Friday, July 30

Tag: COVID IN WORLD STATITICS

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് WHO സ്ഥിരീകരിച്ചു
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് WHO സ്ഥിരീകരിച്ചു

കൊവിഡ് 19 വൈറസ് വൈറസ് വായുവിലൂടെ പകരുമെന്നതിന് വിശ്വാസയോഗ്യമായ തെളിവുകൾ പുറത്തു വന്നതായി ലോകാരോഗ്യ സംഘടന. തങ്ങൾ നടത്തിയ പരിശോധനകളിൽ ഇത് ശരിയായ വാദമാണെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചതായി ഡബ്ലിയു. എച്ച്. ഒ സ്ഥിരീകരിച്ചു. കോവിഡ് 19 സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കെർഖോവ് നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകളെ സംബന്ധിച്ച് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡബ്ല്യു. എച്ച്. ഒക്ക് തുറന്ന കത്തെഴുതിയിരുന്നു. ഒരു ജേണലിൽ തിങ്കളാഴ്ച കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതുതായി ഉയർന്നു വരുന്ന തെളിവുകളുടെ വെളിച്ചത്തിൽ ആളുകൾക്കിടയിൽ ശ്വസനരോഗങ്ങൾ എങ്ങനെ കടന്നുപോകുന്നു എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം അപ്ഡേറ്റ് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് രോഗം വായുവിലൂടെ പകരുന്നതിനുള്ള തെളിവുകളുണ്ടെന്ന...
കോവിഡ് നിയന്ത്രിക്കാൻ വർഷങ്ങളെടുക്കുമെന്ന് ഐ എം എ പ്രസിഡൻ്റ്
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കോവിഡ് നിയന്ത്രിക്കാൻ വർഷങ്ങളെടുക്കുമെന്ന് ഐ എം എ പ്രസിഡൻ്റ്

കൊറോണ വൈറസിൻ്റെ വ്യാപനം എല്ലാ മേഖലയെയും സ്പർശിച്ചതിനാൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം പൂർണമായും നിയന്ത്രിക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കാമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) കേരള ഘടകം പ്രസിഡൻ്റ് ഡോ. ഏബ്രഹാം വർഗ്ഗീസ് പറയുന്നത്. നിലവിൽ  ഗുരുതര പ്രശ്നമായതിനാൽ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാമെന്നും ( ഡോ. എബ്രഹാം വർഗീസ്. കേരളത്തിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടന്ന് അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്ത് വാക്സിൻ കണ്ടെത്തി അത് ലഭ്യമാക്കാൻ സമയമെടുക്കും. , മാതൃഭൂമി ന്യൂസ് ഡോ.    എബ്രഹാം വർഗ്ഗീസുമായി നടത്തിയ അഭിമുഖത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത് കോവിഡ് വ്യാപിക്കുമ്പോൾ ലോക്ക്ഡൗൺ എന്നത് അവസാനത്തെ വഴിയായിരിക്കണം. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നിയന്ത്രണങ്ങളും സംവിധാനങ്ങളും കൊണ്ടുവരിക എന്നതാണ് ഫലപ്രദമായ പ്രതിരോധമാർഗം. ഒരു വർഷത്തേക്ക് പൊതുപരിപാടികൾക്ക് ഉൾപ്പെ...
ആശങ്ക; സ്പെയിനിൽപോലും രോഗികളില്ലാത്ത ദിനത്തിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിലേക്ക്
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ആശങ്ക; സ്പെയിനിൽപോലും രോഗികളില്ലാത്ത ദിനത്തിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിലേക്ക്

കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാം ഇറാനെ മറികടന്നിരിക്കുന്നു. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് കടക്കുന്നു. ഇപ്പോൾ ഇന്ത്യ 10 -ാം സ്ഥാനത്തെത്തിയിരിക്കുന്നു. കോവിഡ് ഭീതിയിൽ വലഞ്ഞ സ്പെയിൻപോലും ഇന്ന് കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ എത്രയോ മുന്നിലെത്തിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനിൽ പുതിയ രോഗികളില്ല, മരണവുമില്ലാത്ത ദിനമാണ് കടന്നുപോയത്. അതേേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൻ്റെ വേഗത വർധിക്കുന്നതിൽ ആശങ്ക വർധിക്കുകയാണ്. രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 6,535 ആണ്. 24 മണിക്കൂറിനിടെ 146 മരണവും റിപ്പോർട്ട് ചെയ്തതും റിക്കാർഡാണ്. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ൽ എത്തി നിൽക്കുന്നു.. ഇവരിൽ 80,722 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 70,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്. ഇത് ആശങ്കയുണ്ടാക്കുന...
കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്കു ; മരണം രണ്ടു ലക്ഷത്തിലേക്കു കടക്കുന്നു
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്കു ; മരണം രണ്ടു ലക്ഷത്തിലേക്കു കടക്കുന്നു

ലോകമൊട്ടാകെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക് കടക്കുന്നു. കോവിഡ്‌ മരണം രണ്ടുലക്ഷവും കഴിഞ്ഞിരിക്കുകയാണ്. യൂറോപ്പിൽ ആകെ ഇതുവരെ ഒന്നേകാൽ ലക്ഷത്തോളം രോഗികളുള്ളതായി കണക്കാക്കുന്നു. അമേരിക്കയിൽ മാത്രം 54,000 കടന്നു. ജനുവരി ഒമ്പതിനാണ്‌ ആദ്യ മരണം ചൈനയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. മരണസംഖ്യ ഒരുലക്ഷം കടന്നത്‌ ഈ മാസം പത്തിന്‌. പിന്നെ രണ്ടാഴ്‌ചകൊണ്ടാണ്‌ ഒരുലക്ഷം പേർകൂടി മരിച്ചത്‌. ഏറ്റവും കൂടുതൽ രോഗികൾ യു എസിലാണ്. ഒമ്പതര ലക്ഷത്തിലധികം അമേരിക്കയിലാണ്‌. അടുത്ത സ്ഥാനങ്ങളിലുള്ള ആറു രാജ്യത്തെയും ആകെ രോഗബാധിതരുടെ എണ്ണത്തേക്കാൾ അധികമാണിത്‌. 81,700 ഓളം ആളുകൾ‌ ഇതുവരെ രോഗമുക്തരായി‌. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു. യൂറോപ്പിലും അമേരിക്കയി...