Tuesday, September 22

Tag: chathisgarh

ഇന്തോ തിബറ്റൻ ബോർഡർ പോലീസിൽ ഏറ്റുമുട്ടൽ ; മലയാളി ഉൾപ്പെടെ ആറു ജവാന്മാർ വെടിയേറ്റ് മരിച്ചു
ദേശീയം, വാര്‍ത്ത

ഇന്തോ തിബറ്റൻ ബോർഡർ പോലീസിൽ ഏറ്റുമുട്ടൽ ; മലയാളി ഉൾപ്പെടെ ആറു ജവാന്മാർ വെടിയേറ്റ് മരിച്ചു

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ സംഘർഷത്തെ തുടർന്ന് ആറു പേരെ മുതിർന്ന സൈനികൻ വെടിവെച്ചു കൊലപ്പെടുത്തി. ഇതിൽ ഒരു മലയാളിയും വെടിയേറ്റ് മരിച്ചതായി വിവരം ലഭിച്ചു. പേരാമ്പ്ര സ്വദേശി ബിജേഷാണു മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഉല്ലാസിനു വെടിവെയ്പിൽ പരിക്കേറ്റു. ജവാനായ മസ്ദുൾ റഹ്മാനാണു വെടിയുതിർത്തത്. വെടിവെച്ചശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഡ്യൂട്ടി സമയത്തെക്കുറിച്ചുള്ള തർക്കത്തെ തുടർന്ന് സൈനികർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണു ഒരു സൈനികന്‍ ആറ് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം. ഐടിബിപി ജവാന്റെ വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡ് നാരായണ്‍പൂരിലെ ഐടിബിപിയുടെ 54-ാം ബറ്റാലിയന്റെ കദേനാര്‍ ക്യാമ്പിലാണ് സംഘർഷമുണ്ടായത്. തര്‍ക്കത്തിനിടെ ഒരു ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പ...
കോൺഗ്രസ് കോർപ്പറേറ്റുകൾക്ക് ഒപ്പമല്ല; ടാറ്റയ്ക്ക് നൽകിയ ഭൂമി ആദിവാസികൾക്ക് തിരികെ നൽകാനൊരുങ്ങി ഛത്തീസ്ഗഢ് സർക്കാർ
ദേശീയം, വാര്‍ത്ത

കോൺഗ്രസ് കോർപ്പറേറ്റുകൾക്ക് ഒപ്പമല്ല; ടാറ്റയ്ക്ക് നൽകിയ ഭൂമി ആദിവാസികൾക്ക് തിരികെ നൽകാനൊരുങ്ങി ഛത്തീസ്ഗഢ് സർക്കാർ

നിരന്തരം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി റിലയൻസിനെയും കോർപ്പറേറ്റുകളെയും വിമർശിക്കുമ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് 10ൽ താഴെ വരുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് പറയുമ്പോഴും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഈ സ്ഥിതിയ്ക്ക് മാറ്റം ഉണ്ടാവുമോ എന്ന് ശങ്കിച്ചിരുന്നവർക്ക് മറുപടിയുമായി ഛത്തീഗഢിലെ കോൺഗ്രസ് സർക്കാർ. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഛത്തീഗഢ് ജനതയ്ക്ക് നൽകിയ വാഗ്ദാനം കൂടിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ബസ്തറിലെ ലോഹന്ദിഗുദയില്‍ 2005ല്‍ ആദിവാസികളിൽ നിന്നും ടാറ്റ സ്റ്റിലിന് വേണ്ടി ഏറ്റെടുത്ത ഭൂമി തിരികെ നൽകാനുള്ള നടപടികൾ ഛത്തീസ്ഗഢ് കോൺഗ്രസ് സർക്കാർ സ്വീകരിച്ചു. നവംബര്‍ 10ന് ജഗ്ദാല്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ഭൂമി തിരിച്ചുകൊടുക്കുമെന്ന് രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത കൃഷിഭൂമിയില്‍ അഞ്ച് വ...
വികസനത്തിന്റെ അദാനി മാതൃക: കല്‍ക്കരിഖനനം കുടിവെള്ളം മുട്ടിച്ച ഒരു ചത്തീസ്ഗഡ് ഗ്രാമത്തിന്റെ കഥ
Editors Pic, ആരോഗ്യം, ജനപക്ഷം, ദേശീയം

വികസനത്തിന്റെ അദാനി മാതൃക: കല്‍ക്കരിഖനനം കുടിവെള്ളം മുട്ടിച്ച ഒരു ചത്തീസ്ഗഡ് ഗ്രാമത്തിന്റെ കഥ

ചത്തീസ്ഗഡിലെ ഉദയ്പൂര്‍ ബ്ലോക്കിലുള്ള പര്‍സ ഗ്രാമത്തിലെ മധ്യവയസ്‌കയായ ബാന്‍മതി എന്ന സ്ത്രീ ശുദ്ധജലം കുടിച്ചിട്ട് മൂന്ന് ദിവസമായി. ഗ്രാമത്തില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഏക വ്യക്തിയല്ല ബാന്‍മതി. ഗ്രാമത്തിലെ ഏക കുഴല്‍ക്കിണറില്‍ നിന്നും ലഭിക്കുന്ന തവിട്ട് നിറത്തിലുള്ള ചെളിവെള്ളത്തെയാണ് ആ മലയോര ഗ്രാമം മുഴുവന്‍ ആശ്രയിക്കുന്നത്. കുടിക്കാന്‍ വെള്ളമില്ലാതെ അതിജീവനം തന്നെ തങ്ങള്‍ക്ക് വെല്ലുവിളിയാവുകയാണെന്ന് ബാന്‍മതി പറയുന്നു. വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പര്‍സയിലെ ഗ്രാമ പഞ്ചായത്തില്‍ കൂടിയിരിക്കുന്ന ജനങ്ങള്‍ ബാന്‍മതിയുടെ വാക്കുകള്‍ ശരിവെക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രാമത്തിലെ രണ്ടുപേര്‍ മരിച്ചു. സോന്‍ സായിയും അമര്‍ ദേവ് യാദവും. അമര്‍ ദേവ് യാദവ് ബാന്‍മതിയുടെ സഹോദരനാണ്. ഇരുവരും അദാനിയുടെ ഖനന കമ്പനിയുടെ കുടിള്ള വിതരണ പദ്ധതിയിലെ ജീവനക്കാരായിരുന്നു. ഇവരുടെ മരണകാരണം വ്യ...