Sunday, November 29

Tag: ENVIRONMENTAL

‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ,  വായുമലിനീകരണവും താഴേയ്ക്ക്
CORONA, Featured News, ആരോഗ്യം, കേരളം, പരിസ്ഥിതി, വാര്‍ത്ത

‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ, വായുമലിനീകരണവും താഴേയ്ക്ക്

  കോവിഡ് 19 വ്യാപനം മൂലം കേരളത്തിൽ അടച്ചിടൽ വ്യാപകമായതോടെ  അന്തരീക്ഷമലിനീകരണത്തോത് അവിശ്വസ്വനീയമായി താഴേക്കു പോവുകയാണ്. നിശ്ശബ്ദമായ ചുറ്റുപാടുകളിൽ ആകൃഷ്ടരായി സഹ്യൻ്റെ നെറുകെയിൽനിന്നും വന്യമൃഗങ്ങൾ പട്ടണങ്ങളിലേക്ക് സംഘമായി ഇറങ്ങുകയാണ്. കിഴക്കൻമലയോരങ്ങളിൽ ഇത് പതിവായിരിക്കുന്നു. കടുവയും പുലിയും ആനകളും കരടികളും കേഴയും ആനയും മയിലുമെല്ലാം കാട് വിട്ട് നാട്ടിലേക്ക് വരുന്നത് മലയോരങ്ങളിലായിരുന്നെങ്കിൽ ഇന്ന് അവയെല്ലാം പട്ടണങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ലോക്ക് ഡൗൺ നീളുന്നതോടെ അന്തരീക്ഷത്തിൽ ശുദ്ധവായുവിൻ്റെ അളവ് വിസ്മയകരമായി ഉയരുകയാണ്. രാത്രി കാലങ്ങളിൽ വാഹനഗതാഗതവും പൂർണമായും നിശ്ചചലമാകുന്നതോടെ ഉൾക്കാട്ടിൽ മാത്രം കാണുന്ന കരടിയുൾപ്പെടെ നാട്ടിലേക്കിറങ്ങുന്ന കാഴ്ച പതിവാകുന്നു. പലയിടങ്ങളിലും സർക്കാർ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകേണ്ട സാഹചര്യവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം...
പെട്ടെന്ന് തടാകത്തിന് ചുവപ്പുനിറം ; വിദഗ്ധർ പരിശോധന നടത്തുന്നു
ദേശീയം, പരിസ്ഥിതി, വാര്‍ത്ത

പെട്ടെന്ന് തടാകത്തിന് ചുവപ്പുനിറം ; വിദഗ്ധർ പരിശോധന നടത്തുന്നു

  തടാകത്തിന് പെട്ടെന്ന് പിങ്ക് കലർന്ന ചുവപ്പുനിറം വന്നത് നാട്ടുകാരെ വിസ്മയിപ്പിരിക്കുകയാണ്. കാണികൾ ഏറെയുള്ള മഹാരാഷ്ട്രയിലെ ബുൽ ധാനയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന   പ്രശസ്തമായ ലോണാർ തടാകത്തിനാണ് പിങ്ക് നിറം ലഭിച്ചിരിക്കുന്നത്.  നിറംമാറ്റം   ബുൽധാനയിലെ ജനങ്ങളെ മാത്രമല്ല പ്രകൃതി സ്നേഹികളെയും ശാസ്ത്രജ്ഞൻമാരെയും അത്ഭുതപ്പെടുത്തുന്നു. മുമ്പൊരിക്കൽ ഇളം ചുവപ്പുനിറം തടാകത്തിന്  കൈവന്നിരുന്നു. പക്ഷെ ഇപ്പോൾ കൂടുതൽ തീവ്രമായ പിങ്ക് കലർന്ന ചുവപ്പുനിറമായി  തടാകം മാറിയിരിക്കുന്നു .  113 ഹെക്ടർ വിസ്തൃതിയുള്ള തടാകമാണിത്. വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. അവർ പറയുന്നതനുസരിച്ച് 50,000 കൊല്ലം മുമ്പ് ഭൂമിയിൽ ഉൽക്ക കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ പ്രകമ്പനത്തിൽ രൂപംകൊണ്ടതാണ് ലോണാർ തടാകമെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.. വെള്ളത്തിൽ കാണുന്ന ഒരു തരം പായലിന്റെ സാന്നിധ്യമാണ് നിറം നിർണ...
ഭീകരവ്യാധി പരന്നതോടെ മനുഷ്യന് ഭീതിയെങ്കിലും ആർത്തുല്ലസിച്ചു അരയന്നങ്ങൾ
Featured News, അന്തര്‍ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ഭീകരവ്യാധി പരന്നതോടെ മനുഷ്യന് ഭീതിയെങ്കിലും ആർത്തുല്ലസിച്ചു അരയന്നങ്ങൾ

പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ താളംതെറ്റി തലതിരിഞ്ഞ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോയത്. ഈ കാലഘട്ടത്തിൽ കാർബൺ നിറഞ്ഞുതുളുമ്പുന്ന അന്തരീക്ഷത്തിൽ ശ്വാസം മുട്ടി ജീവിക്കുകയായിരുന്നു മനുഷ്യേതരജീവജാലങ്ങൾ. മനുഷ്യൻ കോവിഡ്​ ഭീതിയിൽ നിയന്ത്രണങ്ങൾക്ക് നടുവിൽ ഒരു നീണ്ട ഹർത്താൽ ആചരിച്ചെന്ന പോലെ വീടുകളിൽ വിശ്രമിക്കുമ്പോഴും പ്രകൃതിയിൽ ശുഭകരമായ മാറ്റങ്ങൾ സംഭവിക്കുന്നത് ഒരു കുളിർമ പകരുന്ന കാഴ്ചയായി അവശേഷിക്കുന്നു. ആൾക്കൂട്ടം തിരക്കേറിയ നഗരങ്ങളെ ഉപേക്ഷിച്ചുകൊണ്ടു വീട്ടിലിരിക്കുന്നതോടെ കോവിഡ് വൈറസ് വ്യാപിക്കുന്ന ചില നഗരങ്ങളിൽ അത്ഭുതക്കാഴ്ചകളാണ് പിറന്ന് വീഴുന്നത്. വ്യവസായനഗരങ്ങളിലെ ഫാക്ടറിയുടെ കൂറ്റൻ പുകക്കുഴലുകളുടെ പരിസരങ്ങളിൽ നിന്നും ശുദ്ധവായു മാത്രം നിറഞ്ഞുനിൽക്കുന്ന ഈ ദിവസങ്ങളിൽ പ്രകൃതി അതി​​ന്റെ ജൈവപരമായ സ്വാഭാവികതയിലേക്കു ​മടങ്ങുന്ന മനോഹരമായ ദൃശ്യങ്ങളിലേക്കാണ് നീങ്ങുന്നത്. ഈയിടെയായി ഇറ്റലിയിലെയും ചൈനയി...
സംസ്ഥാനത്ത് ഇന്നുമുതൽ കർശന പ്ലാസ്റ്റിക് നിരോധനം ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
കേരളം, പരിസ്ഥിതി, വാര്‍ത്ത

സംസ്ഥാനത്ത് ഇന്നുമുതൽ കർശന പ്ലാസ്റ്റിക് നിരോധനം ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

കടുത്ത പാരിസ്ഥിതിക പ്രതിസന്ധികൾക്ക് വലിയൊരളവിൽ ആശ്വാസം പകരുന്ന തീരുമാനമാണ് ഇന്ന് സംസ്ഥാന സർക്കാർ പ്രവർത്തികമാക്കാനൊരുങ്ങുന്നതു. പല തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയെങ്കിലും ഇത്തവണ കേരളത്തിൽ കർശനമായ മുന്നറിയിപ്പോടെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പുനരുപയോഗിക്കാനാവാത്ത എല്ലാ വിധ പ്ലാസ്റ്റിക് ക്യാരിബാഗുകളും ഇനി ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ല. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. വ്യാപാരികളുടെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും നിരോധനത്തിനുള്ള തീയതി നീട്ടേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണു സര്‍ക്കാര്‍. ജനങ്ങളും നിരോധനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തുണി, പേപ്പർ ബാഗുകളുമായി രംഗത്തുവന്നിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്ക് 15000 രൂപവരെ പിഴ ചുമത്താനും ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ ഇറക്കിയ ഉത്തരവില...
”ഞാൻ ഈ സ്ഥലത്തിന് പുറത്തുള്ളതൊന്നും കണ്ടിട്ടില്ല, എന്നാൽ ലോകത്ത് മറ്റൊരിടത്തും ഇത്തരം അനുഭവമുണ്ടായിരിക്കില്ല ”
Featured News, ദേശീയം, പരിസ്ഥിതി

”ഞാൻ ഈ സ്ഥലത്തിന് പുറത്തുള്ളതൊന്നും കണ്ടിട്ടില്ല, എന്നാൽ ലോകത്ത് മറ്റൊരിടത്തും ഇത്തരം അനുഭവമുണ്ടായിരിക്കില്ല ”

കാലാവസ്ഥാവ്യതിയാനത്തിൻ്റെ ദുരന്തഫലങ്ങൾ ഭീകരമായ തോതിൽ പ്രകടമാകാൻ തുടങ്ങിയിട്ടും ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നും നിഷേധാത്മക സമീപനം തുടരുകയാണു വികസനമെന്ന പദത്തിനു വ്യാജ വ്യാഖ്യാനം നൽകി ഭാവി തലമുറയുടെ ആശങ്കയെ അവഗണിച്ചുകൊണ്ട് അവർ ഇരട്ടി പ്രഹരശേഷിയോടെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണു. ഇത്തരം ഭരണകൂടവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്നത് ആദിവാസികളോ ദലിതരോ പരിസ്ഥിതി വാദികളായ ഒരു ന്യൂനപക്ഷമോ ആണു. മെട്രോ -3 കാർഷെഡിനായി രണ്ടായിരത്തിലധികം മരങ്ങൾ വെട്ടിമാറ്റിയതിൽ പ്രതിഷേധിക്കുകയാണ് മഹാരാഷ്ട്രയിലെ ആരി കോളനിയിലെ നൂറിലധികം ആദിവാസി സമൂഹത്തിൽ പെടുന്നവർ. നൗഷാസാച്ച പാഡയിൽ മെഴുകുതിരി കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം . പരിസ്ഥിതി സംരക്ഷിച്ചതിന് അവരിൽ പലരെയും ജയിലിലടയ്ക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു . “ഞങ്ങൾ ഇവിടെ തലമുറകളായി താമസിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷ...