Monday, August 10

Tag: CORONA VIRUS

റഷ്യ കോവിഡ് വാക്സിൻ പരീക്ഷിച്ചു വിജയിച്ചു ; തിങ്കളാഴ്ച മുതൽ വിപണിയിൽ
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

റഷ്യ കോവിഡ് വാക്സിൻ പരീക്ഷിച്ചു വിജയിച്ചു ; തിങ്കളാഴ്ച മുതൽ വിപണിയിൽ

  കൊവിഡ് 19 ന് വാക്സിൻ വിജയകരമായി പരീക്ഷിച്ച് റഷ്യ. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ചശേഷം മുന്നോറോളം കൊറോണ രോഗികളിൽ കുത്തിവെച്ച് രോഗം ഭേദമായിരുന്നു.. തിങ്കളാഴ്ച മുതൽ തന്നെ മരുന്നിന്റെ വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ പുതിയ മരുന്ന് ജൂൺ 11 മുതൽ റഷ്യയിലെ ആശുപത്രികളിൽ വിതരണം ചെയ്യും. ഒരു മാസത്തേക്ക് 60, 000 രോഗികളെ ചികിത്സിക്കാൻ ആവശ്യമായ മരുന്ന് നിർമ്മിച്ച് കഴിഞ്ഞെന്നാണ് മരുന്ന് നിർമ്മാണ കമ്പനി അവകാശപ്പെടുന്നത്. ഫാവിപിരാവിർ എന്ന മരുന്നുമായി ബന്ധമുള്ള വാക്സിന് അവിഫാവിർ എന്നാണ് പേര് നൽകിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കുന്നതിനായുള്ള ശ്രമങ്ങൾക്കിടയിലാണ് റഷ്യ മരുന്ന് വികസിപ്പിച്ചത്. ജാപ്പനീസ് മരുന്നിൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയ മരുന്ന് കണ്ടെത്തിയത്. കഴിഞ്ഞ ...
മൃഗജന്യ രോഗങ്ങൾ: ഉത്ഭവവും വ്യാപനവും; കൊറോണകാലത്ത്   അറിയേണ്ട  ചിലത്
CORONA

മൃഗജന്യ രോഗങ്ങൾ: ഉത്ഭവവും വ്യാപനവും; കൊറോണകാലത്ത് അറിയേണ്ട ചിലത്

മൃഗജന്യ രോഗങ്ങൾ: ഉത്ഭവവും വ്യാപനവും;അറിയേണ്ട കാര്യങ്ങൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾ ( Zoonotic Diseases - മൃഗജന്യ രോഗങ്ങൾ) പ്രതിവർഷം ലക്ഷക്കണക്കിനാളുകളെയാണ് കൊന്നൊടുക്കുന്നത്. അവയുടെ ഉത്ഭവം, സാംക്രമണ രീതി, മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് നാഷണൽ ജ്യോഗ്രഫിക് പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനത്തിൻ്റെ സ്വതന്ത്ര്യ വിവർത്തനം. വൈറസ് വ്യാപനത്തിൻ്റെ ചെറിയൊരു ഉദാഹരണം നോക്കാം; കാട്ടിൽ മേഞ്ഞു നടക്കുന്ന മാനിൽ നിന്നും ഒരു ചെള്ള് ഒരു പുൽതലപ്പിൽ കയറിപ്പറ്റുന്നു. തന്റെ ഇരുകാലുകളും നീട്ടിപ്പിടിച്ച് അത് ഒരു വഴിയാത്രക്കാരനെയും പ്രതീക്ഷിച്ചിരിക്കും. ആരെങ്കിലും വഴിയിലൂടെ കടന്നുപോകുമ്പോൾ അത് അയാളിൽ കയറിക്കൂടുകയും ശരീരത്തിൽ അനുയോജ്യമായ ഒരു സ്ഥാനം കണ്ടെത്തി തൻ്റെ തീറ്റക്കുഴൽ അയാളുടെ ശരീരത്തിലേക്ക് ആഴ്ത്തിയിറക്കുകയും ചെയ്യുന്നു. 'ലൈം രോഗം' പോലുള്ള രോഗങ്ങളുടെ കാരണക്കാരായ വല്ല ബാക്ടീരിയയേയും ആ ചെള്ള് വ...
രാജസ്ഥാനിൽ മാർച്ച് 31 വരെ കടകൾ ഉൾപ്പെടെ സമ്പൂർണ അടച്ചിടടിലേക്ക് ; പൊതുഗതാഗതവും നിർത്തിവെക്കും
ദേശീയം, വാര്‍ത്ത

രാജസ്ഥാനിൽ മാർച്ച് 31 വരെ കടകൾ ഉൾപ്പെടെ സമ്പൂർണ അടച്ചിടടിലേക്ക് ; പൊതുഗതാഗതവും നിർത്തിവെക്കും

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടകളും മാളുകളും ഉൾപ്പെടെ സമ്പൂര്‍ണ അടച്ചിടലിനൊരുങ്ങി രാജസ്ഥാന്‍ സർക്കാർ . മാര്‍ച്ച് 31 വരെ പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാംതന്നെ നിര്‍ത്തിവെക്കുമെന്നും കടകളും ഷോപ്പിങ് മാളുകളും അടച്ചിടുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് അറിയിച്ചു. സർക്കാരിന്റെ അടിയന്തിര സര്‍വീസുകള്‍ മാത്രമാവും മാർച്ചു 31 വരെ നിരത്തിലുണ്ടാവുക. സമ്പൂര്‍ണ അടച്ചിടലിന് ഒരുങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍ നിർധന കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് ഗോതമ്പ് വിതരണംചെയ്യും. പക്ഷെ അവശ്യ സാധനങ്ങളായ പാലും പച്ചക്കറികളും വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് വൈറസ് വ്യാപനം നേരിടാന്‍ എല്ലാവരും വീടുകളില്‍തന്നെ കഴിയണമെന്ന് ഗെഹ്‌ലോത് അഭ്യര്‍ഥിച്ചു. അല്ലാത്തപക്ഷം വൈറ...
ഇറ്റലിയിൽ കോവിഡ് സ്ഥിതി നിയന്ത്രണാതീതം ; 24 മണിക്കൂറിനകം 368 മരണം
അന്തര്‍ദേശീയം, വാര്‍ത്ത

ഇറ്റലിയിൽ കോവിഡ് സ്ഥിതി നിയന്ത്രണാതീതം ; 24 മണിക്കൂറിനകം 368 മരണം

ലോക ജനതയ്ക്കാകെ ഭീതി വിതച്ചുകൊണ്ട് ഇറ്റലിയിൽ കോവിഡ് 19 ബാധ നിയന്ത്രണാതീതമാവുകയാണ്. ഇറ്റലിയിൽ വൈറസ് ബാധ എല്ലാ മേഖലയിലേക്കും പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ ഒരു ദിവസംകൊണ്ട് 368 പേർ വൈറസ് ബാധയേറ്റ് ഇറ്റലിയിൽ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 1,809 ആയി ഉയർന്നായി ഇറ്റാലിയൻ ആരോഗ്യവകുപ്പ് അറിയിച്ചു. ഇറ്റലിയിലെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 24,747 ആയി. യൂറോപ്പിൽ വൈറസ് ആദ്യം ബാധിച്ച ഇറ്റലിയിലെ വടക്കൻ ലംബോർഡി പ്രദേശത്താണ് വൈറസ് കൂടുതൽ ബാധിച്ചത്. ഇറ്റലിയിൽ ആകെയുള്ള മരണനിരക്കിൽ 67 ശതമാനവും വടക്കൻ ലംബോർഡിയിലാണ്. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ റോം, മിലാൻ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിൽ പാർക്കുകളും കളിസ്ഥലങ്ങളുമെല്ലാം പൂട്ടി.  ഇറാനിൽ നൂറിലേറെ പേർ  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 14,000 പിന്നിട്ടു. ഇറ്റലിക്ക് പുറമേ യൂറോപ്യൻ രാജ്യമായ സ്പെയിനിലും കൊറോണ പടരുകയാ...
രാജ്യത്ത് ഇതുവരെ 73 കോവിഡ് 19 രോഗികൾ ; ആശങ്ക വർദ്ധിപ്പിച്ചുകൊണ്ടു രോഗികളുടെ എണ്ണം കൂടുന്നു
ദേശീയം, വാര്‍ത്ത

രാജ്യത്ത് ഇതുവരെ 73 കോവിഡ് 19 രോഗികൾ ; ആശങ്ക വർദ്ധിപ്പിച്ചുകൊണ്ടു രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 13 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 73 ആയി ഉയര്‍ന്നു. നിലവിൽ യുപിയില്‍ ചികില്‍സയിലുള്ള 10 പേരില്‍ ഒരാള്‍ വിദേശ പൗരനാണ്. രാജസ്ഥാനില്‍ ഒരു ഇന്ത്യാക്കാരനും രണ്ട് വിദേശികള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ നാലുപേര്‍ക്കും ലഡാക്കില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധപ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട് രണ്ടാം ഘട്ടത്തിൽ കേരളത്തില്‍ 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍, കൊറോണ ബാധിച്ച 14 വിദേശികള്‍ ഹരിയാനയില്‍ ചികില്‍സയിലാണ്. ഡല്‍ഹിയില്‍ ആറുപേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 10 പേര്‍ക്കും മഹാരാഷ്ട്രയില്‍ 11 പേര്‍ക്കും ഇതുവരെ...
വീണ്ടും  കോവിഡ് 19 നിരീക്ഷണത്തിലുള്ള രോഗി ആശുപത്രിയിൽ നിന്നും മുങ്ങി
ആരോഗ്യം, കേരളം, വാര്‍ത്ത

വീണ്ടും കോവിഡ് 19 നിരീക്ഷണത്തിലുള്ള രോഗി ആശുപത്രിയിൽ നിന്നും മുങ്ങി

കോട്ടയം ജില്ലയിൽ പാലായിൽ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ആള്‍ ചികിത്സക്ക് കാത്ത് നില്‍ക്കാതെ മുങ്ങിയെന്ന വാർത്ത പുറത്തുവരുന്നു കഴിഞ്ഞ ദിവസം രാത്രിയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ കൊറോണ ലക്ഷണങ്ങളുമായി ഒരാൾ എത്തിയത്. കൂടുതൽ സമയം കാത്തുനിൽക്കുകയും നിരീക്ഷണത്തിനു വിധേയനാകണമെന്നും ബോധ്യമായതോടെ ആൾ മുങ്ങുകയായിരുന്നു എന്നാണു മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേമ്പ്യയില്‍ നിന്നും രോഗ ലക്ഷണങ്ങളോടെ നാട്ടിലെത്തിയ കുമളി സ്വദേശിയാണ് അധികൃതരറിയാതെ പോയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ചികിത്സയ്ക്ക് എത്തിയത്. ഇത് വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിൽ കോവിഡ് 19 രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കൂടുതൽ ജാഗ്രത പാലിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതിനിടയിലാണ് സംഭവം. ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളോടെ ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലായിരുന്നു ഇയാള്‍ ചികിത്സ തേടിയത്. കൊറോണ രോ...
ഇറ്റലിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്
കേരളം, വാര്‍ത്ത

ഇറ്റലിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്

ഇറ്റലിയിൽനിന്നും വരാൻ കഴിയാതെ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇറ്റലിയിൽനിന്നുള്ള മലയാളികൾ തങ്ങൾക്കു യാത്രാനുമതി ലഭിക്കുന്നില്ലെന്നും കുടുങ്ങിക്കിടക്കുന്നതുമായി അറിയിച്ചുകൊണ്ടുള്ള മലയാളി സമൂഹത്തിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇറ്റലിയിൽ നിന്നും വരാൻ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മ...
ആൾക്കൂട്ടത്തെ കൊന്നൊടുക്കുന്ന വാട്സാപ്പ് വൈറസുകൾ
Featured News, ആരോഗ്യം, കേരളം, വാര്‍ത്ത

ആൾക്കൂട്ടത്തെ കൊന്നൊടുക്കുന്ന വാട്സാപ്പ് വൈറസുകൾ

രാജ്യത്ത് വാട്സ് ആപ്പ് ഉയർത്തുന്ന ഭീതിയാണ് കൊറോണോ വൈറസിനേക്കാൾ ഇപ്പോൾ ഭയം ജനിപ്പിക്കുന്നത്.  നമ്മുടെ സർക്കാരും ആരോഗ്യ മന്ത്രാലയങ്ങളും എത്രകണ്ട് ഇടപെട്ടിട്ടും വ്യാജ സന്ദേശങ്ങളും ഉപദേശങ്ങളും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് 500 ദശലക്ഷം സ്മാർട്ട്‌ഫോണുകളുള്ള ഒരു രാജ്യത്ത് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ സാധ്യത വളരെ കൂടുതലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന വാട്ട്‌സ്ആപ്പ് അഭ്യൂഹങ്ങളെത്തുടർന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ കോപാകുലരായ ജനക്കൂട്ടം ഡസൻ കണക്കിന് ആളുകളെ പരസ്യമായി കൊന്നൊടുക്കിയത് നാം കണ്ടതാണ്. ഇതുകൂടാതെ മതപരമായ വിഷവിത്ത് വിതച്ച സന്ദേശങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ച് തെരുവുകളിലേക്ക് ആയുധങ്ങളുമായി ഇറങ്ങിയവർ  അതിലുമേറെ. അതിന്റെ പിന്തുടർച്ചതന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ കൊറോണ വൈറസ്...
മാർച്ച് 31 വരെ സിനിമ തിയേറ്ററുകൾ അടച്ചിടുന്നു
കേരളം, വാര്‍ത്ത

മാർച്ച് 31 വരെ സിനിമ തിയേറ്ററുകൾ അടച്ചിടുന്നു

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ എല്ലാ സിനിമാ തിയറ്ററുകളും' ഈ മാസം 31 വരെ അടച്ചിടാൻ തീരുമാനം. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതൽ കേരളത്തിൽ തിയറ്ററുകൾ പ്രവർത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 രോഗികൾ 12 ആയി വർധിച്ച സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി  നടത്തിയ പത്രസമ്മേളനത്തിൽ  ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം മാനിച്ച് സിനിമാ സംഘടനകൾ യോഗം ചേർന്ന് തീരുമാനമെടുത്തത്. ഈ മാസം പ്രധാനപ്പെട്ട ചില ചിത്രങ്ങൾ റിലീസിനൊരുങ്ങുകയായിരുന്നു.  മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ ചിത്രം 'മരക്കാർ - അറബിക്കടലിന്റെ സിംഹം',  കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' എന്നീ ചിത്രങ്ങളുടെ റിലീസ് ഈ മാസം നടക്കില്ല. നേരത്തേ, മാർച്ച് 12ന് റിലീസ് ചെയ്യാനിരു...
പത്തനംതിട്ട കൊറോണ നിരീക്ഷണത്തിലുള്ള യുവാവ് ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയി
കേരളം, വാര്‍ത്ത

പത്തനംതിട്ട കൊറോണ നിരീക്ഷണത്തിലുള്ള യുവാവ് ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയി

കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ ആശുപത്രിയിൽ നിന്നും കാണാതായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഇടയ്ക്കു ആശുപത്രി ജീവനക്കാർക്ക് തിരക്കുള്ള സമയത്ത് ആരുടെയും കണ്ണിൽപെടാതെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളയുകയായിരുന്നു എന്നാണു വിവരം. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ മടങ്ങിവരാതിരുന്നതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യം ആശുപത്രി ജീവനക്കാർ കരുതിയത് ശൗചാലയത്തില്‍ പോയതായിരിക്കുമെന്നാണ്. എന്നാൽ അവിടെ പോയി മടങ്ങിവരാന്‍ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയത്. പെട്ടെന്നുതന്നെ ഇവര്‍ ജില്ലാ കളക്ടറുടെ ഓഫീസിൽ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലും യുവാവിനെ ക...