Wednesday, July 8

Tag: COVID DEATH

ആംബുലൻസ് വൈകി ; കോവിഡ് രോഗി റോഡിൽ വീണ് മരിച്ചു
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ആംബുലൻസ് വൈകി ; കോവിഡ് രോഗി റോഡിൽ വീണ് മരിച്ചു

കോവിഡ് 19 ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി തെരുവിൽ കാത്തിരിക്കുന്നതിനിടയിൽ രോഗി കുഴഞ്ഞുവീണ് മരിച്ചു. ബന്ധുക്കൾ രണ്ടു മണിക്കൂർ ആംബുലൻസിനായി കാത്തിരുന്നിട്ടും എത്താൻ വൈകിയതോടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാമെന്ന് തീരുമാനിച്ചെങ്കിലും രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വെള്ളിയാഴ്ചയായിരുന്നു സംഭവം. അമ്പത്തഞ്ചുകാരന് ശ്വസനസംബന്ധമായ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വീട്ടിൽ തന്നെ ചികിത്സയിൽ തുടരുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തതോടെ ആശുപത്രിയിലേക്ക് മാറ്റാനായി ഇദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ പോകാനായി വീട്ടിൽനിന്ന് പുറത്തിറങ്ങവേ ഇയാൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മൃതദേഹം വീടിന് പുറത്ത് തന്നെ ആംബു...
കർണാടകത്തിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒരു കുഴിയിൽ തള്ളുന്ന വീഡിയോ വിവാദമാകുന്നു
ദേശീയം, വാര്‍ത്ത

കർണാടകത്തിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒരു കുഴിയിൽ തള്ളുന്ന വീഡിയോ വിവാദമാകുന്നു

  കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കർണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറാണ് അനധികൃത സംസ്കാരത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബെല്ലാരിയിലാണ് സംഭവം നടന്നത് സംസ്ഥാന ഭരണകൂടം മൃതദേഹത്തോട് അനാദരവ് കാണിക്കുകയാണെന്നും വീഡിയോയിലെ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തുന്നെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചാണ് അടക്കം ചെയ്യാറുള്ളത്. എന്നാൽ വിജനമായ പ്രദേശത്ത് വലിയൊരു കുഴിയിലേക്ക് പി.പി.ഇ കിറ്റുകള്‍ ധരിച്ചെത്തിയ ആളുകള്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളുന്നതാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തിങ്കളാഴ്ച ബെല്ലാരിയില്‍ 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത...
‘ഹൃദയം നിലച്ചതുപോലെ.. എല്ലാവരോടും വിട’ ; വെന്റിലേറ്റർ മാറ്റി, കോവിഡ് രോഗി മരിച്ചു, തൊട്ടുമുമ്പുള്ള വീഡിയോ
ദേശീയം, വാര്‍ത്ത

‘ഹൃദയം നിലച്ചതുപോലെ.. എല്ലാവരോടും വിട’ ; വെന്റിലേറ്റർ മാറ്റി, കോവിഡ് രോഗി മരിച്ചു, തൊട്ടുമുമ്പുള്ള വീഡിയോ

    വെന്റിലേറ്റർ മാറ്റിയതുമൂലം കോവിഡ് രോഗി മരിച്ചത് വിവാദമാവുകയാണ്. ആശുപത്രി അധികൃതർ മറ്റൊരു രോഗിക്ക് വെക്കാനായി വെന്റിലേറ്റർ എടുത്തുമാറ്റിയതുമൂലമാണ് രോഗി മരിച്ചതെന്നാണ് ആരോപണം. അവസാനനിമിഷം ബന്ധുക്കൾക്കയച്ച വീഡിയോയിലാണ് രോഗി തന്റെ അനുഭവം പങ്കുവെക്കുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലം കൊവിഡ് രോഗി മരിച്ചതായി ബന്ധുക്കൾ പാരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ഹൈദരാബാദ് ചെസ്റ്റ് ഹോസ്പിറ്റലിനെതിരെയാണ് മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അവസാനനിമിഷങ്ങളിൽ ഷൂട്ട് ചെയ്ത വീഡിയോയില്‍ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ നിഷേധിച്ചതായി രോഗി കിതപ്പോടെ വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അദ്ദേഹം വീഡിയോയിൽ തുടരുന്നു ” എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല … ഞാന്‍ അപേക്ഷിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മണിക്കൂറോളം അവര്‍ ഓക്‌സ...
ഇനി കോവിഡ് മരണത്തെ അകറ്റാം ; കൊറോണ മരണം തടയാനായി ഓക്സ്ഫഡ് മരുന്ന് പരീക്ഷണം വിജയം
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

ഇനി കോവിഡ് മരണത്തെ അകറ്റാം ; കൊറോണ മരണം തടയാനായി ഓക്സ്ഫഡ് മരുന്ന് പരീക്ഷണം വിജയം

കോവിഡ് ബാധിച്ചു മരണത്തെ അഭിമുഖീകരിക്കുന്നവർക്കു ജീവൻ തിരികെ കിട്ടിനായി ഇതാ ഒരു മരുന്ന് വിപണിയിൽ. ഡെക്സമെത്തസോൺ ഇൻജക്‌ഷൻ ആണ് കോവിഡ് പ്രതിരോധത്തിൽ വഴിത്തിരിവാകുന്ന മരുന്ന്. ഇതിന്റെ പരീക്ഷണത്തിൽ ഗവേഷകർ വിജയിച്ചിരിക്കുകയാണ് . ജീവൻരക്ഷാ മരുന്നായി നൽകുന്ന ഡെക്സമെത്തസോൺ ഇൻജക്‌ഷൻ കോവിഡിനെതിരെ ഫലപ്രദമെന്നും ഇതിനു മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ഓക്സ്ഫഡ് സർവകലാശാല ഗവേഷകരാണ് കാനെത്തിയിരിക്കുന്നതു . തീവ്രതയേറിയ രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ ഈ മരുന്നിനു സാധിക്കുമെന്നാണു ഗവേഷകവാദം താരതമ്യേന കുറഞ്ഞ വിലയും നിലവിൽ എല്ലായിടങ്ങളിലും വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. വൈറസ് ബാധ മൂലം ചുരുങ്ങിപ്പോകുന്ന ശ്വാസകോശത്തെ, ചെറിയതോതിൽ ഇടവിട്ടു നൽകുന്ന ഡെക്സമെത്തസോൺ എന്ന സ്റ്റിറോയ്ഡ് ഇൻജക്‌ഷൻ വഴി വികസിപ്പിക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. ഒപ്പം, വൈറസുണ്ടാക്കുന്ന ദോഷകരമായ പ്രതിപ്രവർത്...
തമിഴ് നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

തമിഴ് നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി  കോവിഡ് ബാധിച്ച് മരിച്ചു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ദാമോദർ (57) ആണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.  മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് അഞ്ച് പേർക്കും കോവിഡ് ബാധിച്ചിരുന്നു. ദാമോദർ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. 12-ാം തിയതിയാണ് ദാമോദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മധുരസ്വദേശിയാണ് ദാമോദർ. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 528 ആയി മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ  ഫോട്ടോഗ്രാഫർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ വേഗമാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ നിരക്ക് ഉയരുന്നത്.  തമിഴ്നാട്ടിൽ 48019 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്....
ഇന്ന് ഒരു കോവിഡ് മരണം ; 65 പേർക്ക് രോഗം സ്ഥിരീകരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് ഒരു കോവിഡ് മരണം ; 65 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഒരാള്‍ മരണമടഞ്ഞു മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 22, കുവൈറ്റ്- 4, ഒമാന്‍ - 3, നൈജീരിയ- 2, റഷ്യ - 2, സൗദി അറേബ്യ- 1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ഡല്‍ഹി - 3, കര്‍ണാടക - 1, അരുണാചല്‍ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തര്‍പ്രദേശ് -...
ചാടിപ്പോയ കോവിഡ് രോഗിയെ തിരികെയെത്തിച്ചപ്പോൾ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ചാടിപ്പോയ കോവിഡ് രോഗിയെ തിരികെയെത്തിച്ചപ്പോൾ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

  ആശുപത്രിയിൽ  ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. കോവിഡ്-19 രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ചാടിപ്പോയിരുന്നെങ്കിലും തിരികെ എത്തിച്ചിരുന്നു. ആശുപത്രിയിലെ കോവിഡ് രോഗികൾ ധരിക്കുന്ന വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് സമീപമെത്തിയ ഇയാളെ നാട്ടുകാര്‍ പിടി കൂടി ആശുപത്രിയിൽ എത്തിക്കുയായിരുന്നു. പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ദിശയുടെ വാഹനത്തില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ തുണിയുപയോഗിച്ച് തൂങ്ങുകയായിരുന്നു. മെയ് 28-ന് ആണ് ഇദ്ദേഹത്തെ ആശുപതിയിൽ പ്രവേശിപ്പിച്ചത് ഇദ്ദേഹം കടുത്ത മദ്യാസക്തിയുള്ളയാളാണ്. മദ്യം കിട്ടാത്തതിനാൽ ഇദ്ദേഹം വലിയ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ...
കോവിഡ് രോഗിയുടെ മൃതദേഹം കാട്ടിലെ കുഴിയിൽ തള്ളി
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

കോവിഡ് രോഗിയുടെ മൃതദേഹം കാട്ടിലെ കുഴിയിൽ തള്ളി

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആരോഗ്യപ്രവര്‍ത്തകര്‍ കാട്ടിലെ കുഴിയിൽ തള്ളിയശേഷം കടന്നു. . ചെന്നൈ സ്വദേശിയായ 44 കാരന്റെ മൃതദേഹമാണ് ആംബുലൻസിലെ വനത്തിനുള്ളിലെ കുഴിയില്‍ ഉപേക്ഷിച്ചശേഷം കുഴിപോലും മൂടാതെ മടങ്ങുകയായിരുന്നു. ചെന്നൈ സ്വദേശിയായ ഇദ്ദേഹത്തിൻ്റെ ഭാര്യ വീട് പുതുച്ചേരിയില്‍ ആയിരുന്നു. ഇവിടെ നിന്നുമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പുതുച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊവിഡ് മരണമായിരുന്നു ഇത്. മൃതദേഹം സ്ട്രക്ച്ചറില്‍ എടുത്തുകൊണ്ടുവന്ന് കുഴിയിലേക്ക് ഇട്ടതിനു ശേഷം മടങ്ങുന്ന് ആശുപത്രി അധികൃതരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരിൽ ഒരാളുടെ ഫോണിൽനിന്നും വീഡിയോ ചോർന്ന് പുറത്തെത്തുകയായിരുന്നു. മൃതദേഹത്തോട് അധികൃതർ അനാദരവ് കാട്ടിയെന്നും ഉടൻ പുറത്തെടുത്ത് കോവിഡ് പ്...
മുൻ ദേശീയഫുഡ്ബോൾ താരം ഹംസക്കോയ കോവിഡ് ബാധിച്ച് മരിച്ചു
CORONA, ആരോഗ്യം, കായികം, കേരളം, വാര്‍ത്ത

മുൻ ദേശീയഫുഡ്ബോൾ താരം ഹംസക്കോയ കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. മുൻ ദേശീയ ഫുഡ് ബാൾ താരമായ മഞ്ചേരി സ്വദേശി ഹംസക്കോയ (61) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്തെ കോവിഡ്‌ മരണം 15 ആയി ഹംസക്കോയയുടെ മകനും മകന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 21ാം തിയതി മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം മലപ്പുറത്ത് എത്തിയവരാണ് ഹംസയുടെ കുംടുംബം.. വീട്ടില്‍ ക്വാറന്റീന്‍ കഴിഞ്ഞ ഇവരെ രോഗ ലക്ഷണം കണ്ടുതുടങ്ങിയതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഹംസക്കോയ മുൻകാല ഫുട്‌ബോള്‍ താരമാണ്. പരപ്പനങ്ങാടി സ്വദേശിയായ ഇദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. മോഹന്‍ബഗാന്റെ താരമായും ഏറെനാൾ കളിച്ചിരുന്നു.. മൊഹമ്മദന്‍സ് ക്ലബ്ബിലും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടി 1970-80 കാലഘട്ടത്തിലായിരുന്...
കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ്റെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ്റെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞു

കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മൃതദേഹം സംസ്കരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാർ തർക്കവുമായി രംഗത്ത്. ഇതോടെ സംസ്കാരത്തിൽ അനിശ്ചിതത്വത്തിലായി. നാലാഞ്ചിറ പള്ളി സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കാൻ കഴിയാത്തതുകൊണ്ടാണ് മലമുകളിലെ ഓർത്തഡോക്സ് പള്ളി ഇടവകയുമായി ആലോചിച്ച് സംസ്കാര നടപടികൾ ആരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രോഗി മരിച്ചാൽ 8 അടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കണം. നാലാഞ്ചിറ പള്ളി സെമിത്തേരിയിൽ ഇത്തരത്തിൽ സംസ്കരിക്കാൻ ഇടമില്ലാത്തതിനാലാണ് മലമുകളിലെ പള്ളി ഇടവക ഭാരവാഹികളുമായി ചർച്ച ചെയ്തശേഷം സംസ്കാരം അങ്ങോട്ട് മാറ്റിയത്. നാട്ടുകാർ തടഞ്ഞതോടെ നടപടികൾ നിർത്തിവെച്ച് നഗരസഭാ അധികൃതർ മടങ്ങി . മൃതദേഹം മോർച്ചറിയിൽ സൂക്ഷി...