പി.എം കെയർ ഫണ്ട് സ്വകാര്യ സ്വത്തോ? ചോദ്യം ചെയ്ത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ
അഖിലേന്ത്യാ, തലത്തിൽ സേവനം അനുഷ്ടിച്ചിട്ടുള്ള നൂറ് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പി എം കെയർ പദ്ധതിയുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരിക്കുന്നു . വരവ് ചെലവുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ അഭ്യർത്ഥിക്കുകയാണ് കത്തിന്റെ ഉള്ളടക്കം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും യാതൊരു ബന്ധവുമില്ല എന്നും , എന്നാൽ ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിജ്ഞാബദ്ധതയാണ് ഇപ്രകാരമൊരു ആവശ്യം ഉന്നയിക്കുവാൻ
കാരണമെന്നും അവർ പറയുന്നു.
അടിയന്തിര സാഹചര്യങ്ങളിലെ പൗരന്മാരുടെ സഹായവും ആശ്വാസവും എന്ന തരത്തിൽ “PM-CARES” - COVID പാൻഡെമിക് ബാധിച്ച ആളുകളുടെ പ്രയോജനത്തിനായി സൃഷ്ടിച്ച ഒരു ഫണ്ടിനെക്കുറിച്ചുള്ള ദുരൂഹത മാറ്റാൻ സർക്കാർ പ്രതിജ്ഞ ബദ്ധമാണെന്നും അവർ സൂചിപ്പിക്കുന്നു .
ഫണ്ട...