Monday, August 10

Tag: Fake propaganda

സ്വച്ഛ് ഭാരതം എവിടെയെത്തി പ്രിയ മിത്രമേ ; രഘുനന്ദനൻ എഴുതുന്നു
Featured News, പരിസ്ഥിതി, പ്രതിപക്ഷം, വാര്‍ത്ത

സ്വച്ഛ് ഭാരതം എവിടെയെത്തി പ്രിയ മിത്രമേ ; രഘുനന്ദനൻ എഴുതുന്നു

നല്ല തലക്കെട്ടുകൾ ഉണ്ടാക്കുക മോദിജിയുടെ രീതി അതാണ്. ചായവാല മുതൽ ചൗക്കിദാർ വരെ ഇത്തരം തലക്കെട്ടുകളാണ്. ഇതിനിടെ പലതുമുണ്ട് സ്വച്‌ഛ്ഭാരതം അതിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ്. തീർച്ചയായും ഇത്തരം പരിപാടികളെ തെരെഞ്ഞെടുപ്പുവേളകളിലെങ്കിലും സോഷ്യൽ ഓഡിററിംഗിന് വിധേയമാക്കേണ്ടതാണ്. 2014 ആഗസ്ത് പതിനഞ്ചിനാണ്‌ പ്രധാനമന്ത്രി '2019 ൽ നൂറ്റിയന്പതാമത് ഗാന്ധിജയന്തി ആഘോഷിക്കുമ്പോൾ, ഇന്ത്യയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തെരുവുകളിലും സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ആതുരാലയങ്ങളിലും മാലിന്യത്തിന്റെ ഒരംശം പോലും അവശേഷിക്കരുതെന്നു പറഞ്ഞുകൊണ്ട് സ്വച്ഛ് ഭാരത പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഇത് എത്രമാത്രം ഫലപ്രാപ്തിയിലെത്തിയെന്നു നോക്കാം. ശരിക്കും മുൻ യു പി എ സർക്കാർ പരിപാടിയായിരുന്ന നിർമ്മൽ ഭാരത് അഭിയാനാണ് പുതിയ ബ്രാന്റിൽ സ്വച്ഛ് ഭാരത മെന്നു വിളിച്ചുകൊണ്ട് നടപ്പിലാക്കിയത്. ഈയിടെ പുറത്തുവന്ന സി എ ജി റിപ്പോർട്ട് പ്രകാരം സ...
സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ
Fact Check, Fake News, Featured News, കേരളം, വാര്‍ത്ത

സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ

അന്ധവിശ്വാസങ്ങൾ എന്നൊന്നില്ല, വിശ്വാസം തന്നെ അന്ധമാണെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരെങ്കിലും എന്തെങ്കിലും ഷേർ ചെയ്‌താൽ അതിന്റെ സത്യാവസ്ഥ എന്താണെന്നോ താൻ അത് ഷേർ ചെയ്യുന്നത് എന്തിനാണെന്നോ ഒന്നും ആലോചിക്കാതെ ഷേർ ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇത് പത്ത് പേർക്ക് ഷേർ ചെയ്തില്ലെങ്കിൽ നിങ്ങളെ വണ്ടി ഇടിയ്ക്കും, നിങ്ങളുടെ പണം നഷ്ടപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളും ആ മെസേജുകൾക്കൊപ്പം സാധാരണയായി ഉണ്ടാകാറുണ്ട്. ഷേർ ചെയ്ത അമേരിക്കയിൽ ഉള്ള ഒരാൾക്ക് ലോട്ടറി അടിച്ചുവെന്നും, മറ്റൊരാൾ പരീക്ഷ പാസായി എന്നൊക്കെയുള്ള പ്രോത്സാഹനങ്ങളും ആ മെസേജുകൾക്കൊപ്പം കാണുക പതിവാണ്. ഷേർ ചെയ്യുന്നതിനപ്പുറം അത് ഷേർ ചെയ്തത് കൊണ്ട് മാത്രം ലോട്ടറി അടിച്ച ആരെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിശ്വാസത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് മറുപടി. https://www.facebook.com/permalink.php?story_fbid=1070870212949958&id=5268...
കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ
Featured News, കേരളം, വാര്‍ത്ത

കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ

തെരഞ്ഞെടുപ്പും പ്രളയവും സംബന്ധിച്ച ചൂട് പിടിച്ച ചർച്ചകൾ നടക്കുമ്പോൾ കേരളത്തിൽ പ്രളയം ഉണ്ടാകുമെന്നും ഡാമുകൾ തുറക്കുമെന്നും ബൈബിളിൽ പറഞ്ഞിരുന്നതായ അവകാശ വാദവുമായി പെന്തകോസ്ത് പാസ്റ്റർ. ലോകത്തുള്ള കണ്ടുപിടുത്തങ്ങളും ആധുനിക സൃഷ്ടികളും എല്ലാം തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന അവകാശ വാദങ്ങൾ പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ളതാണ്. അത്പോലെ തന്നെയുള്ള ഒരു അവകാശ വാദമാണ് സുനി ഐയ്ക്കാട്ട് എന്ന ഈ പാസ്റ്റർ ഉന്നയിക്കുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്തുപയോഗിക്കുക എന്നതിന്റെ ഒരു വകഭേദം മാത്രമാണ് ഈ അവകാശവാദവും എന്ന് യുക്തിപരമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകും. മതത്തിൽ യുക്തിയില്ലല്ലോ എന്നത് വേറെ കാര്യമാണ്. യോഹന്നാൻ മുതൽ നോസ്ട്രഡാമസ് തുടങ്ങി സത്യസായി ബാബ വരെ പലതും പലരുടെയും പലവിധ വ്യാഖ്യാനങ്ങളായിരുന്നുവെന്ന് വേണം കരുതാൻ. പുരാണങ്ങളിൽ ടെസ്റ്റ് ടൂബ് ശിശുക്കൾ ഉണ്ടാക്കിയിരുന്നതായും കൗരവർ അത്തരത്തിൽ ഉ...