Sunday, November 29

Tag: DEMOLITION OF BABRI MASJD

‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കിൽ പിന്നെ ഡൽഹി കേസ് എന്താണ്?’ ബാബ്റി വിധിക്കെതിരെ ശശി തരൂർ
ദേശീയം, വാര്‍ത്ത

‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കിൽ പിന്നെ ഡൽഹി കേസ് എന്താണ്?’ ബാബ്റി വിധിക്കെതിരെ ശശി തരൂർ

  ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട സി ബി ഐ കോടതി വിധിയെ പരിഹസിച്ച് ശശി തരൂർ എം പി. പള്ളി പൊളിച്ച കേസ് വിധിച്ച  ജഡ്ജിയുടെ വാദമനുസരിച്ച് അത് ആസൂത്രിതമല്ലെന്നായിരുന്നു. എന്നാൽ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ എന്നാണ് ശശി തരൂർ ചോദിക്കുന്നത്. അക്രമാസക്തരായ ആൾക്കൂട്ടത്തെ കൂടുതൽ പ്രകോപിപ്പിക്കുന്നത് കുറ്റകരമല്ലെങ്കിൽ ദില്ലി കലാപത്തോടനുബന്ധിച്ച് എടുത്ത കേസുകൾ പിന്നെ എന്താണെന്നും തരൂർ ചോദിക്കുന്നു ശശി തരൂരിൻ്റെ എഫ് ബി പോസ്റ്റ് ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകർക്കാൻ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കിൽ ദില്ലി കലാപത്തെ...
സമ്പൂർണ്ണചതിയെന്ന് യെച്ചൂരി ; അവിടെ പളളിയുണ്ടായിട്ടേയില്ലെന്ന് ഭൂഷൺ
ദേശീയം, വാര്‍ത്ത

സമ്പൂർണ്ണചതിയെന്ന് യെച്ചൂരി ; അവിടെ പളളിയുണ്ടായിട്ടേയില്ലെന്ന് ഭൂഷൺ

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ”നീതിയുടെ സമ്പൂര്‍ണ്ണ ചതി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ?ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സി.ജെ.ഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി!നാണക്കേട്” അദ്ദേഹം ട്വിറ്ററില്‍ എഴുതി. മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു ഇന്ത്യയിലെ പുതിയ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്ന...
മുൻവിധിപോലെ ഈ വിധിയും ; ബാബ്റി മസ്ജിദ് തകർത്തവരെ കോടതി കുറ്റവിമുക്തമാക്കുമ്പോൾ
Featured News, ദേശീയം, വാര്‍ത്ത

മുൻവിധിപോലെ ഈ വിധിയും ; ബാബ്റി മസ്ജിദ് തകർത്തവരെ കോടതി കുറ്റവിമുക്തമാക്കുമ്പോൾ

1992 ഡിസംബർ ആറു പോലെ തന്നെ ലോകചരിത്രത്തിൻ്റെ ഭാഗമാവുകയാണ് 2020 സെപ്തംബർ 30 ഉം. ബാബ്റി മസ്ജിദ് തകർത്ത കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തപ്പെട്ട മുതിർന്ന ബി ജെ പി നേതാക്കളുൾപ്പെടെ 32 പ്രതികളെയും ലഖ്നൗ സി ബി ഐ കോടതി വെറുതെ വിട്ടു. ബാബ്റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയ ബി ജെ പി നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി,  കല്യാൺ സിംഗ്, ഉൾപ്പെടെ 32 പ്രതികളും കുറ്റവിമുക്തരായതായി ലഖ്നൗ കോടതി ജഡ്ജി എസ് കെ യാദവ് വിധിച്ചു. ഇവർ ഗൂഡാലോചന നടത്തിയതിന് ശക്തമായ തെളിവില്ല എന്നതാണ് കോടതി കണ്ടെത്തിയത്. കൂടാതെ പള്ളി പൊളിക്കൽ ആസൂത്രിതമല്ലെന്നും ആകസ്മികമാണെന്നും 2000 പേജുള്ള വിധിന്യായത്തിൽ പറയുന്നു. ബാബ്റി പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി. പള്ളി പൊള...
‘ബാബ്റി മസ്ജിദ് തകർത്ത കേസ്’ ; സെപ്തം: 30 ന് വിധി, അദ്വാനിയടക്കം പ്രതികൾ
ദേശീയം, വാര്‍ത്ത

‘ബാബ്റി മസ്ജിദ് തകർത്ത കേസ്’ ; സെപ്തം: 30 ന് വിധി, അദ്വാനിയടക്കം പ്രതികൾ

  ബാബറി മസ്‌ജിദ് തകർത്ത കേസിൽ ഈ മാസം 30ന് കോടതി വിധി പറയും. ലഖ്നൗവിലെ പ്രത്യേകകോടതിയാണ് വിധി പറയുക. ബി ജെ പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി, മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്, ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങി 32 പേരാണ് കേസിലെ പ്രതികൾ. കേസിൽ വിചാരണ പൂർത്തിയാക്കി സെപ്തംബർ 30നുള്ളിൽ പ്രത്യേക കോടതി വിധി പുറപ്പെടുവിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സെപ്തംബർ 30 ന് അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതിയടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരാകണം. 1992 ഡിസംബർ ആറിനാണ് കർസേവ എന്ന പ്രചാരണ പദ്ധതിയിലൂടെ ഹിന്ദുത്വ വർഗീയവാദികൾ ബാബറി മസ്ജിദ് തകർത്തത്. പള്ളി തകർക്കപ്പെടുമ്പോൾ അദ്വാനിയും ജോഷിയും സ്ഥലത്തുണ്ടായിരുന്നു. ഇവർ ഗൂഢാലോചന നടത്തിയതായാണ് കേസ്. പള്ളി തകർക്കുന്നതിനുമുമ്പും പിൻപും ആയിരക്കണക്കിന് നിരപരാധികളുടെ രക്തം ചിന്തിയ നിരവധി കലാപങ്ങൾക്...
പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്
ദേശീയം, വാര്‍ത്ത

പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്

  അയോധ്യയിൽ നിലനിന്ന ബാബ്റി മസ്ജിദ് പൊളിച്ചത് നന്നായി എന്നും അതുകൊണ്ട് രാമക്ഷേത്രം യാഥാർഥ്യമായെന്നും വിവാദ പ്രസ്താതാവനയുമായി ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്. അന്ന് താൻ കൈക്കൊണ്ട തീരുമാനത്തിൽ അഭിമാനിക്കുന്നുവെന്നും കല്യാൺ പറഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമിപൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് സംഭവം നടക്കുന്ന സമയത്ത് യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിംഗിന്റെ പരാമര്‍ശം. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി വിധിയിലൂടെ അനുമതി നല്‍കിയിരുന്നു. അതേസമയം പള്ളി പൊളിച്ചത് ക്രിമിനല്‍ നടപടിയാണെന്ന കോടതിവിധിയില്‍ തീർപ്പ് കല്പിച്ചിരുന്നു. ബാബരി മസ്ജിദ് പൊളിക്കാന്‍ ഒത്തുകൂടിയ കര്‍സേവര്‍ക്കെതിരെ മജിസ്‌ട്രേറ്റ് വെടിവെപ്പിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും ഉത്തരവ് നല്‍കാനുള്ള അപേ...
ബാബ് റി മസ്ജിദ് തകർക്കൽ പുന:രാവിഷ്കരിച്ച് ആർ എസ് എസ് നേതാവിൻ്റെ സ്കൂൾ
ദേശീയം, വാര്‍ത്ത

ബാബ് റി മസ്ജിദ് തകർക്കൽ പുന:രാവിഷ്കരിച്ച് ആർ എസ് എസ് നേതാവിൻ്റെ സ്കൂൾ

ആർ എസ് എസ് നേതാവിന്റെ സ്കൂളിൽ ബാബ്റി മസ്ജിദ് തകർക്കുന്ന ദൃശ്യം പുന:രാവിഷ്ക്കരിച്ച് സ്കൂൾ അധികൃതർ. സ്കൂളിൻ്റെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയുടെ വീഡിയോയെ വിമർശിച്ചുകൊണ്ട് ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം ബാംഗലുരുവിലെ ആർ എസ് എസ് നേതാവിൻ്റെ ഉടമസ്ഥതയുള്ള സ്കൂളിലാണു ഈ ദൃശ്യം പുന:രാവിഷ്കരിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് ദൃശ്യത്തിൻ്റെ കൂറ്റൻ ബോർഡ് ഉയർത്തിവെച്ചിരിക്കുന്നു. പിന്നണിയിൽ 1992 ബാബറി മസ്ജിദ് തകർക്കലിൻ്റെ സമയത്തെ ആരവങ്ങളും കേൾക്കാം. സ്കൂൾ വിദ്യാർഥികൾക്ക് ആജ്ഞ നൽകുകയും വെള്ളയും കാവിയും അണിഞ്ഞ  വിദ്യാർഥികൾ സംഘമായി ഓടിയടുത്ത് പ്രതീകാകാത്മകമായി മസ്ജിദ് തകർക്കുന്നതാണു ദൃശ്യം. വിദ്യാർഥികൾ ഈ മസ്ജിദിൻ്റെ കൂറ്റൻ ചിത്രം പൊളിച്ചു താഴെയിട്ട ശേഷം `ജയ് ശ്രീറാം` 'ബോലോ ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി സദാനന്ദഗൗഡ കൂടി ...