Friday, September 17

Tag: D Roopa IPS

പടക്ക നിരോധനത്തെ പിന്തുണച്ച വനിതാ ഐ പി എസുകാരിക്കെതിരെ രൂക്ഷമായ സൈബറാക്രമണം
ദേശീയം, വാര്‍ത്ത

പടക്ക നിരോധനത്തെ പിന്തുണച്ച വനിതാ ഐ പി എസുകാരിക്കെതിരെ രൂക്ഷമായ സൈബറാക്രമണം

ദേശീയ തലത്തിൽ പടക്ക നിരോധനം വേണമെന്നാവശ്യപ്പെട്ട വനിതാ ഐ പി എസ് ഓഫീസർക്കുനേരെ ഹിന്ദുത്വ വാദികളുടെ സൈബറാക്രമണം രൂക്ഷമാകുന്നു. പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്ന് വാദിച്ച് രംഗത്ത് വരികയായിരുന്നു കർണാടകത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡി. രൂപ. ഇതെത്തുടർന്ന് ഇവർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ ആക്രമണമുയരുകയായിരുന്നു.. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പടക്കങ്ങളെപ്പറ്റി പറയുന്നില്ലെന്നും രൂപ നവംബർ 14-ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പടക്കം പൊട്ടിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ബെംഗളൂരുവിന്റെ ഹരിത മേലാപ്പിനെ ബാധിക്കുന്നുവെന്നും വായു മലിനീകരണം വർധിപ്പിക്കുന്നുവെന്നും അവർ എഫ് ബി യിൽ എഴുതി. പൗരാണി കാലത്തും വേദകാലത്തുമൊന്നും പടക്കങ്ങൾ ഉണ്ടായിരുന്നതായി കാണുന്നില്ല.. യൂറോപ്യന്മാരാണ് പടക്കങ്ങൾ രാജ്യത്ത് കൊണ്ടുവന്നത്. പടക്...