Monday, August 10

Tag: COVID STATUS

രാജ്യത്ത് റെക്കോർഡ് വർധനയിലെത്തി  കോവിഡ് രോഗികൾ ; 24 മണിക്കൂറിൽ 64399  രോഗികൾ
ദേശീയം, വാര്‍ത്ത

രാജ്യത്ത് റെക്കോർഡ് വർധനയിലെത്തി കോവിഡ് രോഗികൾ ; 24 മണിക്കൂറിൽ 64399 രോഗികൾ

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 64,399 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. കഴിഞ്ഞ ദിവസം 861 പേർ മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് 60,000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി. 24 മണിക്കൂറിനുള്ളില്‍ 861 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43,379 ആയി വര്‍ധിച്ചു. രോഗമുക്തി നേടുന്നവരുടെ നിരക്കിൽ രാജ്യത്ത് വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 68 ശതമാനത്തിലെത്തി. മരണനിരക്ക് രണ്ട് ശതമാനത്തിലേക്ക് താഴ്ന്നെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. കോവിഡ് ബാധിച്ച് 6,28,747 പേര്‍ രാജ്യത്ത് വിവിധ സംസ...
കോവിഡ് അതിവേഗം വ്യാപിക്കുന്നു ; ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

കോവിഡ് അതിവേഗം വ്യാപിക്കുന്നു ; ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൻ്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ എത്തി നിൽക്കുന്നത്. ജൂലൈ മധ്യത്തോടെ അതിവേഗത്തിലാണ് കോവിഡ് വ്യാപനം. ഇതുവരെ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ മാത്രം 52972 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആകെ 18,03,696 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 771 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 38135 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ നിരക്കും വർധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്....
സംസ്ഥാനത്ത് 1129 പേര്‍ക്ക് കോവിഡ്-19 ;  ഇന്ന് എട്ടു മരണം
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

സംസ്ഥാനത്ത് 1129 പേര്‍ക്ക് കോവിഡ്-19 ; ഇന്ന് എട്ടു മരണം

  സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്...
സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ് പോസിറ്റീവ്
CORONA, ആരോഗ്യം

സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ് പോസിറ്റീവ്

  സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാ...
മലപ്പുറം ജില്ലയിൽ 61 പേർക്ക് കോവിഡ് ; രോഗബാധിതമേഖലകൾ
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

മലപ്പുറം ജില്ലയിൽ 61 പേർക്ക് കോവിഡ് ; രോഗബാധിതമേഖലകൾ

മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 52 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 787 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍ ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവറുടെ കുടുംബാഗങ്ങളായ 63 വയസുകാരി, 16 വയസുകാരന്‍, 18 വയസുകാരി, പത്ത് മാസം പ്രായമുള്ള കുട്ടി, നേരത്തെ രോഗം സ്ഥിരീകരിച്ച വസ്ത്ര വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുമ...
തിരുവനന്തപുരത്ത് 226 രോഗികൾ ; കോവിഡ് ബാധിച്ച മേഖലകൾ
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

തിരുവനന്തപുരത്ത് 226 രോഗികൾ ; കോവിഡ് ബാധിച്ച മേഖലകൾ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ബുധനാഴ്ച 226 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്ക രോഗികളുടെ എണ്ണം 190.  ഉറവിടം അറിയാത്ത 15 രോഗികളുണ്ട്.   വിശദവിവരങ്ങൾ ചുവടെ. 1. വടകര സ്വദേശി(35), ഉറവിടം വ്യക്തമല്ല. 2. പൂന്തുറ ആസാദ് നഗർ സ്വദേശിനി(35), ഉറവിടം വ്യക്തമല്ല. 3. ആയുർവേദ കോളേജിലെ വസ്ത്രവ്യാപാരശാല ജീവനക്കാരൻ(37), സമ്പർക്കം. 4. ആയുർവേദ കോളേജിലെ വസ്ത്രവ്യാപാരശാല ജീവനക്കാരൻ(33) സമ്പർക്കം. 5. മാണിക്യവിളാകം സ്വദേശിനി(60), സമ്പർക്കം. 6. പാറശ്ശാല സ്വദേശിനി(45), സമ്പർക്കം. 7. ശ്രീവരാഹം സ്വദേശി(58), സമ്പർക്കം. 8. കവടിയാർ സ്വദേശിനി(65), ഉറവിടം വ്യക്തമല്ല. 9. ആനയറ സ്വദേശി(23), വീട്ടുനിരീക്ഷണം. 10. വലിയതുറ വള്ളക്കടവ് സ്വദേശി(39), സമ്പർക്കം. 11. ചെറിയതുറ സ്വദേശി(3), സമ്പർക്കം. 12. ആക്കുളം കടകംപള്ളി സ്വദേശിനി(62), സമ്പർക്കം. 13. നെയ്യാറ്റിൻകര സ്വദേശിനി(22), ഉറവിടം വ്യക്തമല്ല. 14. മെഡിക്കൽ ക...
കീം പരീക്ഷക്കെത്തിയ 600 രക്ഷിതാക്കൾക്കെതിരെ കേസ്
Uncategorized

കീം പരീക്ഷക്കെത്തിയ 600 രക്ഷിതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരത്ത് കീം പരീക്ഷ സമയത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ രക്ഷിതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തിൽ മാത്രം അറുന്നൂറോളം രക്ഷിതാക്കൾക്കെതിരേയാണ് ഇത്തരത്തിൽ കേസെടുത്തത്. പരീക്ഷാ കേന്ദ്രത്തിലെത്തിയ രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ പരീക്ഷ നടന്ന് തൊട്ടടുത്ത ദിവസം തന്നെ രക്ഷിതാക്കൾക്കെതിരേ കേസെടുക്കാൻ ഡിജിപി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രക്ഷിതാക്കൾക്കെതിരേ കർശന നടപടിയിലേക്ക് നീങ്ങിയത്. കോട്ടൺ ഹിൽ പരീക്ഷ കേന്ദ്രത്തിൽ 300 ലധികം പേർ കൂട്ടംകൂടിയെന്നാണ് മ്യൂസിയം പോലീസ് പോലീസ് പറയുന്നത്. സെന്റ് മേരീസ് സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലും സമാനമായ സാഹചര്യമുണ്ടായെന്ന് മെഡിക്കൽ കോളേജ് പോലിസും പറയുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയുന്ന 600ഓളം പേർക്കെതിരേ രണ്...
ഇന്ന് 794 പേർക്ക് കോവിഡ് ; സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 794 പേർക്ക് കോവിഡ് ; സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നു

  സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 ...
രാജ്യമാകെ കോവിഡ് രോഗികളുടെ എണ്ണം ആശങ്കജനകമാംവിധം ഉയരുന്നു ; തമിഴ്‌നാട്ടിൽ എണ്ണം കുതിച്ചുയരുന്നു
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

രാജ്യമാകെ കോവിഡ് രോഗികളുടെ എണ്ണം ആശങ്കജനകമാംവിധം ഉയരുന്നു ; തമിഴ്‌നാട്ടിൽ എണ്ണം കുതിച്ചുയരുന്നു

  രാജ്യമാകെ അതിവേഗത്തിൽ കോവിഡ് 19 രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 40,425 കൊവിഡ് കേസുകള്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 681 പേരാണ് 24 മണിക്കറൂനിടെ മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് പ്രതിരോധപ്രവർത്തനങ്ങളുടെ കടിഞ്ഞാൺ കൈവിട്ടു എന്നതുതന്നെയാണ്. പ്രതിരോധപ്രവർത്തനത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്നും പൂർണമായ പിന്തുണയുള്ള കേരളത്തിൽ പോലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ല. ആവശ്യത്തിന് ആരോഗ്യപ്രവർത്തകരും പോലീസുകാരും ജോലിക്കില്ലാത്തതു പ്രശ്നമുണ്ടാക്കുകയാണ്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു. 3,90,459 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,497 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്ത്യയിൽ ഏറ്റവും കൂട...
കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി

  കോവിഡ് 19 വ്യാപനത്തിൽ കേരളത്തിൽ ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള മുതലായ പ്രദേശങ്ങളിൽ കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ഗുരുതരമായ സ്ഥിതിവിശേഷം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളേയും യോജിപ്പിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ഗുരുതരമായ രോഗവ്യാപനം നിലനിൽക്കുന്ന ജില്ല എന്ന നിലയ്ക്ക് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും തീരദേശമേഖലയിൽ അതിവേഗത്തിലാണ് രോഗവ്യാപനം ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശമേഖലയായ  കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ...