തെളിവുകളുമായി ട്രംപിനെതിരെ ഇംപീച്ച്മെൻ്റ് പ്രമേയം അവതരിപ്പിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയവുമായി യു.എസ് ജനപ്രതിനിധി സഭ. കലാപത്തിന് പ്രേരണ നല്‍കിയെന്ന് തെളിവുകളോടെയാണ് ഡെമോക്രാറ്റുകൾ പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച യു.എസ് ക്യാപിറ്റോളിലുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തിന് പ്രേരണ നല്‍കിയതിന് പിന്നില്‍ ട്രംപ് ആണെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതായുള്ള നിരന്തര വാദവും ജനുവരി ആറിന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗവും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോബൈഡന് അധികാരമേറ്റെടുത്ത് നൂറ് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയുള്ളൂ...