Wednesday, August 5

Tag: CBSE SCHOOL

സംസ്ഥാനത്ത് വിദ്യാലയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കുന്നത് ആലോചിക്കുന്നു
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് വിദ്യാലയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കുന്നത് ആലോചിക്കുന്നു

  സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും  കൂടിയാലോചനകൾ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തു നിലവിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ മുഴുവനും എപ്പോൾ തുറക്കുമെന്നാണ് സംബന്ധിച്ച് ഇപ്പോൾ ഒരു തീരുമാനമെടുക്കാനാവില്ല. ജൂലൈ മാസം വരെ എല്ലാ സ്കൂളുകളും അടച്ചിടാനാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. അതേസമയം ഈ വിഷയത്തിൽ തീരുമാനമെടുക്കുക കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്കൂളുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അധികൃതർ അറിയിച്ചു. എന്നാൽ അടുത്ത മാസം കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. വിവിധ ജില്ലകളിലും വിവിധ പഞ്ചായത്തുകളിലും രോ​ഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിൽ സ്കുളുകൾ തുറക്കുന്നത...
ഓഗസ്റ്റിൽ വിദ്യാലയങ്ങൾ തുറക്കുമെന്ന് ബി ബി സി യോട് മന്ത്രി
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ഓഗസ്റ്റിൽ വിദ്യാലയങ്ങൾ തുറക്കുമെന്ന് ബി ബി സി യോട് മന്ത്രി

  രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം പുന:രാരംഭിക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോൾ ഓഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിൻ്റെ പ്രസ്താവന പുറത്തുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി ബി.ബി.സി. യോടുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള സാഹചര്യങ്ങൾ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കിൽ ഓഗസ്റ്റിൽ തന്നെ സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മധ്യവേനലവധി ആരംഭിക്കുന്നതിനു മുമ്പുതന്നെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ അന്നുമുതൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്...
വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ

കോവിഡ് 19 രാജ്യവ്യാപകമായതിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ ജൂലൈയിൽ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് കൊറോണ വൈറസ് ഭീകരവ്യാധിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ നിബന്ധനകൾ മുന്നോട്ടുവെച്ചിരിക്കുകയാണ്. ഗ്രീൻ, യെല്ലോ, ഓറഞ്ച്, മേഖലകളിലെ സ്കൂളുകളാവും ആദ്യം തുറക്കുക.  ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടുവരെയാകും ക്ലാസ് തുടങ്ങുക. ഇതനുസരിച്ച് മുതിർന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്കൂളിലെത്തുക. മധ്യവേനലവധി ഒരു വലിയ ആശ്വാസമായതിനാൽ കുട്ടികൾക്ക് കാര്യമായ അധ്യയനദിനങ്ങൾ നഷ്ടമായിട്ടില്ല എന്നും വിലയിരുത്തുന്നു. രാജ്യത്തെ ഹയർസെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ ആവിഷ്കരിക്കുന്നതിന് കേന്ദ്ര മാനവവിഭ...
‘കോവിഡ് 19  ‘ സി ബി എസ് സി പരീക്ഷകൾ മാറ്റിവെച്ചു ; എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകൾക്ക് മാറ്റമില്ല
ദേശീയം, വാര്‍ത്ത

‘കോവിഡ് 19 ‘ സി ബി എസ് സി പരീക്ഷകൾ മാറ്റിവെച്ചു ; എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകൾക്ക് മാറ്റമില്ല

കൊവിഡ് 19 രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ സി. ബി. എസ്. ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍, സർവ്വകലാശാല പരീക്ഷകൾ എന്നിവ മാറ്റിവെച്ചു. മാര്‍ച്ച് 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കേന്ദ്ര മാനവശേഷി വികസനവകുപ്പ് അറിയിച്ചു. മാർച്ചു 31 ന് ശേഷമായിരിക്കും പുതുക്കിയ തിയതി അറിയിക്കും. ഇന്ന്  മുതൽ സർവ്വകലാശാലകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട് ജെ.ഇ.ഇ പരീക്ഷകളും പത്ത് ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് 19 ന്റെ മൂന്നാം ഘട്ടം പ്രത്യക്ഷപ്പെടുന്നതിന്റെ ഭാഗമായി അതിനെ നേരിടുന്നതിന്റെ മുൻകരുതലിന്റെ ഭാഗമായാണ് പരീക്ഷകൾ മാറ്റിവെച്ചത്. കോവിഡിന്റെ മൂന്നാംഘട്ടം മാരകമായിരിക്കുമെന്ന ആശങ്കയാണ് പരീക്ഷകൾ മാറ്റിവെക്കുന്നതുൾപ്പെടുയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നു അറിയുന്നു. കോവിഡ് വ്യാപനത്തിന്റെ...