Tuesday, August 4

Tag: Education Policy

പുതിയ വിദ്യാഭ്യാസനയം : കോര്പറേറ്റുവൽക്കരണവും നിഷേധിക്കപ്പെടുന്ന അവസരസമത്വവും ; സച്ചു സോം എഴുതുന്നു
Featured News, കാഴ്ചപ്പാട്, ദേശീയം, വാര്‍ത്ത

പുതിയ വിദ്യാഭ്യാസനയം : കോര്പറേറ്റുവൽക്കരണവും നിഷേധിക്കപ്പെടുന്ന അവസരസമത്വവും ; സച്ചു സോം എഴുതുന്നു

29/07/2020 ൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്കാരർ 34 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ  കാതലായ മാറ്റങ്ങൾ  വരുത്തിക്കൊണ്ടുള്ള രൂപരേഖ പുറത്തിറക്കുകയുണ്ടായി. കശ്‍മീരിന്റെ കാര്യത്തിൽ സംഭവിച്ചതിനു സമാനമായികൊണ്ട്   തികച്ചും ഏകാധിപത്യപരമായി  ഒരു ഭരണകൂടത്തിന് പെരുമാറാൻ എങ്ങനെ കഴിയും എന്നുള്ളതിന്റെ മറ്റൊരു മാതൃക കൂടി നമുക്ക് ഇവിടെ കാണാൻ സാധിക്കും.  പ്രതിപക്ഷ പാർട്ടികളുമായി യാതൊരു കൂടിയാലോചനകളുമില്ലാതെ ,  ചർച്ചകളില്ലാതെ സംസ്ഥാനങ്ങളെ  പാടെ അവഗണിച് കൊണ്ടാണ് ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപരേഖ കേന്ദ്രം  പുറത്തിറക്കിയത് പുതിയ വിദ്യാഭ്യാസനയം  തികച്ചും നിയോലിബറൽ മൂല്യങ്ങളിൽ അധിഷ്ഠിതമായി ചങ്ങാത്തമുതലാളിത്തത്തിന് അനുകൂലമാംവിധമാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഒപ്പം കേന്ദ്രസർക്കാരിന്റെ ഏകാധിപത്യം ഉറപ്പിക്കുന്നതിനായും. NEP(New Education Policy ) യിലൂടെ വിദ്യാഭാസത്തെ കച്ചവടവൽക്കരി...