Sunday, September 20

Tag: delhi

ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ദേശീയം, വാര്‍ത്ത

ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. കേരള ഗവർണ്ണറായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
‘പാകിസ്താനിലേക്ക് പോകൂ’ എന്ന് പറയുന്ന ഇന്ത്യൻ ഹിന്ദു രാഷ്ട്രീയം അവിടെ നിന്നെത്തിയ ഹിന്ദുക്കളെ കാണുന്ന വിധം
Featured News, ദേശീയം, രാഷ്ട്രീയം

‘പാകിസ്താനിലേക്ക് പോകൂ’ എന്ന് പറയുന്ന ഇന്ത്യൻ ഹിന്ദു രാഷ്ട്രീയം അവിടെ നിന്നെത്തിയ ഹിന്ദുക്കളെ കാണുന്ന വിധം

ന്യൂഡൽഹിയിലെ പ്രസിഡൻഷ്യൽ വസതിയായ രാഷ്ട്രപതി ഭവനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മജ്നു-കാ തില്ലയിലെ ഒരു ചേരിയിൽ താമസിക്കുന്ന പലരും മോദിയിൽ വളരെ പ്രതീക്ഷയിലാണ്. മെയ് 30 ന് നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ അവർ വലിയ സന്തോഷത്തിലായിരുന്നു. ഇവിടെ താമസിക്കുന്ന പാകിസ്താൻ ഹിന്ദുക്കളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ദീർഘകാല വിസകളിലാണ് ഇവർ ഇന്ത്യയിൽ താമസിക്കുന്നത്, ചിലർ അത് ഓരോ അഞ്ച് വർഷത്തിലും പുതുക്കുകയും ചെയ്യുന്നു , എന്നാൽ ഇപ്പോഴും ഇവരെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ഇന്ത്യൻ ജനത കാണുന്നത് രാജ്യത്തെത്തിയ രണ്ടാംകിട പൗരന്മാരായാണ്. ഇവരെ സംബന്ധിച്ച കൃത്യമായ ഒരു കണക്കിനായി ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോൾ ലഭ്യമാകുന്നത് 2011 നും 2018 നും ഇടയിൽ 36,000 പാകിസ്താൻ ഹിന്ദുക്കൾക്ക് ഈ വിസ അനുവദിച്ചതായും എന്നാൽ ഇവരുടെ മൊത്തം ജനസംഖ്യയെക്കുറിച്ചുള്ള ഔദ്യോഗിക വിവ...
ഞങ്ങൾക്കറിയില്ല സ്വച്ഛ്‌ ഭാരത പദ്ധതിയെപ്പറ്റി;ഇന്ദ്രപ്രസ്ഥത്തിൽ  നിന്നും  ഒരു ദുരന്ത കഥ
Featured News, ദേശീയം, രാഷ്ട്രീയം

ഞങ്ങൾക്കറിയില്ല സ്വച്ഛ്‌ ഭാരത പദ്ധതിയെപ്പറ്റി;ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഒരു ദുരന്ത കഥ

“എന്റെ അമ്മ (മീരാദേവി) പ്രാഥമിക ആവശ്യത്തിനായി സമീപത്തുള്ള കാട്ടിലാണ് പോയിരുന്നത് ഇവിടത്തെ എല്ലാ സ്ത്രീകളും അവിടെയാണ് പോകുന്നത് ഒരു ദിവസം . അവിടെവച്ച് അവരെ ആരോ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ആക്രമണകാരി ഇഷ്ടികകൊണ്ട് അമ്മയുടെ തലയിൽ അടിച്ചു. മുതുകിൽ കടിയേറ്റ അടയാളങ്ങളും മറ്റ് പരിക്കുകളുമായി അവർ രക്ഷപ്പെട്ട് വീട്ടിലെത്തിയെങ്കിലും , മുറിവുകൾ ഉണങ്ങുന്നില്ലായിരുന്നു ,അതൊടുവിൽ മരണത്തിനു കാരണമാകുകയും ചെയ്തു.'' പിങ്കു കുമാർ തന്റെ അനുഭവകഥയാണ് പറയുന്നത്. ഓർമ്മിക്കുന്നുവോ, 2012 നിർഭയ ബലാത്സംഗക്കേസിന് തൊട്ടുപിന്നാലെ ദില്ലിയിലെ ഗാന്ധിനഗർ പ്രദേശത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം . ഈ രണ്ട് കേസുകൾ മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ ദില്ലിയിലെ തുഗ്ലക്കാബാദിന് പുറത്ത് മീരാദേവിക്കെതിരായ ആക്രമണത്തെക്കുറിച്ച് ആരും അറിഞ്ഞില്ല. “ഗാന്ധിനഗറിൽ ബലാത്സംഗത്തിനിരയാ...
ചില കേസുകൾ  ഭ്രാന്ത് പിടിപ്പിക്കുന്നു. ഉറക്കത്തിൽ ഇരയെക്കുറിച്ച് സ്വപ്നം കണ്ട ദിവസങ്ങളുണ്ട് ; ക്രൈം റിപ്പോർട്ടർ നിതിഷ കശ്യപ് സംസാരിക്കുന്നു
Featured News, രാഷ്ട്രീയം, സ്ത്രീപക്ഷം

ചില കേസുകൾ ഭ്രാന്ത് പിടിപ്പിക്കുന്നു. ഉറക്കത്തിൽ ഇരയെക്കുറിച്ച് സ്വപ്നം കണ്ട ദിവസങ്ങളുണ്ട് ; ക്രൈം റിപ്പോർട്ടർ നിതിഷ കശ്യപ് സംസാരിക്കുന്നു

“സൂര്യാസ്തമയത്തിനുശേഷം പെൺകുട്ടികൾ പുറത്തു പോകരുത്, ഒട്ടും സുരക്ഷിതമല്ല.” മാതാപിതാക്കളിൽ നിന്നും നല്ല ബന്ധുക്കളിൽ നിന്നും അപരിചിതരിൽ നിന്നുപോലും ഈ ഉപദേശം എത്ര തവണ കേട്ടിട്ടുണ്ട് ?  ഒരു സ്ത്രീയെന്ന നിലയിൽ, അപകടം ഒഴിവാക്കാനും സുരക്ഷിതമായി തുടരാനും നിങ്ങളെ നിരന്തരം ഓർമ്മപ്പെടുത്തുന്ന അവസ്ഥയിൽ. ഒരു പെൺകുട്ടി ഈ ഉപദേശങ്ങളെല്ലാം അവഗണിക്കുകയും അവളുടെ ജോലിയുടെ ഭാഗമായി ദിവസേന കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുകയും ചെയ്യുമ്പോൾ എന്തുസംഭവിക്കും? 29 കാരിയായ നിതിഷ കശ്യപ് തന്റെ കരിയർ ആരംഭിച്ചതു തന്നെ മറ്റാരും കടന്നുചെല്ലാത്ത വഴികളിലൂടെയായിരുന്നു ഇപ്പോൾ അവർ സി‌എൻ‌എൻ ന്യൂസ് 18 ന്റെ പ്രിൻസിപ്പൽ കറസ്‌പോണ്ടന്റും ദില്ലിയിലെ പ്രമുഖ ക്രൈം റിപ്പോർട്ടറുമാണ്. നിതീഷ കശ്യപുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.   ടൈംസ് ഓഫ് ഇന്ത്യയുടെ വിനോദ സപ്ലിമെന്റിനായി ജോലി ചെയ്യുന്നതിനിടെ ദില്ലിയിലേക്ക് മ...
മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ
ദേശീയം, വാര്‍ത്ത

മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ

ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇ ശ്രീധരന്‍. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡിഎംആര്‍സി ഉപദേഷ്ടാവ് കൂടിയായ ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡിഎംആര്‍,സിയില്‍ കേന്ദ്രത്തിനും, ദില്ലി സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്. അതിനാല്‍ ഒരു കക്ഷിക്ക് മാത്രം തീരുമാനം എടുക്കാനാവില്ല. തീരുമാനം ദില്ലി മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും, സാമ്പത്തിക പരാധീനതയുണ്ടാക്കുമെന്നുമാണ് ശ്രീധരന്‍റെ വിലയിരുത്തല്‍. ഇക്കഴി‍ഞ്ഞ 10-നാണ് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ദില്ലി സര്‍ക്കാരിനുണ്ടാകുമെന്നും ഇത് മെട്രോയുടെ ഭാവി വികസനത്തിന് തിരിച്ചടിയാവുമെന്നും യാത്രാ നിരക്ക് കൂട്ടാനും ഇത് ഇടയാക്കുമെന്നുമാണ് ശ്രീധരൻ പറയുന്നത്. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട...
ഡൽഹിയിൽ ഇനി സ്ത്രീകൾക്ക് മെട്രോയിലും ബസ്സിലും സൗജന്യ യാത്ര
ദേശീയം, വാര്‍ത്ത

ഡൽഹിയിൽ ഇനി സ്ത്രീകൾക്ക് മെട്രോയിലും ബസ്സിലും സൗജന്യ യാത്ര

ജനപ്രിയ പദ്ധതികൾ പലതും ഡൽഹിയിൽ നടപ്പിലാക്കിയ സർക്കാരാണ് ആം ആദ്മി സർക്കാർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം അരവിന്ദ് കെജ്രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി സർക്കാർ നേരിടേണ്ടി വന്നെങ്കിലും ജനകീയ പദ്ധതികളുമായി തന്നെ മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് കെജ്രിവാൾ. പൊതു ബസ്സുകളിലും മെട്രോകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മെട്രോ, ഡി.ടി.സി, ക്ലസ്റ്റർ ബസുകളിലാണ് ഈ സൗകര്യം. ഡൽഹിയിലെ 40 ലക്ഷത്തിലധികം ബസ് യാത്രക്കാരിൽ 30 ശതമാനം സ്ത്രീകളാണ്. ഡൽഹിയിലുടനീളം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും സ്ത്രീകൾക്ക് സൗജന്യ പൊതുഗതാഗത സംവിധാനം അനുവദിക്കാനും തീരുമാനിച്ചു. വനിതകളുടെ സുരക്ഷക്ക് ആം ആദ്മി വളരെ പ്രാധാന്യം നൽകുന്നു. -കെജ്രിവാൾ വ്യക്തമാക്കി. 2-3 മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്നും ഇക്കാര്യത്തിൽ ജനങ്ങളിൽ നിന്ന് നിർദ...
ഇന്ത്യന്‍ തലസ്ഥാന നഗരത്തിലെ സംഗം വിഹാര്‍ കോളനിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം ‘സ്വഛ് ഭാരതം’ വഴിയല്ല ?
Featured News, ആരോഗ്യം, ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ഇന്ത്യന്‍ തലസ്ഥാന നഗരത്തിലെ സംഗം വിഹാര്‍ കോളനിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം ‘സ്വഛ് ഭാരതം’ വഴിയല്ല ?

ലോകമെങ്ങുമുള്ള ചേരികൾക്ക് ഒരു മുഖമാണ് അത് സൗത്ത് ആഫ്രിക്കയിലെ സമ്പന്നതയുടെ ഭൂമിയായ കേപ്പ് ടൗണിന്റെ അരികുപറ്റിയുള്ള ഖായേലിറ്റെഷ ആയാലും മെക്സിക്കോയിൽ നിസ ആയാലും ഇനി നമ്മുടെ ധാരവിയായാലും. ഇടുങ്ങിയ വഴികൾ, ചീഞ്ഞ ഗന്ധം നിറഞ്ഞ ചപ്പു ചവറുകള്‍, വെള്ളക്കെട്ടുകൾ എന്തിനെന്നു പോലും അറിയാതെ എടുത്തിട്ടുള്ള കുഴികള്‍, സ്വന്തം ഇഷ്ടത്തിനു മത്സരിച്ച് ഓടുന്ന  വാഹനങ്ങൾ ഇതിനിടയിലൂടെ ജീവന്‍ പണയം വെച്ച് ജീവിക്കുന്ന മനുഷ്യർ. ദൈന്യതയുടെയും നിരാശയുടെയും ചെറുതും വലുതുമായ കണ്ണുകൾ. കൂട്ടം തെറ്റിയും അല്ലാതെയും അലയുന്ന കന്നുകാലികൾ. ഇതെല്ലം ലോകത്ത് എല്ലാ ചേരികളുടെയും പൊതു സ്വഭാവം തന്നെയാണ്. ഡല്‍ഹിയുടെ തെക്കു-കിഴക്കുള്ള സംഗം വിഹാര്‍ കോളനിയും ഇങ്ങനെയൊക്കെയാണ്. ഏഷ്യയിലെ തന്നെ വലിയ കോളനികളില്‍ ഒന്നായ സംഗം വിഹാര്‍ അംഗീകൃതമല്ലാത്ത ഏറ്റവും വലിയ കോളനിയാണ്. കോളനിയുടെ അംഗീകാരം എന്നൊക്കെ പറയുന്നതിലെ രാഷ്ട്രീയം പുറത്ത് ചർച്ചചെയ്യാന...
ഫോക്സ് വാഗണിന് 171 കോടി രൂപ പിഴ വിധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍
ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ഫോക്സ് വാഗണിന് 171 കോടി രൂപ പിഴ വിധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍

പ്രമുഖ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ് വാഗണിന് 171 കോടി രൂപ പിഴ വിധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഹരിത ട്രൈബ്യൂണലിന്റെ നാലംഗ കമ്മറ്റിയുടെ നടപടി. അമിതമായ രീതിയിൽ ഫോക്സ് വാഗണ്‍ വാഹനങ്ങൾ നൈട്രജൻ ഓക്‌സൈഡ് പുറം തള്ളുന്നുവെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. 48.678 ടൺ നൈട്രജൻ ഓക്‌സൈഡ് 2016-ൽ ഡൽഹിയിൽ മാത്രം ഫോക്സ് വാഗണ്‍ വാഹനങ്ങൾ പുറംതള്ളിയെന്നാണ് കണക്ക്. ഹൃദയത്തെയും ശ്വാസ കോശത്തെയും സാരമായി ബാധിക്കുന്ന വാതകമാണ് നൈട്രജൻ ഓക്സൈഡ്. 171.34 കോടി രൂപ ആകെ പിഴ വിധിച്ചതിൽ 100 കോടി രൂപ വെള്ളിയാഴ്ച വൈകുന്നേരത്തിനകം അടയ്ക്കണമെന്നാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കില്‍ കമ്പനിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടാനും കമ്പനിയുടെ ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യാനുമുള്ള നടപടിയടക്കം കൈക്കൊള്ളുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ലോകത്ത് അന്തരീക്ഷ മലിനീകരണം ഏ...
ദൽഹിയിൽ അതീവ സുരക്ഷാ ജാഗ്രത
ദേശീയം, വാര്‍ത്ത

ദൽഹിയിൽ അതീവ സുരക്ഷാ ജാഗ്രത

ജയ്ഷ് എ മൊഹമ്മദ് ഭീകരർ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പുറത്തുവിട്ടുകൊണ്ട്  ദൽഹിയിൽ അതീവ സുരക്ഷ പ്രഖ്യാപിച്ചിരിക്കുന്നതായറിയുന്നു.വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തിരച്ചിൽ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഡൽഹി പോലിസ് പുറത്തുവിട്ട ചിത്രത്തിൽ കാണുന്നത് ഫിറോസ് പൂർ 9 കിലോമീറ്ററെന്നും ദൽഹിയ്ക്ക് 360 കിലോമീറ്ററെന്നുമുള്ള ദിശാഫലകത്തിനരികിൽ നിൽക്കുന്ന രണ്ടുപേരെയാണ്.കഴിഞ്ഞ ദിവസം ഫിറോസ് പൂരിലാണ് മൂന്ന് പേർ മരണപ്പെടുകയും  20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത തീവ്രവാദി ആക്രമണമുണ്ടായത്.  സാമൂഹിക മാധ്യമങ്ങൾവഴിയും അല്ലാതെയും ദൽഹിപോലീസ് തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ ജനങ്ങളിലേക്കെത്തിച്ചിട്ടുണ്ട്....
ദില്ലിയില്‍ പമ്പുടമകള്‍ നികുതിയിളവിനായി സമരത്തില്‍
ദേശീയം, വാര്‍ത്ത

ദില്ലിയില്‍ പമ്പുടമകള്‍ നികുതിയിളവിനായി സമരത്തില്‍

ദില്ലി സര്‍ക്കാര്‍ നികുതിയിളവ് നല്കണമെന്നാവശ്യപ്പെട്ടു ദില്ലിയിലെ പെട്രോള്‍ പമ്പുടമകള്‍ പമ്പടച്ചു സമരം തുടങ്ങി. വില്പനയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് സംസ്ഥാനത്തെ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ സമരവുമായി രംഗത്തുവന്നത്. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചതിനു പിന്നാലെ സമീപസംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും നികുതിയിളവ് നല്‍കിയിരുന്നു. എന്നാല്‍ ദില്ലിയിലെ സര്‍ക്കാര്‍ ഒരു പൈസയും കുറച്ചില്ലെന്നു വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ വില കുറവായതിനാല്‍ പലരും അങ്ങോട്ട്‌ പോയി ഇന്ധനം നിറയ്ക്കുകയാണെന്നും അതുകാരണം ദില്ലിയിലെ പമ്പുകള്‍ സ്തംഭനാവസ്ഥയിലാണെന്നും അസോസിയേഷന്‍ പറഞ്ഞു.നാളെ അഞ്ചു മണിവരെയാണ് സമരം എല്ലാവരും നികുതി കുറച്ചിട്ടും ദില്ലി സംസ്ഥാനത്ത് ഒരു ചില്ലിക്കാശും നികുതിയിളവ് നല്‍കിയിട്ടില്ലെന്ന് ദില്ലി ബി ജെ പി ഘടകം ആരോപിച്ചു. ...