Wednesday, September 23

Tag: ENVIRONMENT ISSUE

സർക്കാരും കോർപ്പറേറ്റുകളും  ജൈവ വൈവിധ്യത്തെ എണ്ണകൃഷിയുടെ പേരിൽ നശിപ്പിക്കുന്നു.
Featured News, പരിസ്ഥിതി

സർക്കാരും കോർപ്പറേറ്റുകളും ജൈവ വൈവിധ്യത്തെ എണ്ണകൃഷിയുടെ പേരിൽ നശിപ്പിക്കുന്നു.

  ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണകളുടെ ഉപഭോക്തക്കളാണ് ഇന്ത്യാക്കാർ.നമ്മുടെ ദൈനം ദിന ആവശ്യങ്ങൾക്കായി ഇപ്പോൾ പാം ഓയിൽ അധികമായുപയോഗിക്കാറുണ്ട് പക്ഷെ നമ്മൾ ഇതുമൂലം വരുത്തിവയ്ക്കുന്ന പാരിസ്ഥിതിക ആഘാതത്തെപ്പറ്റി ഒട്ടും ബോധവാന്മാരുമല്ല. പൊതുജനങ്ങൾക്ക് വൻതോതിൽ പാം ഓയിൽ തോട്ടങ്ങളുടെ അപകടങ്ങളെക്കുറിച്ച് അറിയില്ല, പ്രത്യേകിച്ച് വനപ്രദേശങ്ങളിൽ, ജൈവവൈവിധ്യത്തിന് ഭീഷണിയാണ് പാം ഓയിൽ കൃഷി. നമ്മുടെ വടക്കുകിഴക്കൻ മേഖലയിലെ കാടുകൾ പലതും ഇന്ന് പാം ഓയിൽ തോട്ടങ്ങളായി മാറിക്കഴിഞ്ഞു. ഇത് രാജ്യത്തെ വനമേഖലയുടെ 25% വരും എന്നാണു കണക്കാക്കുന്നത്. പാം ഓയിൽ കൃഷി മൂലം മലേഷ്യയിലും ഇന്തോനേഷ്യയിലും ഒറംഗുട്ടാൻ വംശനാശം സംഭവിച്ചതായി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നതുകൂടി ഒന്ന് ചേർത്തുവായിക്കാം. ജൂലൈ അവസാന വാരത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകരോട് ഇറക്കുമതി ചെയ്ത ഭക്ഷ...
ശംഖുംമുഖം പൂർണമായും കടലെടുത്തു ; ഒരു കടപ്പുറത്തിൻ്റെ സ്വപ്നങ്ങളും
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

ശംഖുംമുഖം പൂർണമായും കടലെടുത്തു ; ഒരു കടപ്പുറത്തിൻ്റെ സ്വപ്നങ്ങളും

ഒരു ജനതയുടെ നീണ്ട കാലത്തിൻ്റെ മുന്നറിയിപ്പും ആശങ്കയും യാഥാർഥ്യമാക്കിക്കൊണ്ട്  ശംഖുംമുഖം ബീച്ച് പൂർണമായും കടലെടുത്തു. വിനോദസഞ്ചാരികളുടെ പറുദീസ എന്ന വിശേഷണത്തിനപ്പുറമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിൻ്റെ അത്താണിയായ കടപ്പുറമാണ് അറബിക്കടൽ വിഴുങ്ങിയിരിക്കുന്നത്. നൂറു മീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും കടലെടുത്തതോടെ വടക്ക് വലിയതുറയിലേക്കുള്ള വഴിയും അടഞ്ഞു കഴിഞ്ഞു. ഇന്ന് ഞായറാഴ്ചയുണ്ടായ വേലിയേറ്റത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കെട്ടിയ കോൺക്രീറ്റ് കടൽഭിത്തിയുൾപ്പെടെ കടൽ വിഴുങ്ങിയത്. ഫോട്ടോ: Iris Koileo യുടെ ഫെയ്സ് ബുക്ക് പേജിൽനിന്നും ഏറെക്കാലമായി ശംഖുംമുഖം നിവാസികളും ശംഖുംമുഖം കടപ്പുറം സംരക്ഷണസമിതിയും പരിസ്ഥിതി സംഘടനകളും നൽകിയിരുന്ന മുന്നറിയിപ്പ് വെറുതെയായിരുന്നില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ശംഖുംമുഖം ബീച്ച് വിനോദ സഞ്ചാരത്ത...
ഭീകരവ്യാധി പരന്നതോടെ മനുഷ്യന് ഭീതിയെങ്കിലും ആർത്തുല്ലസിച്ചു അരയന്നങ്ങൾ
Featured News, അന്തര്‍ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ഭീകരവ്യാധി പരന്നതോടെ മനുഷ്യന് ഭീതിയെങ്കിലും ആർത്തുല്ലസിച്ചു അരയന്നങ്ങൾ

പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ താളംതെറ്റി തലതിരിഞ്ഞ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോയത്. ഈ കാലഘട്ടത്തിൽ കാർബൺ നിറഞ്ഞുതുളുമ്പുന്ന അന്തരീക്ഷത്തിൽ ശ്വാസം മുട്ടി ജീവിക്കുകയായിരുന്നു മനുഷ്യേതരജീവജാലങ്ങൾ. മനുഷ്യൻ കോവിഡ്​ ഭീതിയിൽ നിയന്ത്രണങ്ങൾക്ക് നടുവിൽ ഒരു നീണ്ട ഹർത്താൽ ആചരിച്ചെന്ന പോലെ വീടുകളിൽ വിശ്രമിക്കുമ്പോഴും പ്രകൃതിയിൽ ശുഭകരമായ മാറ്റങ്ങൾ സംഭവിക്കുന്നത് ഒരു കുളിർമ പകരുന്ന കാഴ്ചയായി അവശേഷിക്കുന്നു. ആൾക്കൂട്ടം തിരക്കേറിയ നഗരങ്ങളെ ഉപേക്ഷിച്ചുകൊണ്ടു വീട്ടിലിരിക്കുന്നതോടെ കോവിഡ് വൈറസ് വ്യാപിക്കുന്ന ചില നഗരങ്ങളിൽ അത്ഭുതക്കാഴ്ചകളാണ് പിറന്ന് വീഴുന്നത്. വ്യവസായനഗരങ്ങളിലെ ഫാക്ടറിയുടെ കൂറ്റൻ പുകക്കുഴലുകളുടെ പരിസരങ്ങളിൽ നിന്നും ശുദ്ധവായു മാത്രം നിറഞ്ഞുനിൽക്കുന്ന ഈ ദിവസങ്ങളിൽ പ്രകൃതി അതി​​ന്റെ ജൈവപരമായ സ്വാഭാവികതയിലേക്കു ​മടങ്ങുന്ന മനോഹരമായ ദൃശ്യങ്ങളിലേക്കാണ് നീങ്ങുന്നത്. ഈയിടെയായി ഇറ്റലിയിലെയും ചൈനയി...
സംസ്ഥാനത്ത് ഇന്നുമുതൽ കർശന പ്ലാസ്റ്റിക് നിരോധനം ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
കേരളം, പരിസ്ഥിതി, വാര്‍ത്ത

സംസ്ഥാനത്ത് ഇന്നുമുതൽ കർശന പ്ലാസ്റ്റിക് നിരോധനം ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

കടുത്ത പാരിസ്ഥിതിക പ്രതിസന്ധികൾക്ക് വലിയൊരളവിൽ ആശ്വാസം പകരുന്ന തീരുമാനമാണ് ഇന്ന് സംസ്ഥാന സർക്കാർ പ്രവർത്തികമാക്കാനൊരുങ്ങുന്നതു. പല തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയെങ്കിലും ഇത്തവണ കേരളത്തിൽ കർശനമായ മുന്നറിയിപ്പോടെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പുനരുപയോഗിക്കാനാവാത്ത എല്ലാ വിധ പ്ലാസ്റ്റിക് ക്യാരിബാഗുകളും ഇനി ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ല. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. വ്യാപാരികളുടെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും നിരോധനത്തിനുള്ള തീയതി നീട്ടേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണു സര്‍ക്കാര്‍. ജനങ്ങളും നിരോധനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തുണി, പേപ്പർ ബാഗുകളുമായി രംഗത്തുവന്നിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്ക് 15000 രൂപവരെ പിഴ ചുമത്താനും ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ ഇറക്കിയ ഉത്തരവില...
‘ഡൽഹി ഇപ്പോഴും മലിനം’ വീണ്ടും സ്കൂളുകൾക്ക് രണ്ട് ദിവസം അവധി
ദേശീയം, പരിസ്ഥിതി, വാര്‍ത്ത

‘ഡൽഹി ഇപ്പോഴും മലിനം’ വീണ്ടും സ്കൂളുകൾക്ക് രണ്ട് ദിവസം അവധി

അന്തരീക്ഷമലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതികൾ സാധാരണ ഗതിയിലാകുന്നതുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി. പരിസ്ഥിതി മലിനീകരണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് മുതൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പെട്ടെന്ന് മലിനീകരണ തോത് വീണ്ടും ഉയര്‍ന്നതായി പരിസ്ഥിതി മലിനീകരണ നിയന്ത്രണബോർഡ് അറിയിക്കുകയായിരുന്നു. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടുദിവസം (വ്യാഴം, വെള്ളി) കൂടി അടച്ചിടാനാണു നിര്‍ദേശിച്ചിരിക്കുന്നത് അതോടൊപ്പം നോയിഡ, ഗ്രേറ്റര്‍ നോയിഡ, സോണിപത്ത്, പാനിപ്പത്ത്, ബഹദൂര്‍ഗഡ്, ഭിവാഡി, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിവാതകത്തിലേക്കോ കാര്‍ഷിക അവശിഷ്ടങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനത്തിലേക്കോ ഇനിയും മാറാത്തവയും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ വ്യവസായശാലകള്‍ നവംബ...
ഗർഭിണിയായ പൂച്ചയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ; പോലീസ് കേസെടുത്തു
കേരളം, പരിസ്ഥിതി, വാര്‍ത്ത

ഗർഭിണിയായ പൂച്ചയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ; പോലീസ് കേസെടുത്തു

നഗരത്തിലെ സമ്പന്നർ താമസിക്കുന്ന പ്രദേശത്ത് പൂർണഗർഭിണിയായ പൂച്ചയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ ദാരുണമായ കാഴ്ച. തിരുവനന്തപുരത്ത് പാൽക്കുളങ്ങരയിലാണു സംഭവം. പൂർണഗർഭിണിയായ പൂച്ചയെയാണു വീടിനോട് ചേർന്ന ചുവരിൽ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്.  ഈ ദാരുണമായ കാഴ്ച കണ്ടയുടനെ സമീപവാസികൾ പീപ്പിൾസ് ഫോർ അനിമലിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സമീപവാസിയായ ആരോ പൂച്ചയെ ബോധപൂർവ്വം കൊലപ്പെടുത്തി  കൊളുത്തിൽ ചുവരിനോട് ചേർന്ന് തൂക്കിയിട്ടിരിക്കുന്നതായി അറിയിക്കുകയായിരുന്നു. അവരുടെ അയൽ വീട്ടിലെ താമസക്കാരായ ചിലരാണു ഇത് ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞതായി സംഭവത്തിൽ ഇടപെട്ട മൃഗപരിപാലനസംഘടയിലെ പ്രവർത്തകയായ പാർവ്വതി പറഞ്ഞു. 'നാട്ടുകാർ അറിയിച്ചതനുസരിച്ച് ഞങ്ങൾ സ്ഥലത്തെത്തുകയും പോലീസിൽ ബന്ധപ്പെടുകയും ചെയ്തു. ആദ്യം പോലീസ് ഈ കേസ് ഗൗരവമായി എടുത്തില്ല. ഇതിനിടെ പൂച്ചയുടെ മൃതദേഹം...
മരട് ഫ്ളാറ്റിൽ 50 എണ്ണത്തിനു ഉടമസ്ഥരെ കണ്ടെത്താനായില്ല
കേരളം, പരിസ്ഥിതി, വാര്‍ത്ത

മരട് ഫ്ളാറ്റിൽ 50 എണ്ണത്തിനു ഉടമസ്ഥരെ കണ്ടെത്താനായില്ല

മരടിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ളാറ്റുകളിൽ 50 എണ്ണത്തിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം. അതെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ഉടമസ്ഥരുടെ വിവരം ലഭ്യമല്ലാത്ത 50 ഫ്‌ലാറ്റുകള്‍ റവന്യുവകുപ്പായിരിക്കും നേരിട്ട് ഒഴിപ്പിക്കുക. രജിസ്‌ട്രേഷൻ വകുപ്പിൽ വിശദപരിശോധന നടത്തിയാലെ ഉടമസ്ഥരില്ലാത്ത ഫ്ളാറ്റുകളുടെ വിവരം  കണ്ടെത്താനാകൂ. ആളില്ലാത്ത ഫ്ലാറ്റുകളിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ, ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്ളാറ്റ് പണിഞ്ഞ ആദ്യ ഉടമകളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിൻ്റെ ഭാഗമായി ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച നാല് ഫ്‌ലാറ്റുകളിലും സര്‍വേ നടത്തി. ഫ്‌ലാറ്റുകളില്‍ നിന്ന് ഭൂരിഭ...
ഒരു ഗ്ളേസിയർ ഒന്നാകെ ഉരുകിയൊലിച്ചില്ലാതായി  ; ആഗോളതാപനം കത്തിപ്പടരുകയാണു, ജാഗ്രത
Featured News, അന്തര്‍ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ഒരു ഗ്ളേസിയർ ഒന്നാകെ ഉരുകിയൊലിച്ചില്ലാതായി ; ആഗോളതാപനം കത്തിപ്പടരുകയാണു, ജാഗ്രത

ഐസ് ലാൻഡ് എന്ന രാജ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ നമുക്ക് മുന്നിൽ കൂമ്പാരം കൂടുന്ന ചിന്തകളിൽ മഞ്ഞുപാളികളുടെ ചിത്രവുമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ട് അവസാനിച്ചതോടെ ധ്രുവപ്രദേശങ്ങളിലെ പ്രകൃതിക്ക് വരുന്ന അതിഭീകരമായ മാറ്റങ്ങൾ ഇന്നും നമ്മെ ഞെട്ടിക്കുന്ന തരത്തിലേക്ക് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. അതെ വ്യതിയാനത്തിലേക്കുള്ള ആദ്യ സൂചനകളിൽ നമുക്ക് മുന്നിൽ പ്രകൃതി തുറന്നുകാട്ടുന്ന ആ അടയാളങ്ങൾ കൊണ്ടൊന്നും ആരും പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. ഇന്ന് ഐസ് ലാൻഡിലെ ഒക് ജോകുൾ എന്ന കൂറ്റൻ ഗ്ളേസിയറിൻ്റെ ശവമടക്കം കഴിഞ്ഞിരിക്കുന്നു എന്നാണു ട്രൂത്ത് ഔട്ട് എന്ന പരിസ്ഥിതി വാർത്താപത്രികയിലെ റിപ്പോർട്ടറായ ദാർ ജമൈൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ഗ്ളേസിയർ ഒന്നോടെ ഉരുകിയൊലിച്ച് ഇല്ലാതിയിരിക്കുകയാണു. ഇത് ചരിത്രത്തിലിതുവരെയുണ്ടാകാത്ത പ്രതിഭാസമാണു. ഉത്തരവാദി മനുഷ്യനല്ലാതെ മറ്റൊരു ജീവിയുമല്ല. ഇന്ന് ഗേസിയർ...
അനധികൃതനിർമ്മാണങ്ങൾക്കെതിരെ കണ്ണു തുറക്കണം ; 1800 കെട്ടിടങ്ങൾ  പൊളിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല
Featured News, കേരളം, വാര്‍ത്ത

അനധികൃതനിർമ്മാണങ്ങൾക്കെതിരെ കണ്ണു തുറക്കണം ; 1800 കെട്ടിടങ്ങൾ  പൊളിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല

നമ്മുടെ നാട്ടിൽ ഏതാനും ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിതികലംഘനങ്ങൾക്ക് ഒരന്ത്യം കുറിക്കാനുള്ള ആരംഭമായി സുപ്രീം കോടതി വിധിയെ കാണേണ്ടിയിരിക്കുന്നു. ഇത്തരം ചിന്തകളുടെ ഉറവിടം 2018 ൽ സംസ്ഥാനത്തെ ഞെട്ടിച്ച പ്രളയമാണു. എല്ലായിടങ്ങളിലും പ്രളയദുരന്തമുണ്ടായില്ലെങ്കിലും പരോക്ഷമായെങ്കിലും കേരളത്തിലുടനീളമുള്ള ജനതക്ക് ഇതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വന്നു. ഏറെ വൈകിപ്പോയി. ഇനിയെങ്കിലും കാലാവസ്ഥാദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഭൂമിയുടെ നിലനിൽപ്പുതന്നെ അപകടകരമായ അവസ്ഥയിലേക്ക് വഴുതിപ്പോകും ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. തീരദേശനിയമം ലംഘിച്ച് നിർമ്മിച്ചിരിക്കുന്ന 1800 കെട്ടിടങ്ങൾ മാത്രമാണു ഇന്ന് ചർച്ചാവിഷയമാക്കിയിരിക്കുന്നത്. സമാനമായ പ്രശ്നം തന്നെയാണു നീർത്തടങ്ങൾ, നെൽ വയലുകൾ എന്നിവ നികത്തുന്നതുസംബന്ധിച്ചുള്ള മാറി മാറിവരുന്ന ഭരണകൂടങ്ങളുടെ നിലപാടുകൾ . ഈ നിയമത്തി...
സമുദ്രനിരപ്പ് ആശങ്കാജനകമാം വിധം ഉയരുന്നു ; കൊച്ചി, മുംബൈ, ചെന്നൈ നഗരങ്ങൾ മുങ്ങുമെന്ന് മുന്നറിയിപ്പ്
കേരളം, വാര്‍ത്ത

സമുദ്രനിരപ്പ് ആശങ്കാജനകമാം വിധം ഉയരുന്നു ; കൊച്ചി, മുംബൈ, ചെന്നൈ നഗരങ്ങൾ മുങ്ങുമെന്ന് മുന്നറിയിപ്പ്

ആഗോളതാപനത്തിൻ്റെയും കാർബൺ ബഹിർഗമനവും ലോകരാജ്യങ്ങൾക്കാകെ ഭീഷണിയാവുന്നു. ഇന്നത്തെ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തുടർന്നാൽ അത് വൻ ദുരന്തങ്ങൾക്ക് വഴിവെയ്ക്കുമെന്ന പരിസ്ഥിതി സംഘടനകളുടെ പഠനറിപ്പോർട്ടുകൾ പ്രതിപക്ഷം. ഇൻ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ലോകരാജ്യങ്ങള്‍ക്ക് ഇത് വന്‍ ഭീഷണിയായി മാറുമെന്നാണു ഐക്യരാഷ്ട്രസംഘടന സമിതിയുടെ കരട് റിപ്പോർട്ടിൽ നൽകുന്ന   സൂചന. കാര്‍ബണ്‍ ബഹിര്‍ഗമനവും ആഗോള താപനവും ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്ക് വന്‍ നാശം വിതക്കുമെന്ന് പഠന റിപ്പോര്‍ട്ട്.  കടലിലെ പരിസ്ഥിതിമലിനീകരണം മൂലം മല്‍സ്യ സമ്പത്തിന്റെ അനിയന്ത്രിതമായ നാശം, ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ വഴിയുള്ള നാശനഷ്ടങ്ങളുടെ വര്‍ധന, കരകളെ കടലെടുക്കുന്ന പ്രവണത ഇതെല്ലാം ഈ വിനാശത്തിന്റെ സൂചനകളാണെന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠന റിപ്പോര്‍ട്ട...