Wednesday, September 23

Tag: C O T Naseer

കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
കേരളം, വാര്‍ത്ത

കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുൻ സിപിഐഎം നേതാവുമായ സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിന് ശത്രു പക്ഷത്ത് നിർത്താൻ മാത്രം നസീർ ആരാണെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. അക്രമപാതയിൽ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നാണ് സിപിഐഎമ്മിന്‍റെ നിലാപാട് നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. തലശേരി പുതിയ സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത് ഇന്നലെ വൈകിട്ടോടെയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ നസീർ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സിപിഐഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീ...
വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സി.ഒ.ടി നസീറിന് വെട്ടേറ്റു
കേരളം, വാര്‍ത്ത

വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സി.ഒ.ടി നസീറിന് വെട്ടേറ്റു

വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുൻ സിപിഐഎം നേതാവ് കൂടിയായ സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരിയല്‍ വെച്ച് വെട്ടേറ്റ നസീറിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.. പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് നില്‍ക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ മുൻപരിചയമില്ലാത്തവർ ആണെന്നും എന്നാൽ ഇവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും നസീർ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ സിപിഐഎം പ്രവർത്തകനായ നസീർ ആശയ ഭിന്നതകൾ കാരണം പാർട്ടി വിടുകയായിരുന്നു. ത‌ല‌ശ്ശേരി ന‌ഗ‌ര‌സ‌ഭ‌യില്‍ കൗണ്‍സില‌റായി പ്രവര്‍ത്തിച്ചിട്ടുള്ള നസീര്‍ ഉമ്മ‌ന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശ്ശേരിയില്‍ വച്ച് ക‌ല്ലെറിഞ്ഞ‌ കേസിലെ പ്ര‌തി കൂടിയാണ്. നസീറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ടി. പി...