Wednesday, June 23

Tag: epidemic

കോവിഡിനുശേഷം അഞ്ചാംപനി ലോകവ്യാപകമാകുമെന്ന് റിപ്പോർട്ട്
Uncategorized, അന്തര്‍ദേശീയം, വാര്‍ത്ത

കോവിഡിനുശേഷം അഞ്ചാംപനി ലോകവ്യാപകമാകുമെന്ന് റിപ്പോർട്ട്

ലോകത്തെല്ലായിടങ്ങളിലും കൊവിഡിന് ശേഷം അഞ്ചാംപനി വ്യാപകമാകാൻ സാധ്യതയെന്ന് വിദഗ്ധപഠനം. ഓസ്‌ട്രേലിയയിലെ മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മള്‍ഹോളണ്ടിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാംപനിയ്ക്ക് നല്‍കിയിരുന്ന വാക്‌സിന്‍ ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. പലരും ആശുപത്രിയില്‍ പോകാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു. ഇതുകാരണം നിരവധി കുഞ്ഞുങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് നടന്നിട്ടില്ലെന്നും മെഡിക്കല്‍ ജേര്‍ണലായ ദി ലാന്റ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ ഈ വെളിപ്പെടുത്തുന്നു. 2021 ന്റെ ആരംഭദശയിൽതന്നെ ലോകത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ചാംപനി തടയാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷങ്ങളില്‍ അഞ്ചാംപനി ...
കൊവിഡ് വൈറസ് വായുവിലൂടെയും പകരും ; മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് വിദഗ്ധർ
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

കൊവിഡ് വൈറസ് വായുവിലൂടെയും പകരും ; മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് വിദഗ്ധർ

കോവിഡ് 19 സംബന്ധിച്ച് ലഭിക്കുന്ന പുതിയ ഗവേഷണവിവരങ്ങൾ ലോകജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്. കോവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. പുതിയ ഗവേഷവിവരം പുറത്തുവന്നതിൻ്റെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യ സംഘടനയോട് ശാസ്ത്ര സമൂഹം ആവശ്യപ്പെട്ടിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനായി മാസ്കും സാനിറ്റൈസറും സോപ്പും വെള്ളവുമാണ് ഇതുവരെ ഉപയോഗിച്ചിരുന്നതെങ്കിൽ ഇനി രോഗപ്രതിരോധമാർഗ്ഗങ്ങൾ പുതുക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. പഠനം നടത്തിയിരിക്കുന്നത് 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ്. വൈറസ് മനുഷ്യരിൽ നിന്ന് വായുവിലൂടെ മറ്റ് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. ഒരാഴ്ച കഴിയുമ്പോഴേക്കും ഗവേഷണ...
മൃഗജന്യ രോഗങ്ങൾ: ഉത്ഭവവും വ്യാപനവും; കൊറോണകാലത്ത്   അറിയേണ്ട  ചിലത്
CORONA

മൃഗജന്യ രോഗങ്ങൾ: ഉത്ഭവവും വ്യാപനവും; കൊറോണകാലത്ത് അറിയേണ്ട ചിലത്

മൃഗജന്യ രോഗങ്ങൾ: ഉത്ഭവവും വ്യാപനവും;അറിയേണ്ട കാര്യങ്ങൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾ ( Zoonotic Diseases - മൃഗജന്യ രോഗങ്ങൾ) പ്രതിവർഷം ലക്ഷക്കണക്കിനാളുകളെയാണ് കൊന്നൊടുക്കുന്നത്. അവയുടെ ഉത്ഭവം, സാംക്രമണ രീതി, മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് നാഷണൽ ജ്യോഗ്രഫിക് പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനത്തിൻ്റെ സ്വതന്ത്ര്യ വിവർത്തനം. വൈറസ് വ്യാപനത്തിൻ്റെ ചെറിയൊരു ഉദാഹരണം നോക്കാം; കാട്ടിൽ മേഞ്ഞു നടക്കുന്ന മാനിൽ നിന്നും ഒരു ചെള്ള് ഒരു പുൽതലപ്പിൽ കയറിപ്പറ്റുന്നു. തന്റെ ഇരുകാലുകളും നീട്ടിപ്പിടിച്ച് അത് ഒരു വഴിയാത്രക്കാരനെയും പ്രതീക്ഷിച്ചിരിക്കും. ആരെങ്കിലും വഴിയിലൂടെ കടന്നുപോകുമ്പോൾ അത് അയാളിൽ കയറിക്കൂടുകയും ശരീരത്തിൽ അനുയോജ്യമായ ഒരു സ്ഥാനം കണ്ടെത്തി തൻ്റെ തീറ്റക്കുഴൽ അയാളുടെ ശരീരത്തിലേക്ക് ആഴ്ത്തിയിറക്കുകയും ചെയ്യുന്നു. 'ലൈം രോഗം' പോലുള്ള രോഗങ്ങളുടെ കാരണക്കാരായ വല്ല ബാക്ടീരിയയേയും ആ ചെള്ള് വ...
പലസ്തീനില്‍  നിപയുടെതിന് സമാനമായ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു
അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

പലസ്തീനില്‍ നിപയുടെതിന് സമാനമായ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു

പലസ്തീനില്‍ യുദ്ധഭീതിയ്‌ക്കൊപ്പം ഒരു മഹാരോഗവും പടര്‍ന്നുപിടിക്കുന്നു. ആന്റിബയോട്ടിക്കുകളെപ്പോലും പോലും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഭീകര വൈറസുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് ഈ പ്രശ്നബാധിത മേഖലയെ ഇപ്പോള്‍ കൂടുതല്‍ ഭീതിയുടെ ഇടങ്ങളാക്കി മാറ്റുന്നത്. ഈ മഹാമാരി ചുരുങ്ങിയ സമയം കൊണ്ട് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം, കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്നേക്കാം എന്ന ആശങ്കയിലും എങ്ങനെ പ്രതിരോധിക്കാമെന്ന ചര്‍ച്ചകളിലുമാണ് ഗാസയിലിലെയും വെസ്റ്റ് ബാങ്കിലെയും വിദഗ്ധ ഡോക്ടര്‍മ്മാര്‍. യുദ്ധക്കെടുതികള്‍ ആകെ തകര്‍ത്തെറിഞ്ഞിരിക്കുന്ന ഈ മേഖലയെ സാമ്പത്തികമായും രാഷ്ട്രീയമായും കൂടുതല്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ് ഈ അപ്രതീക്ഷിത വിപത്ത്. രോഗത്തിന്റെ ചികിത്സയ്ക്കും ഗവേഷണത്തിനും വേണ്ടി വരുന്ന അമിത ചിലവുകള്‍, നീണ്ട കാലത്തെ ചികിത്സ വേണ്ടി വരുന്നതിനാല്‍ ആശുപത്രി കിടക്കകളുടെയും മറ്റ് സൗകര്യങ്ങള...