Wednesday, July 15

Tag: ECONOMIST

രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി
ദേശീയം, വാര്‍ത്ത

രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി

ഇന്ത്യയിലെ ബാങ്കിങ് മേഖല വൻ പ്രതിസന്ധിയിലെന്ന് ഇന്ത്യന്‍ വംശജനായ സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. അടിസ്ഥാനമുലയുന്ന പ്രതിസന്ധിയാണു രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്നതെന്നും സമഗ്രമായ രീതിയിൽ ഇടപെടല്‍ നടത്തിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ടെലിവിഷൻ ചാനലിനോടായിരുന്നു അഭിജിത്തിന്റെ പ്രതികരണം. രാജ്യത്തെ പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം നേരിടുന്ന ബാങ്കുകളെ വിറ്റൊഴിവാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘നിലവില്‍ ബാങ്കിങ് മേഖല ഗുരുതര പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി താറുമാറായിക്കൊണ്ടിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ അതിന്റെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുന്നത്. ചെലവഴിക്കാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ടാവുകയും സര്‍ക്കാരിന് അക്കൗണ്ടില്‍ പണമില്ലാത്തതുമ...
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക നൊബേൽ
അന്തര്‍ദേശീയം, വാര്‍ത്ത

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക നൊബേൽ

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ളോ, മൈക്കിള്‍ ക്രീമര്‍ എന്നിവരാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്. എസ്തര്‍ ഡഫ്‌ളോയാണ് അഭിജിതിന്റെ ജീവിത പങ്കാളി. ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുന്നതിന് വേണ്ടിയുളള പദ്ധതികള്‍ ആഗോള തലത്തില്‍ രൂപം നല്‍കിയതാണ് സമ്മാനത്തിന് അര്‍ഹമാക്കിയത്. പരീക്ഷണാടിസ്ഥാനത്തിലുളള ഇവരുടെ ഗവേഷണപദ്ധതിയായ വികസന സാമ്പത്തികശാസ്ത്രം പുതിയ തലങ്ങളിലേക്ക് നയിച്ചുവെന്ന് നൊബേൽ പുരസ്കാരസമിതി വിലയിരുത്തുന്നു. അടുത്തകാലത്തായി ഗവേഷണരംഗത്ത് ഏറ്റവുമധികം വളര്‍ച്ച പ്രകടമാക്കുന്ന മേഖലയാണ് വികസന സാമ്പത്തികശാസ്ത്രം ജവഹര്‍ലാല്‍ നെഹ്‌റു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നുമാണ് 58 കാരനായ അഭിജിത് ബാനർജി ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. 1988ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്...
സമീര്‍ അമിന്‍; നവവിപണിയുടെ പത്മവ്യൂഹത്തില്‍ കടന്നുകയറിയ മാര്‍ക്സിസ്റ്റ്‌
അന്തര്‍ദേശീയം, കാഴ്ചപ്പാട്, രാഷ്ട്രീയം

സമീര്‍ അമിന്‍; നവവിപണിയുടെ പത്മവ്യൂഹത്തില്‍ കടന്നുകയറിയ മാര്‍ക്സിസ്റ്റ്‌

  മൂന്നാം ലോക രാജ്യങ്ങളുടെ വികസനവും ദാരിദ്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കത്തിനിന്നിരുന്ന അറുപതുകളിൽ അനുഭവം കൊണ്ട് പരിചിതമായ മേഖലയിൽ ആഴത്തിൽ പഠനങ്ങളിലും ഗവേഷണങ്ങളിലും ഏർപ്പെട്ട മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു ഇന്നലെ അന്തരിച്ച  സമീർ അമിൻ. സമീർ അമിന്‍ നവവിപണിക്ക് നൽകിയ മാർക്സിയൻ കാഴ്ചപ്പാട് വികസിത മുതലാളിത്തരാജ്യങ്ങളും, അവികസിത രാജ്യങ്ങളും തമ്മിലുള്ള അത്ര ഉദാരമല്ലാത്ത സാമ്പത്തികബന്ധങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളുമായി സമീർ അമിൻ ഈ രംഗത്തേക്ക് കടന്നുവന്നു.  ഈ വിശകലനത്തിന്റെ കാഴ്ചപ്പാടിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകളുടെ വാണിജ്യവത്ക്കരണം നേടിയെടുക്കുന്ന വിവിധ ആനുകൂല്യങ്ങൾ ഒരു മൂന്നാം ലോകരാജ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് സൂക്ഷഷ്മമായി വിലയിരുത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു അമിൻ. രാജ്യത്തിൽ നിന്ന്  ഉൽപന്നങ്ങൾ കൈമാറ്റം ചെയ്യപെടുമ്പോൾ മൂല്യനിർണയം സംബന്ധിച്ച ...