Saturday, August 8

Tag: CORONA VIRUS KERALA

ആശ്വസിക്കാം, എങ്കിലും ജാഗ്രത തുടരണം
Uncategorized

ആശ്വസിക്കാം, എങ്കിലും ജാഗ്രത തുടരണം

സംസ്ഥാനത്തിന് വീണ്ടും ആശ്വസിക്കാവുന്ന ദിനമാണ് കടന്നുപോകുന്നത്. പക്ഷെ ഇപ്പോൾ സംസ്ഥാനം മുഴുവൻ ജനത ഒന്നടങ്കം തുടരുന്ന ജാഗ്രതയിൽ അയവുവന്നാൽ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകേണ്ടിവരുമെന്ന യാഥാർത്ഥ്യം എപ്പോഴും ഓർക്കുന്നത് നന്നായിരിക്കും. ഇതരസംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി ജനങ്ങളൊന്നാകെ കേന്ദ്ര- സംസ്ഥാനസർക്കാരുകൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് സഹകരിച്ചതുകൊണ്ടു മാത്രമാണ് ഇന്ന് ഈ അവസ്ഥയിലെത്തി നിൽക്കുന്നത്. ലോക് ഡൗണിൽ ഇളവ് ലഭിച്ചെങ്കിലും ഈ ജാഗ്രത തുടരണമെന്നുതന്നെയാണ് ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്നത്.  കേരളത്തിൽ   ഇന്നും ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എന്നാൽ അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള മൂന്നുപേരുടേയും കാസർകോട് ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇനി സംസ്ഥാനത്ത് 25 കോവിഡ് രോഗികൾ മ...
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്-19
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 13 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍നിന്നും വന്നവരാണ്. ആകെ 55,590 പേരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള ...
‘കൊറോണാകാലത്തെ ഇന്ത്യ’ മോഡിക്ക് നന്ദിപറയാം ;  ആർ. സുരേഷ് കുമാർ എഴുതുന്നു.
Featured News, ആരോഗ്യം, രാഷ്ട്രീയം, വാര്‍ത്ത

‘കൊറോണാകാലത്തെ ഇന്ത്യ’ മോഡിക്ക് നന്ദിപറയാം ; ആർ. സുരേഷ് കുമാർ എഴുതുന്നു.

ആർ.സുരേഷ് കുമാർ കടുത്ത വിമർശകർക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി രേഖപ്പെടുത്താൻ ചില അവസരങ്ങളെങ്കിലും ലഭിക്കുമെന്ന് ബോധ്യമായി. ലോകരാഷ്ട്രങ്ങളെ വിറപ്പിച്ചുകൊണ്ട് വ്യാപരിക്കുന്ന കൊറോണാവൈറസ് ആണ് അത്തരം ഒരവസരം നൽകിയിരിക്കുന്നത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുടക്കം കുറിച്ച വൈറസ് വ്യാപനത്തിന്റെ ആഘാതശേഷിയെക്കുറിച്ച് ലോക രാഷ്ട്രങ്ങൾക്ക് ഒരു ധാരണയും ലഭിച്ചിരുന്നില്ല. ആദ്യം പകച്ചുപോയ ചൈന പിന്നീട് സർവവിധ സന്നാഹവുമായി അതിനെ നേരിടുന്നത് ലോകം കണ്ടു. കൊറോണ വൈറസ് ഡിസീസ് 2019 (കൊവിഡ് 19) എന്ന പേര് ലഭിച്ച രോഗബാധിതരായ ആയിരങ്ങളെ ചികിത്സിക്കുന്നതിന് പ്രത്യേക താൽക്കാലിക ആശുപ്രതികൾ ദിവസങ്ങൾക്കകം സ്ഥാപിച്ചുകൊണ്ട് ചൈന നടത്തിയ നീക്കങ്ങൾ അമ്പരപ്പോടെയാണ് ലോകം വീക്ഷിച്ചത്. രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കിയ അവർ ലോക് ഡൗൺ എന്ന തന്ത്രം കർക്കശമായി നടപ്പിലാക്കി. മരണസംഖ്യ ഉയർന്നു കൊണ്ടിരുന്ന ചൈനയെ യൂറോപ്പിലെയ...
കോവിഡ് ലോക്ക് ഡൗണിൽ കുടുങ്ങിയ സഹജീവികളെ  കൈപിടിച്ചുയർത്താൻ നടൻ പ്രകാശ് രാജ്
ദേശീയം, വാര്‍ത്ത

കോവിഡ് ലോക്ക് ഡൗണിൽ കുടുങ്ങിയ സഹജീവികളെ കൈപിടിച്ചുയർത്താൻ നടൻ പ്രകാശ് രാജ്

കോവിഡ് വൈറസ് വ്യാപനം മിക്ക മേഖലയെയും സ്തംഭിപ്പിച്ചതിനൊപ്പം സിനിമാമേഖലയെയും പ്രതിസന്ധിയിലാക്കി. ബോളിവുഡ് ഉള്‍പ്പെടെ ഉളള ചലച്ചിത്രമേഖലയിൽ പണിയെടുക്കുന്നവർ ഗുരുതരമായ സാമ്പത്തികക്ലേശത്തിലാണ്. വലിയ സമ്പാദ്യമുള്ള താരങ്ങളും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാ ചിത്രീകരണം നിര്‍ത്തി വെച്ച് വീട്ടിലിരിക്കുകയാണ്. എന്നാൽ ദിവസവേതനം പറ്റുന്ന സാധാരണക്കാരുടെ ജീവിതമാണ് കോവിഡ് ഷട്ട് ഡൗൺ മൂലം വഴിമുട്ടുന്നത് എന്നാൽ ഇവർക്ക് കൈത്താങ്ങാകാൻ പലരും രംഗത്തിറങ്ങുന്നുണ്ട്. ചലച്ചിത്രമേഖലയിൽ അന്നന്ന് പണിയെടുത്ത് അന്നമുണ്ണുന്നവരെ സംബന്ധിച്ച് ഈ വിട്ടിലിരുപ്പ് ഇരുട്ടടിയാണ്. തന്റെ ജോലിക്കാര്‍ അടക്കമുളളവര്‍ക്ക് തന്റെ സമ്പാദ്യത്തില്‍ നിന്നും പണമെടുത്ത് മുന്‍കൂര്‍ ശമ്പളം വിതരണം ചെയ്തിരിക്കുകയാണ് പ്രകാശ് രാജ്. ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. വീട്ടിലേയും ഫാമിലേയും സിനിമാ നിര്‍മ്മാണ കമ്പനി...
കോവിഡ് ബാധിത ജില്ലകൾ ഭാഗികമായി അടയ്ക്കും; ബാറുകൾ അടയ്ക്കും, കാസർഗോഡ് പൂർണ ലോക്ക് ഡൗണ്‍ 
കേരളം, വാര്‍ത്ത

കോവിഡ് ബാധിത ജില്ലകൾ ഭാഗികമായി അടയ്ക്കും; ബാറുകൾ അടയ്ക്കും, കാസർഗോഡ് പൂർണ ലോക്ക് ഡൗണ്‍ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസ് ബാധിതജില്ലകൾക്കു നിയന്ത്രണം. കാസര്‍കോട് ജില്ലയില്‍ പൂർണമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബാറുകൾ പൂർണമായും അടച്ചിടും. ബിവറേജസ് ചില്ലറവില്പനശാലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ക്യൂവിൽ അധികം ആൾക്കാരെ നിർത്തില്ല. മറ്റുജില്ലകളിൽ പലചരക്കുകടകൾ ഉൾപ്പെടെയുള്ള വ സമയക്രമമനുസരിച്ചു പ്രവർത്തനം നിയന്ത്രിക്കുമെന്നറിയുന്നു. അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനമുണ്ടാക്കും. പത്തനംതിട്ട, കണ്ണൂർ എറണാകുളം എന്നീ ജില്ലകളിലാണ് ഭാഗികനിയന്ത്രണങ്ങൾ ഉള്ളത്.  നിയന്ത്രണങ്ങൾ സംബന്ധിച്ച പൂർണവിവരങ്ങൾ വൈകുന്നേരം മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ അറിയിക്കും സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന...
ഡൽഹിയിലും മുംബൈയിലും ലോക് ഡൗൺ ; രാവിലെ അടിയന്തിരമന്ത്രിസഭായോഗം
ദേശീയം, വാര്‍ത്ത

ഡൽഹിയിലും മുംബൈയിലും ലോക് ഡൗൺ ; രാവിലെ അടിയന്തിരമന്ത്രിസഭായോഗം

കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ്. മാർച്ച് 31 വരെ പല പ്രധാന നഗരങ്ങളും അടച്ചിടാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്‌കൂളും കോളേജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു. ദില്ലിയിൽ ഇന്ന് താങ്കളാഴ്ച രാവിലെ 6 മണിക്കുതന്നെ ലോക് ഡൗൺ ആരംഭിച്ചു കേരളത്തിൽ ഇതുവരെ കാസർഗോഡ് ഒഴികെയുള്ള കോവിഡ് ബാധിതജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് തിങ്കളാഴ്ച രാവിലെ അടിയന്തിരമന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും ഇതുവരെ മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്...
സംസ്ഥാനത്ത് 15 കോവിഡ് കേസുകൾകൂടി ; സമൂഹവ്യാപനമുണ്ടായാൽ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
ആരോഗ്യം, കേരളം, വാര്‍ത്ത

സംസ്ഥാനത്ത് 15 കോവിഡ് കേസുകൾകൂടി ; സമൂഹവ്യാപനമുണ്ടായാൽ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കാസർഗോഡ് ജില്ലയിൽ 5 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മറ്റുള്ളവർ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതിതീവ്ര ജാഗ്രതയാണ് വേണ്ടതെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു സംസ്ഥാനത്ത് കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. കൊറോണ ബാധയിൽ സമൂഹവ്യ...
ഒമ്പതു ജില്ലകളിൽ  നിയന്ത്രണങ്ങൾ മാത്രം, പലചരക്കുകടകൾ അടച്ചിടില്ല
കേരളം, വാര്‍ത്ത

ഒമ്പതു ജില്ലകളിൽ നിയന്ത്രണങ്ങൾ മാത്രം, പലചരക്കുകടകൾ അടച്ചിടില്ല

'കോവിഡ്​ പടരുന്നതിൻെറ പശ്ചാത്തലത്തിൽ സംസ്​ഥാനത്ത്​ ഏഴു ജില്ലകൾ അടച്ചിടുമെന്നു നേരത്തെ മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇങ്ങനെ തുടരുന്നു :. കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും'. അതേസമയം കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ  9 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും പലചരക്കു...
കോവിഡ് 19 പ്രതിരോധം ; തിരുവനന്തപുരം, പത്തനംതിട്ട ഉൾപ്പെടെ ഏഴു ജില്ലകൾ അടച്ചിടും
ആരോഗ്യം, കേരളം, വാര്‍ത്ത

കോവിഡ് 19 പ്രതിരോധം ; തിരുവനന്തപുരം, പത്തനംതിട്ട ഉൾപ്പെടെ ഏഴു ജില്ലകൾ അടച്ചിടും

കോവിഡ്​ പടരുന്നതിൻെറ പശ്ചാത്തലത്തിൽ സംസ്​ഥാനത്ത്​ ഏഴു ജില്ലകൾ അടച്ചിടും. കേന്ദ്രസർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ ഭാഗമായാണ് ജില്ലകൾ അടച്ചിടുന്നത്. അവശ്യ സേവനങ്ങൾ മാത്രമായിരിക്കും ഈ ജില്ലകളിൽ ലഭ്യമാകുക. ഇതുസംബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ ഉത്തരവു ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ്​ സ്​ഥിരീകരിച്ച ജില്ലകളാണ്​ അടച്ചിടുക. കാസർകോട്​, കണ്ണൂർ, മലപ്പുറം, എറണാകു​ളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളാണ്​ അടച്ചിടുക. കാബിനറ്റ്​ സെക്രട്ടറിയും ചീഫ്​ സെക്രട്ടറി​യുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. കേന്ദ്ര സർക്കാർ നി​ർദേശപ്രകാരമാണ്​ നടപടി. യാത്രാനിയന്ത്രണം കർശനമാക്കും വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത്​ വിവിധസംസ്ഥാനങ്ങളിലായി 75 ജില്ലകൾ അടച്ചിടാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച 75 ജില്ലകളാണ്​ അടച്ചിടുക. നിയന്ത്രണം മാർച്ച്​ 31 വര...
നിരീക്ഷണമാവശ്യപ്പെട്ടതിനെതിരെ വെല്ലുവിളിയുമായി പ്രവാസി ; നാട്ടുകാർ പ്രതിഷേധത്തിലേക്കു
കേരളം, വാര്‍ത്ത

നിരീക്ഷണമാവശ്യപ്പെട്ടതിനെതിരെ വെല്ലുവിളിയുമായി പ്രവാസി ; നാട്ടുകാർ പ്രതിഷേധത്തിലേക്കു

വിദേശത്തുനിന്നും അവധിക്കു നാട്ടിലെത്തിയ പ്രവാസി മലയാളി നിരീക്ഷണത്തിനു വിധേയനാവാതെ വെല്ലുവിളി മുഴക്കിക്കൊണ്ട് പുറത്തിറങ്ങി യാത്ര ചെയ്തതിനെതിരെ നാട്ടിൽ വലിയ പ്രതിഷേധം തുടരുകയാണ് കൊല്ലത്തിനു സമീപം കുണ്ടറയിലാണ് സംഭവം. ഗൾഫിൽ നിന്നുമെത്തിയ ഇയാൾ തനിക്കു കോവിഡ് ബാധയില്ലെന്നും അതുകൊണ്ടു നിരീക്ഷണത്തിനു വിധേയനാവാൻ തനിക്കു താല്പര്യമില്ലെന്നും വേണമെങ്കിൽ നിയമനടപടി സ്വീകരിച്ചോളൂ എന്നാവശ്യപ്പെട്ടു ആരോഗ്യപ്രവർത്തകർ വെല്ലുവിളിച്ചത്. ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം വിദേശത്തുനിന്നു വന്നത്. നാട്ടിലെത്തിയശേഷം ക്വാറന്റൈനിനു വിധേയനാവാതെ വാഹനത്തിൽ പലയിടങ്ങളും ബന്ധുവീടുകളും സന്ദർശിച്ചത് വലിയ വിവാദമായിരിക്കുകയാണ്. വിവരമറിഞ്ഞു പല തവണ ആരോഗ്യപ്രവർത്തകർ ഇദ്ദേഹത്തെ സമീപിച്ചു നിരീക്ഷണത്തിനു വിധേയനാവണമെന്നു ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആരോഗ്യപ്രവർത്...