Sunday, September 20

Tag: delhi

കര്‍ഷകമാര്‍ച്ച് പോലീസ് തടഞ്ഞു, യു പി – ഡല്‍ഹി അതിര്‍ത്തിയില്‍ സംഘര്‍ഷം
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

കര്‍ഷകമാര്‍ച്ച് പോലീസ് തടഞ്ഞു, യു പി – ഡല്‍ഹി അതിര്‍ത്തിയില്‍ സംഘര്‍ഷം

ഉത്തര്‍പ്രദേശില്‍ നിന്നും ഏകദേശം ഇരുപതിനായിരത്തോളം വരുന്ന കര്‍ഷകര്‍ പതിനഞ്ചിന ആവശ്യങ്ങളുന്നയിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷകരെ ഡല്‍ഹി യു പി അതിര്‍ത്തി ഘാസിയാബാദില്‍  പോലീസ് തടഞ്ഞു. ജാഥ തടയാന്‍ ഡല്‍ഹിയുടെ കിഴക്കന്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചിരുന്നു. ജാഥക്കാരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ല എന്നാണ് പോലീസ് നിലപാട്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന്‍റെ നേതൃത്വത്തിലാണ് ഹരിദ്വാറില്‍ നിന്നും ഡല്‍ഹിയിലേക്ക് ജാഥ പുറപ്പെട്ടത്. കടം എഴുതിത്തള്ളല്‍, കരിമ്പിന് ഇനിയും കിട്ടാനുള്ള പണം അനുവദിക്കുക, സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങി പതിനഞ്ചിന ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. ഘാസിയബാദില്‍ കര്‍ഷകര്‍ തമ്പടിച്ച സഹിബാബാദില്‍ സുരേഷ് റാണ, ലക്ഷ്മി നാരായണ്‍ ചൗധരി മുതലായ മന്ത്രിമാര്‍ തിങ്കളാഴ്ച വൈകിട്ട് ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ആവശ്യങ്ങള്‍ നേടും ...
മൂന്നു കുഞ്ഞുങ്ങൾ നമുക്കിടയിൽ നിന്നും കടന്നുപോയി ..വിശന്ന വയറുമായി കേഴുക പ്രിയ നാടെ
ദേശീയം, പ്രതിപക്ഷം, വാര്‍ത്ത

മൂന്നു കുഞ്ഞുങ്ങൾ നമുക്കിടയിൽ നിന്നും കടന്നുപോയി ..വിശന്ന വയറുമായി കേഴുക പ്രിയ നാടെ

  ഇതു  വെറുതെ നിരത്തുന്ന കണക്കല്ല. ഇരുനൂറു മില്യൺ വരുന്ന നമ്മുടെ സഹോദരങ്ങൾ ആഹാരമില്ലാതെ ഈ വലിയ ജനാധിപത്യ രാജ്യത്തുണ്ട്. രാഹുൽജി ജൂംല രാഷ്ട്രീയത്തെപ്പറ്റി ഓർമ്മിപ്പിച്ചതും വയോധികനായ പ്രധാനമന്ത്രിയെ ആശ്ലേഷിച്ചതും ജനാധിപത്യത്തിലെ പുതിയ നൈതിക മൂല്യങ്ങളാണെന്നു പറഞ്ഞ് നമ്മൾ ഉൾപ്പുളകം കൊണ്ടത് ഈ അടുത്തനാളിലാണ്.ഇനിയുമെത്താത്ത പതിനഞ്ചു ലക്ഷം പോയിട്ട് റേഷൻ പോലും ലഭിക്കാത്ത അരികുജീവതളെമ്പാടുമുള്ള ഈ രാജ്യത്താണതു നടന്നത്.റെയിൽവെ പാളങ്ങൾക്ക് സമീപമോ ഇനിയും ആരാലും കണ്ടെത്താനോ ചെന്നെത്താനോ കഴിയാത്ത ഉൾത്തടങ്ങളിലോ .`കാട്ടിൻപുറത്തൊ` ജീവിക്കൂന്നവരെ നമുക്ക് തത്ക്കാലം വിസ്മരിക്കാം. ഭരണസിരാകേന്ദ്രമായ ദൽഹിയിൽ, ചുവപ്പ് കോട്ടയിൽ ത്രിവർണ്ണ പതാകയുയർത്തി നാം ആർഭാടപൂർവം രാജ്യത്തിൻ്റെ യശസിനെപ്പറ്റിയുള്ള ഉൽഗ്രഥനങ്ങൾ കേൾക്കുന്നത്  ഇവിടെനിന്നാണല്ലോ. കാര്യത്തിലേക്ക് കടക്കും മുൻപ് ചിലതു കൂടി മനസിലാക്കേണ്ടതുണ്ട്.....
ദില്ലിയില്‍ ശാന്തിക്കാരന്‍ സ്ത്രീയെ ക്ഷേത്രത്തിനുള്ളില്‍ ബലാല്‍സംഗം ചെയ്തു
ദേശീയം, വാര്‍ത്ത

ദില്ലിയില്‍ ശാന്തിക്കാരന്‍ സ്ത്രീയെ ക്ഷേത്രത്തിനുള്ളില്‍ ബലാല്‍സംഗം ചെയ്തു

ദില്ലിക്കടുത്ത് ഗ്രേറ്റര്‍ നോയ്ഡയില്‍ ക്ഷേത്രത്തിലെ മുഖ്യ ശാന്തിക്കാരന്‍ സ്ത്രീയെ ക്ഷേത്രത്തിനുള്ളില്‍വച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. നോയ്ഡയ്ക്കടുത്ത് ബദല്‍പൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള മണിക്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്ര സന്ദര്‍ശനത്തിനായ് ബന്ധുവായ ഒരു സ്ത്രീയോടൊപ്പമെത്തിയ യുവതിയെ ശാന്തിക്കാരന്‍ മുറിയിലേക്ക് വിളിക്കുകയും മാനഭംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതിയെന്ന് പോലീസ്‌ പറഞ്ഞു. അന്വേഷണത്തെത്തുടര്‍ന്ന് സ്വാമി കനയ്യാ നന്ദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗ്രേറ്റര്‍ നോയ്ഡ ഡെപ്യൂട്ടി സൂപ്രണ്ട് അവനീഷ് കുമാര്‍ അറിയിച്ചു. പരാതി ലഭിച്ചയുടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളാരംഭിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു....
ഡല്‍ഹിയില്‍ എട്ടുവയസുകാരിയെ സഹോദരന്‍ ബലാല്‍സംഗം ചെയ്തു
ദേശീയം, വാര്‍ത്ത

ഡല്‍ഹിയില്‍ എട്ടുവയസുകാരിയെ സഹോദരന്‍ ബലാല്‍സംഗം ചെയ്തു

വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ എട്ടു വയസുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ബലാല്‍സംഗം ചെയ്തതായി ബുധനാഴ്ച പോലീസ് വെളിപ്പെടുത്തി. സ്വകാര്യഭാഗങ്ങളില്‍ നിന്നും അമിത രക്തസ്രാവവുമായി ഒരു പെണ്‍കുട്ടിയെ പ്രദേശത്തെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ചുരുളഴിച്ചതെന്ന് ഡല്‍ഹി പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് മൂത്ത സഹോദരന്‍ ബലപ്രയോഗം നടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി കൗണ്‍സിലറോട് പറഞ്ഞതായും പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയ മാതാപിതാക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെയാണ്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആണ്‍കുട്ടിയ...
ഡല്‍ഹിയുടെ സ്വതന്ത്ര സംസ്ഥാനപദവി, അരവിന്ദ് കെജരിവാള്‍ നരേന്ദ്രമോഡിക്കും രാഹുല്‍ ഗാന്ധിക്കും സന്ദേശമയയ്ക്കുന്നു
ദേശീയം, വാര്‍ത്ത

ഡല്‍ഹിയുടെ സ്വതന്ത്ര സംസ്ഥാനപദവി, അരവിന്ദ് കെജരിവാള്‍ നരേന്ദ്രമോഡിക്കും രാഹുല്‍ ഗാന്ധിക്കും സന്ദേശമയയ്ക്കുന്നു

ഡല്‍ഹിയുടെ സ്വതന്ത്രസംസ്ഥാനപദവിക്കായി 150 ചെറുഘടകങ്ങളിലൂടെ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ പ്രഖ്യാപിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും യോഗത്തിലായിരുന്നു കെജരിയുടെ പ്രഖ്യാപനം. ഡല്‍ഹിക്ക് സ്വതന്ത്ര സംസ്ഥാനപദവി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 10 ലക്ഷം ഡല്‍ഹി നിവാസികളുടെ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് അയയ്ക്കാനാണ് കെജരിയുടെ തീരുമാനം. സമീപകാലത്തെ ഒരു സമ്മേളനത്തില്‍ വെച്ച് ഡല്‍ഹിയ്ക്ക് സമ്പൂര്‍ണ്ണസംസ്ഥാനപദവി അനുവദിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ ബി.ജെ.പിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെജരി പ്രഖ്യാപിച്ചിരുന്നു. 2019 തെരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിക്ക് സമ്പൂര്‍ണ്ണസംസ്ഥാനപദവി അനുവദിക്കാമോ എന്നാണ് കെജരിയുടെ ഇപ്പോഴത്തെ വെല്ലുവിളി. അങ്ങനെ ചെയ്യാത്തിടത്തോളം ഇനിയും ബി.ജെ.പി...
ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
ദേശീയം, വാര്‍ത്ത

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഉത്തരഡല്‍ഹിയിലെ ബുഹാരി ഏരിയയില്‍ ഒരു കുടുംബത്തിലെ 11പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരില്‍ ഏഴു സ്ത്രീകളും നാല് പുരുഷന്മാരുമാണ്. മൂന്ന് പേര്‍ കുട്ടികളാണ്. പത്ത് പേരെ ഇരുമ്പ് കമ്പിയില്‍ തൂങ്ങിയ നിലയിലും 75 വയസ്സുള്ള വൃദ്ധയുടെ ശരീരം തറയില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടത്. കണ്ണുകള്‍ മൂടിക്കെട്ടിയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലുമാണ് ശരീരങ്ങള്‍. കുടുംബത്തിന് താമസസ്ഥലമായ ഇരുനിലക്കെട്ടിടത്തിന് പുറത്ത് ഗ്രോസറിയും പ്ലൈവുഡും കച്ചവടമായിരുന്നു. സാധാരണ രാവിലെ ആറ് മണിക്ക് തുറക്കാറുള്ള കട ഏഴരയായിട്ടും തുറക്കാതിരിക്കുന്നത് കണ്ട അയല്‍വാസി വീട്ടില്‍ കയറി നോക്കിയപ്പോഴാണ് ദാരുണമായ ഈ കാഴ്ച കണ്ടത്. അദ്ദേഹം വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ആത്മഹത്യയാകാമെന്നാണ് പോലീസ് നിഗമനം....
ഡൽഹിയിൽ കൂട്ടത്തോടെ മരങ്ങൾ വെട്ടി മാറ്റാൻ സർക്കാർ; പ്രതിഷേധവുമായി ജനങ്ങൾ
ദേശീയം, വാര്‍ത്ത

ഡൽഹിയിൽ കൂട്ടത്തോടെ മരങ്ങൾ വെട്ടി മാറ്റാൻ സർക്കാർ; പ്രതിഷേധവുമായി ജനങ്ങൾ

ഡൽഹിയിൽ കൂട്ടത്തോടെ മരങ്ങൾ വെട്ടി മാറ്റാൻ സർക്കാർ ഒരുങ്ങുന്നു. എന്നാൽ ഇതിനെതിരെ ജനങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഫ്ലാറ്റുകളും ഓഫീസ്, വ്യാപാര കേന്ദ്രങ്ങളും നിര്‍മിക്കുന്നതിന്റെ ഭാഗമായി സരോജിനി നഗറില്‍നിന്ന് 17000 മരങ്ങള്‍ വെട്ടിമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ എതിർപ്പിന് വഴിവെച്ചിരിക്കുന്നത്. മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്കു പകരം തൈകള്‍ നടാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ വളര്‍ന്ന മരങ്ങള്‍ വെട്ടിയ ശേഷം പകരമായി തൈകള്‍ നടുന്നതു കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ദക്ഷിണ ഡൽഹിയിൽ പ്രതിഷേധ റാലി നടന്നു. ഏറ്റവും കൂടുതല്‍ വായുമലിനീകരണം അനുഭവിക്കുന്ന മേഖലയാണ് ദക്ഷിണ ദല്‍ഹി. പ്രതിഷേധം വ്യപകമായതോടെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാനുള്ള സാധ്യ...
ദേശീയം, വാര്‍ത്ത

അരവിന്ദ് കേജ്‌രിവാൾ സമരം അവസാനിപ്പിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ലെഫ്റ്റനന്റ് ഗവർണ്ണറുടെ വസതിയിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നേരത്തെ ഹൈക്കോടതി കെജ്രിവാളിനെ ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍ കേജരിവാളിന് ആരാണ് അനുവാദം നല്‍കിയതെന്നും, കേജരിവാളിന്റെ പ്രതിഷേധത്തെ സമരമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും കോടതി വിമർശിച്ചിരുന്നു. 9 ദിവസമായി തുടർന്ന് വന്ന സമരമാണ് ഇന്ന് അവസാനിപ്പിച്ചത്. ഉദ്യോഗസ്ഥരും സർക്കാരുമായി ചർച്ച നടത്തണമെന്ന് ഗവർണ്ണർ നിർദ്ദേശിച്ചിരുന്നു. ഗവർണ്ണറുടെ നിർദ്ദേശത്തെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്....
ഡൽഹിയിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ; കോൺഗ്രസ് വിട്ടുനിൽക്കുന്നു
ദേശീയം, വാര്‍ത്ത

ഡൽഹിയിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ; കോൺഗ്രസ് വിട്ടുനിൽക്കുന്നു

നിതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രിമാരായ മമതാ ബാനർജി, ചന്ദ്രബാബു നായിഡു, എച്ഡി കുമാരസ്വാമി, പിണറായി വിജയൻ എന്നിവർ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കെജ്രിവാളിന്റെ വസതിയിലെത്തിയാണ് നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ കേജ്‌രിവാളിനെ രാജ്‌നിവാസില്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി നാലുമുഖ്യമന്ത്രിമാരും ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തു നല്‍കിയിരുന്നു. ഗവർണ്ണർ അനുമതി നിഷേധിച്ചതോടെയാണ് കേജ്‌രിവാളിന്റെ വസതിയില്‍ നാലുമുഖ്യമന്ത്രിമാരും കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഫെഡറല്‍ സംവിധാനത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്രത്തിന്റെ ശ്രമം രാജ്യത്തിനു ഭീഷണിയാണെന്നും ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഡല്‍ഹി മുഖ്യമന്ത്രിക്കൊപ്പമാണെന്നും പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾക്ക് ഉത്തരവ...