Friday, September 17

Tag: demonetization

20 രൂപയ്ക്കും പുതിയ നോട്ടുകൾ വരുന്നു
ദേശീയം, വാര്‍ത്ത

20 രൂപയ്ക്കും പുതിയ നോട്ടുകൾ വരുന്നു

പഴയ 20 രൂപ നോട്ടുകൾ നിലനിർത്തികൊണ്ട് തന്നെ പുതിയ 20 രൂപ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു. എല്ലോറ ഗുഹകളുടെ ചിത്രമാലേഖനം ചെയ്തിരിക്കുന്ന പുതിയ 20 രൂപ നോട്ട് പച്ചകലർന്ന മഞ്ഞ നിറത്തിലായിരിക്കും പുറത്തിറങ്ങുക. റിസർവ് ബാങ്ക് ഗവർണ്ണർ ശക്​തി കാന്ത ദാസിൻെറ ഒപ്പോടുകൂടിയ പുതിയ 20 രൂപ നോട്ട് മഹാത്​മാ ഗാന്ധി (ന്യൂ) സീരീസിലുൾപ്പെടുത്തിയാണ്​ ഇറക്കുന്നത്. 63 മില്ലീ മീറ്റർ X 129 മില്ലീമീറ്റർ ആൺ നോട്ടിന്റെ വശങ്ങളുടെ അളവ്. നേരത്തെ കാഴ്ചയില്ലാത്തവർ പഴയ സീരീസിലുള്ള നോട്ടുകൾ നിലനിർത്തി പുതിയ നോട്ടുകൾ ഇറക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരേ സമയം രണ്ട് ടൈപ്പ് നോട്ടുകൾ ഇറക്കുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പുതിയ നോട്ടുകൾ എളുപ്പം തിരിച്ചറിയാൻ സാധിക്കാത്തതുമാണെന്നായിരുന്നു ഇവരുടെ പരാതി. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ https://prathipaksham.in/...
നോട്ട് നിരോധനം തൊഴിൽ നഷ്ടപെടുത്തിയിട്ടില്ല; നരേന്ദ്ര മോദി
ദേശീയം, വാര്‍ത്ത

നോട്ട് നിരോധനം തൊഴിൽ നഷ്ടപെടുത്തിയിട്ടില്ല; നരേന്ദ്ര മോദി

2016ലെ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപെട്ടുവെന്ന പഠനങ്ങളെ നരേന്ദ്ര മോദി തള്ളിക്കളഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തിൽ അധികമായി എന്ന റിപ്പോർട്ടുകളും മോദി തള്ളിക്കളഞ്ഞു. നോട്ട് നിരോധനമെന്ന വലിയ തീരുമാനത്തെ ഇടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവരുടെ വാദമാണിതെന്നും മോദി കുറ്റപ്പെടുത്തി. ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി മോദി തൊഴിലില്ലായ്മ വിഷയത്തില്‍ പ്രതികരിച്ചത്. കള്ളപ്പണത്തിന്‍റെ ഒഴുക്ക് നോട്ട് നിരോധനം തടഞ്ഞുവെന്നും ആളുകളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടന്നും മോദി അവകാശപ്പെട്ടു. 50,000 കോടിയുടെ കള്ളപണം നോട്ട് നിരോധനത്തിലൂടെ പിടിച്ചെടുത്തുവെന്നും മൂന്ന് ലക്ഷം കടലാസ് കമ്പനികള്‍ പൂട്ടിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ബിസിനസ് രംഗം ശുദ്ധമായെന്നും നികുതി വരുമാനം വര്‍ധിച്ചെന്നും മോദി പറഞ്ഞു. അസിം പ്രേംജി സര്‍വകലാശാലയിലെ സെ...
ഒരു തവണ കൂടി ബിജെ പി അധികാരത്തിൽ വന്നാൽ സംഭവിക്കാവുന്നത്. രഘു നന്ദനൻ എഴുതുന്നു
Featured News, കാഴ്ചപ്പാട്, രാഷ്ട്രീയം

ഒരു തവണ കൂടി ബിജെ പി അധികാരത്തിൽ വന്നാൽ സംഭവിക്കാവുന്നത്. രഘു നന്ദനൻ എഴുതുന്നു

ഭാരതീയ ജനതാ പാർട്ടി ഇനിയും അധികാരത്തിൽ വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ഉത്തരേന്ത്യൻ മാധ്യമങ്ങൾ ചർച്ചചെയ്തു തുടങ്ങി.നിലവിലെ അവസ്ഥയുടെ പിന്തുടർച്ചതന്നെയാണുണ്ടാകാൻ പോകുന്നതെന്നുള്ള വിലയിരുത്തലാണുള്ളത്. മുസ്ലിം - ദളിത് അവസ്ഥ, തൊഴിലില്ലായ്മ, സാമ്പത്തികവളർച്ച നിരക്ക്, കാർഷിക രംഗത്തെ മാന്ദ്യം, ഇവയെല്ലാം എങ്ങനെയാകുമെന്നുള്ള വിലയിരുത്തലാണുള്ളത്. തെരെഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കാനുള്ള സാധ്യത. ബി ജെപിയുടെ നിലവിലെ എം പിയായ സാക്ഷി മഹാരാജ് ഈ തെരെഞ്ഞെടുപ്പ് വേളയിലാണ് ഇന്ത്യൻ ജനാധിപത്യത്തിലെ അവസാന തെരെഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് പറഞ്ഞത്. പാർട്ടി അനുയായികൾക്ക് വേണ്ടി സംഘടിപ്പിച്ച യോഗത്തിലാണ് മോഡി ഇനിയും അധികാരത്തിൽ വന്നാൽ ഇലക്ഷൻ പ്രക്രിയ ഇനിയുണ്ടാകില്ലായെന്നു സാക്ഷി മഹാരാജ്  പ്രഖ്യാപിച്ചത്. സാക്ഷി മഹാരാജിന്റെ വാക്കുകൾ നിരാകരിച്ചാൽ പോലും ബി ജെ പി അധ്യക്ഷനായ അമിത് ഷാ പറഞ്ഞതുകൂടി ഓർമ്മിക്കേണ്ടത...
മോദി ഭരണത്തിൽ രണ്ട് വർഷത്തിനിടെ തൊഴിൽ നഷ്ടപെട്ടത് 50 ലക്ഷം പേർക്ക്
ദേശീയം, വാര്‍ത്ത

മോദി ഭരണത്തിൽ രണ്ട് വർഷത്തിനിടെ തൊഴിൽ നഷ്ടപെട്ടത് 50 ലക്ഷം പേർക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികലമായ ഭരണനയങ്ങൾ കൊണ്ട് രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ 50 ലക്ഷം തൊഴിലുകൾ നഷ്ടപെട്ടുവെന്ന കണക്കുകൾ പുറത്ത്. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദി ഇത്രയധികൾ തൊഴിലുകൾ നഷ്ടപെടുത്തുകയാണുണ്ടായത്. ബാംഗ്ളൂർ അസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് തൊഴിൽ നഷ്ടത്തെ സംബന്ധിച്ച വിവരങ്ങളുള്ളത്. 2016 നവംബറില്‍ അർദ്ധരാത്രിയിൽ കള്ളപ്പണം പിടിക്കാനെന്ന പേരിൽ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമാണ് തൊഴില്‍ കുറയുന്ന സാഹചര്യമുണ്ടായതെന്നും എന്നാല്‍ നോട്ട് അസാധുവാക്കലിന് തൊഴില്‍ നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും സ്റ്റേറ്റ് വര്‍ക്കിങ് ഇന്ത്യ-2019 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി നഷ്ടപ്പെടുതിന് നോട്ട് അസാധുവാക്കല്‍ കാരണമാകുകയോ ആകാതിരിക്കുകയോ ചെയ്തിട്ടു...
ബനാന റിപ്പബ്ലിക്കിലെ മാധ്യമങ്ങൾ നിശബ്ദരാണ്; ആരാണ് അവരെ നിശബ്ദരാക്കിയത്?
Editors Pic, Featured News, ദേശീയം, പ്രതിപക്ഷം, വാര്‍ത്ത, വീക്ഷണം

ബനാന റിപ്പബ്ലിക്കിലെ മാധ്യമങ്ങൾ നിശബ്ദരാണ്; ആരാണ് അവരെ നിശബ്ദരാക്കിയത്?

മുപ്പത് ലക്ഷം കോടി രൂപയിൽ താഴെ മാത്രമാണ് ജനസംഖ്യയിൽ ലോകത്ത് രണ്ടാമത് നിൽക്കുന്ന ഇന്ത്യ എന്ന രാജ്യത്തിന്റെ വാർഷിക ബഡ്ജറ്റ്. എന്നാൽ അതിന്റെ പത്തിൽ ഒരു ശതമാനം അതായത് മൂന്ന് ലക്ഷം കോടി രൂപ (30,00,00,00,00,000) ഭരണത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി അഴിമതി നടത്തി എന്നത് ആ രാജ്യത്തെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വാർത്ത പോലും അല്ലാതാകുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? മൂന്ന് ലക്ഷം കോടി രൂപയുടെ അഴിമതി ബിജെപി നേതൃത്വം കൃത്യമായി പറഞ്ഞാൽ അമിത് ഷാ നേരിട്ട് നടത്തി എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയകക്ഷിയാണ്. കോൺഗ്രസ് ഏറെ നാൾ ഭരണത്തിൽ ഇരുന്ന ഒരു പാർട്ടിയാണ്. ആ പാർട്ടിയാണ് ഇത്രവലിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യത്തെ വിവിധ വകുപ്പുകൾ കോൺഗ്രസ് ഭരണത്തിൽ കൈകാര്യം ചെയ...
മൂന്ന് ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണം വാർത്തയാക്കാതെ ദേശീയ മാധ്യമങ്ങൾ
Featured News, ദേശീയം, വാര്‍ത്ത

മൂന്ന് ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണം വാർത്തയാക്കാതെ ദേശീയ മാധ്യമങ്ങൾ

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി എന്ന മുഖവരയോടെ കോൺഗ്രസ് പുറത്തുവിട്ട നോട്ട് നിരോധനത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ തെളിവുകൾ വാർത്തയാക്കാതെ ദേശീയ മാധ്യമങ്ങൾ. എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ കോൺഗ്രസിന്റെ ആരോപണങ്ങൾക്കും പുറത്തുവിട്ട തെളിവുകൾക്കും വേണ്ടത്ര പ്രാധാന്യം നൽകിയില്ല. എൻഡിടിവി പേരിനെങ്കിലും കോൺഗ്രസ് ഉന്നയിച്ച അഴിമതിയാരോപണം വാർത്തയാക്കിയപ്പോൾ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും പേരിന് പോലും കോൺഗ്രസിന്റെ ആരോപണം വാർത്തയാക്കാൻ തുനിഞ്ഞില്ല. ദേശീയ മാധ്യമങ്ങളുടെ മലയാളം പതിപ്പുകൾ ഉൾപ്പടെ നോട്ട് നിരോധനത്തിന്റെ അഴിമതി വാർത്തകൾ മുക്കുന്നതിൽ ദേശീയ മാധ്യമങ്ങളോടൊപ്പം നിന്നു. ദേശീയ മാധ്യമങ്ങൾ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകൾ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ പോലും വാർത്തയാക്കുകയില്ല എന്നത് കൃത്യമായി കപിൽ സിബൽ തന്നെ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി. നിങ്ങളുടെ ചാനൽ ഇത് ക...
മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ കറൻസികൾ; നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് കോൺഗ്രസ്
ദേശീയം, വാര്‍ത്ത

മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ കറൻസികൾ; നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് കോൺഗ്രസ്

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനത്തിലൂടെ നടന്നതെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. നരേന്ദ്രമോദി സർക്കാർ നോട്ട് അസാധുവാക്കുന്നതിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് രാജ്യത്ത് എത്തിച്ചുവെന്നും വ്യോമസേനയുടെ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്നും കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുൽ രത്‌രേക്കർ ഇത് പറഞ്ഞതായും കോൺഗ്രസ് നേതാവ് കപിൽ സിബൽ വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉന്നയിച്ചത്. പണത്തിന്റെ കൈമാറ്റം നിയന്ത്രിച്ചിരുന്നത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആയിരുന്നെന്നനും ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിനൽകിഎന്നും കോൺഗ്രസ് ആരോപിക്കുന്നു. റിസർവ് ബാങ്കുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ ഡിപാർട്മെന്റുകളിൽ...
എടിഎം ക്യൂവിൽ നിന്ന് മരിച്ചാൽ കുറ്റം നോട്ട് നിരോധനത്തിനാണോ?: കുമ്മനം രാജശേഖരൻ
കേരളം, വാര്‍ത്ത

എടിഎം ക്യൂവിൽ നിന്ന് മരിച്ചാൽ കുറ്റം നോട്ട് നിരോധനത്തിനാണോ?: കുമ്മനം രാജശേഖരൻ

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എടിഎം ക്യൂവിൽ നിന്ന് ആളുകൾ മരിച്ചയാൾ കുറ്റം നോട്ട് നിരോധനത്തിനാണോ എന്ന് തിരുവനന്തപുരം ലോക്സഭാ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് ലൈവിൽ എന്ന പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുമ്പോഴാണ് കുമ്മനം രാജശേഖരൻ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് വന്നത്. നോട്ട് നിരോധനത്തിന്റെ നേട്ടങ്ങൾ ബിജെപി എന്ത്കൊണ്ട് പ്രചാരണവിഷയമാക്കുന്നിലെന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയിൽ ആണ് കുമ്മനം നോട്ട് നിരോധനം മൂലമുള്ള കൊലകളെ ന്യായികരിച്ചുകൊണ്ട് സംസാരിച്ചത്. "നോട്ട് നിരോധനത്തെ കുറിച്ചും ജിഎസ്ടിയെ കുറിച്ചുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോൾ പ്രസംഗിക്കുമ്പോഴും പറയാറുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി ഇനത്തിൽ ഉണ്ടായിരിക്കുന്ന വൻവർദ്ധനവിനെ കുറിച്ച് ആരും പറയുന്നില്ല. ഇവിടെയുണ്ടായിരുന്ന പണം അക്കൗണ്ടഡായി എന്നതാണ്. അതിനകത്തെ ഏറ്റവും വലിയ നേട്ടം അതാണ്. ആ പണത്ത...
രാജ്യത്ത് വിവരാവകാശത്തിനെന്തു സംഭവിക്കുന്നു!
Featured News, കാഴ്ചപ്പാട്, ദേശീയം, വാര്‍ത്ത

രാജ്യത്ത് വിവരാവകാശത്തിനെന്തു സംഭവിക്കുന്നു!

2014ൽ ഭാരതീയ ജനതാപാർട്ടി ഗവണ്മെൻ്റ് അധികാരത്തിൽ വന്നപ്പോൾ  സാധാരണ പൗരനു നൽകിയ ഒരു ഉറപ്പുണ്ട്, അത് പൊതു പ്രവർത്തനത്തിലെ സുതാര്യതയായിരുന്നു. ബി ജെ പിയുടെ കടുത്ത വിമർശകർപോലും ഇതിൽ അല്പം പ്രതീക്ഷ വച്ചിരുന്നു. എന്നാൽ അഞ്ചു വർഷമെത്തുമ്പോഴുള്ള  സംഭവ ഗതികൾ പരിശോധിക്കുമ്പോൾ ഇതെത്രമാത്രം എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. 1923ലെ കൊളോണിയൽ അവക്ഷിപ്തമായ  ഔദ്യോഗിക രേഖകളുടെ രഹസ്യസ്വഭാവം സംബന്ധിച്ച നിയമമാണ് 2005ൽ മന്‍മോഹൻ സർക്കാർ വിവരാവകാശപദവി നൽകി പരിഷ്കരിച്ചത്. ഇതനുസരിച്ച് രാജ്യത്തെ ഏതൊരു പൗരനും ഗവണ്മെൻ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളെപ്പറ്റിയും അറിയുവാനുള്ള അവകാശമാണു ലഭിച്ചത്. എന്നാൽ, നിലവിലെ അവസ്ഥയിൽ വിവരാവകാശനിയമത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഭരണാധികാരികൾ തന്നെയാണ്. അവർ ഏതു രീതിയിലും അതടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അതായത് നികുതി നൽകികൊണ്ടിരിക്കുന്ന സാധാരണ പൗരന്മാരുടെ അവകാശത്തെ നി...
ആർ ബി ഐ യ്ക്ക് മുകളിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുന്നു       തോമസ് ഐസക്ക്
കേരളം, രാഷ്ട്രീയം, വാര്‍ത്ത

ആർ ബി ഐ യ്ക്ക് മുകളിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുന്നു തോമസ് ഐസക്ക്

റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിനു മുകളിലെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നു കയറ്റമാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചതെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്നാണ് ഈ രാജി തെളിയിക്കുന്നത്.  നോട്ടുനിരോധനുവമായി ബന്ധപ്പെട്ടാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. ‘റിസര്‍വ് ബാങ്കിനെ പരിപൂര്‍ണ്ണമായി കേന്ദ്ര സര്‍ക്കാരിന്റെ വരുതിയില്‍ വരുത്താനുള്ള നീക്കമാണ് കുറച്ചു കാലമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. എന്നാൽ റിസർവ് ബാങ്ക് പലപ്പോഴും മാപ്പു സാക്ഷിയാകുകയായിരുന്നു. നോട്ടു നിരോധന സമയത്ത് ഒരു മൂന്ന് നാല് ലക്ഷം കോടി രൂപ തിരിച്ചു വരില്ലെന്നും, അപ്പോള്‍ ആര്‍.ബി.ഐയുടെ ബാധ്യത അത്രയും കുറയുകയും കരുതൽ കൂടുകയും ചെയ്യുമെന്നും കേന്ദ്രം കരുതി, ആ പണം കേന്ദ്ര സര്‍ക്കാ...