Friday, July 30

Tag: Caste

താഴ്ന്ന ജാതിക്കാരിയായ മുത്തശ്ശി കാരണം ഇന്നും യു.പി യിൽ ജാതി വേർതിരിവ് അനുഭവിക്കുന്നതായി നടൻ നവാസുദ്ദീൻ സിദ്ദിഖി
Culture, ദേശീയം, രാഷ്ട്രീയം, സിനിമ

താഴ്ന്ന ജാതിക്കാരിയായ മുത്തശ്ശി കാരണം ഇന്നും യു.പി യിൽ ജാതി വേർതിരിവ് അനുഭവിക്കുന്നതായി നടൻ നവാസുദ്ദീൻ സിദ്ദിഖി

ജാതിവ്യവസ്ഥ ഇന്നും ഗ്രാമങ്ങളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും സിനിമകളിൽ പ്രശസ്തി ഉണ്ടായിരുന്നിട്ടും വിവേചനം ഒഴിവാക്കുന്നില്ലെന്നും ഉത്തർപ്രദേശിൽ നിന്നുള്ള നടൻ നവാസുദ്ദീൻ സിദ്ദിഖി പറയുന്നു. ഹത്രാസ് സംഭവത്തെ വളരെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച നടൻ അദ്ദേഹത്തിൻ്റെ അനുഭവം കൂടി പങ്കുവച്ചു. "എന്റെ സ്വന്തം കുടുംബത്തിൽ, എന്റെ മുത്തശ്ശി ഒരു താഴ്ന്ന ജാതിയിൽപ്പെട്ടയാളായിരുന്നു. ഇന്നും എന്റെ മുത്തശ്ശി കാരണം പലരും ഞങ്ങളെ അകറ്റി നിർത്തുന്നുണ്ട്," നവാസുദ്ദീൻ സിദ്ദിഖി എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. യുപിയിലെ ഹാത്രാസിലെ ഗ്രാമത്തിൽ ഉന്നത ജാതിക്കാർ നടത്തിയ ലൈംഗിക ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ദലിത് യുവതിയുടെ മരണത്തിൽ രാജ്യവ്യാപകമായി രോഷം നിലനിൽക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പുറത്തുവന്നത്. ജാതി വിവേചനമില്ലെന്ന് ആളുകൾ പറഞ്ഞേക്കാമെന്ന് ട്വിറ്ററിൽ അദ്ദേഹം പറയുന്നു. എന്നാൽ ആളുകൾ ഒന്ന് യാത്ര ചെ...
പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി
Featured News, കേരളം, വാര്‍ത്ത

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില. സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്. ...
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ശബരിമല വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന് സുകുമാരൻ നായർ
കേരളം, വാര്‍ത്ത

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ശബരിമല വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന് സുകുമാരൻ നായർ

ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരും സംസ്ഥാനവും ഒന്നും ചെയ്തില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ജാതി വേര്‍തിരിവുണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിനു വഴിമരുന്നിടുകയാണു. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊണ്ടാല്‍ അവരുടെ വോട്ട് നേടാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തു നടന്ന വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവുണ്ടാക്കുകയാണു സര്‍ക്കാര്‍. സവര്‍ണനും അവര്‍ണനുമെന്ന വേര്‍തിരിവ് മുന്‍പുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ല. സംസ്ഥാനസർക്കാർ കേരളത്തില്‍ വര്‍ഗീയ കലാപത്തിനു വഴിയൊരുക്കുകയാണു യഥാര്‍ഥത്തില്‍ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്...
ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടിയ യുവതിയെ പരസ്യമായി തല്ലി ആശുപത്രിയിലാക്കി
ദേശീയം, വാര്‍ത്ത

ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടിയ യുവതിയെ പരസ്യമായി തല്ലി ആശുപത്രിയിലാക്കി

മറ്റൊരു വിഭാഗത്തിൽ പെട്ട യുവാനൊപ്പം ഒളിച്ചോടിയ യുവതിയെ തെരുവിൽ പരസ്യമായി തല്ലിച്ചതച്ച ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി ഇതര ഗോത്രവിഭാഗത്തിൽപെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ബന്ധുക്കൾ പിടികൂടി മർദിച്ച്​ റോഡിലൂടെ നടത്തി. മധ്യപ്രദേശിലെ അലിരാജ്​പുർ ജില്ലയിലാണ്​ സംഭവം​. 19 കാരിയാണ്​ ബന്ധുക്കളുടെ മർദനത്തിന്​ ഇരയായത്​. പോലീസ് കേസെടുക്കുമെന്നറിയുന്നു യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ പുരുഷൻമാർ വടികൊണ്ട്​ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. അലിരാജ്​പൂരിലെ തേനാച്ചി ഗ്രാമത്തിലാണ്​ സംഭവം നടന്നിരിക്കുന്നത്​. അടികൊണ്ട്​ പുളയുന്ന പെൺകുട്ടി ഉറക്കെ കരയുന്നതും മർദിക്കരുതെന്ന്​ അപേക്ഷിക്കുന്നതും ദൃശ്യത്തിൽ കാണാം. അടികൊള്ളാതിരിക്കാൻ വേഗത്തിൽ നടക്കുന്നതും പുരുഷൻമാർ പുറകെ വന്ന്​ വീണ്ടും മർദിക്കുന്നതും ദൃശ്യത്തിലുണ്ട്​. തല്ല് കൊണ്ട് അവശയായ പെൺകുട്ടി ചികിത്സാർഥം ആശുപത്രിയിൽ അഭയം തേടി യുവ...
ജാതി മാറി വിവാഹം; വരന്റെ കുടുംബത്തെ നഗ്നരാക്കി കെട്ടിയിട്ടു മർദ്ദിച്ചു
ദേശീയം, വാര്‍ത്ത

ജാതി മാറി വിവാഹം; വരന്റെ കുടുംബത്തെ നഗ്നരാക്കി കെട്ടിയിട്ടു മർദ്ദിച്ചു

ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ വരന്റെ കുടുംബത്തിലെ എട്ടുപേരെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ പെണ്ണഗരം ഗ്രാമത്തിലാണു സംഭവം. മർദ്ദനമേറ്റ കുടുംബം നവിതാർ സമുദായത്തിൽപ്പെട്ടവരാണ്. കുടുംബത്തിലെ ഒരംഗം ഒരു മാസം മുൻപ് വണ്ണിയർ സമുദായത്തിലെ സ്ത്രീയെ പ്രേമവിവാഹം കഴിച്ചു ഒളിച്ചോടിയിരുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരാണ് ഇരു സമുദായങ്ങളും. ഗ്രാമവാസികളായ പ്രിയ, വിവേക് എന്നിവർ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തെ പ്രിയയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ മാസം 21ന് പ്രിയ വിവേകിനൊപ്പം ഒളിച്ചോടി. പ്രിയയെ കാണാനില്ലെന്നു കാണിച്ചു കുടുംബം അടിയാമൻകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, വിവേകിനേയും കാണാനില്ലെന്നു വിവരം ലഭിച്ചതോടെ ഇവർ ഒളിച്ചോടിയതാണെന്നു കുടുംബം മനസ്സിലാക്കി. ഗ്രാമത്തിൽ ആകെയ...
ശബരിമല ചർച്ചക്കിടെ ജാതി അധിക്ഷേപം നടത്തിയ അവതാരക അറസ്റ്റിൽ
ദേശീയം, വാര്‍ത്ത

ശബരിമല ചർച്ചക്കിടെ ജാതി അധിക്ഷേപം നടത്തിയ അവതാരക അറസ്റ്റിൽ

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ അവതാരിക അറസ്റ്റില്‍. മോജോ ടിവിയുടെ മുന്‍ സിഇഒയും വാര്‍ത്ത അവതാരികയുമായ പി രേവതിയെയാണ് ബഞ്ചാര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രേവതിയെ കോടതി ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിടുകയായിരുന്നു. ദളിത്‌ സംഘടന നേതാവ് വരപ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ രേവതിയും സഹ അവതാരകനായ രഘുവും തന്‍റെ ജാതിയെ അധിക്ഷേപിച്ചു എന്ന വരപ്രസാദിന്റെ പരാതിയിലാണ് നടപടി. സംഭവത്തെ തുടര്‍ന്ന് മോജോ ടിവിയിലെ മൂന്ന് അവതാരകര്‍ക്കെതിരെയാണ് പട്ടിക ജാതി അതിക്രമ൦ തടയല്‍ നിയമ പ്രകാരം കഴിഞ്ഞ ജനുരിയില്‍ കേസെടുത്തത്. വാറന്‍റ് ഇല്ലാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യനെത്തിയതെന്നും തന്‍റെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെന്നും രേവതി പിന്നീട് ട്വീറ്റ് ചെ...
പിന്നാക്കക്കാരനായിരുന്നെങ്കിൽ ആർഎസ്എസ് മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ലെന്ന് മായാവതി
ദേശീയം, വാര്‍ത്ത

പിന്നാക്കക്കാരനായിരുന്നെങ്കിൽ ആർഎസ്എസ് മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ലെന്ന് മായാവതി

പിന്നാക്ക ജാതിയിൽ ജനയിച്ചയാളാണ് മോഡിയെങ്കിൽ ആർഎസ്എസ് ഒരിക്കലും മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. പിന്നാക്ക ജാതിക്കാരനായല്ല മോദി ജനിച്ചതെന്നും ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് മോദിയ്ക്ക് അറിയില്ലെന്നും മായാവതി പറഞ്ഞു. ‘പിന്നാക്ക ജാതിക്കാരനാണെന്ന് സ്വയം വിശദീകരിച്ചു കൊണ്ടാണ് മോദി ജാതിയെ കുറിച്ച് സംസാരിക്കുന്നത്. ജന്മം കൊണ്ട് പിന്നാക്കക്കാരനായിരുന്നെങ്കില്‍ ആര്‍.എസ്.എസ് മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല. കല്യാണ്‍ സിങ്ങിനെ പോലുള്ള നേതാക്കളോട് ആര്‍.എസ്.എസ് ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്’ മായാവതി പറഞ്ഞു. എസ്.പിബി.എസ്.പി സഖ്യം രാഷ്ട്രീയ നേട്ടത്തിനായ ജാതീയത ആയുധമാക്കുന്നുവെന്ന മോദിയുടെ ആരോപണം ബാലിശവും പരിഹാസ്യവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ മോദിക്ക്​ എസ്​.പി-ബി.എസ്​.പി സഖ്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ടാ...
‘കട്ട’പഞ്ചായത്തുകളുടെ വിധി പ്രസ്താവത്തിൽ നിന്നും വിടുതൽ പ്രാപിക്കാത്ത ഡിജിറ്റൽ ഇന്ത്യ ; ഭർത്താവിനെ ചുമന്നുകൊണ്ട് മുപ്പത്തിമൂന്നുകാരിയായ ഭാര്യ
ദേശീയം, സ്ത്രീപക്ഷം

‘കട്ട’പഞ്ചായത്തുകളുടെ വിധി പ്രസ്താവത്തിൽ നിന്നും വിടുതൽ പ്രാപിക്കാത്ത ഡിജിറ്റൽ ഇന്ത്യ ; ഭർത്താവിനെ ചുമന്നുകൊണ്ട് മുപ്പത്തിമൂന്നുകാരിയായ ഭാര്യ

രാജ്യം അംബേദ്ക്കർ ജയന്തിയുടെ ഓർമ്മപ്പെടുത്തലിൽ നിൽക്കുമ്പോൾ മദ്യപദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന വാർത്ത ഇത്രകാലമായിട്ടും ഭരണഘടന നൽകുന്ന സമത്വ മെന്ന ആശയം ഒരു തരത്തിലും ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ നിലനിൽക്കുന്നില്ലെന്നു മനസിലാക്കപ്പെടുന്നു.മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ദിവ്യഗർഹ് ഗ്രാമത്തിലാണ് സംഭവം. 33 കാരിയായ സ്ത്രീ പുറംജാതിയിലുള്ള മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചുകൊണ്ടു ഗ്രാമവാസികൾ അവരുടെ ഭർത്താവിനെ ചുമലിലേറ്റാൻ അജ്‌ഞാപിക്കുന്ന ദൃശ്യമാണ് അസ്സോസിയേറ്റ് ന്യുസ് പുറത്തുവിട്ടിരിക്കുന്നത്. ലിംഗസമത്വവും സ്ത്രീസ്വാതന്ത്ര്യവും ഭരണഘടനാ പരിരക്ഷയോടെ കൊട്ടിഘോഷിക്കപ്പെടുമ്പോൾ ഡിജിറ്റൽ ഇന്ത്യയിപ്പോഴും കട്ടപഞ്ചായത്തുകളുടെ വിധി പ്രസ്താവത്തിൽ നിന്നും വിടുതൽ പ്രാപിച്ചിട്ടില്ല എന്ന് വേണം കരുതാൻ. https://twitter.com/ANI/status/1117209259094179840...
സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ
Fact Check, Fake News, Featured News, കേരളം, വാര്‍ത്ത

സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ

അന്ധവിശ്വാസങ്ങൾ എന്നൊന്നില്ല, വിശ്വാസം തന്നെ അന്ധമാണെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരെങ്കിലും എന്തെങ്കിലും ഷേർ ചെയ്‌താൽ അതിന്റെ സത്യാവസ്ഥ എന്താണെന്നോ താൻ അത് ഷേർ ചെയ്യുന്നത് എന്തിനാണെന്നോ ഒന്നും ആലോചിക്കാതെ ഷേർ ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇത് പത്ത് പേർക്ക് ഷേർ ചെയ്തില്ലെങ്കിൽ നിങ്ങളെ വണ്ടി ഇടിയ്ക്കും, നിങ്ങളുടെ പണം നഷ്ടപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളും ആ മെസേജുകൾക്കൊപ്പം സാധാരണയായി ഉണ്ടാകാറുണ്ട്. ഷേർ ചെയ്ത അമേരിക്കയിൽ ഉള്ള ഒരാൾക്ക് ലോട്ടറി അടിച്ചുവെന്നും, മറ്റൊരാൾ പരീക്ഷ പാസായി എന്നൊക്കെയുള്ള പ്രോത്സാഹനങ്ങളും ആ മെസേജുകൾക്കൊപ്പം കാണുക പതിവാണ്. ഷേർ ചെയ്യുന്നതിനപ്പുറം അത് ഷേർ ചെയ്തത് കൊണ്ട് മാത്രം ലോട്ടറി അടിച്ച ആരെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിശ്വാസത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് മറുപടി. https://www.facebook.com/permalink.php?story_fbid=1070870212949958&id=5268...
കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ
Featured News, കേരളം, വാര്‍ത്ത

കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ

തെരഞ്ഞെടുപ്പും പ്രളയവും സംബന്ധിച്ച ചൂട് പിടിച്ച ചർച്ചകൾ നടക്കുമ്പോൾ കേരളത്തിൽ പ്രളയം ഉണ്ടാകുമെന്നും ഡാമുകൾ തുറക്കുമെന്നും ബൈബിളിൽ പറഞ്ഞിരുന്നതായ അവകാശ വാദവുമായി പെന്തകോസ്ത് പാസ്റ്റർ. ലോകത്തുള്ള കണ്ടുപിടുത്തങ്ങളും ആധുനിക സൃഷ്ടികളും എല്ലാം തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന അവകാശ വാദങ്ങൾ പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ളതാണ്. അത്പോലെ തന്നെയുള്ള ഒരു അവകാശ വാദമാണ് സുനി ഐയ്ക്കാട്ട് എന്ന ഈ പാസ്റ്റർ ഉന്നയിക്കുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്തുപയോഗിക്കുക എന്നതിന്റെ ഒരു വകഭേദം മാത്രമാണ് ഈ അവകാശവാദവും എന്ന് യുക്തിപരമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകും. മതത്തിൽ യുക്തിയില്ലല്ലോ എന്നത് വേറെ കാര്യമാണ്. യോഹന്നാൻ മുതൽ നോസ്ട്രഡാമസ് തുടങ്ങി സത്യസായി ബാബ വരെ പലതും പലരുടെയും പലവിധ വ്യാഖ്യാനങ്ങളായിരുന്നുവെന്ന് വേണം കരുതാൻ. പുരാണങ്ങളിൽ ടെസ്റ്റ് ടൂബ് ശിശുക്കൾ ഉണ്ടാക്കിയിരുന്നതായും കൗരവർ അത്തരത്തിൽ ഉ...