Saturday, August 8

Tag: CITIZENSHIP AMENDMENT BILL

‘സി എ എ സമരം’ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ചായി ; അമിത് ഷാ അടിയന്തരയോഗം വിളിച്ചു
ദേശീയം, വാര്‍ത്ത

‘സി എ എ സമരം’ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ചായി ; അമിത് ഷാ അടിയന്തരയോഗം വിളിച്ചു

പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ മരണം അഞ്ചായി. സംഘര്‍ഷാവസ്ഥ തുടരുന്നസാഹചര്യത്തില്‍ ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.. സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇവര്‍ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ക്ക് തീയിടുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ രത്തല്‍ ലാലാണ് മരിച്ചത്. സംഘര്‍ഷത്തിനിടെ കല്ലേറിലാണ് ഇയാള്‍ മരിച്ചത്. രാജസ്ഥാനിലെ സികര്‍ സ്വദേശിയാണ് രത്തന്‍. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഉന്നതപൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. ഗോകുല്‍പുരിയില്‍വെച്ചാണ് ഡിസിപി റാങ്കിലുള്ള ഇദ്ദേഹത്തിന് പരിക്കേറ്റത്. സി എ എ പ്രതിഷേധക്കാരെ നേരിടാനായി സി എ എ അനുകൂലി...
സി എ എ അനുകൂലറാലിയിൽ പൗരത്വവിരുദ്ധസമര വേദിക്കുനേരെ കല്ലേറിനെത്തുടർന്നു സംഘർഷം
ദേശീയം, വാര്‍ത്ത

സി എ എ അനുകൂലറാലിയിൽ പൗരത്വവിരുദ്ധസമര വേദിക്കുനേരെ കല്ലേറിനെത്തുടർന്നു സംഘർഷം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില്‍ സംഘര്‍ഷം. ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരുവിഭാഗം നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സി എ എ യെ അനുകൂലിക്കുന്നവർ റാലിയുമായി ജാഫറാബാദിൽ പ്രക്ഷോഭം നടക്കുന്ന ഭാഗത്തെത്തിയതോടെ കല്ലേറ് ആരംഭിച്ചു. ഏറെനേരം ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തിയതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസും അര്‍ധസൈനിക വിഭാഗവും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നാണ് റിപ്പോർട്ട്, ഇരുവിഭാഗവും കല്ലേറ് നടത്തുന്ന ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. സംഘര്‍ഷത്തിനിടെ ഒരു പോലീസ് വാഹനം തകര്‍ത്തു. ഏതാനും പ്രക്ഷോഭകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ദ്രുതകര്‍മ സേനയെ പ്രദേശത്ത് വിന്യസിച്ചു. ഷഹീൻ ബാഗ്‌ സ...
‘ഫാസിസ്റ്റുകളുടെ തലയിൽ  കൊമ്പുകളുണ്ടാവില്ല’ ; ജാവേദ് അക്തർ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോൾ
Featured News, ദേശീയം, വാര്‍ത്ത

‘ഫാസിസ്റ്റുകളുടെ തലയിൽ കൊമ്പുകളുണ്ടാവില്ല’ ; ജാവേദ് അക്തർ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോൾ

പി കെ സി പവിത്രൻ ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം പുരോഗമന സ്വഭാവമുള്ള ഭരണനേതൃത്വമുള്ള രാജ്യത്തെ അധികാരികളുടെയും ജനപ്രതിനിധികളുടെയും ഇടയിൽ നിരന്തരമായി ആക്ഷേപങ്ങൾക്കിടയാക്കിയിരിക്കുകയാണ്. മതരാഷ്ട്ര വാദികളുടെ ഭരണകൂടം എല്ലായ്പ്പോഴും ഏകാധിപത്യപ്രവണതകളും വംശഹത്യകൾക്കായുള്ള പ്രേരകശക്തികളായി നിലകൊള്ളുകയും ചെയ്യുന്നവയാണ്. ഒരു രാജ്യത്ത് ഭൂരിപക്ഷം വരുന്ന ജനതയെ പ്രതിനിധീകരിക്കുന്ന മത നേതൃത്വം സാംസ്കാരിക സംഘടന എന്ന പേരിൽ അല്ലെങ്കിൽ ആത്മീയ നേതൃത്വത്താൽ നിയന്ത്രിക്കുന്ന ഉപജാപകസംഘത്താൽ ഏകാധിപത്യപരവുമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കും. ഇതൊരു തുടർപ്രക്രിയയായിരിക്കും. ഭരണതലത്തിൽ തന്നെ ഇതിന്റെ സൂചനകൾ പ്രകടമായി തുടങ്ങുന്നത് പൂർണമായും മതങ്ങൾ നിയന്ത്രിക്കുന്ന ഭരണകൂടം ജനതയെ ഒരു ആട്ടിത്തെളിച്ചികൊണ്ടു പോകുമ്പോഴാണ്. ഇന്ന് ഇന്ത്യയിൽ ഹിന്ദു മതത്തെ പ്രതിനിധീകരിക്കുന്ന സംഘപരിവാർ ഭരണകൂടം ഹിന്ദുത്വ ആശയങ്ങൾ പൂർണമായും...
പൗരത്വ നിയമത്തിനെതിരെയുള്ള കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ സമൻസ്
കേരളം, ദേശീയം, വാര്‍ത്ത

പൗരത്വ നിയമത്തിനെതിരെയുള്ള കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ സമൻസ്

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ സമൻസ്. പാര്ലമെന്റിൽ നിയമം പാസ്സാക്കിയതിനെതിരെ സംസ്ഥാനം സമർപ്പിച്ച ഹർജിയെക്കുറിച്ചു കേന്ദ്ര സർക്കാരിന്റെ നിലപാട് ആരാഞ്ഞുകൊണ്ടാണ് സുപ്രീം കോടതി സമൻസ് അയച്ചിരിക്കുന്നത് കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസ്സാക്കിയ നിയമത്തിനെതിരെ കേരള സർക്കാർ കോടതിയിൽ ചോദ്യം ചെയ്യുമ്പോഴുള്ള ഭരണഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള മറുപടി ആരാഞ്ഞുകൊണ്ടാണ് സമൻസ് അയച്ചത്. മറുപടി ഒരു മാസത്തിനകംനല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. നേരത്തെ  കേന്ദ്രം സുപ്രീംകോടതിയോട് ആറാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും നാലാഴ്ച്ചത്തെ സമയം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. അഞ്ചാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സംസ്ഥാന ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമായി...
ഷഹീൻ ബാഗിലെ പൗരത്വസമരക്കാർക്കുനേരെ ‘ഹിന്ദുരാഷ്ട്രം സിന്ദാബാദ്’ വിളിച്ചു വെടിവെച്ചു ; യുവാവ് പോലീസ് കസ്റ്റഡിയിൽ
ദേശീയം, വാര്‍ത്ത

ഷഹീൻ ബാഗിലെ പൗരത്വസമരക്കാർക്കുനേരെ ‘ഹിന്ദുരാഷ്ട്രം സിന്ദാബാദ്’ വിളിച്ചു വെടിവെച്ചു ; യുവാവ് പോലീസ് കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കു നേരെ വീണ്ടും വെടിവെയ്പ്. സി എ എ ക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗിനു സമീപം യുവാവ് വെടിയുതിര്‍ത്തു. ആര്‍ക്കും പരുക്കില്ല. ഇന്ന് ശനിയാഴ്ച അഞ്ചു മണിയോടെയാണ് സംഭവം. 'ഹിന്ദുരാഷ്ട്രം സിന്ദാബാദ്' എന്ന് വിളിച്ചാണ് യുവാവ് വെടിവെച്ചത്. യുവാവിനെ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കസ്റ്റഡിയിലെടുത്തു. 47 ദിവസമായി പൗരത്വനിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തിൽ സമരം നടത്തിവരികയാണ്. ഇതിനെതിരെയാണ് സംഘപരിവാർ പ്രവർത്തകനെന്ന സംശയിക്കുന്ന യുവാവ വെടിയുതിർത്തത്. ആകാശത്തേയ്ക്കാണ് ഇയാൾ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. പൗരത്വ നിമയത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികൾക്കു നേരേ കഴിഞ്ഞ ദിവസം പതിനേഴുകാരൻ വെടിയുതിർത്തിരുന്നു. ഒരു വിദ്യാർത്ഥിക്ക് വെടിവെയ്പ്പിൽ പരിക്കേറ്റിരുന്നു. ഈ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തിരുന്...
ഞാൻ ഇന്ത്യക്കാരനാണെന്നു തെളിയിക്കാൻ രേഖ ആവശ്യപ്പെടാൻ മോദി ആരാണ് ? സി ഐ എ ക്കെതിരെ ആഞ്ഞടിച്ചു രാഹുൽ
ദേശീയം, വാര്‍ത്ത

ഞാൻ ഇന്ത്യക്കാരനാണെന്നു തെളിയിക്കാൻ രേഖ ആവശ്യപ്പെടാൻ മോദി ആരാണ് ? സി ഐ എ ക്കെതിരെ ആഞ്ഞടിച്ചു രാഹുൽ

ഇന്ത്യാക്കാരനായി ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനോടും തങ്ങൾ ഇന്ത്യാക്കാരാണെന്നു തെളിയിക്കാനായി ആവശ്യപ്പെടാൻ നരേന്ദ്ര മോഡി ആരാണെന്നു കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയും മോദിയും ഒരേ ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാഹുൽ. വയനാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന റാലിക്ക് ശേഷം ചേർന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ഞാൻ ഇന്ത്യാക്കാരാണെന്നു തെളിയിക്കണമെന്ന് ആവശ്യപ്പെടാൻ മോദിയെ ആരാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് ഇന്ത്യക്കാര്‍ക്ക് തന്നെ വന്ന് ചേര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാരായി ഈ മണ്ണില്‍ ജനിച്ച് വീണ 130 കോടി ജനങ്ങള്‍ക്കും ആരുടേയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല' രാഹുല്‍ ആഞ്ഞടിച്ചു. 'ഇന്ന് നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് എത്ര പഠിച്ചാലും ഒരു ...
സി ഐ എ ക്കെതിരെ   യൂറോപ്യൻ പാർലമെന്റ്  പ്രമേയത്തിന്മേൽ  വോട്ടെടുപ്പ് മാർച്ചിലേക്കു മാറ്റി
അന്തര്‍ദേശീയം, വാര്‍ത്ത

സി ഐ എ ക്കെതിരെ യൂറോപ്യൻ പാർലമെന്റ് പ്രമേയത്തിന്മേൽ വോട്ടെടുപ്പ് മാർച്ചിലേക്കു മാറ്റി

രാജ്യത്ത് പാസ്സാക്കിയ പൗരത്വനിയമഭേദഗതിക്കെതിരേ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ വോട്ടെടുപ്പ് വൈകും. ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങുന്ന ഈ നിയമം മതേതരനിലപാടിനെതിരാണെന്നും മനുഷ്യാവകാശലംഘനമാണെന്നും ചൂണ്ടിക്കാണിച്ചു പ്രതിപ്രക്ഷ രാഷ്ട്രീയസംഘടനകൾ സംഘട്ടയമായി രംഗത്തുവന്നതിനെത്തുടർന്നാണ് പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ഈ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാർ നടത്തിയ സമ്മർദ്ദത്തെത്തുടർന്നാണ് വോട്ടെടുപ്പ് നീട്ടിവെച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. 751 അംഗ പാര്‍ലമെന്റിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങള്‍ക്കുണ്ടെന്നും പറയുന്നു. പ്രമേയം പാസ്സായാൽ ഇന്ത്യക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും വാർത്തയുണ്ടായിരുന്നു. പ്രമേയം സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ...
‘സി എ എ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയല്ല, വോട്ടു ബാങ്കിന് വേണ്ടി’,’ പൗരത്വനിയമത്തിനെതിരെ ബി ജെ പി എം എൽ എ
ദേശീയം, വാര്‍ത്ത

‘സി എ എ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയല്ല, വോട്ടു ബാങ്കിന് വേണ്ടി’,’ പൗരത്വനിയമത്തിനെതിരെ ബി ജെ പി എം എൽ എ

പൗരത്വഭേദഗതിനിയമത്തിനെതിരെ ശക്തമായ വിമർശനവുമായി ബി ജെ പി എം എൽ എ രംഗത്തെത്തിയത് ശ്രദ്ധേയമാവുകയാണ്. പൗരത്വനിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നതോടെ തങ്ങളുടെ നാട്ടിലെ മുസ്ലിങ്ങളായ അയൽവാസികൾ തന്നോട് സംസാരിക്കുക പോലും ചെയ്യാറില്ലെന്നു മധ്യപ്രദേശ് എം എൽ എ യായ നാരായൺ ത്രിവേദി പറഞ്ഞു. നേരത്തെ എല്ലാ നാട്ടുകാരും ജനങ്ങളും തന്നെ കണ്ടാൽ ആശയവിനിമയം നടത്താറുണ്ടായിരുന്നു, എന്നാൽ ഈയിടെയായി അവർ ഒഴിഞ്ഞു മാറുകയാണ്. ഈ നിയമം രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയല്ല വോട്ടുബാങ്ക് രാഷ്ട്രീയം ലക്‌ഷ്യം വെച്ചുതന്നെയാണ്. ഒന്നുകില് നാം ബി ആർ അംബേദ്‌കറിന്റെ ഭരണഘടനയെ മാനിക്കണം അല്ലെങ്കിൽ ഭരണഘടന കീറിക്കളയണം. സമൂഹത്തെ മതങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കരുതെന്നു നമ്മുടെ ഭരണഘടനയിൽ എഴുതിവെച്ചിട്ടുണ്ടെന്നും ത്രിവേദി ഓർമ്മിപ്പിച്ചു. യാതൊരു കാരണവശാലും മതാടിസ്ഥാനത്തിൽ ജനതയെ വിഭജിക്കരുത് എന്നാണ് തന്റെ നിലപാട്. താൻ കോൺഗ്രസിൽ ചേരുന്നതിന...
നേതൃത്വത്തിനെതിരെ  ബി ജെ പി എം എൽ എ ;  പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ നേരിടാൻ  കഴിയുന്നില്ലെന്ന്  ഒ രാജഗോപാൽ 
കേരളം, വാര്‍ത്ത

നേതൃത്വത്തിനെതിരെ  ബി ജെ പി എം എൽ എ ;  പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ നേരിടാൻ  കഴിയുന്നില്ലെന്ന്  ഒ രാജഗോപാൽ 

കേരളത്തിലെ ഏക ബി ജെ പി എം എൽ എ സംസ്ഥാന ബി ജെ പി ഘടകത്തിനെതിരെ രൂക്ഷമായ ആക്രമണവുമായി രംഗത്തെത്തി. പൗരത്വഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തെ നേരിടാൻ സംസ്ഥാന ഘടകത്തിനാകുന്നില്ലെന്നു  രാജഗോപാൽ എം എൽ എ വിമര്ശനമുന്നയിച്ചു. ഇവിടെ നേതൃത്വമില്ലാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അദ്ദേഹം അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന ബി ജെ പി ഘടകവുമായി അദ്ദേഹം വീണ്ടും ഏറ്റുമുട്ടുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും ഇവിടെ ഏറെ നാളായി നേതൃത്വമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും സംസ്ഥാന അധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യം അമിത്ഷായെയും പുതിയ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി. ഗവര്‍...
സവർക്കറുടെ രാഷ്ട്രവും മസ്ജിദിലെ രാഷ്ട്രപതാകയും ; ആർ.സുരേഷ് കുമാർ എഴുതുന്നു
Editors Pic, Featured News, കാഴ്ചപ്പാട്

സവർക്കറുടെ രാഷ്ട്രവും മസ്ജിദിലെ രാഷ്ട്രപതാകയും ; ആർ.സുരേഷ് കുമാർ എഴുതുന്നു

സവർക്കറിൽ തുടങ്ങി സവർക്കറിൽ അവസാനിക്കുന്ന സ്വാതന്ത്ര്യസമര ചരിത്രത്തിൽ അഭിരമിക്കുന്നവരാണ് ഇന്ന് ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനക്ക് വെല്ലുവിളി ഉയർത്തുന്നത്. ഇന്ത്യൻഭരണഘടനയല്ല, മനുസ്മൃതിയിലെ നീതിശാസ്ത്രമാണ് സ്വതന്ത്രഇന്ത്യയിലെ ഭരണത്തിന്റെ അടിസ്ഥാനമാകേണ്ടതെന്ന് ശക്തിയുക്തം വാദിച്ചിരുന്നയാളാണ് സവർക്കർ. ദേശീയസ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾക്കും ഇന്ത്യയിലെ കോടിക്കണക്കായ ജനത്തിനും അന്നത് പരിഹാസ്യമായ, അപരിഷ്കൃതമായ ആവശ്യം മാത്രമായിരുന്നു. ഭരണഘടനയിലെ ഓരോഭാഗവും സൂക്ഷ്മമായ സംവാദങ്ങൾക്ക് വിധേയമാക്കി സവർക്കറെപ്പോലുള്ളവരുടെ വാദഗതികളെ യുക്തിയുക്തം പ്രതിരോധിച്ചുകൊണ്ടുള്ള തീരുമാനങ്ങളിലേക്കും ഭരണഘടനാ വകുപ്പുകളിലേക്കുമാണ് ദേശീയ നേതാക്കൾ എത്തിച്ചേർന്നത്. നിരവധി പതിറ്റാണ്ടുകൾ കഴിഞ്ഞ് അന്നത്തെ ഭരണഘടനാ നിർമ്മാണസഭയിൽ ഉയർന്നുവന്ന വിഭാഗീയമായ ആവശ്യങ്ങൾ നിയമമാക്കുവാൻ അതേ ഭരണഘടനയുടെ സാധ്യതകളെ ഉപയോഗപ്പ...