Wednesday, September 23

Tag: bjp

രാജി പ്രഖ്യാപിച്ച് മെഹ്ബൂബ മുഫ്തി; ഗവർണ്ണർ ഭരണത്തിന് സാധ്യത
ദേശീയം, വാര്‍ത്ത

രാജി പ്രഖ്യാപിച്ച് മെഹ്ബൂബ മുഫ്തി; ഗവർണ്ണർ ഭരണത്തിന് സാധ്യത

2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച പിഡിപി-ബിജെപി സഖ്യം തകർന്നതിനെ തുടർന്ന് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജി കത്ത് ഗവർണ്ണർക്ക് നൽകി. ഇതോടെ സംസ്ഥാനത്ത് ഗവർണ്ണർ ഭരണത്തിന് ബിജെപി ആവശ്യം ഉന്നയിച്ചു. പിഡിപിയെ പിന്തുണക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ ഗവർണ്ണർ ഭരണം നടപ്പിലാക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മൂന്നു വർഷമായുള്ള ബന്ധം ഇനിയും തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് പിഡിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് എന്ന് നേരത്തെ ബിജെപി നേതാവ് റാം മാധവ് പറഞ്ഞിരുന്നു. അതേസമയം പിഡിപിയുടെ അടിയന്തിര നേതൃ യോഗം അൽപ്പസമയത്തിനകം ചേരും....
കാശ്മീരിൽ ബിജെപി-പിഡിപി സഖ്യം തകർന്നു; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബിജെപി
ദേശീയം, വാര്‍ത്ത

കാശ്മീരിൽ ബിജെപി-പിഡിപി സഖ്യം തകർന്നു; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബിജെപി

2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കാശ്മീരിൽ രൂപപ്പെട്ട പിഡിപി-ബിജെപി സഖ്യം തകർന്നു. ഇതോടെ ജമ്മുകശ്മീരിൽ പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. 25 സീറ്റാണ് കാശ്മീരിൽ ബിജെപിക്കുള്ളത്. ജമ്മു കശ്മീരിൽ നിന്നുള്ള ബിജെപി എംഎൽഎമാരുടെ യോഗത്തിനുശേഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പിന്തുണ പിൻവലിക്കാനുള്ള തീരുമാനം എടുത്തത്. തീരുമാനം വെളിപ്പെടുത്തി ബിജെപി നേതാവ് റാം മാധവിന്റെ വാർത്താസമ്മേളനം ഡൽഹിയിൽ തുടരുകയാണ്. 80,000 കോടി രൂപയുടെ സഹായമാണ് മോദി സർക്കാർ കാശ്മീരിന് നൽകിയതെന്നും വികസനത്തിന് വേണ്ടതെല്ലാം ബിജെപി സർക്കാർ ചെയ്തുവെന്നും മൂന്നു വർഷമായുള്ള ബന്ധം ഇനിയും തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എന്നും ബിജിപി വ്യക്തമാക്കുന്നു. വിഘടനവാദവും ഭീകര പ്രവർത്തനങ്ങളും കാശ്മീരിൽ കൂടിയെന്നും റാം മാധവ് പറഞ്ഞു. റംസാനോട് അനുബന്ധിച്ച് വെടിനിർത്തൽ നടപ്പിലാക്കിയ കാശ്മീരിൽ കഴിഞ്ഞ ദിവസം ...
മുസ്ലീങ്ങൾ വൈദ്യുതി മോഷ്ട്ടിക്കുകയാണെന്ന് ബിജെപി എംഎൽഎ
ദേശീയം, വാര്‍ത്ത

മുസ്ലീങ്ങൾ വൈദ്യുതി മോഷ്ട്ടിക്കുകയാണെന്ന് ബിജെപി എംഎൽഎ

അജയ് മോഹൻ ബിഷ്ട് മുഖ്യമന്ത്രിയായ ഉത്തർപ്രദേശിൽ മുസ്ലീങ്ങൾ വൈദ്യുതി മോഷ്ട്ടിക്കുകയാണെന്ന് ആരോപിച്ച് ബിജെപി എംഎൽഎ. കൗശാംബി (Kaushambi) ജില്ലയിൽ നിന്നുള്ള എംഎൽഎ ആയ സഞ്ജയ് ഗുപ്തയുടെ ഫോൺ സംഭാഷണങ്ങളാണ് പുറത്തായിരിക്കുന്നത്. അവിനാഷ് സിംഗ് എന്ന വൈദ്യുതി ഉദ്യോഗസ്ഥനോടാണ് മുസ്ലീങ്ങൾ വൈദ്യുതി മോഷ്ട്ടിക്കുകയാണെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പടുന്ന സംഭാഷണം പുറത്ത് വന്നിരിക്കുന്നത്. ഇത് വരെ വൈദ്യുതി മോഷ്ടിച്ചതിന് എത്ര മുസ്ലീങ്ങൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും ഏപ്രിൽ 1നകം വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തനിക്ക്​ ലലഭിക്കണമെന്നും ഒരോ മുസ്​ലിം ഭൂരിപക്ഷ പ്രദേശത്ത്​ ചെന്ന്​ അവിടെ എങ്ങനെയാണ്​ വൈദ്യുത മോഷണം നടക്കുന്നതെന്ന്​​ കണ്ടെത്തണമെന്നും അവിനാഷ് സിംഗിനോട് എംഎൽഎ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ട്രാൻസ്ഫർ വാങ്ങി പോയാലും നിങ്ങൾക്ക് രക്ഷയില്ലെന്നുള്ള ഭീഷണിയും എംഎൽഎ ഉയർത്തുന്നുണ്ട...
രാഷ്ട്ര സേവികാ സമിതിയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം; ചിത്രങ്ങൾ പുറത്ത്
ദേശീയം, വാര്‍ത്ത

രാഷ്ട്ര സേവികാ സമിതിയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം; ചിത്രങ്ങൾ പുറത്ത്

ആർഎസ്എസിന്റെ വനിതാ സംഘടനയായ രാഷ്ട്ര സേവികാ സമിതിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശിൽ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അലിഗഡിലെ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കണ്ടറി സ്കൂളിലാണ് രാഷ്ട്ര സേവികാ സമിതി സ്ത്രീകൾക്കായി ആയുധ പരിശീലനം സംഘടിപ്പിച്ചത്. 18 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സ്വയം പ്രതിരോധം, ശാരീരിക, മാനസിക, ബൗദ്ധീക ട്രെയിനിംഗുകൾ നൽകുന്നുവെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഇത്തരം ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്നും സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം പറയുന്നവരെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യമാണെന്നും മുസ്‌ലിം യുവാക്കൾക്കെതിരെയും മതത്തിനെതിരെയും ഇത്തരം ക്യാമ്പുകളിൽ വിദ്വേഷ പ്രചാരണങ്ങൾ നടക്കാറുണ്ടെന്നും നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആർഎസ്എസിൽ വനിതകളെ ഉൾപ്പെടുത്തുന്നില്ലെന്നുള്ള വിമർശനങ്ങൾ പല കോണുകളിൽ ന...
പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെതിരെ ശിവസേന രംഗത്ത്
ദേശീയം, വാര്‍ത്ത

പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെതിരെ ശിവസേന രംഗത്ത്

മഹാരാഷ്ട്രയിൽ ഉൾപ്പടെ ബിജെപിയുടെ സഖ്യ കക്ഷിയായ ശിവസേന ബിജെപിയ്‌ക്കെതിരെ വീണ്ടും വിമർശനങ്ങളുമായി രംഗത്ത്. രാജ്യത്തെ പ്രതിരോധമന്ത്രി അലസയായ, ഏറ്റവും ദുർബലയായ, മുഖമില്ലാത്ത മന്ത്രിയാണെന്നായിരുന്നു ബിജെപി മന്ത്രി നിർമ്മല സീതാരാമനെക്കുറിച്ച് ശിവസേന നടത്തിയിരിക്കുന്ന പുതിയ വിമർശനം. ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'യുടെ എഡിറ്റോറിയലിലാണ് ബിജെപിയ്‌ക്കെതിരെ വീണ്ടും സേന രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സേനയിൽ നമുക്ക് പൂർണ്ണവിശ്വാസം ആണെന്നും എന്നാൽ ഔറംഗസേബിനെപ്പോലുള്ളവരുടെ രക്തസാക്ഷിത്വത്തിന്റെ വില അധികാരത്തെ രാഷ്ട്രീയ ബിസിനസ് ആയി കാണുന്നവർക്ക് മനസ്സിലാവില്ലെന്നും സാമ്‌നയിൽ പറയുന്നു. രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് ഇത്തരം ആളുകളിൽ ഏൽപ്പിച്ചു കൊടുക്കുന്നത് വഴി വലിയ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. ഔറംഗസേബിന്റെ രക്തസാക്ഷിത്വത്തിന് മുൻപിൽ മുസ്‌ലീങ്ങള്‍ മാത്രമല്ല ഇന്...
ഇനി വര്‍ഗ്ഗീയകലാപ കാലം: ഞാന്‍ ബിജെപിയില്‍ നിന്നും രാജിവെക്കാനുള്ള കാരണങ്ങള്‍
Editors Pic, ദേശീയം

ഇനി വര്‍ഗ്ഗീയകലാപ കാലം: ഞാന്‍ ബിജെപിയില്‍ നിന്നും രാജിവെക്കാനുള്ള കാരണങ്ങള്‍

താന്‍ എന്തുകൊണ്ട് ബിജെപി വിടാന്‍ നിര്‍ബന്ധിതനായി എന്ന് വിവരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി പ്രചാരണത്തിന്റെ ഡേറ്റ അനലിസ്റ്റുമായ ശിവം ശങ്കര്‍ സിംഗ് മീഡയം.കോമില്‍ എഴുതിയ ലേഖനത്തില്‍. 2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്തെ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കുത്തനെ ഇടിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ പ്രചണ്ഡമായ പ്രചാരോപാധികള്‍ വഴി ബിജെപി ചില നിശ്ചിത സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ബിജെപിയില്‍ നിന്നും രാജിവെക്കാനുള്ള അടിസ്ഥാനകാരണം ബോധപൂര്‍വമായ ഇത്തരം വ്യാജപ്രചാരണങ്ങളാണെന്നും സിംഗ് വിശദീകരിക്കുന്നു. മുഖ്യധാര മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളുടെ വിശ്വാസ്യതയും തകരുന്നു. ബിജെപിയുടെ സാമ്പത്തിക സഹ...
ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഗുജറാത്ത് പൊലീസ്; കൈപ്പത്തി തല്ലി തകർത്തു
ദേശീയം

ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഗുജറാത്ത് പൊലീസ്; കൈപ്പത്തി തല്ലി തകർത്തു

ദളിതർക്കെതിരെയുള്ള ക്രൂരപീഡനങ്ങൾക്കെതിരെ ഒരിക്കൽ പോലും ഒരുവാക്കുകൊണ്ട് പോലും ഗുജറാത്തിലെ പൊതു സമൂഹം പ്രതികരിക്കാറില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.... ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ദളിത് യുവാവിനെ ക്രൂരമായി ആക്രമിച്ച് പൊലീസ്. അഹമ്മദാബാദിലെ ഷാഹിബാഗ് പൊലീസ് ആണ് രമേശ് ചവദ എന്ന യുവാവിനെ ശരീരമാസകലം ക്രൂരമായി മർദ്ദിച്ചത്. പൊലീസിന്റെ ആക്രമണത്തിൽ യുവാവിന്റെ കൈപ്പത്തി പൂർണ്ണമായും തകർന്നു. മുഖത്തും കണ്ണിലും ഉൾപ്പടെ പൊലീസ് മർദ്ദിച്ച പാടുകൾ ഉണ്ട്. ദേഹത്ത് ലാത്തികൊണ്ടടിച്ച പാടുകൾ ഉൾപ്പടെയുള്ള ചിത്രങ്ങൾ ദളിത് നേതാവും ഗുജറാത്തിൽ നിന്നുള്ള യുവ എംഎൽഎയുമായ ജിഗ്നേഷ് മേവാനിയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഓരോ ദിവസവും ദളിതർക്ക് ഗുജറാത്തിൽ ക്രൂരമായ പീഡനങ്ങളും ആക്രമണങ്ങളുമാണ് നേരിടേണ്ടി വരുന്നതെന്നും ആരെയും ഇത്തരം സംഭവങ്ങൾ അലോസരപ്പെടുത്തുന്നില്ലെന്നും മേവാനി പറഞ്ഞു. ദളിതർക്കെതിരെയുള്ള ക്രൂരപീഡനങ്ങൾക്കെ...
സവർണ്ണരുടെ കുളത്തിൽ ഇറങ്ങിയതിന് ദളിത് ബാലന്മാരെ നഗ്നരാക്കി മർദ്ദിച്ചു
ദേശീയം, വാര്‍ത്ത

സവർണ്ണരുടെ കുളത്തിൽ ഇറങ്ങിയതിന് ദളിത് ബാലന്മാരെ നഗ്നരാക്കി മർദ്ദിച്ചു

സവർണ്ണർ കുളിക്കുന്ന കുളത്തിൽ കുളിച്ചുവെന്നാരോപിച്ചാണ് ദളിത് ബാലന്മാരെ നഗ്‌നരാക്കി ക്രൂരമായി മർദ്ദിച്ചത്. ബെൽറ്റുകൊണ്ടും പത്തലുകൊണ്ടും കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്....   ബിജെപി-ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ ദളിതർക്കു നേരെ വീണ്ടും ആക്രമണം. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വാക്കഡി ഗ്രാമത്തിലാണു സംഭവം. സവർണ്ണർ കുളിക്കുന്ന കുളത്തിൽ കുളിച്ചുവെന്നാരോപിച്ചാണ് ദളിത് ബാലന്മാരെ നഗ്‌നരാക്കി ക്രൂരമായി മർദ്ദിച്ചത്. ബെൽറ്റുകൊണ്ടും പത്തലുകൊണ്ടും കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂൺ 10ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ദളിത് നേതാവും ഗുജറാത്തിൽ നിന്നുമുള്ള യുവ എംഎൽഎയുമായ ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു. ഇല കൊണ്ട് നഗ്നത മറച്ചു നിൽക്കുന്ന മൂന്ന് കുട്ടികളെ കുളത...
ട്രഷറര്‍ ഇല്ലാത്ത ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടി
ദേശീയം

ട്രഷറര്‍ ഇല്ലാത്ത ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടി

തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ പാര്‍ട്ടിയായി ബിജെപി മാറി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം, 1034 കോടി രൂപയാണ് പാര്‍ട്ടി സംഭരിച്ചത്. തൊട്ടു മുന്‍ വര്‍ഷത്തെക്കാള്‍ 81 ശതമാനമായാണ് പാര്‍ട്ടിയുടെ വരുമാനം വര്‍ദ്ധിച്ചത്. ഇന്ത്യയിലെ മറ്റ് കക്ഷികള്‍ എല്ലാം കൂടി സംഭരിച്ചതിന്റെ ഇരട്ടിയില്‍ കൂടുതലാണ് ബിജെപിയുടെ വരുമാനം. പക്ഷെ, കൗതുകകരമായ വസ്തു ബിജെപിക്ക് ഒരു ട്രഷറര്‍ ഇല്ല എന്നതാണ്. പാര്‍ട്ടി നിയമപരമായി നല്‍കിയിരിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ട്രഷറര്‍ ഒപ്പിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗരേഖ പ്രകാരം ട്രഷററുടെ ഒപ്പ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അനിവാര്യമാണ്. എന്നാല്‍ ട്രഷററുടെ ഒപ്പില്ലാതെ 'ട്രഷറര്‍ക്ക് വേണ്ടി' എന്ന് പറഞ്ഞ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരെതിര്‍പ്പുമില്ലാതെ സ...
‘വോട്ടു തെണ്ടികളാണ്’ ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കുന്നത്: ബിജെപി എംഎല്‍എയുടെ വിഭാഗീയ പരാമര്‍ശങ്ങള്‍
ദേശീയം

‘വോട്ടു തെണ്ടികളാണ്’ ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കുന്നത്: ബിജെപി എംഎല്‍എയുടെ വിഭാഗീയ പരാമര്‍ശങ്ങള്‍

പാര്‍ട്ടി നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് വിവാദ പ്രസ്താവനകള്‍ വഴി ഏറ്റവും ഒടുവില്‍ ബിജെപിയുടെ മുഖം വികൃതമാക്കിയത്. ഇപ്പോഴിതാ തെലുങ്കാനയില്‍ നിന്നുള്ള ഒരു ബിജെപി എംഎല്‍എ അങ്ങേയറ്റം വിഭാഗീയമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നു. താന്‍ ഒരു ഹിന്ദുവായതിനാല്‍ ഒരിക്കലും ഇഫ്താര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കില്ലെന്നും 'വോട്ട് തെണ്ടികളാണ്' ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നതെന്നുമാണ് ഗോഷമഹല്‍ എംഎല്‍എയും ബിജെപി നേതാവുമായ ടി രാജ സിംഗ് ലോധയുടെ അഭിപ്രായം. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നടത്തിയ ഇഫ്താര്‍ വിരുന്നു ന്യൂനപക്ഷ പ്രീണനമാണെന്നാണ് സിംഗിന്റെ കണ്ടുപിടിത്തം. 'പച്ച പുസ്തകം' (വിശുദ്ധ ഖുറാന്‍) ഇന്ത്യയില്‍ തീവ്രവാദം പരത്താന്‍ പ്രോത്സാഹനം നടത്തുകയാണെന്ന അപമാനകരമായ പ്രസ്താവനയും അയാള്‍ നടത്തിയി...