Friday, September 17

Tag: DEEPAVALI

പടക്ക നിരോധനത്തെ പിന്തുണച്ച വനിതാ ഐ പി എസുകാരിക്കെതിരെ രൂക്ഷമായ സൈബറാക്രമണം
ദേശീയം, വാര്‍ത്ത

പടക്ക നിരോധനത്തെ പിന്തുണച്ച വനിതാ ഐ പി എസുകാരിക്കെതിരെ രൂക്ഷമായ സൈബറാക്രമണം

ദേശീയ തലത്തിൽ പടക്ക നിരോധനം വേണമെന്നാവശ്യപ്പെട്ട വനിതാ ഐ പി എസ് ഓഫീസർക്കുനേരെ ഹിന്ദുത്വ വാദികളുടെ സൈബറാക്രമണം രൂക്ഷമാകുന്നു. പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്ന് വാദിച്ച് രംഗത്ത് വരികയായിരുന്നു കർണാടകത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡി. രൂപ. ഇതെത്തുടർന്ന് ഇവർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ ആക്രമണമുയരുകയായിരുന്നു.. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പടക്കങ്ങളെപ്പറ്റി പറയുന്നില്ലെന്നും രൂപ നവംബർ 14-ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പടക്കം പൊട്ടിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ബെംഗളൂരുവിന്റെ ഹരിത മേലാപ്പിനെ ബാധിക്കുന്നുവെന്നും വായു മലിനീകരണം വർധിപ്പിക്കുന്നുവെന്നും അവർ എഫ് ബി യിൽ എഴുതി. പൗരാണി കാലത്തും വേദകാലത്തുമൊന്നും പടക്കങ്ങൾ ഉണ്ടായിരുന്നതായി കാണുന്നില്ല.. യൂറോപ്യന്മാരാണ് പടക്കങ്ങൾ രാജ്യത്ത് കൊണ്ടുവന്നത്. പടക്...
ട്രംപിന്‍റെ ദീപാവലി ട്വീറ്റില്‍ ഇന്ത്യയില്‍ ഹിന്ദുവില്ല
അന്തര്‍ദേശീയം, വാര്‍ത്ത

ട്രംപിന്‍റെ ദീപാവലി ട്വീറ്റില്‍ ഇന്ത്യയില്‍ ഹിന്ദുവില്ല

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം നടത്തുകയുണ്ടായി. വൈറ്റ് ഹൗസിലെ റൂസ് വെല്‍റ്റ് റൂമിലായിരുന്നു ആഘോഷം. ഇന്ത്യന്‍ അമേരിക്കക്കാരും ഇന്ത്യന്‍ വംശജരായ ഭരണകര്‍ത്താക്കളും ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആഘോഷത്തിനെ പറ്റി ട്രംപ് ട്വീറ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ ട്രംപിന്‍റെ ട്വീറ്റില്‍ ദീപാവലി ആഘോഷത്തില്‍ ഹിന്ദു പ്രാതിനിധ്യമില്ല. ആദ്യ ട്വീറ്റില്‍ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഒന്നാം ട്വീറ്റ് മാറ്റിയെഴുതി. അപ്പോഴും ഹിന്ദു ഒഴിവാക്കപ്പെട്ടു. മൂന്നാമത്തെ ട്വീറ്റിലാണ് ഹിന്ദു ചേര്‍ക്കപ്പെട്ടത്. ഇന്ന് നാം, അമേരിക്കയിലും ലോകമെമ്പാടുമുള്ള ബുദ്ധിസ്റ്റുകളും സിക്കുകാരും ജൈനരും ആചരിക്കുന്ന ദീപാവലിയ്ക്കായി ഒത്തു കൂടിയിരിക്കുകയാണ്. പുതുവര്‍ഷാരംഭത്തിന്‍റെ ദീപം തെളിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നിങ്ങനെ കുറിച്ച ട്വീറ്റ് വൈ...