Wednesday, September 23

Tag: Citizenship

പൗരന്മാരെ നിരീക്ഷിക്കാനും പിന്തുടരാനും വൻപദ്ധതിയുമായി മോദിസർക്കാർ
ദേശീയം, വാര്‍ത്ത

പൗരന്മാരെ നിരീക്ഷിക്കാനും പിന്തുടരാനും വൻപദ്ധതിയുമായി മോദിസർക്കാർ

നമ്മുടെ രാജ്യത്തെ പൗരന്മാരുടെ എല്ലാ നീക്കങ്ങളെയും സ്വകാര്യതകളെയും സ്ഥിരമായി നിരീക്ഷിക്കാനും  പിന്തുടരാനും കഴിയുന്ന സംവിധാനം നരേന്ദ്രമോദി സര്‍ക്കാറി​​ന്റെ കീഴിൽ വലിയ പദ്ധതിയായി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതായി വാർത്ത. ഇതിന്റെ അവസാനഘട്ടത്തിലെത്തിയതായി ഹഫ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഇതി​​ന്റെ പരിധിയിലുൾപ്പെടുത്തി 2021 നകം നാഷണല്‍ സോഷ്യല്‍ രജിസ്ടറി എന്ന പേരിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ്​ മോദിയുടെ നീക്കം 120 കോടി പൗരന്മാരുടെയും ഓരോ ചലനവും ആധാർ വിവരങ്ങളുപയോഗിച്ച് ​ വിശദമായി അറിയുന്ന തരത്തിൽ നിരന്തരം സ്വയം പുതുക്കുന്ന സംവിധാനമാണ്​ ഒരുങ്ങുന്നത്​. 2021-ഓടെ പദ്ധതി പൂര്‍ണമാക്കാന്‍വേണ്ടി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  എല്ലാ പൗരന്മാരുടെയും സഞ്ചാരം, ജോലി മാറ്റം, വസ്തു വാങ്ങല്‍, കുടുംബത്തിലെ ജനന-മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍...
ഷഹീൻ ബാഗ് പൗരത്വനിയമവിരുദ്ധ സമരവേദി മാറ്റാനായി സുപ്രീം കോടതി ഇടപെടുന്നു
ദേശീയം, വാര്‍ത്ത

ഷഹീൻ ബാഗ് പൗരത്വനിയമവിരുദ്ധ സമരവേദി മാറ്റാനായി സുപ്രീം കോടതി ഇടപെടുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷാഹീന്‍ബാഗില്‍ സമരം നടത്തുന്നവർ വേദി മാറ്റാനായി സുപ്രീം കോടതിയുടെ ഇടപെടൽ. സമരം നടത്തുന്നവരോട് സംസാരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനേയും മുന്‍ ഉന്നത ഉദ്യോഗസ്ഥനേയും സുപ്രീംകോടതി ചുമതലപ്പെടുത്തി. റോഡിനു കുറുകെ ഇരുന്നു ഇപ്പോള്‍ നടത്തുന്ന സമരം മറ്റൊരിടത്തേയ്ക്കു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തുക. പ്രതിഷേധക്കാരുടെ ചർച്ച നടത്തുന്നതിനായി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജഹത് ഹബീബുള്ള എന്നിവരെ ആണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 15 നു ആരംഭിച്ച സമരം 63 ദിവസമായി ഷാഹീന്‍ബാഗില്‍ തുടരുന്നുണ്ട്. പ്രതിഷേധക്കാരെ ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുകയാണ് ഇവരുടെ ചുമതല. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. ഭരണകൂടത്തിന്റെ നിയമങ്ങൾക്കെതിരെ പ്ര...
‘പാക്കിസ്ഥാൻ മുസൽമാന്‌ പദ്മശ്രീ നൽകാമെങ്കിൽ പിന്നെന്തിനു സി എ എ കൊണ്ടുവന്നു’ ; ദിഗ്വിജയ് സിംഗ്
ദേശീയം, വാര്‍ത്ത

‘പാക്കിസ്ഥാൻ മുസൽമാന്‌ പദ്മശ്രീ നൽകാമെങ്കിൽ പിന്നെന്തിനു സി എ എ കൊണ്ടുവന്നു’ ; ദിഗ്വിജയ് സിംഗ്

പാകിസ്താനിൽ നിന്നെത്തിയ മുസ്ലിം ഗായകൻ അദ്നാൻ സമിക്ക് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ കേന്ദ്ര സർക്കാർ എന്തിനാണ് പൗരത്വ നിയമ ഭേദഗതികൊണ്ടുവന്നതെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ബോധപൂർവ്വം ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ഭിന്നത വളർത്താൻ വേണ്ടി മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'നേരത്തെ അദ്നാൻ സമിക്ക് പൗരത്വം നൽകണമെന്ന് പറഞ്ഞതിന്റെ പേരിൽ എനിക്കെതിരെ വലിയ വിമർശനങ്ങളായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പൗരത്വവും പത്മശ്രീയും ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കേന്ദ്രസർക്കാരിന് ഒരു പാകിസ്താനി മുസ്ലിമിന് പൗരത്വം നൽകാമെങ്കിൽ സിഎഎ കൊണ്ടുവന്നത് എന്തിനാണ്? ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല '- ദിഗ് വിജയ് സിംഗ് പറഞ്ഞു. ഗായകൻ അദ്നൻ സമിക്ക് പത്മശ്രീ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിലും രംഗത്ത് എത്തി. ...
ദേശീയതയെ റെഡ് കാർപറ്റിൽ ചവുട്ടി വ്യാഖ്യാനിച്ചവരല്ല നെഹ്രുവും ഗാന്ധിയും ; മോദിയുടെ ഹൂസ്റ്റൺ വേദിയിലൂടെ
Featured News, അന്തര്‍ദേശീയം, ദേശീയം, രാഷ്ട്രീയം

ദേശീയതയെ റെഡ് കാർപറ്റിൽ ചവുട്ടി വ്യാഖ്യാനിച്ചവരല്ല നെഹ്രുവും ഗാന്ധിയും ; മോദിയുടെ ഹൂസ്റ്റൺ വേദിയിലൂടെ

നെഹ്‌റുവിനെ പിന്തള്ളുമ്പോഴും യു എസിൽ നെഹ്രുവിന്റെ പിൻഗാമിയായി മോദിയെവാഴ്ത്തുന്നതിലെ രാഷ്ട്രീയം ഒരു പക്ഷെ അദ്ദേഹം തീർച്ചയായും മനസിലാക്കേണ്ടതുണ്ട്. ഹ്യൂസ്റ്റനിൽ ഏതാണ്ട് അന്പതിനായിരത്തോളം ഇന്ത്യൻ വംശജർ ഒത്തുചേർന്ന സമ്മേളനം ഒരു പക്ഷെ പുതിയ ഇന്ത്യൻ അമേരിക്കൻ ബന്ധത്തിന്റെ നല്ല തുടക്കമായി മാറട്ടെ എന്നാശിക്കാം. ഇന്ത്യൻ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടക്കം ഇപ്പോഴും നെഹ്രുവിലും ഗാന്ധിയിലുമാണെന്നുള്ള ചിന്തതന്നെയാണ് ഹ്യൂസ്റ്റനിൽ അമേരിക്കൻ പ്രതിനിധിയായി പങ്കെടുത്ത യു എസ് നിയമ വിദഗ്ധനും പരിപാടിയുടെ സംഘാടകരിൽ ഒരാളുമായിരുന്ന സ്റ്റീനി ഹോയെറുടെ വാക്കുകളായി വേദിയിൽ നിറഞ്ഞത്.  "ഗാന്ധിയുടെ പ്രബോധങ്ങളും നെഹ്രുവിന്റെ ദർശനങ്ങളുമാണ് ഇന്ത്യയെ നയിക്കുന്നത് ". ഇതാണ് ആ വാക്കുകൾ. ഓർക്കുക ഇന്ത്യയിലെ സഹിഷ്ണുതദേശീയതയെ റെഡ് കാർപറ്റിൽ ചവുട്ടി വ്യാഖ്യാനിച്ചവരല്ല നെഹ്രുവും ഗാന്ധിയുമൊന്നും. മോദിയുടെ ഹൂസ്റ്റൺ വേദിയിലും ഉയർന്നു ക...
രണ്ടാംകിട പൗരത്വം വഴി അദൃശ്യരാക്കപ്പെടുന്ന ജനത: ഇറാനിൽ നിന്നും ഒരു കാഴ്ച്ച
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

രണ്ടാംകിട പൗരത്വം വഴി അദൃശ്യരാക്കപ്പെടുന്ന ജനത: ഇറാനിൽ നിന്നും ഒരു കാഴ്ച്ച

പത്തുലക്ഷത്തിലധികം ആളുകൾ ഇറാന്റെ പൗരത്വ പട്ടികയിൽപെടാത്തതായിട്ടുണ്ട്. യാതൊരുവിധ രേഖകളും ഇവരുടെ പക്കൽ ഇല്ല. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. ഇറാൻ സ്ത്രീകളെ സംബന്ധിച്ച് നിലനിൽക്കുന്ന അപരിഷ്കൃത നിയമം മൂലമാണ് ഇത്രയേറെ കുട്ടികൾ യാതൊരു രേഖകളുമില്ലാതെ ഇറാനിൽ കഴിയുന്നത്. ഇറാൻ പ്രവിശ്യയായ ബലൂചികളുമായുള്ള വിവാഹത്തിൽ ഏർപ്പെടുന്ന ഇറാൻ സ്ത്രീകൾക്ക് ആ ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്ക് പൗരത്വം നൽകാൻ കഴിയില്ലെന്ന കാലങ്ങൾ പഴക്കമുള്ള നിയമമാണ് ഇറാനിൽ ഇന്നും പിന്തുടരുന്നത്. ഈ കുട്ടികൾക്കു വിദ്യാഭ്യാസത്തിനോ, ആരോഗ്യ പരിപാലനത്തിനോ എന്തിനു ദേശീയ ഡാറ്റ ബേസിൽ  പേരുകൾ ചേർക്കുവാൻ പോലും അവകാശമില്ല. 2019 മെയ് മാസത്തിൽ ഇറാൻ പാർലമെന്റ് അപരിഷ്കൃതവും വിവേചനപരവുമായ പല നിയമങ്ങളും ഭേദഗതി ചെയ്‌തെങ്കിലും ഇറാൻ സ്ത്രീകളുടെ വിദേശികളുമായുള്ള ബന്ധം വഴി ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണു പറഞ...
‘പാകിസ്താനിലേക്ക് പോകൂ’ എന്ന് പറയുന്ന ഇന്ത്യൻ ഹിന്ദു രാഷ്ട്രീയം അവിടെ നിന്നെത്തിയ ഹിന്ദുക്കളെ കാണുന്ന വിധം
Featured News, ദേശീയം, രാഷ്ട്രീയം

‘പാകിസ്താനിലേക്ക് പോകൂ’ എന്ന് പറയുന്ന ഇന്ത്യൻ ഹിന്ദു രാഷ്ട്രീയം അവിടെ നിന്നെത്തിയ ഹിന്ദുക്കളെ കാണുന്ന വിധം

ന്യൂഡൽഹിയിലെ പ്രസിഡൻഷ്യൽ വസതിയായ രാഷ്ട്രപതി ഭവനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മജ്നു-കാ തില്ലയിലെ ഒരു ചേരിയിൽ താമസിക്കുന്ന പലരും മോദിയിൽ വളരെ പ്രതീക്ഷയിലാണ്. മെയ് 30 ന് നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ അവർ വലിയ സന്തോഷത്തിലായിരുന്നു. ഇവിടെ താമസിക്കുന്ന പാകിസ്താൻ ഹിന്ദുക്കളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ദീർഘകാല വിസകളിലാണ് ഇവർ ഇന്ത്യയിൽ താമസിക്കുന്നത്, ചിലർ അത് ഓരോ അഞ്ച് വർഷത്തിലും പുതുക്കുകയും ചെയ്യുന്നു , എന്നാൽ ഇപ്പോഴും ഇവരെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ഇന്ത്യൻ ജനത കാണുന്നത് രാജ്യത്തെത്തിയ രണ്ടാംകിട പൗരന്മാരായാണ്. ഇവരെ സംബന്ധിച്ച കൃത്യമായ ഒരു കണക്കിനായി ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോൾ ലഭ്യമാകുന്നത് 2011 നും 2018 നും ഇടയിൽ 36,000 പാകിസ്താൻ ഹിന്ദുക്കൾക്ക് ഈ വിസ അനുവദിച്ചതായും എന്നാൽ ഇവരുടെ മൊത്തം ജനസംഖ്യയെക്കുറിച്ചുള്ള ഔദ്യോഗിക വിവ...
ആളുമാറി അറസ്റ്റു ചെയ്തു ജയിലിടച്ച മധുബാല മണ്ഡലിനെ വിട്ടയയ്ക്കുമ്പോൾ
Featured News, ദേശീയം, രാഷ്ട്രീയം

ആളുമാറി അറസ്റ്റു ചെയ്തു ജയിലിടച്ച മധുബാല മണ്ഡലിനെ വിട്ടയയ്ക്കുമ്പോൾ

എൻ ആർ സി നിയമപ്രകാരമുള്ള വിദേശിയെന്നുമുദ്രകുത്തി അസമിലെ ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന 59 കാരിയെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചതായി വാർത്തമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊക്രജാറിലെ ജയിലിൽ അടയ്ക്കപ്പെട്ട മധുബാല മണ്ഡലിനെയാണ് തിരിച്ചയച്ചത് ഇതിനുമുൻപ് തന്നെ പലമാധ്യമങ്ങളിലും ഇവരുടെ അറസ്റ്റിനെ സംബന്ധിച്ച സംശയങ്ങൾ രേഖപ്പെടുത്തിയിരുന്നു.                                                               മധുമാല ദാസ് എന്ന എൻ ആർ സി ലിസ്റ്റിലെ 'വിദേശി'യെന്നു തെറ്റിദ്ധരിച്ചാണ് മധുബാല മണ്ഡലിനെ ട്രിബുണൽ ജയിലിലേക്ക് അയച്ചത്. ഈ രണ്ടു സ്ത്രീകളും ചിരാങ് ജില്ലയിലെ ബിഷ്ണുപുര സ്വദേശികളാണ്. ഇവരെ ആളുമാറിയാണ് അറസ്റ്റു ചെയ്തത് എന്ന പരാതി കിട്ടിയപ്പോൾ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും അവരെ മോചിപ്പിക്കുകയുമായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി അറിയിക്കുകയുണ്ടായി. എന്നാൽ ഇതിലും രസ...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഒരു ഫാഷിസ്റ്റ് മാതൃക ; അദീബ് ഹൈദര്‍ എഴുതുന്നു
Featured News, ദേശീയം, രാഷ്ട്രീയം

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഒരു ഫാഷിസ്റ്റ് മാതൃക ; അദീബ് ഹൈദര്‍ എഴുതുന്നു

                                                                                                 അദീബ് ഹൈദര്‍                                                                                                                                                                ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന പരിഷ്‌ക്കരണ നടപടി രാജ്യത്തെ ഏകാധിപത്യത്തിലേക്കും സേച്ഛാധിപത്യത്തിലേക്കും വഴി നടത്താനുള്ളതാണ് എന്നത് തീര്‍ച്ചയാണ്. ഇന്ത്യ പോലെ അതിവിസ്തൃതവും ആള്‍പ്പെരുപ്പവുമുള്ള ഒരു വലിയ രാജ്യത്ത് ജനാധിപത്യം വിഫലമാവാനേ ഉപകരിക്കുകയുള്ളൂ. വൈവിധ്യങ്ങള്‍ ഏറെയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഭാഷ, സംസ്‌കാരം, പാരമ്പര്യം, മതം, ജാതി, വംശം തുടങ്ങിയ പലതരത്തിലുള്ള മാനങ്ങള്‍ക്കൊണ്ട് രാജ്യത്ത് അങ്ങോളമിങ്ങോളം വ്യത്യസ്തത നിലനില്‍ക്കുന്ന പ്രദേശങ്ങളാണ്. ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ ...
ഒരു തവണ കൂടി ബിജെ പി അധികാരത്തിൽ വന്നാൽ സംഭവിക്കാവുന്നത്. രഘു നന്ദനൻ എഴുതുന്നു
Featured News, കാഴ്ചപ്പാട്, രാഷ്ട്രീയം

ഒരു തവണ കൂടി ബിജെ പി അധികാരത്തിൽ വന്നാൽ സംഭവിക്കാവുന്നത്. രഘു നന്ദനൻ എഴുതുന്നു

ഭാരതീയ ജനതാ പാർട്ടി ഇനിയും അധികാരത്തിൽ വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ഉത്തരേന്ത്യൻ മാധ്യമങ്ങൾ ചർച്ചചെയ്തു തുടങ്ങി.നിലവിലെ അവസ്ഥയുടെ പിന്തുടർച്ചതന്നെയാണുണ്ടാകാൻ പോകുന്നതെന്നുള്ള വിലയിരുത്തലാണുള്ളത്. മുസ്ലിം - ദളിത് അവസ്ഥ, തൊഴിലില്ലായ്മ, സാമ്പത്തികവളർച്ച നിരക്ക്, കാർഷിക രംഗത്തെ മാന്ദ്യം, ഇവയെല്ലാം എങ്ങനെയാകുമെന്നുള്ള വിലയിരുത്തലാണുള്ളത്. തെരെഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കാനുള്ള സാധ്യത. ബി ജെപിയുടെ നിലവിലെ എം പിയായ സാക്ഷി മഹാരാജ് ഈ തെരെഞ്ഞെടുപ്പ് വേളയിലാണ് ഇന്ത്യൻ ജനാധിപത്യത്തിലെ അവസാന തെരെഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് പറഞ്ഞത്. പാർട്ടി അനുയായികൾക്ക് വേണ്ടി സംഘടിപ്പിച്ച യോഗത്തിലാണ് മോഡി ഇനിയും അധികാരത്തിൽ വന്നാൽ ഇലക്ഷൻ പ്രക്രിയ ഇനിയുണ്ടാകില്ലായെന്നു സാക്ഷി മഹാരാജ്  പ്രഖ്യാപിച്ചത്. സാക്ഷി മഹാരാജിന്റെ വാക്കുകൾ നിരാകരിച്ചാൽ പോലും ബി ജെ പി അധ്യക്ഷനായ അമിത് ഷാ പറഞ്ഞതുകൂടി ഓർമ്മിക്കേണ്ടത...
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി
ദേശീയം, വാര്‍ത്ത

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി. വിഭജനകാലത്ത് പാകിസ്താൻ സ്വയം മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ ഇന്ത്യ മതപരമായി വിഭജിക്കപ്പെട്ടു കിടക്കാനായി മതേതര രാഷ്ട്രമായി നിലനിൽക്കുകയാണുണ്ടായതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് എസ്ആർ സെൻ പറഞ്ഞു. രാജ്യത്ത് സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട അമോൺ റാണ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് മേഘാലയ ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ. പാകിസ്താൻ, ബംഗ്ലാദേശി, അഫിഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വരുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്റ്റ്യൻ, ജൈന്തിയ, ഗാരോ മതക്കാർക്ക് ഇന്ത്യയിൽ പൗരത്വം നൽകണമെന്നും ഇതിനായി പ്രത്യേക നിയമം കൊണ്ടുവരാൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവർ മുൻകൈയെടുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഈ...