Tuesday, September 22

Tag: CONTROVERSY

‘ആത്മഹത്യ ചെയ്ത സവർക്കർ’ എങ്ങനെ വീരസവർക്കർ ആകും!
Featured News, ദേശീയം, രാഷ്ട്രീയം

‘ആത്മഹത്യ ചെയ്ത സവർക്കർ’ എങ്ങനെ വീരസവർക്കർ ആകും!

നിലനിൽക്കുന്ന ഇന്ത്യൻ   സ്വാതന്ത്ര്യസമരചരിത്രത്തെ പുനർനിർവചിക്കാനും ആർ എസ് എസ് ഹിന്ദുത്വ ശക്തികൾ അതിൽ സുപ്രധാനപങ്കു വഹിച്ചെന്നു വരുത്തി തീർക്കാനും കിട്ടുന്ന അവസരങ്ങൾ മുഴുവൻ ഉപയോഗിക്കുവാൻ ശ്രമിക്കുന്നവരാണ് ബി ജെ പി സംഘ പരിവാർ ശക്തികൾ.  ഈ തെരെഞ്ഞെടുപ്പ് വേളയിലും ഇത്തരം ഒരു വാദവുമായി അവർ രംഗത്തുവരികയും ചെയ്തു. മഹാരാഷ്ട്രയിലെ ശിവസേനയാണ്. ഇപ്പോൾ ചരിത്രപരമായ ഒരു തിരുത്തലിനു വേണ്ടി വാദിക്കുന്നത്. അതാകട്ടെ ബി ജെ പി യുടെ ആത്യന്തിക പരിഗണനയുടെ ഭാഗവുമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ പോലും ഉളുപ്പില്ലാതെ ഉദ്ഘോഷിക്കപ്പെടുന്ന ഒരു നാമമാണ് സവർക്കറൂടേത്.  ഹിന്ദുത്വ തീവ്രവാദത്തിൻ്റെ ആദ്യകാല അപ്പൊസ്തലൻ മാത്രമായ സവർക്കറെ ഭരതരത്നം നൽകി ആദരിക്കണം എന്ന വാദവുമായാണ് ഇപ്പോൾ സേനയും (ബി ജെ പി യും) രംഗത്തുവന്നിരിക്കുന്നത്.  രാജ്യം മുഴുവൻ നിറഞ്ഞു നിൽക്...
‘ബിനീഷ് എന്ന മൂന്നാം കിട നടനോടൊപ്പം വേദിയിലിരിക്കില്ല’ ; സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനെതിരെ പ്രതിഷേധമുയരുന്നു
കേരളം, വാര്‍ത്ത, സിനിമ

‘ബിനീഷ് എന്ന മൂന്നാം കിട നടനോടൊപ്പം വേദിയിലിരിക്കില്ല’ ; സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനെതിരെ പ്രതിഷേധമുയരുന്നു

'ഞാൻ മേനോനല്ല, മതമല്ല എരിയുന്ന വയറിലെ തീയാണു പ്രശ്നം, ദേശീയ അവാർഡ് വാങ്ങിയ നടനല്ല.. ' അപമാനിതനായ നടൻ ബിനീഷ് ബാസ്റ്റ് നിറകണ്ണുകളോടെ വേദിയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. ഉത്ഘാടകനായ സംവിധായകൻ അപമാനിച്ചതിനെത്തുടർന്ന് വേദി വിടേണ്ടിവന്നതിനെതിരെ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം ചലച്ചിത്രപ്രേമികൾ അണിനിരക്കുകയാണു. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ നിലപാടെടുത്തതാണു ബിനീഷ് വേദിയിലിരിക്കാൻ കഴിയാതായത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് ബിനീഷിനെ അറിയിച്ചു. മാഗസിൻ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാനാണു അനിൽ രാധാകൃഷ്ണമേനോൻ വ...
‘ അഭിമുഖം സ്വയം എഴുതിയുണ്ടാക്കിയ വയലാർ അവാർഡ് ജേതാവിനെയും പരിചയപ്പെടാനിടയായി’ ; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറയുന്നു
കേരളം, വാര്‍ത്ത, സാഹിത്യം

‘ അഭിമുഖം സ്വയം എഴുതിയുണ്ടാക്കിയ വയലാർ അവാർഡ് ജേതാവിനെയും പരിചയപ്പെടാനിടയായി’ ; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറയുന്നു

എഴുത്തുകാർ എന്തുമാത്രം കുടിലബുദ്ധിക്കാരും ഇടിച്ചുകയറ്റക്കാരുമാണെന്ന് സാഹിത്യപത്രപ്രവർത്തനം നടത്തിയ ഏഴര വർഷത്തെ പത്രാധിപ ജീവിതം തന്നെ പഠിപ്പിച്ചുവെന്ന് എഴുത്തുകാരനായ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് പറയുന്നു. " അവാർഡ് സംഘടിപ്പിക്കൽ, സ്വന്തം പുസ്തകത്തെക്കുറിച്ച് പ്രകീർത്തന ലേഖനമെഴുതിക്കൽ, അതെല്ലാമെടുത്ത് പുസ്തകമാക്കൽ എല്ലാം നേരിൽ കാണാനായി. സ്വന്തം അഭിമുഖം സ്വയം എഴുതിയുണ്ടാക്കിയത് മാറി മെയിൽ ചെയ്ത വയലാർ അവാർഡ് ജേതാവായ എഴുത്തുകാരനെയും പരിചയപ്പെട്ടു. ഈ ഇടിച്ചുകയറ്റക്കാരായ ക്രിമിനലുകളിൽ നിന്ന് ആർക്കെങ്കിലും മലയാള സാഹിത്യത്തെ രക്ഷിക്കാനാവുമോ എന്ന് സംശയമാണ്. കഴിവുള്ള എഴുത്തുകാരെയൊക്കെ ആസൂത്രണ ബുദ്ധിയോടെ വകഞ്ഞു മാറ്റി മുൻ നിരയിൽ തമ്പടിക്കുകയാണ് ഇക്കൂട്ടർ കഴിവുള്ള എഴുത്തുകാരെയൊക്കെ ആസൂത്രണ ബുദ്ധിയോടെ വകഞ്ഞു മാറ്റി മുൻ നിരയിൽ തമ്പടിക്കുകയാണ് ഇക്കൂട്ടർ.  സ്വാതികരും പ്രതിഭാശാലികളുമായ എത്രയോ എഴുത്തുകാർ മലയ...
‘പാകിസ്ഥാൻ നിറഞ്ഞെന്ന് തോന്നുന്നു, അതാണു ചന്ദ്രനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്’ ; ലജ്ജ തോന്നുന്നുവെന്ന് കമൽ
കേരളം, വാര്‍ത്ത

‘പാകിസ്ഥാൻ നിറഞ്ഞെന്ന് തോന്നുന്നു, അതാണു ചന്ദ്രനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്’ ; ലജ്ജ തോന്നുന്നുവെന്ന് കമൽ

പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമർശിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ഗോപാലകൃഷ്ണന്റെ ഉദ്ദേശം ചീപ് പബ്ലിസിറ്റിയാകാമെന്ന് കമൽ പറഞ്ഞു. ഒരു മലയാളി അങ്ങനെ പറഞ്ഞതിൽ ലജ്ജ തോന്നുന്നു. അവരെ രാഷ്ട്രീയക്കാരായി കാണാൻ കഴിയില്ല. ക്രിമിനലുകളും രാജ്യദ്രോഹികളുമാണവരെന്നും കമൽ പറഞ്ഞു. പാക്കിസ്ഥാൻ നിറഞ്ഞെന്നു തോന്നുന്നു. അതുകൊണ്ടാകും ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞത്. ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞതിൽ സന്തോഷമുണ്ട്. അടൂരിനെ ആക്രമിക്കാൻ വിട്ട് കൊടുക്കില്ല. സിനിമാ ലോകം ശക്തമായി പ്രതിഷേധിക്കുമെന്നും കമൽ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ജയ് ശ്രീറാം വിളിപ്പിച്ചു ആൾക്കൂട്ട ആക്രമണം നടത്തുന്ന സംഘ്പരിവാറുകാരെ നിയന്ത്രിക്കണമെന്ന് അഭ്യർത്ഥിച്ചു അടൂർ ഗോപാലകൃഷ്ണൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തു വന്ന...
57 ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ തുനിഞ്ഞ് കുടുങ്ങിയ മഞ്ജു വാര്യർക്ക് ഒടുവിൽ മോചനം
കേരളം, വാര്‍ത്ത

57 ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ തുനിഞ്ഞ് കുടുങ്ങിയ മഞ്ജു വാര്യർക്ക് ഒടുവിൽ മോചനം

മഞ്ജു വാര്യർ ഒടുവിൽ കുരുക്കഴിക്കുന്നു. ആദിവാസികൾക്ക് വീട് വെക്കാൻ സഹായം നൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകിയ പ്രശസ്തനടി മഞ്ജു വാര്യർക്ക് അത് കഴിയാതെ വന്നപ്പോൾ നിയമനടപടിക്കൊരുങ്ങിയ വകുപ്പ് തന്നെയാണു  ഒടുവിൽ ഒത്തുതീർപ്പുണ്ടാക്കുന്നത്. എന്തായാലും മഞ് ജുവിനെതിരെ ആദിവാസികൾ നൽകിയ പരാതിയിന്മേലുള്ള നടപടികൾ അവസാനിപ്പിക്കാൻ ധാരണയായിട്ടുണ്ട്. പനമരം ആദിവാസികോളനിയിലെ കുടുംബങ്ങളുടെ ദാരുണമായ അവസ്ഥ ശ്രദ്ധയിൽ പെട്ടപ്പോൾ മഞ്ജു വാര്യർ ഫൗണ്ടേഷൻ 57 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഒറ്റയ്ക്ക് ഇത്രയും വീട് വെച്ചുനൽകാൻ തനിക്ക് കഴിയില്ലെന്ന് മഞ്ജു പിന്നീട് വെളിപ്പെടുത്തുന്നതോടെയാണു വിവാദങ്ങളുടെ തുടക്കം. പരാതിയോടനുബന്ധിച്ച നിയമനടപടികൾക്ക് നേരിട്ട് ഹാജരാകനായി മഞ് ജു വാര്യർ ഫൗണ്ടേഷനോട് നിയമസഹായസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോളനി നവീകരണം ഒറ്റക്ക് ചെയ്യാൻ കഴിയില്ലെന്ന് മഞ് ജുവിൻ്റ...
ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസ്
കേരളം, വാര്‍ത്ത

ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസ്

ബീഹാർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ആരോപണ വിധേയനായ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ അറസ്റ്റ് ചെയ്യില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കുമെന്നും മുബൈ പോലീസ്. ആവശ്യമെങ്കില്‍ അഭിഭാഷകനായ ശ്രീജിത്തിനെ ചോദ്യം ചെയ്യുമെന്നും ഓഷിവാര പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, കേരള പൊലീസിന് ബിനോയ് കോടിയേരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബിനോയിയെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് മുംബൈ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നശേഷമായിരിക്കും ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുക എന്ന് പൊലിസ് പിന്നീട് വ്യക്തമാക്കി. ജൂൺ 27 വ്യാഴാഴ്ചയാണ് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുക. യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്നാ...
സുന്ദരന്മാരും സുന്ദരികളും ; നിഷി ജോർജ്ജ് എഴുതുന്നു
Featured News, സാഹിത്യം

സുന്ദരന്മാരും സുന്ദരികളും ; നിഷി ജോർജ്ജ് എഴുതുന്നു

എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന പ്രശസ്തസാഹിത്യകാരൻ എം. മുകുന്ദന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. സാഹിത്യമണ്ഡലം സർഗ്ഗാത്മകത പ്രധാനമായി പരിഗണിക്കപ്പെടുന്ന , പരിഗണിക്കപ്പെടേണ്ട ഒരു ആദർശലോകമാണെന്നോ ആകണമെന്നോ ഉള്ള സങ്കൽപ്പമാണ് ഈ പ്രസ്താവനയിൽ അന്തർലീനമായിരിക്കുന്നതും വിശകലനം ചെയ്യപ്പെടേണ്ടതുമായ ഒരു വസ്തുത. മറ്റൊന്ന് സുന്ദരിയായ എഴുത്തുകാരി എന്ന പ്രയോഗമാണ്. സൗന്ദര്യംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരി എന്നത് പല മുനകളുള്ള ഒരു പ്രയോഗമാണ്. മുകുന്ദന്റെ പ്രസ്താവന ഒരേ സമയം സാമൂഹ്യവിമർശനവും ലിംഗവിവേചനവുമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഈ പ്രസ്താവനയ്ക്കുണ്ടായ വിവിധ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ വ്യക്തമാകും. ഒരു ഭാഗത്ത് ഈ പ്രസ്താവന സാഹിത്യത്തിൽ അഹിതമായ ചില പ്രവണതകളെ വിമർശിക്കുന്നു. സൗന്ദര്യംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരി എന്...
ഫൈൻ ആർട്സ് കോളേജ് വിവാദത്തിൽ ദുരൂഹതയേറുന്നു
Featured News, കാഴ്ചപ്പാട്, കേരളം, വാര്‍ത്ത

ഫൈൻ ആർട്സ് കോളേജ് വിവാദത്തിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം  ഫൈൻ ആർട്സ് കോളേജിലെ  പ്രിൻസിപ്പൽ സസ്പെൻഷനിലാവുകയും വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത  സംഭവങ്ങളിൽ ദുരൂഹതയേറുന്നു. ഒരു കലാവിദ്യാഭ്യാസസ്ഥാപനത്തിനു യോജിക്കാത്ത തരത്തിലുള്ള വിലകുറഞ്ഞ രാഷ്ടീയ ഉപജാപകനാടകങ്ങളും അതെതുടർന്നുണ്ടായ വിഷയങ്ങളുമാണു പ്രശസ്തമായ ഈ ചിത്രകലാസ്ഥാപനത്തെ പൊതുസമൂഹത്തിനു മുന്നിൽ വില കുറച്ചുകാണുന്നതിലേക്ക് എത്തിയതെന്നാണു പൂർവ്വവിദ്യാർഥികൾ പറയുന്നത്. ചിത്രകലയിലെ പുതിയ പ്രവണതകളെ ലോകമെങ്ങുമുള്ള ആസ്വാദകരിലേക്കെത്തിക്കാനായി വിപ്ളവകരമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച റാഡിക്കൽ മൂവ്മെൻ്റ് ആരംഭിച്ച ചരിത്രമാണു ഇവിടുത്തെ പൂർവ്വവിദ്യാർഥികൾക്കുള്ളത്. എൺപതുകളുടെ ആരംഭത്തിൽ ഫൈൻ ആർട്സ് കോളെജ് വിദ്യാർത്ഥിയായ കെ പി കൃഷ്ണകുമാറിൻ്റെയും ഒരു സംഘം വിദ്യാർഥികളുടെയും നേതൃത്വത്തിൽ രൂപം കൊണ്ട റാഡിക്കൽ പ്രസ്ഥാനത്തിനു ഇന്ത്യയുടെ ചിത്രകലാചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണുള്ളത്. ഇങ്ങനെയുള്ള ഒരു...
‘വയനാട് പാകിസ്ഥാനിലാണോ!’ യോഗിക്ക് പിന്നാലെ അധിക്ഷേപവുമായി അമിത് ഷാ
ദേശീയം, വാര്‍ത്ത

‘വയനാട് പാകിസ്ഥാനിലാണോ!’ യോഗിക്ക് പിന്നാലെ അധിക്ഷേപവുമായി അമിത് ഷാ

വയനാട് നിവാസികളെ അധിക്ഷേപിച്ചു ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തെ പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്തിയാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയെ പാകിസ്താന്‍ പതാകയുമായി താരതമ്യം ചെയ്തുകൊണ്ടാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം. നാഗ്പുരില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘ വയനാട്ടിലെ ഒരു ഘോഷയാത്ര കണ്ടപ്പോൾ അത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സഖ്യ കക്ഷികളെ സന്തോഷിപ്പിക്കാനായി ഈ രാഹുല്‍ കേരളത്തിലേക്ക് പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാക്കിസഥാനിലാണോ ഇത് നടക്കുന്നതെന്ന് തിരിച്ചറിയാനാവില്ല,’ എന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്. വയനാട് സ്ഥാനാർത്ഥിയായി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചപ്...
സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും ചട്ടലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളം, വാര്‍ത്ത

സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും ചട്ടലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. അദ്ദേഹം കലക്ടറുടെ നോട്ടിസിനു മറുപടി നൽകണമെന്നും മീണ പറഞ്ഞു. ജില്ലാ കലക്ടർ ടി.വി. അനുപമയുടെ നടപടി ശരിയാണ്. കലക്ടറുടെ നോട്ടിസില്‍ സുരേഷ് ഗോപിക്കു മറുപടി നല്‍കാം. ദൈവത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നതു ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബി ജെ പി നേതാക്കൾ പരാമർശം നടത്തിയത് കുറ്റകരമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ മുന്നറിയിപ്പ് നൽകി. തൃശൂർ മണ്ഡലത്തിൽ വോട്ട് ചോദിച്ചത് അയ്യപ്പൻ്റെ പേരിലാണെന്നതിനു തെളിവുകളുണ്ടെന്ന് പറയപ്പെടുന്നു. തൃശൂരിലെ എന്‍ഡിഎ കണ്‍വന്‍ഷനില്‍ അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ തിരഞ്ഞെടുപ്പ് അതേസമ...