Wednesday, August 5

Tag: coastal area

ഉടമകളുടെ ഹർജി തള്ളി; കൊച്ചിയിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റിയാലേ പറ്റൂവെന്ന് സുപ്രീം കോടതി
കേരളം, പരിസ്ഥിതി, വാര്‍ത്ത

ഉടമകളുടെ ഹർജി തള്ളി; കൊച്ചിയിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റിയാലേ പറ്റൂവെന്ന് സുപ്രീം കോടതി

കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. മരടിൽ തീരദേശ നിയമം ലംഘിച്ച് കെട്ടി ഉയർത്തിയ ബഹുനില ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്നു കഴിഞ്ഞയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജിയും കോടതി തള്ളിയിരുന്നു. അന്ന് ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരെ ജസ്റ്റിസ് അരുണ്‍ മിശ്ര അതിരൂക്ഷ വിമര്‍ശനം ഉയർത്തിയിരുന്നു. കേരളം വലിയൊരു പ്രളയത്തിനു സാക്ഷ്യം വഹിച്ച സംസ്ഥാനമാണു. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവില്‍ സുപ്രീംകോടതി ...
ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു.
കേരളം

ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു.

 അമ്പലപ്പുഴ കച്ചേരിമുക്കിൽ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു. നിരന്തരമായി കടലാക്രമണം ഉണ്ടായിട്ടും തങ്ങൾക്ക് വേണ്ട സഹായങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ദേശീയപാത ഉപരോധിച്ചതെന്ന്  മത്സ്യതൊഴിലാളികൾ പറഞ്ഞു.   മന്ത്രി ജി.സുധാകരൻ പലതവണ പ്രദേശം സന്ദർശിച്ചിട്ടും നടപടി സ്വീകരിക്കാം എന്നുപറഞ്ഞതല്ലാതെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലയെന്നും ഉപരോധസമരസമതി പ്രതിനിധി ടി.രാജേഷ് ആക്ഷേപമുന്നയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. കളക്ടർ എത്തി  നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയാലേ തങ്ങൾ പിരിഞ്ഞുപോകുകയുള്ളു എന്നും ഉപരോധസമതി പ്രവർത്തകർ പറയുന്നത്. പ്രദേശത്ത് അമ്പലപ്പുഴ സി.ഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഉണ്ടെങ്കിലും റോഡിൽ നിന്നും ഇവരെ മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.   റിപ്പോ...