Sunday, May 31

Tag: CV IN KERALA

ഇന്ന് 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്‌ 19 സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തി നേടി ഇതിൽ 15 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. പാലക്കാട് ജില്ലയിൽ 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂർ, കൊല്ലം നാല് പേർക്കും കാസർകോട്, ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് വന്നവരെ കൂടാതെ തമിഴ്നാട്ടിൽ നിന്നെത്തിയ ഒമ്പത് പേർക്കും ഗുജറാത്ത് , കർണാടക രണ്ട് വീതവും പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കും രോഗം സ്ഥീരീകരിച്ചു. സമ്പർക്കത്തിലൂടെ ഏഴ് പേർക്കും കോവിഡ് പോസിറ്റീവായി 104336 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 103528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ഇന്ന് സംസ്ഥാനത്ത് 42  പേർക്ക് കോവിഡ് ; ഗൗരവമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

ഇന്ന് സംസ്ഥാനത്ത് 42 പേർക്ക് കോവിഡ് ; ഗൗരവമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി

  കേരളത്തിന് ഇന്ന് ഉത്ക്കണ്ഠയുടെ ദിനം സമ്മാനിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്ന്.   കോവിഡ്-19 ഇന്ന്  സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1, പത്തനംതിട്ട-1, വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. സംസ്ഥാനത്ത് രണ്ടുപേര്‍ ഇന്ന്  രോഗമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. 17 പേർ വിദേശത്തുനിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് സംസ്ഥാനത...
ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല ; തട്ടുകടകളിൽ ഇരുന്നു ഭക്ഷണം കഴിക്കരുതെന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല ; തട്ടുകടകളിൽ ഇരുന്നു ഭക്ഷണം കഴിക്കരുതെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് ചില സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്നും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷനും അനുവദിക്കുക. അല്ലാത്ത പക്ഷം നടപടിയുണ്ടാവും. നിര്‍ബന്ധമാണെങ്കില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ നടത്താവുന്നതാണ്. കോവിഡ് അവലോകയോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. തട്ടുകടകളിൽ ഇരുന്നു യാതൊരു കാരണവശാലും ഭക്ഷണം കഴിക്കരുത്. ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ മാത്രമാണ് അനുവാദം. എന്നാല്‍ ചില മേഖലകളിൽ തട്ടുകടകള്‍ പ്രവര്‍ത്തിക്കുകയും റസ്റ്റോറന്റ് മാതൃകയില്‍ ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യമൊരുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാന്‍ പറ്റില്ല. പലയിടത്തും ആളുകള്‍ ആശുപത്രികളിൽ കൂട്ടം കൂടിയെത്തുന്നതും ശ്രദ്ധയില്‍പെട്ടിട്...
ബുധനാഴ്ച മുതൽ മദ്യശാലകൾ തുറന്നു പ്രവർത്തിക്കും ; സംസ്ഥാനത്തെ ബാർബർഷോപ്പുകളും തുറക്കും
കേരളം, വാര്‍ത്ത

ബുധനാഴ്ച മുതൽ മദ്യശാലകൾ തുറന്നു പ്രവർത്തിക്കും ; സംസ്ഥാനത്തെ ബാർബർഷോപ്പുകളും തുറക്കും

  കേരളത്തില്‍ മദ്യശാലകള്‍ മെയ് 20 ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ലോക്ക് ഡൗണോടെ അടച്ചിട്ട ബെവറേജസ് ചില്ലറവില്പനശാലകൾ എല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. എല്ലാ ബാറുകളിലെയും പാഴ്‌സല്‍ കൗണ്ടറുകളടക്കം ബുധനാഴ്ച തുറക്കും. വെർച്യുൽ ക്യൂ വഴിയായിരിക്കും ഉപഭോക്താക്കൾക്ക് മദ്യം ലഭിക്കുന്നത് മദ്യശാലകൾ തുറക്കുന്നതിനൊപ്പം കേരളത്തിലെ എല്ലാ ജന്റ്സ് ബ്യൂട്ടി പാർലറുകളും തുറക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫേഷ്യലിനോ ഷേവിങ്ങിനോ അനുമതി ഇല്ല, പകരം മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റിവെച്ചു. സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബെവ്കോയില...
ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കോവിഡ്
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കോവിഡ്

ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചതാണ് ഈ വിവരം മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച  രണ്ടു പേർ കുവൈറ്റ്,  യു.എ.ഇ എന്നിവിടങ്ങളിൽനിന്നും വന്നവരാണ്. കോവിഡ് പോസിറ്റീവായ 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. ഇന്ന് രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റ...
ഇന്ന് 11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് കോവിഡ് പോസിറ്റിവായത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 2911 പേരും തുറമുഖം വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എ...
ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നു മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നു മുഖ്യമന്ത്രി

ഇന്ന് സംസ്ഥാനത്ത് പുതുതായി 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 26 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം പേർക്കുമാണ് കോവിഡ് പോസിറ്റീവായതു ഇന്ന് സംസ്ഥാനത്തു ആരും രോഗമുക്തരായില്ല. ഇതുവരെ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴാനാട്ടിൽ നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയിൽ നിന്ന് എത്തിയ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് സംശയിച്ച് നിരീക്ഷണത്തിനായി ഇന്ന് ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട് 17, കാസര്‍കോട് 1...
അടിയന്തിരസാമ്പത്തികസഹായം വേണമെന്ന് വീഡിയോ കോൺഫറൻസില്‍ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി 
കേരളം, വാര്‍ത്ത

അടിയന്തിരസാമ്പത്തികസഹായം വേണമെന്ന് വീഡിയോ കോൺഫറൻസില്‍ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി 

കോവിഡ് പ്രതിസന്ധിയെത്തുടർന്നു പ്രയാസം നേരിടുന്ന സംസ്ഥാനത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാർ നടത്തിയ വീഡിയോ കോൺഫറൻസിലാണ് കേരള മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. അസംഘടിത മേഖലയ്ക്ക് പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിനുശേഷം വ്യത്യസ്തനിലയിലുള്ള വെല്ലുവിളികളാണ് സംസ്ഥാനങ്ങള്‍ നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. റെഡ് ‌സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വ്വീസ് അനുവദിക്കണമെന്നും മുഖ്യമന...
സംസ്ഥാനത്ത് 7 പേർക്ക് കോവിഡ് ; 11 മാസം പ്രായമുള്ള കുഞ്ഞിനും സമ്പർക്കം വഴി രോഗം
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് 7 പേർക്ക് കോവിഡ് ; 11 മാസം പ്രായമുള്ള കുഞ്ഞിനും സമ്പർക്കം വഴി രോഗം

ഇന്ന് സംസ്ഥാനത്ത് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലുള്ള നാലുപേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കും ഗൾഫ് പ്രവാസിക്കും രോഗം സ്ഥിരീകരിച്ചു. വയനാട്ടിൽ രോഗം ബാധിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിനാണ്. തമിഴ് നാട്ടിൽ നിന്നുവന്ന  മുത്തച്ഛനിൽനിന്നാണ് കുട്ടിയിലേക്ക് രോഗം പകർന്നത്. ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. കോവിഡ് മുക്തജില്ലകളായ കാസര്‍കോട് നാലുപേരും മഹാരാഷ്ട്രയില്‍നിന്നും പാലക്കാട് ഒരാൾ ചെന്നൈയില്‍നിന്നും എത്തിയവരാണ്. മലപ്പുറം ജില്ലയിലുള്ളയാള്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍നിന്നും വന്നയാളാണ് .  സമ്പര്‍ക്കത്തിലൂടെയാണ് വയനാട് ജില്ലയിലുള്ളയാള്‍ക്ക് രോഗം ഉണ്ടായത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മ...
രണ്ടു ലക്ഷം പേർക്ക് ക്വാറൻ്റൈന് സംവിധാനമുണ്ടെന്ന് പറയുന്നത് വെറുതെയെന്ന് എം കെ മുനീർ
കേരളം, വാര്‍ത്ത

രണ്ടു ലക്ഷം പേർക്ക് ക്വാറൻ്റൈന് സംവിധാനമുണ്ടെന്ന് പറയുന്നത് വെറുതെയെന്ന് എം കെ മുനീർ

സംസ്ഥാനത്ത് രണ്ട് ലക്ഷം പേരെ ക്വാറന്റീൻ ചെയ്യാൻ സൗകര്യം ഒരുക്കിയെന്ന് പറയുന്നത് വെറുതെയാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ.   സംസ്ഥാന സർക്കാറിന് ഇവിടെ ആയിരം പേർക്ക് പോലും ക്വാറന്റീൻ ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനം ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളെല്ലാം മിക്കതും ഫുള്ളായി. ഇതോടെ അന്യ സംസ്ഥാനത്ത് നിന്ന് വരുന്നവർക്കടക്കം കൃത്യമായി ക്വാറന്റീൻ ഒരുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും എം.കെ മുനീർ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ  നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കളക്ടറേറ്റുകൾക്ക് മുന്നിൽ മുസ്ലീം ലീഗ് നടത്തിയ പ്രക്ഷോഭപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുനീർ ഗൾഫിൽനന്നും പ്രവാസികളെ സ്വീകരിച്ച പോലെ അയൽ സംസ്ഥാനത്തുള്ളവരേയും നമ്മൾ സ്വീകരിക്കണം. ഇവരെ നാട്ടിലെത്തിക്കാൻ എന്താണ് യഥാർഥ പ്രശ്നമെന്ന് സർക്കാർ വ്യക്തമാക്കണം. ക്വാറന്റീൻ സൗകര്യം സജ്ജമാണെന്ന് അവകാശ...