Friday, July 30

Tag: Christian

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി
Featured News, കേരളം, വാര്‍ത്ത

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില. സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്. ...
യോഗ ആത്മീയ അപകട സാധ്യത ഉള്ളത്: കത്തോലിക്കാ സഭ
കേരളം, വാര്‍ത്ത

യോഗ ആത്മീയ അപകട സാധ്യത ഉള്ളത്: കത്തോലിക്കാ സഭ

യോഗയിൽ ആത്മീയ അപകട സാധ്യത അധികമാണുള്ളതെന്നും അക്രൈസ്തവ സങ്കൽപങ്ങളെ ധ്യാനിക്കുന്നത് അസ്വീകാര്യമാണെന്നും കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ. യോഗയെ ശാരീരിക- മാനസിക വ്യായാമമായി സ്വീകരിക്കുന്നതിനാൽ ക്രൈസ്തവർക്ക് ആശങ്ക വേണ്ടെന്നും കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ പുറപ്പെടുവിച്ച മാർഗരേഖയിൽ പറയുന്നു. വ്യായാമ മുറ എന്ന രീതിയിൽ യോഗ അനുഷ്ഠിക്കുന്നത് വിശ്വാസത്തിന് വിരുദ്ധമല്ലെന്നും എന്നാൽ യോഗയുടെ ദർശനങ്ങളിൽ ചിലത് ക്രൈസ്തവ വിശ്വാസങ്ങളിൽ നിന്നു വ്യത്യസ്തമാണന്നും കെസിബിസി ദൈവ ശാസ്ത്രകമ്മിഷൻ അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചാക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ പുറപ്പെടുവിച്ചിരിക്കുന്നത് മാർഗ്ഗരേഖയിൽ പറയുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ആത്മീയ ജീവിതത്തിന്റെ വളർച്ചയ്ക്ക് സഹായകമെന്ന നിലയ്ക്കാണ് യോഗ പരിശീലിക്കേണ്ടതെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു. ഇതരമത പ്രാര്‍ഥനകൾ ഉരുവിട്ട്, മറ്റ് ഈശ്വര സങ്കൽപങ്ങളെ ധ്യാനിച്ച് യോഗ ചെയ്യുന്ന...
ഹിന്ദു എന്നൊരു മതമില്ല; എതിർക്കാൻ വരുന്നവരെ മർദ്ദിച്ച് രക്തം വരുത്തണം: ബിഷപ്പ് എസ്ര സർഗുണൻ
ദേശീയം, വാര്‍ത്ത

ഹിന്ദു എന്നൊരു മതമില്ല; എതിർക്കാൻ വരുന്നവരെ മർദ്ദിച്ച് രക്തം വരുത്തണം: ബിഷപ്പ് എസ്ര സർഗുണൻ

ഹിന്ദു എന്നൊരു മതമില്ലെന്ന് ബിഷപ്പ് എസ്ര സർഗുണൻ. വെറും നൂറ് വർഷങ്ങൾക്ക് മുൻപാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നും 1901 ൽ സെൻസസ് നടത്തിയ ഉദ്യോഗസ്ഥർ ക്രൈസ്തവ ,മുസ്ലീം,സിക്ക്,ബുദ്ധ മതത്തിൽപ്പെടാത്തവരുടെ പട്ടികയുണ്ടാക്കി, അവർക്ക് നൽകിയ പേരാണ് ഹിന്ദു എന്നും ബിഷപ്പ് പറഞ്ഞു. കമ്മറ്റിയിൽ ഉണ്ടായിരുന്ന സുന്ദര അയ്യങ്കാർ പട്ടിക ജാതി പട്ടിക വർഗക്കാർ ഒന്നും ഹിന്ദുക്കൾ അല്ലെന്നാണ് പറഞ്ഞതെന്ന് സർഗുണൻ പറയുന്നു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇപ്പോൾ എല്ലാവരും ഹിന്ദുക്കൾ ആണെന്നും ഹിന്ദുയിസം എന്നത് കൃത്രിമത്വം നിറഞ്ഞ മതമാണെന്നും അങ്ങനെയൊരു മതമില്ലെന്നും സർഗുണൻ പറയുന്നു. https://twitter.com/srikanthbjp_/status/1138744483175002114?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1138744483175002114%7Ctwgr%5E393039363b74776565745f6d65646961&ref_url=https%3A%2F%2Fjanamtv.com%2F80142878%2F രാജ്യത്ത് അൻപത് ശതമ...
മുസ്ലീങ്ങൾക്കെതിരെ  ബിജെപി ക്രൈസ്തവരെ കൂട്ട് പിടിച്ചു പുതിയ സംഘടന രൂപീകരിക്കുന്നു
കേരളം, വാര്‍ത്ത

മുസ്ലീങ്ങൾക്കെതിരെ ബിജെപി ക്രൈസ്തവരെ കൂട്ട് പിടിച്ചു പുതിയ സംഘടന രൂപീകരിക്കുന്നു

മുസ്ലീങ്ങൾക്കെതിരെ നീങ്ങാൻ ക്രൈസ്തവരെ കൂട്ടുപിടിക്കാൻ ബിജെപി ഒരുങ്ങുന്നു. ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടെ ഭാഗമായാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്നാണ് സംഘടനയ്ക്ക് ബിജെപി ഇട്ടിരിക്കുന്ന പേര്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംഘടന നീക്കത്തിന് ബിജെപി തയ്യാറാവുന്നത്. ഇതിന് പിന്നിൽ പിസി ജോർജ്ജ് ഉൾപ്പടെയുള്ളവരുടെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്. കേരളത്തിൽ വേരു പിടിക്കണമെങ്കിൽ ക്രിസ്ത്യാനികളെക്കൂടി മുസ്ലിങ്ങൾക്കെതിരായി അണിനിരത്തണമെന്നാണു ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിലയിരുത്തൽ. അതുവഴി ഭൂരിപക്ഷം ക്രിസ്ത്യാനികളുടെ വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണു ബി ജെ പി പുതിയ സംഘടന രൂപീകരിക്കുന്നത്. ബി.ജെ.പി രൂപീകരിക്കുന്ന ക്രൈസ്തവ കൂട്ടായ്മക്കായി വിവിധ സഭകളുടെ പിന്തുണ തേടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ...
സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ
Fact Check, Fake News, Featured News, കേരളം, വാര്‍ത്ത

സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ

അന്ധവിശ്വാസങ്ങൾ എന്നൊന്നില്ല, വിശ്വാസം തന്നെ അന്ധമാണെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരെങ്കിലും എന്തെങ്കിലും ഷേർ ചെയ്‌താൽ അതിന്റെ സത്യാവസ്ഥ എന്താണെന്നോ താൻ അത് ഷേർ ചെയ്യുന്നത് എന്തിനാണെന്നോ ഒന്നും ആലോചിക്കാതെ ഷേർ ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇത് പത്ത് പേർക്ക് ഷേർ ചെയ്തില്ലെങ്കിൽ നിങ്ങളെ വണ്ടി ഇടിയ്ക്കും, നിങ്ങളുടെ പണം നഷ്ടപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളും ആ മെസേജുകൾക്കൊപ്പം സാധാരണയായി ഉണ്ടാകാറുണ്ട്. ഷേർ ചെയ്ത അമേരിക്കയിൽ ഉള്ള ഒരാൾക്ക് ലോട്ടറി അടിച്ചുവെന്നും, മറ്റൊരാൾ പരീക്ഷ പാസായി എന്നൊക്കെയുള്ള പ്രോത്സാഹനങ്ങളും ആ മെസേജുകൾക്കൊപ്പം കാണുക പതിവാണ്. ഷേർ ചെയ്യുന്നതിനപ്പുറം അത് ഷേർ ചെയ്തത് കൊണ്ട് മാത്രം ലോട്ടറി അടിച്ച ആരെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിശ്വാസത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് മറുപടി. https://www.facebook.com/permalink.php?story_fbid=1070870212949958&id=5268...
കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ
Featured News, കേരളം, വാര്‍ത്ത

കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ

തെരഞ്ഞെടുപ്പും പ്രളയവും സംബന്ധിച്ച ചൂട് പിടിച്ച ചർച്ചകൾ നടക്കുമ്പോൾ കേരളത്തിൽ പ്രളയം ഉണ്ടാകുമെന്നും ഡാമുകൾ തുറക്കുമെന്നും ബൈബിളിൽ പറഞ്ഞിരുന്നതായ അവകാശ വാദവുമായി പെന്തകോസ്ത് പാസ്റ്റർ. ലോകത്തുള്ള കണ്ടുപിടുത്തങ്ങളും ആധുനിക സൃഷ്ടികളും എല്ലാം തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന അവകാശ വാദങ്ങൾ പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ളതാണ്. അത്പോലെ തന്നെയുള്ള ഒരു അവകാശ വാദമാണ് സുനി ഐയ്ക്കാട്ട് എന്ന ഈ പാസ്റ്റർ ഉന്നയിക്കുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്തുപയോഗിക്കുക എന്നതിന്റെ ഒരു വകഭേദം മാത്രമാണ് ഈ അവകാശവാദവും എന്ന് യുക്തിപരമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകും. മതത്തിൽ യുക്തിയില്ലല്ലോ എന്നത് വേറെ കാര്യമാണ്. യോഹന്നാൻ മുതൽ നോസ്ട്രഡാമസ് തുടങ്ങി സത്യസായി ബാബ വരെ പലതും പലരുടെയും പലവിധ വ്യാഖ്യാനങ്ങളായിരുന്നുവെന്ന് വേണം കരുതാൻ. പുരാണങ്ങളിൽ ടെസ്റ്റ് ടൂബ് ശിശുക്കൾ ഉണ്ടാക്കിയിരുന്നതായും കൗരവർ അത്തരത്തിൽ ഉ...
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി
ദേശീയം, വാര്‍ത്ത

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി. വിഭജനകാലത്ത് പാകിസ്താൻ സ്വയം മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ ഇന്ത്യ മതപരമായി വിഭജിക്കപ്പെട്ടു കിടക്കാനായി മതേതര രാഷ്ട്രമായി നിലനിൽക്കുകയാണുണ്ടായതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് എസ്ആർ സെൻ പറഞ്ഞു. രാജ്യത്ത് സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട അമോൺ റാണ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് മേഘാലയ ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ. പാകിസ്താൻ, ബംഗ്ലാദേശി, അഫിഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വരുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്റ്റ്യൻ, ജൈന്തിയ, ഗാരോ മതക്കാർക്ക് ഇന്ത്യയിൽ പൗരത്വം നൽകണമെന്നും ഇതിനായി പ്രത്യേക നിയമം കൊണ്ടുവരാൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവർ മുൻകൈയെടുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഈ...