Friday, September 17

Tag: CHINEESE

യുദ്ധസജ്ജരാകാൻ സൈനികർക്ക് ചൈനീസ് പ്രസിഡൻ്റിൻ്റെ നിർദ്ദേശം
അന്തര്‍ദേശീയം, വാര്‍ത്ത

യുദ്ധസജ്ജരാകാൻ സൈനികർക്ക് ചൈനീസ് പ്രസിഡൻ്റിൻ്റെ നിർദ്ദേശം

യുദ്ധസജ്ജരാകാൻ ചൈനീസ് സൈന്യത്തോട്  പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകിയതായി റിപ്പോർട്ട്.  തികഞ്ഞ ജാഗ്രതയോടെയിരിക്കാനും രാജ്യത്തിനുവേണ്ടി എന്തിനും തയ്യാറായിരിക്കാനും പ്രസിഡൻ്റ് സൈനികർക്ക് നിർദ്ദേശം  നൽകിയെന്നാണ് വിവരം. നിരവധി തവണ നയതന്ത്രതലത്തിലും സൈനികതലത്തിലും ഇരുരാജ്യങ്ങളും സമാധാനചർച്ചകൾ നടത്തിയിരുന്നു. പക്ഷെ ചർച്ചകൾ അന്തിമ നിലപാടിലെത്തിയിരുന്നില്ല. ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ടു ചെയ്തത് സൈനിക ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഗുവാങ്ഡോങ് സന്ദർശിച്ച ഷി ജിൻപിങ് സൈനികരോട് മനസ്സും ഊർജവും യുദ്ധ തയ്യാറെടുപ്പുകൾക്കായി സമർപ്പിക്കാനും ജാഗ്രത പാലിക്കാനും നിർദേശിച്ചു. . ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സൈനികരുടെ പോരാട്ടശേഷി ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കുക, ബഹുവ...
യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്

  യു എസ് - ചൈന ശീതസമരം പുതിയ ഘട്ടത്തിലേക്ക്. ഇന്ത്യൻ നടപടിയുടെ ചുവട് പിടിച്ച് ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയും നിരോധനമേര്‍പ്പെടുത്തി. തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഈ കമ്പനികൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പ്രമുഖ കമ്പനി കളായ ഹുവായി, ZTE ക്കുമെതിരെയാണ് വിലക്ക് നിലവിൽ വന്നത്. ഇരുകമ്പനികൾക്കും ചൈനീസ് സൈനിക, രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയും സുരക്ഷ അപകടങ്ങളില്‍നിന്ന് യു.എസ് നെറ്റ് വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് തീരുമാനം വിശദീകരിച്ച് (ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ)  എഫ്. സി. സി അറിയിച്ചു. യു എസ് നടപടിയുടെ ഫലമായി, എഫ്.സി.സിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര...
നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരക്കാരായ ദേശി ആപ്പുകൾ ഏതൊക്കെ?
ദേശീയം, നവപക്ഷം, വിനോദം

നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരക്കാരായ ദേശി ആപ്പുകൾ ഏതൊക്കെ?

  ജനപ്രിയ ആപ്പുകളായിരിക്കേ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകള്‍ക്ക് പകരമായി, അതേ സേവനങ്ങള്‍ നല്‍കുന്ന മറ്റ് ചില ആപ്ലിക്കേഷനുകളെ പറ്റിയുള്ള വിവരങ്ങൾ പങ്കുവച്ചു കൊണ്ട് ഇന്ത്യൻ ഐടി വിദഗ്ധർ രംഗത്ത് വന്നിരിക്കുന്നു. അവതാത്കാലികമായെങ്കിലും ഉപഭോക്താക്കൾക്ക് അവ പരിഹാരം മാകുമെന്ന്  പ്രതീക്ഷിക്കാം. പറഞ്ഞു കേൾക്കുന്ന ചില പകരക്കാരെ ഇവിടെ പരിചയപ്പെടുത്താം. ടിക് ടോക്, ഹലോ, വിഗോ വീഡിയോ, വി മേറ്റ് എന്നിവയ്ക്ക് പകരമായി മിത്രോന്‍, ബോലോ ഇന്ത്യ, ചിങ്കാരി, റോപോസോ, ഡബ്‌സ്മാഷ് പോലുളള ആപ്പുകള്‍ ഉപയോഗിക്കാം. ബയ്ഡു ട്രാന്‍സ്ലേറ്ററിന് പകരമായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റും ഹൈ ട്രാന്‍സ്ലേറ്റും ഉപയോഗിക്കാം. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്‌ആപ്പും വി മീറ്റീനും വി ചാറ്റിനും പകരമായി ഉപയോഗിക്കാം. ഷെയര്‍ ഇറ്റ്, എക്‌സെന്റര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ എന്നിവയ്ക്ക് പകരം ഫയല്‍സ് ഗോ, ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ്, ഷ...
ഇന്ത്യ – ചൈന സംഘർഷത്തിൽ 4 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

ഇന്ത്യ – ചൈന സംഘർഷത്തിൽ 4 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു

ഇന്തോ-ചൈന അതിർത്തിയിലെ സംഘർഷത്തിൽ 3 അല്ലെങ്കിൽ  4 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ അതിർത്തിയായ ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ കേണലടക്കം മൂന്ന് ഇന്ത്യൻ കൊല്ലപ്പെട്ടിരുന്നു. ഒപ്പം 3-4 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായാണ് വാർത്ത. കേന്ദ്ര സേനയുടെ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തതമാക്കിയിട്ടുള്ളത്. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് വാർത്തയെ അവലംബിച്ച് ഇന്ത്യ ടുഡേയാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. ലഡാക്ക് മേഖലയില്‍ പരസ്പരം വെടിവെപ്പ് നടന്നിട്ടില്ല എന്നും  സൈനികര്‍ തമ്മില്‍ നടന്ന ശാരീരിക ആക്രമണമാണ് സംഭവിച്ചതെന്നുമാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഡാക്കിൽ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്. ഇന്ത്യ ഏക പക്ഷീയമായ നടപടികളെടുത്ത് പ്രശ്‌നങ്ങുണ്ടാക്കരുതെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം പറഞ്ഞതായി റോയിട്ടേര്...
ഇന്ത്യൻ അതിർത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരുമായി ചൈന
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

ഇന്ത്യൻ അതിർത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരുമായി ചൈന

  ഇന്ത്യൻ - ചൈനീസ് സൈനിക കമാൻഡർമാർ സമാധാന ചർച്ചകൾ നടത്തി മണിക്കൂറുകൾ പൂർത്തിയാകും മുമ്പേ സർവ്വ സന്നാഹങ്ങളുമായി അതിർത്തിയായ ലഡാക്കിലേക്ക് ചൈനയുടെ സൈനികനീക്കം. ആയിരക്കണക്കിന് സൈനികരെ രംഗത്തിറക്കിയാണ് വൻ സന്നാഹവുമായി ഇന്ത്യൻ അതിർത്തിയിലേക്ക് കൂടുതൽ ചൈനീസ് പട എത്തിച്ചേർന്നിരിക്കുന്നത്. ചൈനീസ് സൈന്യത്തിൻ്റെ വരവ് വീഡിയോ ദൃശ്യത്തിലൂടെ അറിയിച്ചിരിക്കുന്നത് ഗ്ലോബൽ ടൈംസ് എന്ന ചൈനീസ് മീഡിയയാണ്. ഇൻ്റർനെറ്റിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ  സൈനികത്താവളമായി കണക്കാക്കുന്ന പ്രദേശമായ ലഡാക്കിൽ ഇപ്പോൾ വളരെ താഴ്ന്ന താപനിലയാണ്. പക്ഷെ വളരെ നിർണായകമായ സൈനിക നടപടികൾക്ക് അനുയോജ്യമായ മണ്ണാണ് ലഡാക്ക് എന്നുള്ളതുകൊണ്ടാണ് തന്ത്രപ്രധാനമായ ഈ മേഖലയിൽ സൈന്യത്തെ കേന്ദ്രീകരിച്ചിരിക്കുന്നത്. മൊലോദോ ചഷൽ അതേസമയം ഇരുരാജ്യങ്ങളും തമ്മിൽ സമാധാനചർച്ച തുടരുമെന്ന് ഇന്ത്യൻ...
ഹോങ്കോങിൽ ദേശീയഗാന ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.
അന്തര്‍ദേശീയം, വാര്‍ത്ത

ഹോങ്കോങിൽ ദേശീയഗാന ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.

ഹോങ്കോങ്ങ് പൗരസമൂഹം ചൈനീസ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. ആയിരക്കണക്കിന് ആളുകളാണ് ചൈനക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി തെരുവിലിറങ്ങിയിരിക്കുന്നത്. തെരുവുകൾ നിറയെ ചൈനീസ് വിരുദ്ധ കാഴ്ചയാണ് കാണുന്നത്. ഹോങ്കോങ്ങ് ജനതക്കെതിരെ ഏറെക്കാലമായി ചൈനീസ് സർക്കാർ പുലർത്തിവരുന്ന ശത്രുതാപരമായ സമീപനത്തിനെതിരെയുള്ള സ്വദേശീയരുടെ പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനിടെയാണ് ദേശീയഗാന ബില്ലിൻ്റെ അവതരണം വരുന്നത്. ഇതോടെ പ്രതിഷേധം ശക്തമാവുകയാണ് എന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകളാണ് ബില്ലിനെതിരെ തെരുവുകളില്‍ പ്രതിഷേധിച്ചത്. 2019 ൽ ദേശീയഗാനബില്‍ നടപ്പാക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു ഹോങ്കോങ് ജനതയോട് സമീപകാലത്തായി ചൈനീസ് ഭരണകൂടവും ശക്തമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്.   240 ഓളം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതായാണ് ചൈനീസ് പ്രാദേശ...
കൊറോണ വൈറസ് മരണം 171 ; രാജ്യം മുഴുവൻ ബാധിച്ചതായി ബി ബി സി റിപ്പോർട്ട്, ‘ആഗോള അടിയന്തരാവസ്ഥ’ ഇന്ന് യു എൻ ചേരും
അന്തര്‍ദേശീയം, വാര്‍ത്ത

കൊറോണ വൈറസ് മരണം 171 ; രാജ്യം മുഴുവൻ ബാധിച്ചതായി ബി ബി സി റിപ്പോർട്ട്, ‘ആഗോള അടിയന്തരാവസ്ഥ’ ഇന്ന് യു എൻ ചേരും

കൊറോണ വൈറസ് ചൈനയുടെ എല്ലാ മേഖലയിലും പടർന്നു പിടിച്ചതായി ബി ബി സി റിപ്പോർട്ട്. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 171 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്ക് രോഗമുള്ളതായി സ്ഥിരീകരണവും പുറത്തുവന്നു. ചൈനയിൽ നിന്നും വാർത്തകൾക്ക് കടുത്ത സെൻസർഷിപ്പ് നിലനിൽക്കുന്നതിനാൽ എത്ര രോഗികളുണ്ടെന്നും മരണസംഖ്യ എത്രയെന്നുമുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എന്നാണു പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. 17 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കടകമ്പോളങ്ങൾ മിക്കയിടത്തും അടഞ്ഞുതന്നെ കിടക്കുകയാണ്. നിത്യോപയോഗസാധനങ്ങൾ ലഭ്യമല്ലാത്തതിനാൽ ഭക്ഷണ സാധനങ്ങൾക്ക് ദൗർലഭ്യം നേരിടുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഹോങ്കോങ്ങിലും തായ്‌വാനിലും ആശങ്ക തുടരുകയാണ്. ഇരുരാജ്യങ്ങളിലുമുള്ള വിദേശ കമ...
ചൈനീസ് പ്രസിഡൻ്റ്  ഷി  ജിൻ പിങ് – മോദി കൂടിക്കാഴ്ച  ; ഷി ഇടതുനേതാക്കളെ കാണില്ല
അന്തര്‍ദേശീയം, ദേശീയം, വാര്‍ത്ത

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് – മോദി കൂടിക്കാഴ്ച ; ഷി ഇടതുനേതാക്കളെ കാണില്ല

ഇന്ത്യ - ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് മഹാബലിപുരത്തെത്തി. അദ്ദേഹം പ്രധാനമന്ത്രിയുമൊത്ത് മഹാബലിപുരം സ്മാരകങ്ങൾ സന്ദർശിച്ചശേഷം അനൗപചാരികചർച്ച തുടങ്ങി. തമിഴ് നാട്ടിലെത്തിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തലവൻ കൂടിയായ ഷി ജിൻപിങ് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്നാണു റിപ്പോർട്ടുകൾ. ഷിയെ കാണാൻ ഇടതു നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടില്ല. അനൗപചാരിക ഉച്ചകോടിയായതിനാലാണ് സന്ദർശകർക്ക് അവസരം നൽകാത്തതെന്നാണു വിശദീകരണം. പെട്ടെന്ന് തീരുമാനിക്കപ്പെട്ട ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടി ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് മഹാബലിപുരത്തെ അർജുനശിലയുടെ പരിസരവും ബീച്ചും...
ചൈനയിൽ ഉയ് ഗർ മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി ; പ്രതിഷേധം ശക്തമാകുന്നു
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

ചൈനയിൽ ഉയ് ഗർ മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി ; പ്രതിഷേധം ശക്തമാകുന്നു

ചൈനയിൽ മുസ്ലിം പീഡനം  വ്യാപകമാകുന്നതിനു തെളിവായി പുറത്തുവന്ന വീഡിയോ വൈറലായതോടെ ചൈനക്കെതിരെയുള്ള പ്രതിഷേധം ശക്തം. രാജ്യത്തിൻ്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള പ്രവിശ്യയായ സിന്‍ജിയാങില്‍ ഉയ്ഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനത്തിന്റെ വീഡിയോയാണു പുറത്തായത്. വലിയൊരു കൂട്ടം ആളുകളെ പോലീസ് അകമ്പടിയോടെ ട്രെയിനിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യം. ഇവരുടെ തല മൊട്ടയടിക്കുകയും കണ്ണ് കെട്ടുകയും ചെയ്തിട്ടുണ്ട്. ഡ്രോണിൽ നിന്നുള്ള ദൃശ്യമാണൂ പുറത്തുവന്നിരിക്കുന്നത്. വീഡിയോ യു ട്യൂബില്‍ പ്രചരിച്ചതോടെ ചൈനയ്‌ക്കെതിരായ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉയ്ഗൂറുകളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 28 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. സിയാഞ്ജിൻ മേഖലയിലെ തടവുകാരെ സംഘത്തോടെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യമെന്ന് നിരീക്ഷകര പറയുന്നു. വീഡിയോ പുറത്തുവന്നതോടെ ചൈനീസ് ഭരണകൂടം ഉയ്ഗൂര്‍ മുസ്ലിംകള...
ദുഷ്ടശക്തികളുടെ നാടായ യു എസിലേക്ക് പോകരുതെന്ന് പൗരന്മാർക്ക് ചൈനയുടെ മുന്നറിയിപ്പ്
അന്തര്‍ദേശീയം, വാര്‍ത്ത

ദുഷ്ടശക്തികളുടെ നാടായ യു എസിലേക്ക് പോകരുതെന്ന് പൗരന്മാർക്ക് ചൈനയുടെ മുന്നറിയിപ്പ്

ചൈന - യു. എസ് ബന്ധം കൂടുതൽ വഷളാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പരമ്പരാഗത വൈരം സങ്കീർണമായത് ചൈനീസ് ഉത്പന്നങ്ങൾക്ക് അമിതനികുതി ചുമത്തിയതാണെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യു എസിലേക്ക് പോകുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുകളാണ് സർക്കാർ നൽകുന്നത്. ചൈനീസ് സർക്കാർ കഴിഞ്ഞ ദിവസം സ്വന്തം പൗരന്മാര്‍ക്ക്‌ നൽകിയ മുന്നറിയിപ്പാണ് ഇത്. ലോകത്തെ രണ്ടു വൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ചരിത്രത്തിലുണ്ടായിട്ടില്ലാത്ത തരത്തിലുള്ള വ്യാപാര യുദ്ധത്തിനും ശീതയുദ്ധത്തിനും ആക്കം കൂട്ടുന്നതാണ് ചൈനയുടെ പുതിയ പ്രസ്താവന. യുഎസിൽ വെടിവയ്പ്, മോഷണം തുടങ്ങിയ സംഭവങ്ങൾ തുടർക്കഥയായതിനാൽ യാത്രക്കാർക്ക് അപകടസാധ്യത കൂടുതലാണെന്നാണ് ചൈനീസ് ടൂറിസം മന്ത്രാലയം കഴിഞ്ഞ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ചൈനീസ് പൗരന്മാരെ നിരന്തരമായി പീഡിപ്പിക്കുന്ന യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ച മുന്നറിയിപ്പ് വിദേശ...