Wednesday, July 8

Tag: COVID IN KERALA

അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കില്ലെന്ന് പൊലീസ് ; തലസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ
കേരളം, വാര്‍ത്ത

അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കില്ലെന്ന് പൊലീസ് ; തലസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ

കഴിഞ്ഞ ദിവസം ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന  തിരുവനന്തപുരത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പലചരക്ക്, പഴം, പച്ചക്കറിക്കടകള്‍ എന്നിവ രാവിലെ 7 മുതല്‍ 11 വരെ തുറക്കാം. പോലീസിന്  അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാൻ കഴിയില്ലെന്ന്  വ്യക്തമാക്കിയതോടെയാണ് ഇളവ്. നഗരവാസികൾക്ക് അടുത്തുള്ള കടയില്‍ നേരിട്ടുപോയി വാങ്ങാന്‍ അനുമതി നല്‍കും. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പുനരാരംഭിക്കും. അവശരായവർക്കും മുതിർന്ന പൗരന്മാർക്കും മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാനായി പോലീസിൻ്റെ സേവനം ലഭിക്കുകയുള്ളൂ ജില്ലയിൽ അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളു. വാഹനങ്ങളിൽ യാത്ര അനുവദിക്കില്ല. ദീർഘദൂര കെ എസ് ആർ ടി സി ബസുകൾ നെടുമങ്ങാട്, വെഞ്ഞാറമൂട്, കണിയാപുരം, പോത്തൻകോട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ സർവ്വീസ് അവസാനിപ്പിക്കുകയാണ്. അത്യാവശ്യക്കാർ മാത്രം  സാമൂഹിക അകലം പാലിച്ച് തൊട്ടടുത്തുള്ള കടകളിൽ പോയി സാധനങ്ങൾ വാങ്ങണമെന്...
കോവിഡ് പുതിയ ഘട്ടത്തിലേക്ക് ; തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൗണിൽ
CORONA, ആരോഗ്യം

കോവിഡ് പുതിയ ഘട്ടത്തിലേക്ക് ; തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൗണിൽ

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനം കോവിഡിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.. കോർപറേഷൻ്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. സമൂഹ വ്യാപനമുണ്ടോ എന്ന സംശയം ബലപ്പെട്ടതിനെത്തുടർന്നാണ് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് സമ്പർക്കം മൂലമുള്ള കോവിഡ് രോഗബാധിതർ വർധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ 100 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും. ആവശ്യ ആരോഗ്യസേവനങ്ങൾക്ക് മാത്രമാവും പുറത്തിറങ്ങാൻ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകൾക്ക് പുറത്തിറങ്ങാൻ അനു...
കോവിഡ് നിയന്ത്രിക്കാൻ വർഷങ്ങളെടുക്കുമെന്ന് ഐ എം എ പ്രസിഡൻ്റ്
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കോവിഡ് നിയന്ത്രിക്കാൻ വർഷങ്ങളെടുക്കുമെന്ന് ഐ എം എ പ്രസിഡൻ്റ്

കൊറോണ വൈറസിൻ്റെ വ്യാപനം എല്ലാ മേഖലയെയും സ്പർശിച്ചതിനാൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം പൂർണമായും നിയന്ത്രിക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കാമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) കേരള ഘടകം പ്രസിഡൻ്റ് ഡോ. ഏബ്രഹാം വർഗ്ഗീസ് പറയുന്നത്. നിലവിൽ  ഗുരുതര പ്രശ്നമായതിനാൽ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാമെന്നും ( ഡോ. എബ്രഹാം വർഗീസ്. കേരളത്തിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടന്ന് അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്ത് വാക്സിൻ കണ്ടെത്തി അത് ലഭ്യമാക്കാൻ സമയമെടുക്കും. , മാതൃഭൂമി ന്യൂസ് ഡോ.    എബ്രഹാം വർഗ്ഗീസുമായി നടത്തിയ അഭിമുഖത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത് കോവിഡ് വ്യാപിക്കുമ്പോൾ ലോക്ക്ഡൗൺ എന്നത് അവസാനത്തെ വഴിയായിരിക്കണം. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നിയന്ത്രണങ്ങളും സംവിധാനങ്ങളും കൊണ്ടുവരിക എന്നതാണ് ഫലപ്രദമായ പ്രതിരോധമാർഗം. ഒരു വർഷത്തേക്ക് പൊതുപരിപാടികൾക്ക് ഉൾപ്പെ...
കയറിലൂടെ മദ്യം നൽകിയവർ ക്വാറൻ്റൈനിൽ ; മദ്യപിച്ചയാൾക്ക് കോവിഡ്
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കയറിലൂടെ മദ്യം നൽകിയവർ ക്വാറൻ്റൈനിൽ ; മദ്യപിച്ചയാൾക്ക് കോവിഡ്

ക്വാറൻ്റെയിനിൽ ഇരുന്ന സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾക്ക് മദ്യം കയറിൽ തൂക്കിയിറക്കിയ സുഹൃത്തുക്കൾ കുടുങ്ങി. ഗൾഫിൽ നിന്നെത്തിയ ഉറ്റ ചങ്ങാതിക്കാണ് മദ്യം കയറിൽ തൂക്കിയിറക്കി കൊടുത്തത്.  അടൂരാണ് സംഭവം. ശ്രവപരിശോധനയിൽ ഈ പ്രവാസിക്ക് കോവിഡ് പോസിറ്റീവായതോടെ സുഹൃത്തുക്കളും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയായിരുന്നു. മാത്രമല്ല ഇദ്ദേഹം നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. അതിന് സാഹചര്യമൊരുക്കിയത് സുഹൃത്തുക്കളാണ്. ഇയാൾക്ക് കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയ രണ്ട് സുഹൃത്തുക്കളോട് ഉടൻ തന്നെ നിരീക്ഷണത്തിലിരിക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ദുബായിൽനിന്ന് എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ച...
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നതിൽ ആശങ്ക
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നതിൽ ആശങ്ക

  കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക. രണ്ടാം  ദിവസവും രോഗികളുടെ എണ്ണം 200 കടന്നതിൽ സംസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കേണ്ട സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  നഗരങ്ങൾ സമൂഹ വ്യാപനത്തിൻ്റെ സാധ്യത നിലവിലുള്ളതിനാൽ കനത്ത ജാഗ്രതയിലാണ്. തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്കയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. എആർ ക്യാമ്പിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സെക്രട്ടറിയേറ്റും എ.ആർ. ക്യാമ്പും അണുവിമുക്തമാക്കി. സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. പാളയം മാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. നഗരത്തിലെ ആറ് വാർഡുകൾ ഏഴ് ദിവസം കൂടി കണ്ടെയിൻമെന്റ് സോണായി തുടരും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്ക് വിലക്കുണ്ടാകും. ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. തിരുവനന്തപുരത്ത...
ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- ...
ഇന്ന് 151 പേർക്ക് കോവിഡ് 19 ; രോഗമുക്തി നേടിയവർ 131
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 151 പേർക്ക് കോവിഡ് 19 ; രോഗമുക്തി നേടിയവർ 131

പതിമൂന്നാം ദിവസവും നൂറുകടന്ന് കോവിഡ്.  ഇന്ന് 151 പേർക്ക് കോവിഡ് 19.  ഇന്ന് 131 പേർ രോഗമുക്തി നേടി. കോവിഡ് പോസിറ്റീവായവരിൽ 86 പേർ വിദേശത്തുനിന്നും വന്നവരാണ്. 51 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 13 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം ബാധിച്ചവർ ജില്ലാടിസ്ഥാനത്തിൽ : മലപ്പുറം 34, കണ്ണൂർ 27, പാലക്കാട് 17, തൃശൂർ 18, എറണാകുളം 12, കാസർഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് . രോഗമുക്തി നേടിയവർ ജില്ലാടിസ്ഥാനത്തിൽ : തിരുവനന്തപുര 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂർ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂർ 13, കാസർകോട് 16 6524 സാംപിളുകളാണ് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. ഇതുവരെ 4593 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്...
ഇന്ന് 131 പേർക്ക് കോവിഡ് ; 75 പേർക്ക് രോഗം ഭേദമായി
കേരളം, വാര്‍ത്ത

ഇന്ന് 131 പേർക്ക് കോവിഡ് ; 75 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹറിന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയ...
ഇന്ന് 121 പേർക്ക് കോവിഡ് ; പൊന്നാനിയിൽ ട്രിപ്പിൾ ലോക് ഡൗൺ
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 121 പേർക്ക് കോവിഡ് ; പൊന്നാനിയിൽ ട്രിപ്പിൾ ലോക് ഡൗൺ

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 79 പേർ രോഗമുക്തി നേടി.  പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. 24ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവപരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 26 പേർ. സമ്പർക്കം വഴി 5 പേർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉൾപ്പെടുന്നു. രോഗികളുടെ എണ്ണം ജില്ലാടസ്ഥാനത്തിൽ : തൃശ്ശൂർ- 26, കണ്ണൂർ- 14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസർകോട്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ കണക്ക് നെഗറ...
ഇന്ന് 118 പേർക്ക് കോവിഡ് 19
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 118 പേർക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലു...