Wednesday, August 5

Tag: COMPROMISE

ഡൽഹിയിൽ പോലീസുകാരുടെ ഉപരോധസമരം അവസാനിപ്പിച്ചു
ദേശീയം, വാര്‍ത്ത

ഡൽഹിയിൽ പോലീസുകാരുടെ ഉപരോധസമരം അവസാനിപ്പിച്ചു

തലസ്ഥാനത്ത് പൊലീസുകാരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഡല്‍ഹി പോലീസ് നടത്തിയ സമരം അവസാനിച്ചു. പോലീസുകാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ആവശ്യമുന്നയിച്ചായിരുന്നു സമരം. ഉന്നതഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ഇതേ തുടര്‍ന്ന് ആസ്ഥാനത്തെ പ്രതിഷേധക്കാരെ നീക്കി. പൊലീസുകാര്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. പോലീസിനെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിയെടക്കും, പരുക്കേറ്റ പൊലീസുകാര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കും. തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് മണിക്കൂറുകള്‍ നീണ്ട സമരം അവസാനിച്ചത്. സമരം നടത്തിയ പൊലീസുകാരോട് ജോലിയില്‍ പ്രവേശിക്കാനും കമ്മീഷണര്‍ ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്കെതിരായ അക്രമം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരുക്കേറ്റ പൊലീസുകാര്‍ക്കായി നീതി പൂര്‍വമായ നടപടികള്...
അയോധ്യകേസിൽ മധ്യസ്ഥശ്രമം വിജയകരമെന്ന് സുപ്രീം കോടതി നിയമിച്ച സമിതി
ദേശീയം, വാര്‍ത്ത

അയോധ്യകേസിൽ മധ്യസ്ഥശ്രമം വിജയകരമെന്ന് സുപ്രീം കോടതി നിയമിച്ച സമിതി

അയോധ്യ തർക്കം സംബന്ധിച്ചു നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ വിജയകരമെന്ന്  സുപ്രീം കോടതി നിയമിച്ച  സമിതി വെളിപ്പെടുത്തി. സുപ്രീം കോടതിയിൽ ഉടൻ തന്നെ ഇത് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  നേതൃത്വത്തിൽ  രാമജന്മഭൂമി - ബാബ്റി മസ്ജിദ് കേസിൽ കക്ഷി ചേർന്ന ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വാദത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന  ക്ഷേത്രമാണു ഉണ്ടായിരുന്നതെന്നും അത് തകർത്ത ക്ഷേത്രമാണു ബാബ് റി മസ്ജിദ് വന്നതെന്നും വാദിച്ചു.  രാമക്ഷേത്രം നിലനിന്നിരുന്നതായി കരുതപ്പെടുന്ന സ്ഥലത്ത് ക്ഷേത്രത്തിൻ്റെ സ്ഥലം  രേഖപ്പെടുത്തിയ മാപ്പിൻ്റ് പകർപ്പ്   അഭിഭാഷകൻ  ഉയർത്തിക്കാട്ടി. മുസ്ലിങ്ങൾക്ക് പ്രാർഥിക്കാൻ വേറെ 55- 60 പള്ളികൾ അയോധ്യയിലുണ്ടെന്ന് നിർമോഹി അഖാര, രാം ലല്ലാ എന്നീ ഹിന്ദുസംഘടനകളുടെ അഭിഭാഷകനായ പരാശരൻ പറഞ്ഞു പറഞ്ഞു  അതേസമയം ഇത്തരം മാപ്പുകൾ കീറിക്കളയുകയാണു വേണ്ടതെന്ന് സുന്നി വഖഫ് ബോർഡിൻ്റെ അഭിഭാഷകൻ രാജീവ് ധവാൻ  കോടതിയുടെ മുമ...
അയോധ്യ കേസ് ഒക്ടോബർ 18 നുമുമ്പ് വാദം തീർക്കണമെന്ന് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

അയോധ്യ കേസ് ഒക്ടോബർ 18 നുമുമ്പ് വാദം തീർക്കണമെന്ന് സുപ്രീം കോടതി

അയോധ്യ ബാബ്റി മസ്ജിദ് - രാമജന്മഭൂമി കേസില്‍ ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് കേസിൽ കക്ഷി ചേർന്നവരോട് സുപ്രീം കോടതി. കേസില്‍ ഇരുവിഭാഗവും തങ്ങളുടെ വാദം കേള്‍ക്കാനുള്ള ഷെഡ്യൂള്‍ സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഒക്ടോബർ 18ന് മുമ്പ് എല്ലാവാദവും പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബര്‍ 18 ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇതിനു ശേഷം അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 'കേസിൻ്റെ വാദം ഒക്ടോബർ 18 ഓടെ പൂര്‍ത്തിയാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. ആവശ്യം വരികയാണെങ്കില്‍ ശനിയാഴ്ചകളിലും ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ അധിക സമയവും വാദം കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' ഗോഗൊയ് പറഞ്ഞു. കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍...