Monday, January 25

Tag: donald trump

ട്രംപ് നാണംകെട്ട പ്രസിഡന്റാകുന്നു ; ഇംപീച്ച്മെൻ്റ് പ്രമേയം പാസായി, ഇനി വിചാരണ
അന്തര്‍ദേശീയം, വാര്‍ത്ത

ട്രംപ് നാണംകെട്ട പ്രസിഡന്റാകുന്നു ; ഇംപീച്ച്മെൻ്റ് പ്രമേയം പാസായി, ഇനി വിചാരണ

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്മെൻ്റ് പ്രമേയം അംഗീകരിച്ചു. ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പ്രതിനിധികളുൾപ്പെടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ജനപ്രതിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിലാണ് പ്രമേയത്തിൽ തീരുമാനമായത്. 197നെതിരെ 232 നാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഡെമോക്രാറ്റുകൾക്ക് പുറമെ 10 റിപ്പബ്ലിക്കൻ അംഗങ്ങളാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ. കഴിഞ്ഞ ആഴ്ച യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്...
തെളിവുകളുമായി ട്രംപിനെതിരെ ഇംപീച്ച്മെൻ്റ് പ്രമേയം അവതരിപ്പിച്ചു
അന്തര്‍ദേശീയം, വാര്‍ത്ത

തെളിവുകളുമായി ട്രംപിനെതിരെ ഇംപീച്ച്മെൻ്റ് പ്രമേയം അവതരിപ്പിച്ചു

  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയവുമായി യു.എസ് ജനപ്രതിനിധി സഭ. കലാപത്തിന് പ്രേരണ നല്‍കിയെന്ന് തെളിവുകളോടെയാണ് ഡെമോക്രാറ്റുകൾ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച യു.എസ് ക്യാപിറ്റോളിലുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തിന് പ്രേരണ നല്‍കിയതിന് പിന്നില്‍ ട്രംപ് ആണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതായുള്ള നിരന്തര വാദവും ജനുവരി ആറിന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗവും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോബൈഡന്‍ അധികാരമേറ്റെടുത്ത് നൂറ് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയുള്ളൂ...
ട്രംപിന്റെ ഭീകരപ്രവർത്തനം നൽകുന്ന പാഠങ്ങൾ ; എം വി  ബിജുലാൽ എഴുതുന്നു
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

ട്രംപിന്റെ ഭീകരപ്രവർത്തനം നൽകുന്ന പാഠങ്ങൾ ; എം വി ബിജുലാൽ എഴുതുന്നു

ഭരണകൂടത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള പങ്കാളിത്തം ഗൗരവമായ വിഷയമായി നാസി ജർമ്മനിയുടെ അധികാരകേന്ദ്രീകരണത്തിലേക്കും അതുവഴിയുണ്ടായ സമഗ്രമായ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പശ്ചാത്തലങ്ങളിലുമാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ന് ജർമ്മനിയടക്കമുള്ള പല പാശ്ചാത്യരാജ്യങ്ങളിലും അതുപോലെ മറ്റു ഭൂഖണ്ഡങ്ങളിലെ മിക്ക രാജ്യങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ വിവിധവർഗ്ഗസ്വത്വങ്ങളിൽ നിന്നും എന്ന തത്വം അനുസരിച്ചാണ് പലപ്പോഴും ജനാധിപത്യ പ്രക്രിയ പുരോഗമിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് വ്യക്തമായ ജനസമ്മതി ഉണ്ട് എന്നത് വോട്ടിങ് ശതമാനത്തിന്റെ കണക്കുവഴിയാണ് തീരുമാനിക്കപ്പെടുന്നത്. ഈ പുത്തൻ പരീക്ഷണത്തിന് കാര്യമായ ദൗര്ബല്യങ്ങളുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദേശരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ എങ്ങനെയാണ് ചില പ്രത്യേക താല്പര്യങ്ങളെയോ ആശയങ്ങളെയോ വിഭാഗങ്ങളെയോ മാത്രം പ്ര...
‘കറുത്തവർ അക്രമത്തിനിറങ്ങിയിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കുമോ നേരിടുന്നത്’ ചോദ്യവുമായി ജോ ബൈഡൻ
അന്തര്‍ദേശീയം, വാര്‍ത്ത

‘കറുത്തവർ അക്രമത്തിനിറങ്ങിയിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കുമോ നേരിടുന്നത്’ ചോദ്യവുമായി ജോ ബൈഡൻ

യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെത്തുടർന്നു ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമത്തിനെതിരെ രൂക്ഷവിമര്ശവനവുമായി നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ട്രംപ് അനുകൂലികൾ നടത്തിയ അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ക്യാപ്പിറ്റോളിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് പോലൊരു സംഭവം കറുത്ത വംശജരാണ് നടത്തിയിരുന്നതെങ്കിൽ ഇങ്ങനെ ആയിരുന്നോ നേരിടുക എന്ന ചോദ്യവും ബൈഡൻ ഉന്നയിച്ചു വ്യാപകമായ അക്രമം ആരംഭിച്ച് ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ പെൻസിൽവാനിയ സർലകലാശാലയിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥിയായ എന്റെ പേരക്കുട്ടി ഫിന്നഗൻ ബൈഡനിൽ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു. ലിങ്കൺ സ്മാരകത്തിന്റെ പടികളിൽ കറുത്ത വംശജരുടെ പ്രതിഷേധത്തെ സായുധരായ സൈന്യം നേരിടുന്ന ചിത്രമായിരുന്നു അത്. അതാണ് ബൈഡനെ ചിന്തിപ്പിച്ചത്. ക്യാപ്പിറ്റോളിൽ ഇന്നലെ പ്രതിഷേധിച്ചവർ ഒരു കൂട്ടം ബ്ലാക്ക് ലൈവ്‌സ് മാറ്റർ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രതിഷേധക്കാ...
യു എസിൽ ട്രംപിൻ്റെ വിജയത്തിനായി വൈസ് പ്രസിഡൻ്റിൻ്റെ കൂറുമാറ്റം
അന്തര്‍ദേശീയം, വാര്‍ത്ത

യു എസിൽ ട്രംപിൻ്റെ വിജയത്തിനായി വൈസ് പ്രസിഡൻ്റിൻ്റെ കൂറുമാറ്റം

യു എസിൽ ഇന്ന് ജനുവരി 5 ന് നടക്കുന്ന നിർണായകമീറ്റിംഗിൽ വൈസ് പ്രസിഡൻറിൻ്റെ കൂറുമാറ്റം. തെരഞ്ഞെടുപ്പിലെ ഒടുവിലത്തെ നടപടിയായ ഇലക്ടറൽ വോട്ട് എണ്ണുന്ന സഭയായ കോൺഗ്രസിൽ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നിലപാടിൽ അപ്രതീക്ഷിത മലക്കം മറിച്ചിലാണുണ്ടായിരിക്കുന്നത്. ഈ സംഭവത്തോടെ  നാളെ ഡിസംബർ 6 ന് നടക്കുന്ന ഇലക്ടറൽ വോട്ടെണ്ണൽ നിർണായകമാകും. നേരത്തെ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച പെൻസാണ് ഇപ്പോൾ ട്രംപിനെ പിന്തുണക്കുന്നവരുടെ കൂടെ നിൽക്കുമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.. ഒടുവിലാണ് പ്രശ്നത്തിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ ഒരു ഡസനോളം സെനറ്റർമാരാണ് ഇലക്ടറൽ വോട്ടുകൾ തള്ളിക്കളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ വോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിന് മണിക്കൂറുകൾ മാത്രം അവശ...
2020 ഇന്ത്യൻ ജനാധിപത്യം പൗരൻമാരെ നോക്കിയ വിധം രഘുനന്ദൻ എഴുതുന്നു.
CORONA, Editors Pic, Featured News, ദേശീയം, രാഷ്ട്രീയം

2020 ഇന്ത്യൻ ജനാധിപത്യം പൗരൻമാരെ നോക്കിയ വിധം രഘുനന്ദൻ എഴുതുന്നു.

ഇന്ത്യ അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോയ വര്ഷം എന്ന് വിളിക്കാം 2020 നെ. രാഷ്ട്രീയപരമായ നിരുത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഒരു വശത്തെങ്കിൽ മറ്റേതൊരു ലോകരാജ്യത്തെയും പോലെ ഇന്ത്യയും കോവിഡിന്റെ പിടിയിൽ അമർന്നു കഴിയുന്ന ദയനീയ അവസ്ഥയായിരുന്നു മറുവശത്ത്. 2020 പിറക്കുമ്പോൾ തന്നെ ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും മുർദ്ധന്യമായ അവസ്ഥയിൽ ഭരണാധികാരികളാൽ പരിക്കേൽക്കുകയായിരുന്നു. പൗരത്വ ബില്ലിനെതിരെ ക്യാംപസുകളും പൊതു ജീവിതവും ശക്തമായ സമരപരിപാടികളായിലായിരുന്നു അന്ന്. നിരവധി വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ജയിലിലടയ്ക്കപ്പെട്ടു തെരുവുകളിൽ പരിക്കേറ്റു വീണു. അതി ഹൈന്ദവ വികാരം പോലീസ് വേഷങ്ങളിൽ പോലും പ്രതിഷേധിക്കുന്നവരോട് ഏറ്റുമുട്ടി. ഡൽഹിയിൽ നിന്നും അപ്പോഴും പ്രതികരണം നിശബ്ദമായിരുന്നു. ഏതാണ്ട് ജനുവരി അവസാനം കോവിഡ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യ...
ട്രമ്പിന്റെ  നാല് വര്‍ഷക്കാലം സമ്പന്നര്‍ക്ക് സുവര്‍ണ കാലം
അന്തര്‍ദേശീയം

ട്രമ്പിന്റെ നാല് വര്‍ഷക്കാലം സമ്പന്നര്‍ക്ക് സുവര്‍ണ കാലം

ട്രംപ് അമേരിക്ക ഭരിച്ച നാല് വര്‍ഷക്കാലം സമ്പന്നര്‍ക്ക് സുവര്‍ണ കാലമായിരുന്നുവെന്നുള്ള വെളിപ്പെടുത്തലുണ്ടായിരിക്കുന്നു.. 2016ല്‍ ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ആസ്തിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ പത്ത് മഹാകോടീശ്വരന്മാരുടെ പട്ടിക ഫോബ്‌സ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇ കൊമേഴ്‌സ് രംഗത്തെ ആഗോള ഭീമനായ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ആണ് ഇതിൽ മുമ്പൻ. 2020 ഒക്ടോബര്‍ 19 വരെയുളള കണക്കുകള്‍ പ്രകാരം 189 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. സ്‌പേസ് എക്‌സ് സിഇഒ ആയ എലന്‍ മസ്‌ക് ആണ് പട്ടികയിലെ രണ്ടാമന്‍. മസ്‌കിന്റെ ആകെ ആസ്തി 90 ബില്യണ്‍ ഡോളറാണ്. 2016 മുതല്‍ 79 ബില്യണ്‍ ഡോളറാണ് ആസ്തിയിലുണ്ടായിരിക്കുന്ന വര്‍ധനവ്. മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒ ആയ സ്റ്റീവ് ബാള്‍മര്‍ ആണ് മൂന്നാമത്. 73 ബില്യണ്‍ ആകെ ആസ്തിയുളള ബാള്‍മറിന് 2016ലെ തിരഞ്ഞെടുപ്പിന് ശേഷം മുതല്‍ 44 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ...
പരാജയം രുചിച്ച ട്രംപ്  ചൈനക്കെതിരെ കടുത്ത നടപടിയുമായി  രംഗത്ത്
അന്തര്‍ദേശീയം, വാര്‍ത്ത

പരാജയം രുചിച്ച ട്രംപ് ചൈനക്കെതിരെ കടുത്ത നടപടിയുമായി രംഗത്ത്

  തെരഞ്ഞെടുപ്പ് പരാജയം രുചിച്ചതിനു പിന്നാലെ ചൈനക്കെതിരെ നടപടിയെടുത്ത് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൈനീസ് സൈന്യത്തിനു സഹായകരമാകുന്ന തരത്തിലുള്ള എല്ലാ നിക്ഷേപങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ട്രംപ് ഉത്തരവ് ഇറക്കി. ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളിൽ മുതൽമുടക്കുന്നതിൽനിന്ന് അമേരിക്കൻ പൗരന്മാരെ വിലക്കിക്കൊണ്ടുളള ഉത്തരവ് ജനുവരി 11 മുതൽ പ്രാബല്യത്തിലാകും. നടപടി ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്. ചൈനീസ് സൈന്യത്തിന്റെ വികസനത്തിനും നവീകരണത്തിനും സഹായകരവും യുഎസ് സുരക്ഷയ്ക്കു നേരിട്ട് ഭീഷണിയാകുകയും ചെയ്യുന്ന 31 ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ടാണു നടപടി. സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വാവെയ്, പ്രമുഖ വിഡിയോ നിരീക്ഷണ ഉപകരണ നിർമാതാക്കളായ ഹിക്ക്‌വിഷൻ എന്നീ കമ്പനികളും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചൈന ടെലികോം, ചൈന മൊബൈൽ എന്നീ കമ്പനികൾക്കും ഉത്തരവ് ബാധകമാണെന്നും വി...
യു എസിൽ  ട്രംപ് അനുകൂലികൾ വ്യാപക അക്രമം അഴിച്ചുവിടുന്നു
അന്തര്‍ദേശീയം, വാര്‍ത്ത

യു എസിൽ ട്രംപ് അനുകൂലികൾ വ്യാപക അക്രമം അഴിച്ചുവിടുന്നു

അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഡോണൾ‍‍‍‍‍‍ഡ് ട്രംപ് അനുകൂലികളുടെ പ്രതിഷേധവും അക്രമവും വ്യാപകമാകുന്നു. ട്രംപിന്റെ നൂറുകണക്കിന് അനുയായികൾ ആയുധങ്ങളുമായി അരിസോനയിലെ ഫീനിക്സിൽ പ്രതിഷേധറാലി നടത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഎസ് മാധ്യമങ്ങൾ ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു. ജോ ബൈ‍ഡൻ‌ വിജയിച്ച അരിസോനയിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ചിലരുടെ വോട്ടുകൾ ഉദ്യോഗസ്ഥർ മനഃപൂർവം അസാധുവാക്കിയെന്നാണ് റിപ്പബ്ലിക്കൻസിന്റെ ആരോപണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും സംരക്ഷിക്കുന്നതിനായി പൊലീസ് കെട്ടിയ വേലി പൊളിക്കുമെന്ന് പ്രതിഷേധക്കാർ ഭീഷണി മുഴക്കിയതോടെ ശനിയാഴ്ച സംഘർഷം രൂക്ഷമായി. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കരുതെന്നും പ്രസിഡന്റിനെ സംരക്ഷിക്കുന്നതിനായി നിയമ വിദ്യാർഥികൾ ഉൾപ്പെടെ മുന്നോട്ടുവരണമെന്നും ...
തിരിച്ചടി ; അട്ടിമറി ആരോപിച്ച് സമർപ്പിച്ച കേസ് കോടതി തള്ളി
അന്തര്‍ദേശീയം, വാര്‍ത്ത

തിരിച്ചടി ; അട്ടിമറി ആരോപിച്ച് സമർപ്പിച്ച കേസ് കോടതി തള്ളി

യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്നാരോപിച്ച് കോടതിയെ സമീപിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജോര്‍ജിയയിലും മിഷിഗണിലും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന് ആരോപിച്ച് തോൽവി ഭയന്ന് ട്രംപ് നല്‍കിയ കേസ് യു.എസ് പരമോന്നത കോടതികള്‍ തള്ളി. ബാലറ്റിലൂടെ നേരിട്ട് രേഖപ്പെടുത്താത്ത മിഷിഗണിലെ വോട്ടുകള്‍ എണ്ണുന്നത് നിര്‍ത്തിവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിയയില്‍ നിയമവിരുദ്ധമായി വന്ന ബാലറ്റുകള്‍ പോലും എണ്ണുന്നുവെന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ ആരോപണം. വൈകി എത്തിയ 53 ബാലറ്റുകള്‍ എണ്ണിയെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്. പ്രാദേശിക വോട്ടെണ്ണല്‍ പ്രക്രിയയില്‍ മിഷിഗണ്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് ഇടപെടാനാവില്ലെന്ന് കാണിച്ച് മിഷിഗണ്‍ കോര്‍ട്ട് ഓഫ് ക്ലെയിംസ് ജഡ്ജി സിന്തിയ സ്റ്റീഫന്‍സ് കേസ് തള്ളി. ആരോപണവിധേയമെന്ന് ട്രംപ് അവകാശപ്പെടുന്ന ബാ...