Wednesday, September 23

Tag: ENVIRONMENTALISM

ശംഖുംമുഖം പൂർണമായും കടലെടുത്തു ; ഒരു കടപ്പുറത്തിൻ്റെ സ്വപ്നങ്ങളും
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

ശംഖുംമുഖം പൂർണമായും കടലെടുത്തു ; ഒരു കടപ്പുറത്തിൻ്റെ സ്വപ്നങ്ങളും

ഒരു ജനതയുടെ നീണ്ട കാലത്തിൻ്റെ മുന്നറിയിപ്പും ആശങ്കയും യാഥാർഥ്യമാക്കിക്കൊണ്ട്  ശംഖുംമുഖം ബീച്ച് പൂർണമായും കടലെടുത്തു. വിനോദസഞ്ചാരികളുടെ പറുദീസ എന്ന വിശേഷണത്തിനപ്പുറമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിൻ്റെ അത്താണിയായ കടപ്പുറമാണ് അറബിക്കടൽ വിഴുങ്ങിയിരിക്കുന്നത്. നൂറു മീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും കടലെടുത്തതോടെ വടക്ക് വലിയതുറയിലേക്കുള്ള വഴിയും അടഞ്ഞു കഴിഞ്ഞു. ഇന്ന് ഞായറാഴ്ചയുണ്ടായ വേലിയേറ്റത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കെട്ടിയ കോൺക്രീറ്റ് കടൽഭിത്തിയുൾപ്പെടെ കടൽ വിഴുങ്ങിയത്. ഫോട്ടോ: Iris Koileo യുടെ ഫെയ്സ് ബുക്ക് പേജിൽനിന്നും ഏറെക്കാലമായി ശംഖുംമുഖം നിവാസികളും ശംഖുംമുഖം കടപ്പുറം സംരക്ഷണസമിതിയും പരിസ്ഥിതി സംഘടനകളും നൽകിയിരുന്ന മുന്നറിയിപ്പ് വെറുതെയായിരുന്നില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ശംഖുംമുഖം ബീച്ച് വിനോദ സഞ്ചാരത്ത...
‘പരിസ്ഥിതിപ്രേമം വ്യാജം’, അതിരപ്പിള്ളി വീണ്ടും പുകയുന്നു ; സി പി ഐയും കൈവിടുന്നു
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

‘പരിസ്ഥിതിപ്രേമം വ്യാജം’, അതിരപ്പിള്ളി വീണ്ടും പുകയുന്നു ; സി പി ഐയും കൈവിടുന്നു

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി വീണ്ടും പൊടിതട്ടി എടുത്തത് സംസ്ഥാനവ്യാപകമായി എതിർപ്പുകൾ വിളിച്ചുവരുത്തുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളിൽ പരക്കെ അഭിനാന്ദിക്കുന്ന സാഹചര്യം നിലനിൽക്കെയാണ് അതിരപ്പള്ളി നടപ്പാക്കാനായി അനുമതി നൽകിയതിനെതിരെ കേരളീയ സമൂഹം രംഗത്തുവന്നുകൊണ്ടിരിക്കുന്നതു മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്തസമ്മേളനത്തിനിടെ ജൂൺ 5 ന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ കരുതലോടെ ബോധവൽക്കരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെ എസ് ഇ ബി ക്ക് പദ്ധതിക്കായി അനുമതി നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഉൽക്കണ്ഠയെല്ലാം വ്യാജമാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ് എന്നാണു പൊതുവെ ഉയരുന്ന വിമർശനം. പരിസ്ഥിതി ദിനത്തിൽ വനനശീകരണത്തെക്കുറിച്ചും വന്യമൃഗങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പ്രസംഗിക്കുകയും തൈനടൽ മാമാങ്കം നടത്തുകയും മാത്രം പോരെന്നും വ്യാപകമായ വിമർശനങ്ങൾ ഉയരുകയാണ്...
കോർപ്പറേറ്റ് രാഷ്ട്രീയം, പരിസ്ഥിതി : വെള്ളത്തൂവൽ സ്റ്റീഫൻ പ്രതിപക്ഷത്തോട് സംസാരിക്കുന്നു
Editors Pic, Featured News, കാഴ്ചപ്പാട്, കേരളം, രാഷ്ട്രീയം

കോർപ്പറേറ്റ് രാഷ്ട്രീയം, പരിസ്ഥിതി : വെള്ളത്തൂവൽ സ്റ്റീഫൻ പ്രതിപക്ഷത്തോട് സംസാരിക്കുന്നു

വെള്ളത്തൂവൽ സ്റ്റീഫൻ പ്രതിപക്ഷത്തോട് സംസാരിക്കുന്നു സുനിൽ വെള്ളത്തൂവൽ സ്റ്റീഫനുമായി നടത്തിയ അഭിമുഖം ഭാഗം രണ്ട് മോദിയും അമേരിക്കയും ഗുജറാത്തിൽ 3500 ഇസ്ലാമുകളെ രാ-പകൽ കൊല ചെയ്യുകയും സ്ത്രീകളെ പിച്ചിച്ചീന്തുകയും ചെയ്ത കിരാത പ്രവർത്തിയെ കൈയ്യും കെട്ടി നോക്കി നിന്നവരാണ് മോദിയും അമിത് ഷായും. ഒരു അമ്പലത്തിന്റെ പേരിൽ അവർ ആളുകളെ കുത്തി ഇളക്കി. മനുഷ്യന്റെ മാനസികവികാസത്തിന്റെ ദൗർബല്യത്തെ ചൂഷണം ചെയ്തു. അതിന്റെ പേരിൽ അമേരിക്ക വിസ നിഷേധിച്ചിരുന്നവരാണ് ഇരുവരും. മോദി അധികാരത്തിലെത്തിയപ്പോൾ, ഒരു കില്ലിംഗ് ലീഡർ എന്നറിഞ്ഞപ്പോൾ, കൊലയാളി നേതാവ് നിഗ്രഹതാല്പര്യക്കാരൻ ആണെന്നുള്ളതുകൊണ്ടും, അമേരിക്കൻ മൂലധനത്തിന് ഒത്താശ ചെയ്യുന്ന ആളാണെന്നതുകൊണ്ടും, അമേരിക്ക വിസ നിഷേധിച്ചിരുന്ന മോദിക്ക് ഡൽഹി മുതൽ വൈറ്റ്ഹൗസ് വരെ പരവതാനി വിരിച്ചു. ഇറാനിൽ നിന്നുള്ള ഇന്ധനക്കുഴൽ അമേരിക്കൻ താല്പര്യത്താൽ മോദി വേണ്ടെന്ന് ...
തകർക്കുമ്പോൾ  തടാകത്തിലെ ജീവികളുടെ  നിലനിൽപ്പ് ഭീഷണിയിലാവുമോ?
കേരളം, പരിസ്ഥിതി, വാര്‍ത്ത

തകർക്കുമ്പോൾ തടാകത്തിലെ ജീവികളുടെ നിലനിൽപ്പ് ഭീഷണിയിലാവുമോ?

കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതു കൗതുകക്കാഴ്ചയായി മാറുമ്പോൾ ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ചു എത്ര മാത്രം നമ്മുടെ സമൂഹം ബോധവാന്മാരാണ് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. നിയന്ത്രിത സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് കൂറ്റൻ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതികാഘാതത്തെ ക്കുറിച്ചു ശരിയായ രീതിയിൽ വിലയിരുത്തിയിട്ടുണ്ടോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുകയാണ്. പ്രധാനമായും സമീപപ്രദേശങ്ങളിലെ വീടുകൾക്കും മറ്റും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ബലക്ഷയത്തിനു ആരും ഉത്തരവാദിത്തം വഹിക്കാൻ സാധ്യതയില്ല. സമീപമുള്ള പാലങ്ങളുടെ പ്രശ്നവും അതിനേക്കാളൊക്കെ ഏറെ തടാകത്തിനുണ്ടാകുന്ന പാരിസ്ഥിതികാഘാതമാണ് ഉത്ക്കണ്ഠയുണ്ടാക്കുന്നതു.അപൂർവ്വ മത്സ്യങ്ങളുൾപ്പെടെ നിരവധി ജീവജാലങ്ങൾ തടാകത്തിലുണ്ട്. അപൂർവ്വ മത്സ്യങ്ങളുൾപ്പെടെ നിരവധി ജീവജാലങ്ങൾ തടാകത്തിലുണ്ട്. ആഘാതത്തിൽ ഇവയ്ക്ക് ആഘാതവുമുണ്ടാകില്ലെന...
‘ഡൽഹി ഇപ്പോഴും മലിനം’ വീണ്ടും സ്കൂളുകൾക്ക് രണ്ട് ദിവസം അവധി
ദേശീയം, പരിസ്ഥിതി, വാര്‍ത്ത

‘ഡൽഹി ഇപ്പോഴും മലിനം’ വീണ്ടും സ്കൂളുകൾക്ക് രണ്ട് ദിവസം അവധി

അന്തരീക്ഷമലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതികൾ സാധാരണ ഗതിയിലാകുന്നതുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി. പരിസ്ഥിതി മലിനീകരണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് മുതൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പെട്ടെന്ന് മലിനീകരണ തോത് വീണ്ടും ഉയര്‍ന്നതായി പരിസ്ഥിതി മലിനീകരണ നിയന്ത്രണബോർഡ് അറിയിക്കുകയായിരുന്നു. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടുദിവസം (വ്യാഴം, വെള്ളി) കൂടി അടച്ചിടാനാണു നിര്‍ദേശിച്ചിരിക്കുന്നത് അതോടൊപ്പം നോയിഡ, ഗ്രേറ്റര്‍ നോയിഡ, സോണിപത്ത്, പാനിപ്പത്ത്, ബഹദൂര്‍ഗഡ്, ഭിവാഡി, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിവാതകത്തിലേക്കോ കാര്‍ഷിക അവശിഷ്ടങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനത്തിലേക്കോ ഇനിയും മാറാത്തവയും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ വ്യവസായശാലകള്‍ നവംബ...
എം എൻ കാരശ്ശേരി, അജിത, സി ആർ നീലകണ്ഠനുൾപ്പെടെ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ആക്രമണം
കേരളം, പരിസ്ഥിതി, വാര്‍ത്ത

എം എൻ കാരശ്ശേരി, അജിത, സി ആർ നീലകണ്ഠനുൾപ്പെടെ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ആക്രമണം

പ്രമുഖ പരിസ്ഥിതി - സാമൂഹ്യപ്രവർത്തകർക്ക് നേരെ ആക്രമണം. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ പരിശോധിക്കാനെത്തിയപ്പോഴാണു എം.എന്‍. കാരശ്ശേരി, കെ അജിത, സി ആർ നീലകണ്ഠൻ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ആക്രമണം നേരിട്ടത്. ഇവർക്കു പുറമെ ഡോ: ആസാദ്, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജന്‍ എന്നിവർക്കും ആക്രമണം നേരിടേണ്ടിവന്നു. . ആക്രമണത്തിന് പിന്നില്‍ പി.വി. അന്‍വറിന്റെ കൂലിക്കാരാണെന്ന് എം.എന്‍. കാരശ്ശേരി ആരോപിച്ചു. പരിസ്ഥിതിപ്രവർത്തകർക്കുനേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രകടനം നടത്തി. ആള്‍കൂട്ടം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും തങ്ങളോടൊപ്പമുണ്ടായിരുന്ന കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു. തങ്ങള്‍ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വ...
കാട്ടിലേക്ക് മടക്കിവിടാൻ ശ്രമിച്ച ആനക്കുട്ടിയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ച് ശ്രീദേവി എസ് കർത്ത എഴുതുന്നു
കേരളം, പരിസ്ഥിതി, വാര്‍ത്ത

കാട്ടിലേക്ക് മടക്കിവിടാൻ ശ്രമിച്ച ആനക്കുട്ടിയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ച് ശ്രീദേവി എസ് കർത്ത എഴുതുന്നു

ഇന്നലെ (04/10/19) വേൾഡ് അനിമൽ ഡേ ആയിരുന്നു. ആ ദിവസം തന്നെ ഒരു മാസത്തിൽ താഴെ പ്രായമുള്ള കിങ്ങിണി അഥവാ വർഷ എന്ന ആനക്കുട്ടി കോട്ടൂരിലെ ആന സങ്കേതത്തിൽ ചെരിഞ്ഞു. കിങ്ങിണിയുടെ മരണത്തിനു ദുഃഖ ഭാരം കൂടുതലാണ്. കാരണം കുറച്ചു നാൾ കൂടി ആരോഗ്യവതിയായി അവൾ കഴിഞ്ഞിരുന്നുവെങ്കിൽ ,ബാക്കിയുള്ള അവളുടെ ജീവിതം ഒരു പക്ഷെ കാട്ടിൽ അവളുടെ കുടുംബത്തോടൊപ്പം ആയിരുന്നേനെ... അതിനു വേണ്ടിയുള്ള വിശ്രമമില്ലാത്ത ശ്രമത്തിലായിരുന്നു ഞങ്ങൾ. ഞങ്ങൾ എന്ന് പറഞ്ഞാൽ 8 മൃഗസംരക്ഷക സംഘടനകളിലെ പ്രവർത്തകർ. പി എഫ് എ ( ലത ഇന്ദിര, ഷമീം ഫാറൂഖ്, ശ്രീദേവി എസ് കർത്താ ) എച്ച്. സാലി വർമ്മ, എൽസാ ഫൗണ്ടേഷനിലെ പ്രകാശ് സാഷ, എസ് ഇ ഡബ്ളിയൂ അയ്യർ,, രാജീവ് കുറുപ്പ്, പി എ ഡബ്ളിയൂ കാനൂർ സുഷമ പ്രഭു, എസ് പി സി ഐ ഇടുക്കി ജയചന്ദ്രൻ നായർ, ർ ആന വിദഗ്ദ്ധൻ രാജേഷ് കൊടക്കാട് എന്നിവർക്കൊപ്പം Asian Nature Conservation Foundation സീനിയര്‍ സയന്റിസ്റ്റ് സുരേന്ദ്രവര്‍മ,...
ഒരു ഗ്ളേസിയർ ഒന്നാകെ ഉരുകിയൊലിച്ചില്ലാതായി  ; ആഗോളതാപനം കത്തിപ്പടരുകയാണു, ജാഗ്രത
Featured News, അന്തര്‍ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ഒരു ഗ്ളേസിയർ ഒന്നാകെ ഉരുകിയൊലിച്ചില്ലാതായി ; ആഗോളതാപനം കത്തിപ്പടരുകയാണു, ജാഗ്രത

ഐസ് ലാൻഡ് എന്ന രാജ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ നമുക്ക് മുന്നിൽ കൂമ്പാരം കൂടുന്ന ചിന്തകളിൽ മഞ്ഞുപാളികളുടെ ചിത്രവുമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ട് അവസാനിച്ചതോടെ ധ്രുവപ്രദേശങ്ങളിലെ പ്രകൃതിക്ക് വരുന്ന അതിഭീകരമായ മാറ്റങ്ങൾ ഇന്നും നമ്മെ ഞെട്ടിക്കുന്ന തരത്തിലേക്ക് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. അതെ വ്യതിയാനത്തിലേക്കുള്ള ആദ്യ സൂചനകളിൽ നമുക്ക് മുന്നിൽ പ്രകൃതി തുറന്നുകാട്ടുന്ന ആ അടയാളങ്ങൾ കൊണ്ടൊന്നും ആരും പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. ഇന്ന് ഐസ് ലാൻഡിലെ ഒക് ജോകുൾ എന്ന കൂറ്റൻ ഗ്ളേസിയറിൻ്റെ ശവമടക്കം കഴിഞ്ഞിരിക്കുന്നു എന്നാണു ട്രൂത്ത് ഔട്ട് എന്ന പരിസ്ഥിതി വാർത്താപത്രികയിലെ റിപ്പോർട്ടറായ ദാർ ജമൈൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ഗ്ളേസിയർ ഒന്നോടെ ഉരുകിയൊലിച്ച് ഇല്ലാതിയിരിക്കുകയാണു. ഇത് ചരിത്രത്തിലിതുവരെയുണ്ടാകാത്ത പ്രതിഭാസമാണു. ഉത്തരവാദി മനുഷ്യനല്ലാതെ മറ്റൊരു ജീവിയുമല്ല. ഇന്ന് ഗേസിയർ...
അനധികൃതനിർമ്മാണങ്ങൾക്കെതിരെ കണ്ണു തുറക്കണം ; 1800 കെട്ടിടങ്ങൾ  പൊളിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല
Featured News, കേരളം, വാര്‍ത്ത

അനധികൃതനിർമ്മാണങ്ങൾക്കെതിരെ കണ്ണു തുറക്കണം ; 1800 കെട്ടിടങ്ങൾ  പൊളിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല

നമ്മുടെ നാട്ടിൽ ഏതാനും ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിതികലംഘനങ്ങൾക്ക് ഒരന്ത്യം കുറിക്കാനുള്ള ആരംഭമായി സുപ്രീം കോടതി വിധിയെ കാണേണ്ടിയിരിക്കുന്നു. ഇത്തരം ചിന്തകളുടെ ഉറവിടം 2018 ൽ സംസ്ഥാനത്തെ ഞെട്ടിച്ച പ്രളയമാണു. എല്ലായിടങ്ങളിലും പ്രളയദുരന്തമുണ്ടായില്ലെങ്കിലും പരോക്ഷമായെങ്കിലും കേരളത്തിലുടനീളമുള്ള ജനതക്ക് ഇതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വന്നു. ഏറെ വൈകിപ്പോയി. ഇനിയെങ്കിലും കാലാവസ്ഥാദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഭൂമിയുടെ നിലനിൽപ്പുതന്നെ അപകടകരമായ അവസ്ഥയിലേക്ക് വഴുതിപ്പോകും ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. തീരദേശനിയമം ലംഘിച്ച് നിർമ്മിച്ചിരിക്കുന്ന 1800 കെട്ടിടങ്ങൾ മാത്രമാണു ഇന്ന് ചർച്ചാവിഷയമാക്കിയിരിക്കുന്നത്. സമാനമായ പ്രശ്നം തന്നെയാണു നീർത്തടങ്ങൾ, നെൽ വയലുകൾ എന്നിവ നികത്തുന്നതുസംബന്ധിച്ചുള്ള മാറി മാറിവരുന്ന ഭരണകൂടങ്ങളുടെ നിലപാടുകൾ . ഈ നിയമത്തി...
പ്രീയപ്പെട്ട ഗ്രേറ്റ തുൻബർഗ് ഞങ്ങൾക്കിതേ ചെയ്യാൻ കഴിയൂ, ദയവായി നീ ഞങ്ങൾക്കുനേരെ നിറയൊഴിക്കൂ
Featured News, അന്തര്‍ദേശീയം, പരിസ്ഥിതി, വാര്‍ത്ത

പ്രീയപ്പെട്ട ഗ്രേറ്റ തുൻബർഗ് ഞങ്ങൾക്കിതേ ചെയ്യാൻ കഴിയൂ, ദയവായി നീ ഞങ്ങൾക്കുനേരെ നിറയൊഴിക്കൂ

പ്രീയപ്പെട്ട ഗ്രേറ്റ തുൻബർഗ് നിൻ്റെ തലമുറയോട് ചെറുപ്പത്തിൽ തന്നെ വാർധക്യം ബാധിച്ച ഞങ്ങൾ കാട്ടിക്കൂട്ടുന്ന അനീതികളുടെ പരമ്പരയ്ക്ക് നീ ഞങ്ങളെ വിചാരണ ചെയ്തത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു, അതിനു മറുപടി പറയേണ്ട ബാധ്യത ഞങ്ങളുടെ തലമുറയ്ക്കുണ്ട് എന്ന് പ്രീയപ്പെട്ട ഗ്രേറ്റ മനസ്സിലാക്കണം. ഇനിയുള്ള കാലം ഞങ്ങളുടെ തലമുറയെ ഓരോരുത്തരെയും വിചാരണ ചെയ്യുന്നതിനൊപ്പം ഞങ്ങളെ നിഷേധിച്ചുകൊണ്ടുള്ള ജീവിതശൈലി ചിട്ടപ്പെടുത്തേണ്ട ചുമതലയും നിങ്ങളുടെ തലമുറയ്ക്കാണു എന്നും ഓർമ്മിപ്പിക്കട്ടെ. നീ ലോകനേതാക്കൾക്കുമുന്നിൽ ഉച്ചരിച്ച ഓരോ വാക്കും അക്ഷരാർഥത്തിൽ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു എന്ന് വിചാരിക്കുന്നുണ്ടോ. നീ നിൻ്റെ തലമുറയ്ക്കുവേണ്ടി ഐക്യരാഷ്ട്രസഭയിൽ വിതുമ്പിയപ്പോൾ ഞങ്ങളിൽ അലിവുണ്ടായി എന്ന് നീ വിചാരിക്കുന്നുണ്ടോ. അവിടെയാണു തെറ്റിയത്. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളിൽ അപൂർവ്വം ചിലരുടെ ശരീരത്തോടിഴുകിച്ചേർന്ന തൊലി അടരുകളായി അടർന്നട...