Saturday, August 8

Tag: CV IN INDIA

തമിഴ് നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

തമിഴ് നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി  കോവിഡ് ബാധിച്ച് മരിച്ചു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ദാമോദർ (57) ആണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.  മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് അഞ്ച് പേർക്കും കോവിഡ് ബാധിച്ചിരുന്നു. ദാമോദർ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. 12-ാം തിയതിയാണ് ദാമോദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മധുരസ്വദേശിയാണ് ദാമോദർ. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 528 ആയി മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ  ഫോട്ടോഗ്രാഫർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ വേഗമാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ നിരക്ക് ഉയരുന്നത്.  തമിഴ്നാട്ടിൽ 48019 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്....
ഇന്ന് 79 പേർക്ക് രോഗം ; 60 പേർക്ക് രോഗമുക്തി
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 79 പേർക്ക് രോഗം ; 60 പേർക്ക് രോഗമുക്തി

  ഇന്ന്  സംസ്ഥാനത്ത് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-5, ഡല്‍ഹി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, ...
4-ാം സ്ഥാനം, രോഗികളാൽ നിറയും, വെൻ്റിലേറ്റർ ക്ഷാമം രൂക്ഷമാകും ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

4-ാം സ്ഥാനം, രോഗികളാൽ നിറയും, വെൻ്റിലേറ്റർ ക്ഷാമം രൂക്ഷമാകും ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഇന്ത്യയിൽ കോവിഡ് 19 രോഗവ്യാപനം നിയന്ത്രണാതീതമായതോടെ രാജ്യം ആശങ്കയിലാണ്. രാജ്യമിപ്പോൾ കോവിഡ് രോഗബാധയിൽ ബ്രിട്ടനെ പിന്നിലാക്കി  നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ  298 283  കൊറോണ വൈറസ് ബാധിതരാണുള്ളത്. ബ്രിട്ടനിൽ ഇതേവരെ 291 409 കോവിഡ് രോഗികളുടെ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ്'രോഗികളുടെ എണ്ണം വർദ്ധിക്കുന്ന  സാഹചര്യം തുടർന്നാൽ വെന്റിലേറ്ററുകളും ഐ സി യുകളും നിറഞ്ഞ് രാജ്യം വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. നിലവിലുള്ള രീതിയിൽ കൊറോണ വൈറസ് വ്യാപിച്ചാൽ  കോവിഡ് ചികിത്സയിലും ഗുരുതരമായ സ്ഥിതിവിശേഷമാവും നാം നേരിടാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. അഞ്ച് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  മഹാരാഷ്ട്ര, തമിഴ്നാട്, എന്നിവിടങ്ങളിൽ നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത മൂന്ന് മാസത്തേക്ക...
സ്പെയിനിനെ പിന്നിലാക്കി ഇന്ത്യ കോവിഡിൽ 5-ാം സ്ഥാനത്തേക്ക്
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

സ്പെയിനിനെ പിന്നിലാക്കി ഇന്ത്യ കോവിഡിൽ 5-ാം സ്ഥാനത്തേക്ക്

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൻ്റെ കുതിപ്പ് വീണ്ടും വേഗത്തിലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കെടുക്കുമ്പോൾ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനെയും മറികടന്നിരിക്കുകയാണ് ഇന്ത്യ. ലോക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ നഗരത്തിലെ നിരത്തുകളിലും മറ്റും വലിയ തിരക്കനുഭവപ്പെടുകയാണ്.  രാജ്യത്ത് ഇതുവരെ 2,43,733 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സ്‌പെയിനിലെ കോവിഡ് രോഗികളുടെ എണ്ണം 2,40,978 ആണ്. ഇതോടെ ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. പതിനായിരത്തോളമാണ് പ്രതിദിനവർധന. ഏറ്റവും പുതിയ കണക്ക് പുറത്തുവിട്ടിരിക്കുന്നത് ജോണ്‍ ഹോപിങ്‌സ് യൂണിവേഴ്‌സിറ്റിയാണ്. പ്രതിദിനരോഗവിവരം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ശനിയാഴ്ച ഇറ്റലിയെയും മറികടന്നിരുന്നു. 9,887 പേര്‍ക്കാണ് ഇന്ത്യയില്‍ ഒറ്റ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. . പല...
ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത ദിവസം ; 24 മണിക്കൂറിൽ 7466 കോവിഡ് രോഗികൾ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത ദിവസം ; 24 മണിക്കൂറിൽ 7466 കോവിഡ് രോഗികൾ

  രാജ്യത്ത് കോവിഡ് നിരക്ക് ദിനംംപ്രതി ഉയരുന്നത് വീണ്ടും ആശങ്കയ്ക്കിടയാക്കുന്നു.  കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 7466 ത്തിലധികം കൊവിഡ് കേസുകള്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 165,799 പേര്‍ക്കാണ്  കൊവിഡ് ബാധിച്ചത്. ഇതില്‍ 71,105 പേര്‍ക്ക് രോഗം ഭേദമായി. ആകെ 89,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ത്യയിൽ 4706 പേരാണ് ഇതുവരെ  കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ മാത്രം മരണപ്പെട്ടത് 175 പേരാണ്. ഇതോടെ മരണസംഖ്യയിലും നാം ചൈനയെ മറികടന്നിരിക്കുകയാണ്. അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.6 ലക്ഷമായി. 60 ലക്ഷം പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 60000 ത്തിലധികം രോഗികളാണ് ഇവിടെയുള്ളത്. 1980 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ...
ആശങ്ക; സ്പെയിനിൽപോലും രോഗികളില്ലാത്ത ദിനത്തിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിലേക്ക്
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ആശങ്ക; സ്പെയിനിൽപോലും രോഗികളില്ലാത്ത ദിനത്തിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിലേക്ക്

കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാം ഇറാനെ മറികടന്നിരിക്കുന്നു. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് കടക്കുന്നു. ഇപ്പോൾ ഇന്ത്യ 10 -ാം സ്ഥാനത്തെത്തിയിരിക്കുന്നു. കോവിഡ് ഭീതിയിൽ വലഞ്ഞ സ്പെയിൻപോലും ഇന്ന് കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ എത്രയോ മുന്നിലെത്തിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനിൽ പുതിയ രോഗികളില്ല, മരണവുമില്ലാത്ത ദിനമാണ് കടന്നുപോയത്. അതേേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൻ്റെ വേഗത വർധിക്കുന്നതിൽ ആശങ്ക വർധിക്കുകയാണ്. രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 6,535 ആണ്. 24 മണിക്കൂറിനിടെ 146 മരണവും റിപ്പോർട്ട് ചെയ്തതും റിക്കാർഡാണ്. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ൽ എത്തി നിൽക്കുന്നു.. ഇവരിൽ 80,722 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 70,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്. ഇത് ആശങ്കയുണ്ടാക്കുന...
തമിഴ് നാട്ടിൽ 24 മണിക്കൂറിനിടെ 776 കോവിഡ് രോഗികൾ ; ആകെ രോഗികളുടെ എണ്ണം 13967 പേർ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

തമിഴ് നാട്ടിൽ 24 മണിക്കൂറിനിടെ 776 കോവിഡ് രോഗികൾ ; ആകെ രോഗികളുടെ എണ്ണം 13967 പേർ

  തമിഴ്‌നാട്ടില്‍ കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക പടർത്തുന്നു. ഇന്ന് പരിശോധനാഫലം പുറത്തുവന്ന 776 പേര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13967 ആയി. മരണവും അനുദിനം ഉണ്ടാവുകയാണ്. ഇന്ന് സംസ്ഥാനത്താകെ ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ് നാട്ടിലെ ഇതുവരെയുള്ള കോവിഡ് മരണസംഖ്യ 94 ആയി. ഏറ്റവും കൂടുതലായി രോഗം പടർന്നു പിടിക്കുന്നത് തലസ്ഥാനമായ ചെന്നൈയിലാണ്. ഇന്ന് 567 പേര്‍ക്കാണ് ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 743 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ദിവസം ശരാശരി 500 പുതിയ രോഗികള്‍ എന്ന നിലയിലാണ് തമിഴ്നാട്ടില്‍ മേയ് ഒന്ന് മുതല്‍ രോഗബാധിതരുടെ എണ്ണം വൻതോതിലാണ് വർധിക്കുന്നത്. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
‘മാനുഷികപരിഗണനയെങ്കിലും കാണിക്കൂ’ ; യു പിയിൽ കുടിയേറ്റത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ട്രക്കിൽ കുത്തിനിറച്ചതിനെതിരെ പ്രതിഷേധം
ദേശീയം, വാര്‍ത്ത

‘മാനുഷികപരിഗണനയെങ്കിലും കാണിക്കൂ’ ; യു പിയിൽ കുടിയേറ്റത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ട്രക്കിൽ കുത്തിനിറച്ചതിനെതിരെ പ്രതിഷേധം

  കുടിയേറ്റത്തൊഴിലാളികളോട് അയിത്തം തുടരുന്ന പ്രവണത വലിയ പ്രതിഷേധങ്ങൾക്കു വഴിവെക്കുകയാണ്. ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ മരിച്ച കുടിയേറ്റത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ട്രക്കിന്റെ മൂലയിൽ തള്ളിയത് വിവാദമാകുന്നു. യു പിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആംബുലസിൽ കയറ്റണമെന്നു ആവശ്യപ്പെട്ടിട്ടും അതനുവദിക്കാതെ തു​റ​ന്ന ട്ര​ക്കി​​ന്റെ മൂ​ല​യി​ൽ ടാ​ർ​പോ​ളി​നി​ൽ പൊ​തി​ഞ്ഞ്​ കൂ​ട്ടി​യിട്ട് യാത്രയാക്കിയ പോലീസിന്റെ നടപടിയാണ് വിവാദമായത്. ഒടുവിൽ 'നിങ്ങൾ മാനുഷികപരിഗണയെങ്കിലും കാണിക്കൂ' എന്ന് ആവശ്യപ്പെട്ടു ത്സാർഖണ്ഡ് മുഖ്യമന്ത്രി യു പി മുഖ്യമന്ത്രിയെ വിളിക്കുകയായിരുന്നു കഴിഞ്ഞ ശ​നി​യാ​ഴ്​​ച രാ​വി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഔ​രി​യ​യി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി യാ​ത്ര ചെ​യ്​​ത ര​ണ്ട്​ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ 26 പേ​രാ​ണ്​ മ​രി​ച്ച​ത്. ഇതിൽ മരിച്ചവരുടെ മൃ...
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

​ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് പേർ വിദേശത്തുനിന്നും വന്നവർ

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തുനിന്നും 8 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇന്ന് ആർക്കും രോഗമുക്തിയില്ല കണ്ണൂർ ജില്ലയിൽ 5 മലപ്പുറം ജില്ലയിൽ 3 പത്തനംതിട്ട, ത്യശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മഹാരാഷ്ട്ര-6,ഗുജറാത്ത്-1, തമിഴ്‌നാട്-1 എന്നിങ്ങനെയാണ് കണക്ക്. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. വിമാനത്തിൽ വന്ന 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് മാർഗം വന്ന 46 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കം വഴി ആർക്കും ഈ ആഴ്ച രോഗം സ്ഥിരീകരിച്ചിട്ടില്ല. 33 പുതിയ തീവ്രബാധിതപ്രദേശങ്ങൾ ഇപ്പോൾ നിലവിലുണ്ട്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ലക്ഷം കടന്നു ; ഇന്ത്യ 11 ആം സ്ഥാനത്തെത്തി
CORONA, Featured News, ആരോഗ്യം, ദേശീയം, വാര്‍ത്ത

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ലക്ഷം കടന്നു ; ഇന്ത്യ 11 ആം സ്ഥാനത്തെത്തി

  കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിൽ ഇന്ത്യ വളരെ മുന്നിലാണ് എന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളെ നിരാകരിക്കുന്ന രീതിയിൽ അതിവേഗതയിൽ രോഗവ്യാപനം ഭീതീതമാം വണ്ണം വർധിക്കുകയാണ്. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായിരുന്ന ചൈനയെ മറികടന്നു ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു ഇന്ത്യ ലോകത്ത് 11 ആം സ്ഥാനത്തേക്കു എത്തിനിൽക്കുകയാണ്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ട് രണ്ടു മാസത്തേക്ക് കടക്കാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ അടച്ചിടൽ കൊണ്ട് മാത്രം രോഗം നിയന്ത്രിക്കാനായോ എന്ന കാര്യത്തിൽ പുനർവിചിന്തനം വേണ്ടിയിരിക്കുന്നു എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത് രാജ്യത്ത് ഉത്ക്കണ്ഠ പടർത്തിക്കൊണ്ടു കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. അവസാന പത്തുദിവസംകൊണ്ടാണ് രോഗികളുടെ എണ്ണത്തിൽ വേഗത വർധിച്ചത്. 24 മണിക്കൂറില്‍ 4970 പേര്‍ക്കുകൂടി പുതുതായി രോഗം ബാധിച്ചതോടെ ആകെ രോഗികളു...