കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
രാജ്യത്താകമാനം കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമാക്കും.
പുതിയ നിയന്ത്രണങ്ങളില്ലെങ്കിലും മാസ്ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കും. ബുധനാഴ്ച ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ എല്ലാ പോളിംഗ് ഏജന്റുമാരേയും പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ സെക്ട്രറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. മടങ്ങിയെത്തുന്ന മലയാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഒരാഴ്ച ക്വാറന്റീന് കർശനമായി തുടരും.
കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. വാക്സിനേഷന് ഊര്‍ജ്ജിതമാക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ കൊവിഡ് പ്രതിരോധത്തിന് സജ്ജമാക്കും...