുടർഭരണമെന്ന റെക്കോർഡ് സൃഷ്ടിക്കാൻ പിണറായി സർക്കാരിന് കഴിയുമോ എന്നാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഈ ചർച്ച അന്തരീക്ഷത്തിലുയർത്താൻ എൽഡിഎഫിന് കഴിഞ്ഞതോടെ പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിക്കുന്നു. ഇതിനു ഊന്നൽ നൽകിയത് ഭരണനേട്ടങ്ങൾ എന്നാണു എൽ ഡി എഫിന്റെ വിലയിരുത്തൽ . ഇതിനകമുണ്ടായ പത്തോളം അഭിപ്രായസർവേകളിൽ തുടർഭരണം പ്ര...
കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് ഇ ശ്രീധരൻ
കേരളം, വാര്‍ത്ത

കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് ഇ ശ്രീധരൻ

ബിജെപി സർക്കാർ വരുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എനിക്ക് ഉമ്മൻചാണ്ടിയേ‍ാട് ഏറെ ബഹുമാനമുണ്ട്. നല്ലസമീപനമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിനു മികച്ച മുഖ്യമന്ത്രിയാകാൻ കഴിയും. പക്ഷെ കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് ശ്രീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മനോരമ ഓൺലൈനുമായി നടത്തിയ അഭിമുഖത്തിലാണ് ശ്രീധരന്റെ പരാമർശം പാലക്കാട് യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിലുമായാണ് മത്സരം. യുവാവ്, വയേ‍ാധികൻ എന്നതിന് ഇവിടെ എന്താണു വ്യത്യാസം എന്ന ഒരു ചോദ്യത്തിന് മറുപടിയായി ശ്രീധരൻ പറഞ്ഞു. കാര്യക്ഷമത, ആഴത്തിലുളള അറിവ്, പ്രവർത്തന പരിചയം എന്നിവയാണു നാട്ടുകാർക്ക് ആവശ്യമെന്ന് വിശ്വസിക്കുന്നു. ചെറുപ്പക്കാരനും സുന്ദരനുമായി ഒ‍ാടി നടന്നിട്ട് കാര്യമില്ല. കാര്യങ്ങൾ നന്നായി അറിയുക, അത് എങ്ങനെ കൃത്യവും വ്യക്തവും സുതാര്യവുമായി ചെയ്യാം, എങ്ങനെ പ്രവർത്തിക്കാം, അതിനാവശ്യമായ റിസേ‍ാഴ്സ് എങ്ങനെ കണ്ടെത്താം എന്...
ഇടതുമുന്നണി വീണ്ടും വരുമെന്ന് ടൈംസ് നൗ- സീ വോട്ടർ സർവെ പ്രവചനം
കേരളം, വാര്‍ത്ത

ഇടതുമുന്നണി വീണ്ടും വരുമെന്ന് ടൈംസ് നൗ- സീ വോട്ടർ സർവെ പ്രവചനം

കേരളത്തിൽ ഇടതുപക്ഷം അധികാരം നിലനിർത്തുമെന്ന് സർവ്വെ ഫലം വീണ്ടും. എൽഡിഎഫ് 140 സീറ്റുകളിൽ 82-ഉം വിജയിച്ചേക്കുമെന്ന് ടൈംസ് നൗ- സി വോട്ടർ സർവെ. ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) 56 സീറ്റുകളിൽ വിജയിച്ചേക്കുമെന്നും ബിജെപി ഒരു സീറ്റിൽ ഒതുങ്ങുമെന്നും സർവെ പ്രവചിക്കുന്നു. ഇടതുമുന്നണി പരമാവധി 86 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. 78- 86 എന്ന നിലയാണ് സർവ്വെ ഫലം കാണിക്കുന്നത്. യുഡിഎഫിന് 52 മുതൽ 60 സീറ്റുകൾ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകൾ ലഭിക്കാനാണ് സാധ്യത. എൽഡിഎഫിന്റെ വോട്ട് ഷെയറിൽ 0.6 ശതമാനം കുറവ് വരുമെന്നും സർവെ പ്രവചിക്കുന്നു. 2016-ൽ 43.5 ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്നത് 2021 ൽ 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ഷെയർ 38.8 ശതമാനത്തിൽനിന്ന് 37.6 ശതമാനമായി കുറയും. കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ പിണറായി വിജയനാണ് ഒന്നാം സ്ഥാനത്ത്. 42.34 ശതമാനംപ...
മുസ്ലിം ലീഗിനെ എൻ ഡി എ യിലേക്ക് ക്ഷണിച്ച് ശോഭാ സുരേന്ദ്രൻ
കേരളം, വാര്‍ത്ത

മുസ്ലിം ലീഗിനെ എൻ ഡി എ യിലേക്ക് ക്ഷണിച്ച് ശോഭാ സുരേന്ദ്രൻ

മുസ്ലിം ലീഗിനെ എൻ ഡി എ യിലേക്ക് ക്ഷണിച്ച് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. മുസ്ലിംലീഗിനെയുൾപ്പെടെയുള്ള പാർട്ടികളെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായി അവർ പറഞ്ഞു. എന്നാൽ മുസ്ലിംലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ മുസ്ലിംലീഗ് ദേശീയധാര അംഗീകരിച്ച് എൻ.ഡി.എയോടൊപ്പം വരാൻ തയ്യാറായാവണം സ്വീകരിക്കും. കശ്മീരിൽ ബി.ജെ.പി. അവിടുത്തെ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ല. മാതൃഭൂമിയുമായി സംസാരിക്കവെയാണ് ശോഭ തന്റെ നിലപാട് വ്യക്തമാക്കിയത് 'മുസ്ലിം ലീഗ് പുനർചിന്തനത്തിന് തയ്യാറായാൽ അത് മുസ്ലിംസമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക്‌ കൂട്ടിക്കൊണ്ടുവരുകയെന്നതാണ് ബി.ജെ.പിയുടെ ശ്രമം. അപ്പോൾ ലീഗ് വരാൻ തയ്യാറായാൽ അവർ ദേശീയത ഉൾക്കൊണ്ടുകൊണ്ടാവുമല്ലോ വരിക.' ശോഭ സുരേന്ദ്രൻ വിശദീക...
കൗണ്ട് ഡൌൺ ബി ജെ പി ; വേദിയിൽ ഏഴു പ്രാസംഗികരും ഒരു ശ്രോതാവും ഒഴിഞ്ഞ കസേരകളും
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

കൗണ്ട് ഡൌൺ ബി ജെ പി ; വേദിയിൽ ഏഴു പ്രാസംഗികരും ഒരു ശ്രോതാവും ഒഴിഞ്ഞ കസേരകളും

രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രം ബി ജെ പിയുടെ നാളെയെക്കുറിച്ചുള്ള സൂചനയാണ്. പശ്ചിമ ബംഗാളിൽ ഒരു വലിയ മൈതാനിയിൽ നടക്കുന്ന ബി ജെ പി യുടെ പൊതുയോഗത്തിന്റെ ചിത്രമാണ് രാഷ്ട്രീയസാമൂഹികലോകം ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഏഴു പേർ വേദിയിൽ സന്നിഹിതരാണ്. ഇതിൽ ഒരാൾ പ്രസംഗിക്കുന്നു, കാണികളെന്നോ ശ്രോതാവെന്നോ പറയാനായി ഒരാൾ മാത്രം. ഇതാണ് ഈ ചിത്രത്തിൽ നിന്നും വ്യക്തമാവുന്നത് കഴിഞ്ഞ ദിവസം നടന്ന ഈ പൊതുയോഗത്തിന്റെ ചിത്രമാണ് ശശി തരൂർ, തൃണമൂൽ കോൺഗ്രസ് നേതൃത്വം തുടങ്ങി നിരവധി സമൂഹ മാധ്യമഅക്കൗണ്ടുകളിൽ നിന്ന് ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. പൗരത്വസമരത്തിനും കർഷക സമരത്തിനുംശേഷം ഇന്ത്യൻ ജനത ബി ജെ പിയെ കൈവിടുന്നതിന്റെ സൂചനയാണ് ഇത്തരം ചിത്രങ്ങളിൽ നിന്നും തെളിയുന്നത് എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത് ബി ജെ പി യുടെ രണ്ടാം ഊഴത്തിനുശേഷം ഹിന്ദുത്വ അജണ്ട അതിന്റെ പൂർണമായ വ്യാപ്തിയിൽ നടപ്പാക്കു...
‘അയിത്തത്തിന് അവധി’ ബി ജെ പി – എൽ ഡി എഫ് സഖ്യം ഭരണത്തിലേയ്ക്ക്
കേരളം, വാര്‍ത്ത

‘അയിത്തത്തിന് അവധി’ ബി ജെ പി – എൽ ഡി എഫ് സഖ്യം ഭരണത്തിലേയ്ക്ക്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിടിക്കാൻ അയിത്തം മാറ്റി നിർത്തി സി പി എം. ഇത്തവണ ബദ്ധവൈരികളായ ബി ജെ പിയുടെ പിന്തുണയോടെയാണ് എൽ ഡി എഫ് റാന്നി ഗ്രാമ പഞ്ചായത്തിൽ ഭരണം പിടിച്ചത്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അംഗങ്ങൾ എൽ.ഡി.എഫിന്റെ സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉൾപ്പെടെ ഏഴ് വോട്ടുകൾ ശോഭ ചാർളിക്ക് ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ റാന്നിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു  കണക്കുക്കൂട്ടൽ. സ്വതന്ത്രനായ കെ.ആർ. പ്രകാശ് കുഴിക്കാലയിൽ യു.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റാകുമെന്നും കരുതി. പക്ഷെ അപ്രതീക്ഷിതമായിട്ടാണ് എൽ.ഡി.എഫും ബി.ജെ.പിയും റാന...
‘ബി ജെ പി വിട്ടാൽ പിന്നെ സമാധാനത്തോടെ ജീവിക്കില്ല’ ഭീഷണിയുമായി സുശീൽ കുമാർ മോദി
ദേശീയം, വാര്‍ത്ത

‘ബി ജെ പി വിട്ടാൽ പിന്നെ സമാധാനത്തോടെ ജീവിക്കില്ല’ ഭീഷണിയുമായി സുശീൽ കുമാർ മോദി

ബി.ജെ.പി. വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാവില്ലെന്ന് ബിഹാർ മുൻഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ ഭീഷണി. ബീഹാർ ബി ജെ പി ഘടകത്തിൽ അതൃപ്തിയുള്ളവർ മറകണ്ടം ചാടാതിരിക്കാനുള്ള മുന്നറിയിപ്പാണിതെന്ന് വിലയിരുത്തപ്പെടുന്നു. ബി ജെ പി വൺവേ  ട്രാഫിക്കിന് സമാനമാണെന്നും പാർട്ടി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്നും . ബിഹാറിൽനിന്നുള്ള രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയാണ് സുശീൽകുമാർ മോദി. ഒരിക്കൽ ബി.ജെ.പിയിൽ ചേർന്നാൽ ആർക്കും പാർട്ടി വിട്ടു പോകാനാവില്ലെന്നും സുശീൽകുമാർ മോദി മുന്നറിയിപ്പ് നൽകി. വൺവേ ട്രാഫിക്ക് പോലെയാണ് ബി.ജെ.പി. നിങ്ങൾക്ക് ഇവിടേക്ക് വരാം. പക്ഷെ ഇവിടെനിന്ന് പോകാനാകില്ല. ബി.ജെ.പി. വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ബിഹാർ സർക്കാരിൽ ഭാഗമല്ല. എങ്കിലും തന്റെ ആത്മാവ് നിലവിലെ സർക്കാരിൽ വസിക്കുന്നുണ്ടെന്നും സുശീൽ കുമാർ ...
ബി ജെ പിയിലെത്തിയ  അബ്ദുള്ളക്കുട്ടിയ്ക്കും ടോം വടക്കനും ദേശീയപദവി
Uncategorized

ബി ജെ പിയിലെത്തിയ അബ്ദുള്ളക്കുട്ടിയ്ക്കും ടോം വടക്കനും ദേശീയപദവി

കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറിയ നേതാക്കൾക്ക് ദേശീയ പദവി. നിലവിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ എ.പി. അബ്​ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായും നേരത്തേ കോൺഗ്രസ് ​വിട്ട്​ ബി.ജെ.പിയിൽ ചേർന്ന ടോം വടക്കനെ പാർട്ടി ദേശീയ വക്താവായും നിയമിച്ചു. ഇന്ന് പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ചു 12 ദേശീയ ഉപാധ്യക്ഷൻമാർ, എട്ട്​ ദേശീയ ജനറൽ സെക്രട്ടറിമാർ, ഒരു ജനറൽ സെക്രട്ടറി, മൂന്ന്​ ജോയിൻറ്​ ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, ട്രഷറർ, ജോയിൻറ്​ ട്രഷറർ, സെൻട്രൽ ഓഫിസ്​ സെക്രട്ടറി, യുവമോർച്ച, ഒ.ബി.സി മോർച്ച, കിസാൻ മോർച്ച, എസ്​.സി മോർച്ച, എസ്​.ടി. മോർച്ച, ​ന്യൂനപക്ഷ മോർച്ച അധ്യക്ഷൻമാർ എന്നിവരെയും അഞ്ച്​ വക്താക്കളെയുമാണ്​ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ നിയമിച്ചത്. ബി.എൽ. സന്തോഷ്​ (ഡൽഹി) ആണ് സംഘടന ചുമതലയുള്ള​ ദേശീയ ജനറൽ സെക്രട്ടറി. മറ്റു ഉപാധ്യക്ഷന്മാർ : രഘുബർദാസ്, അന്നപൂർണ ദേവി​( ജാർഖ...