Tuesday, September 22

Tag: Ethiopian

ഒരു ജീവിക്കും പാർക്കാനാവാത്ത അതിമനോഹരമായ ഒരിടം ഭൂമിയിൽ കണ്ടെത്തി ഗവേഷകസംഘം
അന്തര്‍ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ഒരു ജീവിക്കും പാർക്കാനാവാത്ത അതിമനോഹരമായ ഒരിടം ഭൂമിയിൽ കണ്ടെത്തി ഗവേഷകസംഘം

വിനോദസഞ്ചാരികൾക്ക് കൗതുകം കണ്ടെത്തി സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന പ്രദേശങ്ങൾ ഭൂമിയിൽ ധാരാളം കണ്ടെത്തുന്നു. ഈ പ്രദേശങ്ങളിലെല്ലാം സഞ്ചാരികൾക്ക് തങ്ങാനിടങ്ങളും ചെറുവിപണികളും സജ്ജമായിട്ടുണ്ടാകും. എന്നാൽ ഇതാ ഈ പതിവ് തെറ്റിച്ചുകൊണ്ട് ജന്തുജീവജാലങ്ങൾക്ക് പാർക്കാനാവാത്ത മനോഹരമായ ഒരിടം ഭൂമിയിൽ കണ്ടെത്തിയിരിക്കുന്നു. പ്രകൃതിരമണീയമായ ഭൂമിയുടെ ഏതുകോണിൽ വേണമെങ്കിലും മനുഷ്യനോ ഇതര ജീവജാലങ്ങള്‍ക്കോ പാർക്കാനോ തങ്ങാനോ ആവുമെങ്കിൽ ഇത്തരം സാഹചര്യമൊന്നുമില്ലാത്ത ഒരിടമാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രശസ്ത മാസികയായ നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവലൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണു ഈ പ്രദേശം കണ്ടെത്തിയ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എത്യോപ്യയിലാണു ജീവജാലങ്ങളുടെ സാന്നിദ്ധ്യം ഇല്ലാത്ത ഭൂമിയിലെ ആദ്യത്തെ ഇടം ഗവേഷകര്‍ കണ്ടെത്തിയത്. ബഹിരാകാശത്തുപോലും മനുഷ്യൻ ജീവിക്കുന്ന കാല...
149 യാത്രക്കാരുമായി പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു
അന്തര്‍ദേശീയം, വാര്‍ത്ത

149 യാത്രക്കാരുമായി പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു

149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു. പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടം. അപകടത്തിൽ ഒട്ടേറെപ്പേർ കൊല്ലപെട്ടുവെന്നും എന്നാൽ കൊല്ലപ്പെട്ടവരുടെ കൃത്യം എണ്ണം ലഭ്യമല്ലെന്നുമാണ് അറിയാൻ കഴിയുന്നത്. 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്. അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയർന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടങ്ങിയതായും ആരെങ്കിലും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നുമാണ് വിമാനക്കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽനിന്നു പുറപ്പെട്ട വിമാനം തകർന്നുവീഴുകയായിരുന്നു. അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്...