Wednesday, July 15

Tag: economic slow down

കരുതൽ ധനമെടുത്തു ചെലവഴിച്ചതിനു പിന്നാലെ റിസർവ്വ് ബാങ്ക് കരുതൽ സ്വർണ്ണവും വിറ്റു
ദേശീയം, വാര്‍ത്ത

കരുതൽ ധനമെടുത്തു ചെലവഴിച്ചതിനു പിന്നാലെ റിസർവ്വ് ബാങ്ക് കരുതൽ സ്വർണ്ണവും വിറ്റു

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ റിസർവ്വ് ബാങ്കിൻ്റെ അസാധാരണനടപടി വിവാദമാകുന്നു. ഇപ്പോൾ കരുതൽ സ്വർണവും ആർ ബി ഐ വിറ്റതായുള്ള വാർത്തയാണു പുറത്തുവരുന്നത്. ഇത് കൈവിട്ട കളിയാണെന്നാണു സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐ. ഇതുവരെ വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണം. 5.1 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ഇക്കാലയളവില്‍ ആര്‍.ബി.ഐ വാങ്ങുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിസർവ്വ് ബാങ്ക് സാമ്പത്തികവർഷത്തിൽ ഇങ്ങനെ അധികം സ്വർണം വിൽക്കുന്ന പതിവില്ല. ജൂലൈ മുതല്‍ അടുത്ത ജൂണ്‍ വരെയാണ് ആര്‍.ബി.ഐയുടെ സാമ്പത്തികവര്‍ഷം. ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ മാത്രമാണ് ഇത്രയും സ്വര്‍ണം വിറ്റത്‌. കഴിഞ്ഞതവണ ആകെ വിറ്റത് 2 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമായിരുന്നു. യു പി എ സർക്കാരിൻ്റെ കാലത്ത് ഇത്തരം നടപടികൾ സ്വീകര...
രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി
ദേശീയം, വാര്‍ത്ത

രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി

ഇന്ത്യയിലെ ബാങ്കിങ് മേഖല വൻ പ്രതിസന്ധിയിലെന്ന് ഇന്ത്യന്‍ വംശജനായ സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. അടിസ്ഥാനമുലയുന്ന പ്രതിസന്ധിയാണു രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്നതെന്നും സമഗ്രമായ രീതിയിൽ ഇടപെടല്‍ നടത്തിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ടെലിവിഷൻ ചാനലിനോടായിരുന്നു അഭിജിത്തിന്റെ പ്രതികരണം. രാജ്യത്തെ പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം നേരിടുന്ന ബാങ്കുകളെ വിറ്റൊഴിവാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘നിലവില്‍ ബാങ്കിങ് മേഖല ഗുരുതര പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി താറുമാറായിക്കൊണ്ടിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ അതിന്റെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുന്നത്. ചെലവഴിക്കാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ടാവുകയും സര്‍ക്കാരിന് അക്കൗണ്ടില്‍ പണമില്ലാത്തതുമ...
പാൽക്കാരിയുടെ സ്വപ്നങ്ങളെ ചവുട്ടിമെതിച്ച് കേന്ദ്രസർക്കാർ
Featured News, ദേശീയം, വാര്‍ത്ത

പാൽക്കാരിയുടെ സ്വപ്നങ്ങളെ ചവുട്ടിമെതിച്ച് കേന്ദ്രസർക്കാർ

പാൽക്കാരിയുടെ സ്വപ്നങ്ങളെക്കുറിച്ചുള്ള നാടോടിക്കഥ നാം ധാരാളം കേൾക്കുകയും കുട്ടികൾക്ക് പകർന്നുകൊടുക്കുകയും ചെയ്തതാണ്. അന്ന് തകർന്നുപോയ പാലുപോലുള്ള കിനാവുകളുടെ ദുരന്തം നമ്മെയൊക്കെ വേദനിപ്പിച്ചുകളഞ്ഞത് ഇന്നും ഓർമ്മയിൽ നിന്നും മായാതെ നിൽക്കുകയാണ്. അതിൻ്റെ പുതിയ പാഠഭേദങ്ങളാണു നമ്മെ കാത്തിരിക്കുന്നത്. അതെ, അതാണു നമ്മുടെ രാജ്യത്ത് നടക്കാൻ പോകുന്നത്` ഗോരക്ഷകർ ഭരിക്കുന്ന രാജ്യത്താണ് ഈ ദുരന്തം സംഭവിക്കാൻ പോകുന്നത്. കഴിഞ്ഞ നാലുവർഷം മുമ്പുവരെ ഇന്ത്യയിൽ പാലിനു 11 രൂപയാണു കർഷകനു ഒരു ലിറ്ററിനു ലഭിച്ചിരുന്നത്. ക്ഷീരകർഷകർ പാൽ നഗരത്തിലെ പ്രധാന പാതയിൽ ഒഴുക്കി വലിയ പ്രതിഷേധം നടത്തിയതിനെ തുടർന്ന് ഈ വർഷമാരംഭത്തിൽ ലിറ്ററിൻ്റെ വില 21 രൂപയിലെത്തിയിരുന്നു. ഇപ്പോൾ വില അല്പം കൂടി ഉയർന്നിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. ദിനം പ്രതി കാലിത്തീറ്റയുടെ വില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണു. 50 കിലോയുടെ ഒരു ചാക്ക് പെല്ലെറ്റിനു 2...
ദുബായി മോഡലിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ ; പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
ദേശീയം, വാര്‍ത്ത

ദുബായി മോഡലിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ ; പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

രാജ്യത്ത് നാണയപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും വ്യാവസായിക ഉത്പാദനം പുനരുജ്ജീവന സൂചനകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ ഉത്തേജന നടപടികള്‍ പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ധനമന്ത്രി. ജൂലായ് മാസത്തില്‍ സാമ്പത്തികരംഗത്ത് കാണുന്ന ഉണര്‍വിന്റെ സൂചനകള്‍ ആശാവഹമാണെന്നും മന്ത്രി വ്യക്തമാക്കി. കയറ്റുമതി മേഖലയുടെയും പാര്‍പ്പിട മേഖലയുടെയും ഉണര്‍വിനായി കേന്ദ്രധനമന്ത്രി നിരവധി പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. നിലവിൽ നാണയപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. റീട്ടെയ്ല്‍ നാണയപ്പെരുപ്പം രണ്ടു മുതല്‍ ആറു ശതമാനം വരെയുള്ള അളവില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തി...
‘രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ല’ !!! നിർമ്മലയുടെ മ്മ്ണി വലിയതമാശ ; പി കെ സി പവിത്രൻ എഴുതുന്നു
Featured News, രാഷ്ട്രീയം, വാര്‍ത്ത

‘രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ല’ !!! നിർമ്മലയുടെ മ്മ്ണി വലിയതമാശ ; പി കെ സി പവിത്രൻ എഴുതുന്നു

വളർച്ചാ നിരക്ക് കുത്തനെ താഴുകയും കമ്പനികൾ നിരനിരയായി പൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്  എല്ലാ മേഖലയും സ്തംഭിച്ച് ജനം നെട്ടോട്ടമോടുന്നത് ലോകമെമ്പാടും കണ്ടിട്ടും രാജ്യത്തിൻ്റെ ഖജാന സൂക്ഷിപ്പുകാരിയുടെ കണ്ണിൽ വേറൊന്നാണു കാണുന്നത് !! ഇവിടെ എന്താ പ്രശ്നം ? സാമ്പത്തികപ്രതിസന്ധിയോ / മാന്ദ്യമോ? ഇന്ത്യയിലോ ? നന്നായി..ഹ... ഹ.. ഹ. ഇതാണു ഖജാനകലവറയുടെ കാവൽക്കാരി ഇങ്ങനെ പറയുമ്പോൾ പ്രജകളായ നാം എന്തു ധരിക്കണമോ? രാജ്യത്ത് അനുഭവപ്പെടുന്ന സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും വെറും തോന്നലാണെന്ന രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ്റെ വാദം. അത് വീരവാദമാണത്രെ, വീരസാഹസികർക്ക് മാത്രമേ ഇങ്ങനെ ഞാണിൽ കയറിനിന്നുപറ്റാനാകൂ. അപ്പോൾ ഇവർ സാധാരണക്കാരിയല്ല. സാക്ഷാൽ സകല അടവും പയറ്റി വില്ലാളിവീരനായ മോദിയുടെ ഉറ്റ സന്തത സഹചാരി തന്നെ. നിർദ്ദിഷ്ട തന്ത്രങ്ങൾ താൻ മനസ്സിൽ കാണുന്നതിനുമുമ്പേ അത് മ...
‘ബാങ്കുകളുടെ ലയനം കോർപറേറ്റുകളെ സഹായിക്കാൻ’ ; ബി എം എസ്  പ്രസിഡൻ്റ്  കേന്ദ്രസർക്കാരിനെതിരെ
ദേശീയം, വാര്‍ത്ത

‘ബാങ്കുകളുടെ ലയനം കോർപറേറ്റുകളെ സഹായിക്കാൻ’ ; ബി എം എസ് പ്രസിഡൻ്റ് കേന്ദ്രസർക്കാരിനെതിരെ

കേന്ദ്രസർക്കാർ നയത്തിനെതിരെ ബി ജെ പി പോഷകസംഘടനാ പ്രസിഡൻ്റ് രംഗത്ത്.  പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ബി.ജെ.പിയുടെ പോഷക സംഘടനയായ ബി എം എസ്. ലയനം കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാനാണെന്ന് ബി എം എസ് അഖിലേന്ത്യാ പ്രസിഡന്റ് സജി നാരായണന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസുമായി സംഭാഷണം നടത്തുന്നതിനിടെയാണു ഇത് പറഞ്ഞത്. കേന്ദ്ര സർക്കാർ വേണ്ടത്ര പഠനമില്ലാതെയും മുന്‍ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാതെയുമാണ് ഈ ലയനമെന്നും ബി എം എസ് ആരോപിച്ചു. ബാങ്ക് ലയനം മൂലം രാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനം വാസ്തവത്തില്‍ നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇനിയും സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്നും സജി നാരായണന്‍ പറഞ്ഞു. രാജ്യത്തിൻ്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനെന്ന പ്രഖ്യാപനത്തോടെയാണു കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ബാങ്കുകളെ ലയിപ്പിച്ചത് പ്രതിപക്...
മാന്ദ്യം ആഗോളതലത്തിലാണ് പുതിയ പ്രഖ്യാപനങ്ങളുമായി നിർമ്മല സീതാരാമൻ
Featured News, ദേശീയം, രാഷ്ട്രീയം

മാന്ദ്യം ആഗോളതലത്തിലാണ് പുതിയ പ്രഖ്യാപനങ്ങളുമായി നിർമ്മല സീതാരാമൻ

മാന്ദ്യം ആഗോളതലത്തിലാണെന്നുള്ള പ്രഖ്യാപനവുമായി ഇന്ത്യൻ സാമ്പത്തിക ഘടന മെച്ചപ്പെടുത്തനുള്ള നിർദ്ദേശങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ വർത്തസമ്മേളനം വിളിച്ചതാണ് ഇന്നലത്തെ പ്രധാന രാഷ്ട്രീയ സംഭവം. നിലവിൽ മന്ത്രാലയം ആഗോള സാമ്പത്തിക മാന്ദ്യത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും ഇന്ത്യൻ അവസ്ഥയെപ്പറ്റിയുള്ള ഉല്കണ്ഠതന്നെയാണ്‌ ഈ വാർത്താസമ്മേളനത്തിൽ നിഴലിച്ചതും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വുനല്‍കാന്‍ പദ്ധതികളുമായാണ് ഇന്നലെ മന്ത്രി പത്രസമ്മേളനത്തിനെത്തിയത്. ഒരു പക്ഷെ അവർ തന്നെ അവതരിപ്പിച്ച ബഡ്ജറ്റിൽ നിന്നുപോലും വ്യതിചലിയ്ക്കുന്നവയാണ് പല നിർദ്ദേശങ്ങളും. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞുവെന്നും . അമേരിക്കയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും . അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യഎന്നുമുള്ള വാദമാണ് നിർമ്മല സീതാരാമൻ ഉയർത്തിയത്...
പാർലെ ഉൾപ്പടെയുള്ള   ബിസ്ക്കറ്റ് കമ്പനികളെ സാമ്പത്തിക മാന്ദ്യം കാർന്നു തിന്നുന്നു
Featured News, ദേശീയം

പാർലെ ഉൾപ്പടെയുള്ള ബിസ്ക്കറ്റ് കമ്പനികളെ സാമ്പത്തിക മാന്ദ്യം കാർന്നു തിന്നുന്നു

പാർലെ ബിസ്കറ്റ് തീറ്റക്കാരുടെ പ്രിയപ്പെട്ട ബ്രാന്റാണ്. ഇന്ത്യൻ മധ്യവർഗ്ഗത്തെയും അതിനും താഴെനിൽക്കുന്ന ഉപഭോക്താക്കളുടെയും ഇഷ്ടപ്പെട്ട ബിസ്‌ക്കറ് എന്ന് വേണമെങ്കിലും പറയാം. ബിസ്‌ക്കറ്റിന്റെ രുചിക്കൂട്ടല്ല ഇപ്പോൾ പാർലയെ ചർച്ച വിഷയമാക്കുന്നത് മറിച്ചു ഇന്ത്യയിൽ നിലവിൽ നിലയുറപ്പിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവും പുതിയ നികുതിപരിഷ്കാരങ്ങളുമാണ് പാർലെയെ ചർച്ച വിഷയമാക്കുന്നത്. എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു ഗവണ്മെന്റ് ജി എസ് ടിയിൽ ഇളവ് ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് 8000 ത്തിനും 10000 നും ഇടയ്ക്കു ഞങ്ങളുടെ തൊഴിലാളികളെ പിരിച്ചു വിടേണ്ടിവരുമെന്നാണ് അതിന്റെ വക്താക്കൾ പറയുന്നതെന്നാണ്. ജി എസ് ടി പരിഷ്കരണത്തിന്റെ ഭാഗമായി 2017 മുതൽ ബിസ്‌ക്കറ് 18 ശതമാനം റേറ്റിൽ നിജപ്പെടുത്തിയത് ബിസ്‌ക്കറ്റിന്റെ വിലവർദ്ധനവിനു കാരണമാകുന്നു . അത് വിൽപ്പനയെ ബാധിക്കുകയും പല കമ്പനികളിലും വിറ്റു വരവ് കുറയുകയ...