Wednesday, July 15

Tag: economic crisis

‘മദ്യപാനികൾക്ക് ഇരുട്ടടി’ ; കേരളം ഡൽഹി മോഡലിൽ കോവിഡ് സെസ് ഏർപ്പെടുത്തുമോ ?
കേരളം, വാര്‍ത്ത

‘മദ്യപാനികൾക്ക് ഇരുട്ടടി’ ; കേരളം ഡൽഹി മോഡലിൽ കോവിഡ് സെസ് ഏർപ്പെടുത്തുമോ ?

മദ്യപാനികളെ ഞെട്ടിച്ചു ഡൽഹി സർക്കാർ ഭീമമായി വില വർധിപ്പിച്ച നടപടി കേരളം പോലുള്ള സംസ്ഥാനങ്ങൾ പിന്തുടരുമോ എന്ന ആശങ്കയിലാണ് ബെവ്‌കോ ക്യൂ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ള സമൂഹം. ഡൽഹിയിൽ മദ്യപസമൂഹത്തിനു ഇരുട്ടടി നൽകിക്കൊണ്ട് അരവിന്ദ് കെജ്‌രിവാൾ സർക്കാർ 70 ശതമാനമാണ് വില വർധിപ്പിച്ചത്. അതായത് 1000 രൂപവിലയുള്ള മദ്യത്തിന് ഇനി ഡൽഹിയിൽ 1700 രൂപ നൽകേണ്ടിവരും. ഒരു മാസത്തിലേറെയായി മദ്യശാലകൾ അടച്ചതുമൂലം സർക്കാരിനുണ്ടായ നഷ്ടം നികത്തുകയാണ് സർക്കാരിന്റെ ലക്‌ഷ്യം. ബിവറേജസ് ഔട്ലെറ്റുകൾ കേരളത്തിൽ എന്ന് തുറക്കുമെന്ന് ഇതുവരെ ഒരു സൂചനയും സർക്കാർ ഇതുവരെ നൽകിയിട്ടില്ല. തുറക്കുമ്പോൾ എത്ര രൂപ നൽകേണ്ടിവരും എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കൾ. സംസ്ഥാനത്തു കോവിഡ് ഇപ്പോൾ നിയന്ത്രണവിധയമാണ്. ഈ രീതി തുടരുകയാണെങ്കിൽ ഏതാനും ദിവസങ്ങൾക്കകം മദ്യശാലകൾ തുറക്കുമെന്നാണ് കരുതുന്നത്. കൂടുതൽ ദിവസങ്ങൾ ബെവ്‌കോ അടച്ചിട...
കോവിഡ് കാലത്ത് വീട്ടുവാടകയ്ക്ക് പകരം കിടക്ക പങ്കിടാനാവശ്യപ്പെട്ട് ഉടമകൾ
അന്തര്‍ദേശീയം, വാര്‍ത്ത

കോവിഡ് കാലത്ത് വീട്ടുവാടകയ്ക്ക് പകരം കിടക്ക പങ്കിടാനാവശ്യപ്പെട്ട് ഉടമകൾ

യു എസിൽ കൊവിഡ് 19 പടർന്നുപിടിച്ചതോടെ തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും രൂക്ഷമാവുകയാണ്.  വൈറസ് വ്യാപനത്തോടെ യുഎസിൽ തൊഴിൽ-വ്യവസായ രംഗങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഭൂരിപക്ഷം സ്റ്റേറ്റുകളിലും  ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ പലർക്കും വരുമാനമില്ലാതായി. മിക്കയാളുകൾക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഈ പ്രതിസന്ധി കാലത്തും യുഎസിലെ ഹവായ് നഗരത്തിൽ സ്ത്രീകൾക്കെതിരെയുള്ള വ്യാപകമായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്.  കമ്പനികളിൽ തൊഴിലെടുക്കുന്നവർ താമസിക്കുന്ന  അപാർട്ടുമെൻ്റുകളുടെ  വാടക നൽകാൻ കഴിയാത്തതിനാൽ പല സ്ത്രീകൾക്കും സുരക്ഷിതത്വമില്ലെന്ന പരാതി ഉയരുകയാണെന്ന്  എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾ താമസിക്കുന്ന വാടകവീടിൻ്റെ ഉടമകൾ വാടകയ്ക്ക് പകരം സ്ത്രീകളോട് കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നതായും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. യു എസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹവായിയിൽ കൊവി...
കോവിഡ് 19 ബാധ വ്യാപിക്കുന്നതോടെ  ലോക സമ്പദ്‌വ്യവസ്ഥ തകരുമെന്ന് മുന്നറിയിപ്പ്
അന്തര്‍ദേശീയം, വാര്‍ത്ത

കോവിഡ് 19 ബാധ വ്യാപിക്കുന്നതോടെ ലോക സമ്പദ്‌വ്യവസ്ഥ തകരുമെന്ന് മുന്നറിയിപ്പ്

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് ബാധ നിയന്ത്രണാതീതമായതോടെ 60 ലധികം രാജ്യങ്ങളെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടു മറ്റിടങ്ങളിലേക്കും വൈറസ് പടർന്നു പന്തലിക്കുകയാണ്. ഏറ്റവും കൂടുതൽ കോവിഡ് വൈറസ് ബാധിതർ ഉള്ളതായി കണക്കാക്കുന്ന ചൈനയിൽ സമ്പദ്‌വ്യവസ്ഥയിൽ കടുത്ത മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതായി ബീജിംഗിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. വിപണികളിൽ ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കു പ്രിയമില്ലാതായിരിക്കുകയാണ്. അമേരിക്കയിലും വാഷിംഗ്ടൺ ഉൾപ്പെടെയുള്ള പല മേഖലകളിലും ഓഫിസുകളിലും സ്വാകാര്യസ്ഥാപങ്ങളിലും ഷോപ്പിംഗ് മാളുകളിലും വ്യാപാരം നിഷ്ക്രിയമായി. ആളുകൾ പുറത്തേക്കിറങ്ങാൻ ഭയക്കുന്നതുകൊണ്ടു കമ്പോളങ്ങളെല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. അതേസമയം കോവിഡ് വൈറസ് യു എസ് വിപണിയെ ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ച മേഖലയിൽ യാത്രാവിലക്കുകൾ ഉള്ളതിനാൽ മാർക്കറ്റിൽ എത്താൻ പ...
‘രാജ്യത്ത് ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലനിൽക്കുന്നു’ ; അമിത് ഷായുടെ സാന്നിധ്യത്തിൽ രാഹുൽ ബജാജ്
ദേശീയം, വാര്‍ത്ത

‘രാജ്യത്ത് ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലനിൽക്കുന്നു’ ; അമിത് ഷായുടെ സാന്നിധ്യത്തിൽ രാഹുൽ ബജാജ്

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സാക്ഷിയാക്കി തുറന്നടിച്ച് പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. എക്കണോമിക് ടൈംസ് അവാര്‍ഡ് വിതരണം ചെയ്ത ചടങ്ങിലായിരുന്നു കേന്ദ്രമന്ത്രിമാരുടെയും മുമേഷ് അംബാനിയുടെയും മറ്റ് വന്‍കിട വ്യവസായികളുടെയും സാന്നിധ്യത്തിൽ രാഹുല്‍ ബജാജിന്റെ വിമര്‍ശനം. തങ്ങൾ ഭയപ്പെടുന്നതായി രാഹുൽ ബജാജ് ആശങ്കയോടെ വെളിപ്പെടുത്തി 'അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും നമ്മുടെ മനസ്സിലുണ്ട്. പക്ഷേ ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും പറയില്ല. എന്നാല്‍ ഞാന്‍ തുറന്ന് പറയും. പക്ഷേ ഇപ്പറഞ്ഞതിൻ്റെ നിഷേധം മാത്രമല്ല എനിക്ക് നല്ലൊരു മറുപടി നിങ്ങളിൽ നിന്നും ലഭിക്കേണ്ടതുണ്ട്` ' ജവഹര്‍ലാല്‍ നെഹ്‌റുവാണ് എനിക്ക് 'രാഹുല്‍' എന്ന് പേരു സമ്മാനിച്ചത്. അതുകൊണ്ടുതന്നെ എന്റെ പേര് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല, രാജ്യത്ത് ഒരു മികച്ച...
സാമ്പത്തിക വളർച്ചാനിരക്ക് വൻ തോതിൽ ഇടിഞ്ഞു ; ഏറ്റവും താഴ്ന്ന നിലയിലേക്ക്
ദേശീയം, വാര്‍ത്ത

സാമ്പത്തിക വളർച്ചാനിരക്ക് വൻ തോതിൽ ഇടിഞ്ഞു ; ഏറ്റവും താഴ്ന്ന നിലയിലേക്ക്

വീണ്ടും ഇന്ത്യയുടെ വളർച്ചാ നിരക്ക് വൻ തോതിൽ ഇടിഞ്ഞു. കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്ക് എത്തിനിൽക്കുകയാണു. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് 4.5 ശതമാനമായി കൂപ്പുകുത്തി. വലിയ തോതിൽ ഉപഭോഗം കുറഞ്ഞതും സ്വകാര്യ നിക്ഷേപം ഗണ്യമായി താഴ്ന്നതുമാണ് മുഖ്യമായി വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിച്ചത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ വളര്‍ച്ചാനിരക്ക് ഏഴ് ശതമാനം ആയിരുന്നു. പക്ഷെ ഇത് കണക്കുകളിലെ പുന:ക്രമീകരണം മൂലമാണെന്ന് സാമ്പത്തികവിദഗ്ധർ. ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ സാമ്പത്തികവിഭാഗത്തിലൂടെയാണു  റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് എല്ലാ മേഖലയിലും കടുത്ത മാന്ദ്യമാണു അനുഭവപ്പെടുന്നത്. വ്യാപാരം, ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട്, വിവരസാങ്കേതികവിദ്യ, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകള്‍ ഇക്കാലയളവില്‍ 4.3 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ...
കരുതൽ ധനമെടുത്തു ചെലവഴിച്ചതിനു പിന്നാലെ റിസർവ്വ് ബാങ്ക് കരുതൽ സ്വർണ്ണവും വിറ്റു
ദേശീയം, വാര്‍ത്ത

കരുതൽ ധനമെടുത്തു ചെലവഴിച്ചതിനു പിന്നാലെ റിസർവ്വ് ബാങ്ക് കരുതൽ സ്വർണ്ണവും വിറ്റു

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ റിസർവ്വ് ബാങ്കിൻ്റെ അസാധാരണനടപടി വിവാദമാകുന്നു. ഇപ്പോൾ കരുതൽ സ്വർണവും ആർ ബി ഐ വിറ്റതായുള്ള വാർത്തയാണു പുറത്തുവരുന്നത്. ഇത് കൈവിട്ട കളിയാണെന്നാണു സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐ. ഇതുവരെ വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണം. 5.1 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ഇക്കാലയളവില്‍ ആര്‍.ബി.ഐ വാങ്ങുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിസർവ്വ് ബാങ്ക് സാമ്പത്തികവർഷത്തിൽ ഇങ്ങനെ അധികം സ്വർണം വിൽക്കുന്ന പതിവില്ല. ജൂലൈ മുതല്‍ അടുത്ത ജൂണ്‍ വരെയാണ് ആര്‍.ബി.ഐയുടെ സാമ്പത്തികവര്‍ഷം. ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ മാത്രമാണ് ഇത്രയും സ്വര്‍ണം വിറ്റത്‌. കഴിഞ്ഞതവണ ആകെ വിറ്റത് 2 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമായിരുന്നു. യു പി എ സർക്കാരിൻ്റെ കാലത്ത് ഇത്തരം നടപടികൾ സ്വീകര...
രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി
ദേശീയം, വാര്‍ത്ത

രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി

ഇന്ത്യയിലെ ബാങ്കിങ് മേഖല വൻ പ്രതിസന്ധിയിലെന്ന് ഇന്ത്യന്‍ വംശജനായ സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. അടിസ്ഥാനമുലയുന്ന പ്രതിസന്ധിയാണു രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്നതെന്നും സമഗ്രമായ രീതിയിൽ ഇടപെടല്‍ നടത്തിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ടെലിവിഷൻ ചാനലിനോടായിരുന്നു അഭിജിത്തിന്റെ പ്രതികരണം. രാജ്യത്തെ പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം നേരിടുന്ന ബാങ്കുകളെ വിറ്റൊഴിവാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘നിലവില്‍ ബാങ്കിങ് മേഖല ഗുരുതര പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി താറുമാറായിക്കൊണ്ടിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ അതിന്റെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുന്നത്. ചെലവഴിക്കാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ടാവുകയും സര്‍ക്കാരിന് അക്കൗണ്ടില്‍ പണമില്ലാത്തതുമ...
ജനങ്ങൾ സിനിമ കാണുന്നത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിനു തെളിവാണെന്ന് കേന്ദ്ര മന്ത്രി
ദേശീയം, വാര്‍ത്ത, വിനോദം

ജനങ്ങൾ സിനിമ കാണുന്നത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിനു തെളിവാണെന്ന് കേന്ദ്ര മന്ത്രി

ജനങ്ങൾ സിനിമ കാണുന്നത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിനു തെളിവാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ഒക്ടോബര്‍ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് രവിശങ്കര്‍ പ്രസാദ് ഇങ്ങനെ മറുപടി പറഞ്ഞത്. രാജ്യത്തെ സാമ്പത്തിക നില മികച്ചതാണ്. അത് കൊണ്ടാണ് മൂന്ന് സിനിമകള്‍ക്ക് ഇത്രയും പണം നേടാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമ വലിയൊരു വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ട് ചെയ്‌തെന്ന് സിനിമ നിരൂപകനായ കോമള്‍ നെഹ്ത തന്നോട് പറഞ്ഞെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. "തൊഴിലില്ലായ്മയെക്കുറിച്ചുള്ള എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് തെറ്റാണ്. ഞാൻ നിങ്ങൾക്ക് നൽകിയ 10 പ്രസക്തമായ വിവരങ്ങള്‍ ആ റിപ്പോർട്ടിലില്ല. എല്ലാവര്...
സാമ്പത്തിക പ്രതിസന്ധി; വജ്രമേഖലയിൽ മാത്രം ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു
ദേശീയം, വാര്‍ത്ത

സാമ്പത്തിക പ്രതിസന്ധി; വജ്രമേഖലയിൽ മാത്രം ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു

ദീപാവലിയ്ക്ക് ഒരുമാസം മാത്രം ഉള്ളപ്പോൾ വെളിച്ചത്തിന്റെ ആഘോഷത്തെ വരവേൽക്കാൻ രാജ്യമെങ്ങും തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. എന്നാൽ ഗുജറാത്തിലെ, ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്തിൽ മാത്രം എങ്ങും ഇരുട്ട് ബാധിച്ചിരിക്കുകയാണ്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞിരിക്കുകയാണ് ഗുജറാത്തിലെ വജ്രവ്യാപാരവും. നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നതും പതിവായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വജ്രം മിനുക്കുന്നതിനുള്ള നൂറുകണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സൂറത്തില്‍ മാത്രം തൊഴില്‍രഹിതരായ അഞ്ചുപേര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്തു.ഈ ആഴ്ച്ച മാത്രം രണ്ടുപേർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2018 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സൂറത്തില്‍ ആത്മഹത്യ ചെയ്തത് പത്തു പേരാണന്നു ഓൺലൈൻ മാധ്യമമായ ദി ക്വിന്റ്...
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സത്യാവസ്ഥ പുറത്തുവിട്ട സാമ്പത്തിക വിദഗ്ധരെ പുറത്താക്കി
ദേശീയം, വാര്‍ത്ത

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സത്യാവസ്ഥ പുറത്തുവിട്ട സാമ്പത്തിക വിദഗ്ധരെ പുറത്താക്കി

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സത്യാവസ്ഥ പുറത്തുവിട്ട സാമ്പത്തിക വിദഗ്ധരെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി പുനഃസംഘടിപ്പിച്ചു. നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി അംഗം രതിൻ റോയ്, ബ്രൂക്കിങ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ അംഗം ഷമിക രവി എന്നിവരെയാണ് ഒഴിവാക്കിയത്. രാജ്യം നിശബ്ദമായൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് ഈ വർഷം ആദ്യം രതിൻ റോയ് പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും രൂക്ഷമാണെന്ന ഷമിക രവിയുടെ ട്വീറ്റും ചര്‍ച്ചയായിരുന്നു. വലിയ മാന്ദ്യമാണ് രാജ്യം നേരിടുന്നത് എന്നും സമ്പദ് വ്യവസ്ഥയുടെ നില ആശങ്കാജനകമാണെന്നും ഷമിക രവി പറഞ്ഞിരുന്നു. സമിതി അധ്യക്ഷൻ ബിബേക് ഡെബ്രോയിയും മെമ്പര്‍ സെക്രട്ടറി രതന്‍ വാതലും ഇടക്കാല അംഗം അഷിമ ഗോയലും തുടരും. ജെപി മോര്‍ഗനിലെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ സാജിത് ഷെനോയിയെ ഇടക്കാല അംഗമായി ഉൾപ്പെടുത്തിയിട്ട...