Friday, May 27

Tag: CPIM

കേരളം, വാര്‍ത്ത

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സമ്മേളനങ്ങൾ നടത്തുന്നത്; കോടിയേരി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സിപിഐഎം സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹാളുകളിൽ പരിപാടി നടത്തുവാൻ കളക്ടർമാരുടെ അനുമതിയുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ലന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു....
കേരളം, വാര്‍ത്ത

സിപിഐഎം പാർട്ടി കോൺഗ്രസ് ലോഗോ കാവിയിൽ; വിവാദമായപ്പോൾ മുക്കി

സിപിഐഎം 23 ആം പാർട്ടി കോൺഗ്രസ് കണ്ണൂര്‌ നടക്കുന്നതുമായി ബന്ധപ്പെട്ട് ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി ഓഫീസിൽ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ ലോഗോ പ്രകാശനം ചെയ്തു. നാടക സംവിധായകൻ ഇബ്രാഹിം വേങ്ങര ലോഗോ ഏറ്റുവാങ്ങി. മലപ്പുറത്തെ മനു കള്ളിക്കാടാണ് ലോഗോ തയ്യാറാക്കിയത്.   അതേസമയം ലോഗോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ കാവിയായി കളർ മാറി. ചുവപ്പ് നരച്ചു കാവിയായതാണോ എന്ന് നേതാക്കളുടെ അടിയിൽ കമന്റുകൾ വന്നതോടെ മിക്ക സിപിഐഎം നേതാക്കളും ലോഗോ മുക്കുകയും പിന്നീട് ചുവപ്പിച്ച ലോഗോയുമായി രംഗത്ത് വരികയും ചെയ്തു. സിപിഐഎം നേതാവ് എ. കെ. ബാലൻ, കെ. ടി. കുഞ്ഞിക്കണ്ണൻ തുടങ്ങി നിരവധി പേര് കാവി ലോഗോ ഷേർ ചെയ്യുകയും പിന്നീട് മുക്കുകയും ചെയ്തു. ...
പാർട്ടി നന്ദികേട് കാട്ടിയതായി കവിതയിലൂടെ ജി സുധാകരൻ
കേരളം, വാര്‍ത്ത

പാർട്ടി നന്ദികേട് കാട്ടിയതായി കവിതയിലൂടെ ജി സുധാകരൻ

സി പി എം ഔദ്യോഗികമായി തനിക്കെതിരെ നടത്തുന്ന അന്വേഷണത്തിൽ കവിതയിലൂടെ മറുപടി നൽകി മുൻമന്ത്രിയും സിപിഎം നേതാവുമായി ജി. സുധാകരൻ. കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച 'നേട്ടവും കോട്ടവും' എന്ന കവിതയിലാണ് സുധാകരന്റെ മറുപടി. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് താൻ  ചെയ്തതതെന്നും ഇനി നവാഗതർക്കായി വഴിമാറുന്നെന്നും സുധാകരൻ കവിതയിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനവീഴ്ചയിൽ സുധാകരനെതിരെ പാർട്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കവിത. ഈയാഴ്ച്ച പ്രസിദ്ധീകരിച്ച കവിതയുടെ നാലാം ഖണ്ഡികയിലൂടെയാണ് തനിക്കേറ്റ തിരിച്ചടി വ്യാഖ്യാനിക്കുന്നത്. 'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതർ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളിൽ മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തിൽ വന്നാൽ വന...
‘കോവിഡ്’ ; സത്യപ്രതിഞ്ജക്ക് ആളെണ്ണം കുറയ്ക്കാൻ തീരുമാനം
കേരളം, വാര്‍ത്ത

‘കോവിഡ്’ ; സത്യപ്രതിഞ്ജക്ക് ആളെണ്ണം കുറയ്ക്കാൻ തീരുമാനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് പങ്കെടുക്കുന്നവരുടെ ആളെണ്ണം കുറയ്ക്കാൻ ധാരണയായി. അതേ സമയംസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടത്തും. പക്ഷെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ  എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. പുതിയ തീരുമാനമനുസരിച്ച് എം.എല്‍.എമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കയറാനുള്ള അനുമതി. . കോവിഡ് തീവ്രമായി തുടരുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞ വിപുലമായി നടത്തുന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെത്തുടർന്ന് സി.പി.എം- സി പി ഐ നേതാക്കൾ കൂടിയാലോചനകൾ നടത്തിയിരുന്നു. ഈ  യോഗത്തിലാണ് പരമാവധി ആളെണ്ണം കുറയ്ക്കാന്‍ തീരുമാനമായത്...
രണ്ടു മണ്ഡലങ്ങളിലും ഉറപ്പായും ബി ജെ പിയെ പരാജയപ്പെടുത്തുമെന്ന് യു ഡി എഫ്
കേരളം, വാര്‍ത്ത

രണ്ടു മണ്ഡലങ്ങളിലും ഉറപ്പായും ബി ജെ പിയെ പരാജയപ്പെടുത്തുമെന്ന് യു ഡി എഫ്

പതിറ്റാണ്ടുകളായി തുടരുന്ന കുത്തക ഇത്തവണയും കാസര്‍കോട് മണ്ഡലത്തി ലും മഞ്ചേശ്വരത്തും  നിലനിര്‍ത്താന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്.  മഞ്ചേശ്വരത്തും കാസര്‍കോടും മുസ്ലിം ലീഗ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു . മഞ്ചേശ്വരത്തുള്ളത് സിപിഎം-ബിജെപി അന്തര്‍ധാരയാണ്. അവര്‍ അവിടെ വോട്ട് മറിച്ചിട്ടുണ്ട്. എന്നാലും മഞ്ചേശ്വരത്ത് തോല്‍ക്കുമെന്ന ഭയമില്ല. വോട്ടെണ്ണല്‍ കഴിയുന്നത് വരെ കാസര്‍കോടും മഞ്ചേശ്വരത്തും ലീഗിനെ ഭയപ്പെടുത്താനുള്ള ശ്രമം പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇതാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ കാസർഗോഡ് നഗരസഭ മേഖലയില്‍ പോളിങിലുണ്ടായ മന്ദഗതിയാണ് ആകെയുള്ള വോട്ടിങ് ശതമാനത്തെ കാര്യമായി ബാധിച്ചത്. എന്നാല്‍ പാര്‍ട്ടി കോട്ടയായി ചെങ്കളയില്‍ വോട്ടുകള്‍ വര്‍ധിച്ചത് മുസ്ലിം ലീഗിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്‍ഡിഎ മുന്നേറ്റം പ്രതീക്ഷ മേഖലയില്‍ ...
ഇത് മോദി മോഡൽ, ഭരണത്തുടർച്ച ജനാധിപത്യത്തിനെതിരെന്ന് എം കുഞ്ഞാമൻ
കേരളം, വാര്‍ത്ത

ഇത് മോദി മോഡൽ, ഭരണത്തുടർച്ച ജനാധിപത്യത്തിനെതിരെന്ന് എം കുഞ്ഞാമൻ

ഭരണത്തുടർച്ച ജനാധിപത്യത്തിനെതിരാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനും ചിന്തകനുമായ എം കുഞ്ഞാമൻ. മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തിലാണ് കുഞ്ഞാമൻ്റെ പരാമർശം. സംസ്ഥാനത്ത് എൽ ഡി എഫ് സർക്കാർ ഭരണത്തുsർച്ച തേടുന്നത് ജനാധിപത്യത്തിൻ്റെ സ്പിരിറ്റിനെതിരാണെന്ന് കുഞ്ഞാമൻ നിരീക്ഷിച്ചു. ജനാധിപത്യം എന്നു പറഞ്ഞാൽ മാറ്റമാണ്. അല്ലെങ്കിൽ രാജഭരണം മതിയല്ലോ? രാജാവ് ഭരിക്കുന്നു, പിന്നെ രാജാവിന്റെ മകൻ ഭരിക്കുന്നു. ഭരണത്തുടർച്ചയല്ല വാസ്തവത്തിൽ ഇവിടത്തെ വിഷയം. ഒരു വ്യക്തി തുടരണമോ വേണ്ടയോ എന്ന നിലയിലേക്കാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പരിണമിച്ചിരിക്കുന്നത്. ഇവിടെ  ഒരു വ്യക്തിയെക്കുറിച്ചുള്ള ഹിതപരിശോധനയാണ് നടക്കാൻ പോകുന്നത്. മോദി മോഡലിന്റെ തുടർച്ചയാണിത്. മോദി രണ്ടാമത്തെ ഇലക്ഷനിൽ പറഞ്ഞത് ഇതു തന്നെയാണ്. ആദ്യടേമിൽ കൊണ്ടുവന്ന പരിപാടികൾ തുടരാൻ വീണ്ടും അവസരം നൽകണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ഭരണത്തുടർച്ച ഭരണസ്ഥിരത കൂടിയാവുന്ന പ...
‘ജമാഅത്തെ ഇസ്‌ലാമി സി പി എം നേതാക്കളെ കണ്ടു എൽ ഡി എഫിന് വോട്ടുചെയ്തു’ വെളിപ്പെടുത്തലുമായി പാലൊളി
കേരളം, വാര്‍ത്ത

‘ജമാഅത്തെ ഇസ്‌ലാമി സി പി എം നേതാക്കളെ കണ്ടു എൽ ഡി എഫിന് വോട്ടുചെയ്തു’ വെളിപ്പെടുത്തലുമായി പാലൊളി

ജമാ അത്തെ ഇസ്‌ലാമി ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടുണ്ടെന്ന് മുതിർന്ന സി പി എം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയുടെ വെളിപ്പെടുത്തൽ നിയമസഭ, ലോക്സഭാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി എൽ ഡി എഫിന് വോട്ടു ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവരുടെ നിലപാട് സ്വീകാര്യമല്ലെന്നും പാലോളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിയമസഭാ, ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അവരുടെ വോട്ട് കിട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുകൾ എൽ.ഡി.എഫിന് സഹായകരമായിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.ഐ.എം നേതാക്കൾ സംസാരിച്ചിട്ടുണ്ട്,’ പാലോളി പറഞ്ഞു. അതേസമയം ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ അവരുടെ നിലപാട് സ്വീകാര്യമല്ലെന്നും അത് സംഘപരിവാറിന് ശക്തി പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ നയമാണ് ഇന്ന് ജമാ അത്തെ ഇസ്‌ലാമി സ്വീകരിച്ചിരിക്ക...
ബി ജെ പി പിന്തുണയോടെ വിജയിച്ച എൽ ഡി എഫ് ഗ്രാമപഞ്ചാ. പ്രസിഡൻ്റ് രാജിവച്ചു
കേരളം, വാര്‍ത്ത

ബി ജെ പി പിന്തുണയോടെ വിജയിച്ച എൽ ഡി എഫ് ഗ്രാമപഞ്ചാ. പ്രസിഡൻ്റ് രാജിവച്ചു

പത്തനംതിട്ട  റാന്നിയില്‍ ബി.ജെ.പി പിന്തുണയില്‍ ലഭിച്ച എല്‍.ഡി.എഫ്. സ്ഥാനാർഥി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. റാന്നിയില്‍ ബി.ജെ.പി-സി.പി.ഐ.എം കൂട്ടുകെട്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടിയിലാണ് എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് സി പി ഐ എം വ്യക്തമാക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്  കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു. ഇതെത്തുടർന്നാണ് രാജിവെക്കാൻ സി പി എം നേതൃത്വം നിർദ്ദേശിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്  കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു നേരത്തെ എസ് ഡി പി ഐ പിന്തുണയോടെ അധികാരമേറ്റ പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തുകളിലെ പ്രസിഡൻ്റ് സ്ഥാനം എൽ ഡി എഫ് രാജി...
കേരള കോൺ. ജോസഫ് വിഭാഗം സംസ്ഥാന നേതാക്കളുൾപ്പെടെ സി പി എമ്മിലേയ്ക്ക്
കേരളം, വാര്‍ത്ത

കേരള കോൺ. ജോസഫ് വിഭാഗം സംസ്ഥാന നേതാക്കളുൾപ്പെടെ സി പി എമ്മിലേയ്ക്ക്

  യു ഡി എഫിൽനിന്നും സി പി ഐ എമ്മിമിലേയ്ക്ക്  വൻകൊഴിഞ്ഞുപോക്ക് ആരംഭിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐ.എമ്മില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കം ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്. ജോസഫ് വിഭാഗം  കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായിരുന്ന കൊടുവള്ളി കുഞ്ഞഹമ്മദ് അധികാരിയുടെ മകനും ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗവും കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ അത്തിയത്തിന്റെ നേതൃത്വത്തിലുള്ളവരാണ് പാര്‍ട്ടി ജോസഫ് പക്ഷം വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മറ്റ് പ്രമുഖ നേതാക്കളും ടി.കെ അത്തിയത്തിനൊപ്പം സി പി ഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു., യൂത്ത് ഫ്രണ്ട് കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ഷംസു അസ്മാസ് എന്നീ നേതാക്കളും പ്രവര്‍ത്തകരുമാണ് സി.പി.ഐ.എമ്മില്‍ ...
ഡി പി ഇ പി വരുത്തിയ പഴിമാറ്റിയെടുത്തുകൊണ്ട്  ഇടതിന്റെ ഹൈടെക്ക് പ്രഖ്യാപനം ; രഘുനന്ദൻ എഴുതുന്നു
Featured News, കേരളം, ദേശീയം, രാഷ്ട്രീയം

ഡി പി ഇ പി വരുത്തിയ പഴിമാറ്റിയെടുത്തുകൊണ്ട് ഇടതിന്റെ ഹൈടെക്ക് പ്രഖ്യാപനം ; രഘുനന്ദൻ എഴുതുന്നു

ഇന്നലെ കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദിവസമായിരുന്നു. 16027 സ്കൂളുകളിൽ 374274 ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്നലെ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് നിർവഹിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സംസ്ഥാനം ഹൈടെക് ക്ലാസ് റൂം പദ്ധതി ആവിഷ്കരിച്ചത്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എംപിമാർ, എംഎൽഎമാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിലെ വൻവിപ്ലവമായി ഹൈടെക് ക്ലാസ് റൂം പദ്ധതി മാറുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സർക്കാർ പറയുന്നത്.. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിന്‍റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികളാണ് ഹൈടെക്...