Sunday, September 20

Tag: enforcement directorate

കേന്ദ്രമന്ത്രി വി മുരളീധരൻ്റെ സ്വത്തിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ഇ ഡിക്ക് പരാതി
കേരളം, വാര്‍ത്ത

കേന്ദ്രമന്ത്രി വി മുരളീധരൻ്റെ സ്വത്തിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ഇ ഡിക്ക് പരാതി

കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടർക്ക്‌ പരാതി. ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന്‌ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സത്യവാങ്‌മൂലം നൽകിയ മുരളീധരന്റെ‌ കഴക്കൂട്ടത്തും ഡൽഹിയിലുമുള്ള ഓഫീസുകളിലായി പന്ത്രണ്ടോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്‌. ഇവർക്ക്‌ ശമ്പളം നൽകാനാവശ്യമായ വരുമാനം‌ എവിടെ നിന്നാണെന്ന്‌ അന്വേഷിക്കണമെന്നുമാണ് പരാതിയിലുടെ ആവശ്യപ്പെടുന്നത്. ലോക്‌താന്ത്രിക്‌ യുവജനതാദൾ ദേശീയ പ്രസിഡന്റ്‌‌ സലീം മടവൂർ ആണ് പരാതി നൽകിയിരിക്കുന്നത്. പന്തളത്ത്‌ മണികണ്‌ഠൻ ആൽത്തറയ്ക്കടുത്ത് പന്തളം ജങ്‌ഷൻ റോഡിൽ രാജേഷ്‌ എന്നയാളുടെ പേരിൽ പണിതീരുന്ന പത്ത്‌ കോടിയിൽപരം മുതൽമുടക്കുള്ള കെട്ടിടത്തിന്റെ യഥാർഥ ഉടമ രാജേഷല്ലെന്നും ഇദ്ദേഹത്തിന്‌ ഇതിനാവശ്യമായ സാമ്പത്തികസ്രോതസ്സില്ലെന്നും പരാതിയിൽ പറയുന്നു. ഇതിന്‌ പണം മുടക്കിയത്‌ ആരാണെന്ന്‌ അന്വേഷിക്കണ...
മന്ത്രി ജലീലിന് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി
കേരളം, വാര്‍ത്ത

മന്ത്രി ജലീലിന് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി

  സ്വർണ്ണക്കടത്തുകേസിൽ മന്ത്രി കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് മേധാവി. ജലീലിനെ ഇനിയും ചോദ്യം ചെയ്യും. മന്ത്രിയുടെ മൊഴിയെടുക്കുകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത് നേരത്തെ മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും ജലീലിന് സ്വർണക്കടത്ത് കേസുമായി ഒരു ബന്ധവുമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും  റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രി ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളിൽ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നൽകിയ മൊഴി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഇതിനുശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന...
കോൺഗ്രസ്സ് നേതാവ്  ഡി കെ ശിവകുമാറിനു ജാമ്യം
ദേശീയം, വാര്‍ത്ത

കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിനു ജാമ്യം

കർണാടക കോൺഗ്രസ്സ് നേതാവും എം എൽ എ യുമായ ഡി കെ ശിവകുമാറിനു ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന ഡി.കെ ശിവകുമാറിന് ദൽഹി ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. 25 ലക്ഷം രൂപയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ ശിവകുമാറിന് ഇന്ത്യ വിടാന്‍ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു കഴിഞ്ഞ സെപ്തംബർ 3 നാണു ഡി കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ശിവകുമാറിനെ തിഹാര്‍ ജയിലിലായിരുന്നു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. ശിവകുമാറിനെതിരെയും ദല്‍ഹിയിലെ കര്‍ണാടക ഭവന്‍ ഉദ്യോഗസ്ഥനായ ഹനമന്തയ്യക്കുമെതിരെ അഴിമതി സംബന്ധിച്ച് കേസുണ്ട്. നികുതിവെട്ടിപ്പും കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ശിവകുമാറിനുമേല്‍ ആരോപിക്കപ്പെട്ടിരുന്നു. ശിവകുമാറിനും മറ്റുള്ളവര്‍...
വാദ്രയ്ക്കെതിരെയുള്ള കേസുകൾ ബി ജെ പി കെട്ടിച്ചമച്ചതാണെന്ന്  മമത ബാനർജി
Uncategorized

വാദ്രയ്ക്കെതിരെയുള്ള കേസുകൾ ബി ജെ പി കെട്ടിച്ചമച്ചതാണെന്ന് മമത ബാനർജി

പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള കേസുകൾ ബി ജെ പി കെട്ടിച്ചമച്ചതാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട്​ വാദ്രക്കെതിരാ യ എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്​ടറേറ്റി​​ന്റെ കേസിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച്​ നിൽക്കണമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. വാദ്രക്കെതിരായ കേസിൽ കോൺഗ്രസിനെതിരെ ബി.ജെ.പി ശക്​തമായ വിമർശനവുമായി രംഗത്തെത്തു ന്നതിനിടെയാണ്​ പ്രശ്നത്തിൽ പിന്തുണ പ്രഖ്യാപിച്ചു മമതയുടെ പ്രസ്താവന പുറത്തുവന്നത്.  ഇതത്ര ഗൗരവമുള്ള കേസൊന്നുമല്ലെന്ന്​ മമത പറഞ്ഞു. ചോദ്യം ​ചെയ്യലിന്​ ഹാജ രാവാൻ നോട്ടീസ്​ നൽകുന്നത്​ സാധാരണ നടപടി മാത്രമാണ്​. അതുകൊണ്ട്​ പ്രതി പക്ഷം ഇതിനെതിരെ ഒറ്റ​ക്കെട്ടായി നിൽക്കണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ കേന്ദ്രസർക്കാർ മനപൂർവം പ്രശ്​നങ്ങളുണ്ടാക്കുകയാണെന്...
റോബർട്ട് വാദ്രയെ എൻഫോഴ്സ്മെൻ്റ് അധികൃതർ ചോദ്യം ചെയ്തു
ദേശീയം, വാര്‍ത്ത

റോബർട്ട് വാദ്രയെ എൻഫോഴ്സ്മെൻ്റ് അധികൃതർ ചോദ്യം ചെയ്തു

കള്ളപ്പണക്കേസിൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പ്രിയങ്കയും ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് വരെ ഭർത്താവിനെ അനുഗമിച്ചിരുന്നു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഹവാലാ കേസില്‍ വാദ്ര പ്രതിയായ സംഭവം ബി.ജെ.പി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് വാദ്രക്കൊപ്പം പ്രിയങ്കയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തിയത്. ഇതോടെ പ്രിയങ്കാ ഗാന്ധി പരസ്യമായി വദ്രയെ പിന്തുണയ്ക്കുമെന്നുറപ്പായി കേസുമായി ബന്ധപ്പെട്ട്​ ഭർത്താവിനൊപ്പം നിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു. വിദേശത്തെ അനധികൃത സ്വത്ത്​ സമ്പാദന കേസുമായി ബന്ധപ്പെട്ടാണ്​ എൻഫോഴ്​സ്​മ​​​​​െൻറ്​ ഡയറക്​ടറേറ്റ്​ വാദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്​. കഴിഞ്ഞയാഴ്​ച ഡൽഹി കോടതി റോബർട്ട് വാദ്രക്ക്​ ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ച...
ഓഗസ്റ്റ് 27ന് ഹാജരാകാന്‍ വിജയ് മല്യയ്ക്ക് പ്രത്യേക കോടതി സമന്‍സ്
ദേശീയം, വാര്‍ത്ത

ഓഗസ്റ്റ് 27ന് ഹാജരാകാന്‍ വിജയ് മല്യയ്ക്ക് പ്രത്യേക കോടതി സമന്‍സ്

സാമ്പത്തികകുറ്റവാളിയായി ലണ്ടനില്‍ കഴിയുന്ന വിജയ് മല്യ ആഗസ്റ്റ് 27 നു ഹാജരാകണമെന്ന് പണം വെളുപ്പിക്കല്‍ തടയല്‍ പ്രത്യേക കോടതിയുടെ സമന്‍സ്. പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി മല്യയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറെറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്, കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി എംഎസ് അസ്മി സമന്‍സയച്ചത്. മല്യയുടെ 12500 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു ഒരാഴ്ച മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. മേയ് 27 ലെ മുങ്ങിയ സാമ്പത്തിക കുറ്റവാളികള്‍ക്കായുള്ള ഓര്‍ഡിനന്‍സ് പ്രകാരമാണ് വിധി. ഈ ഓര്‍ഡിനന്‍സ് പ്രകാരം ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധികാരമുണ്ട്. കോടതി അനുവദിച്ച സമയത്തിന...